ലഭന്തേ ബ്രഹ്മനിർവാണമൃഷയഃ ക്ഷീണകല്മഷാഃ
ഛിന്നദ്വൈധാ യതാത്മാനഃ സർവഭൂതഹിതേ രതാഃ
വിവർത്തനം
സംശയങ്ങളിൽ നിന്ന് ഉദ്ഭവിക്കുന്ന ദ്വന്ദ്വങ്ങൾക്കതീതരായവരും മനസ്സ് തന്നിൽത്തന്നെ വ്യാപരിക്കുന്നവരും എപ്പോഴും സകല ജീവ ജാലങ്ങളുടേയും ക്ഷേമൈശ്വര്യപ്രവർത്തനങ്ങളിൽ തിരക്കിട്ട് പ്രവർ ത്തിച്ചു കൊണ്ടിരിക്കുന്നവരും സർവ്വപാപങ്ങളിൽ നിന്നും മോചനം നേടിയവരുമായിട്ടുള്ളവർ ബഹ്മനിർവ്വാണം പൂകുന്നു.
ഭാവാർത്ഥം
തികഞ്ഞ കൃഷ്ണാവബോധമുള്ളവർക്കേ സർവ്വ ജീവജാലങ്ങളുടേയും ക്ഷേമമുദ്ദേശിച്ചുകൊണ്ട് പ്രവർത്തിക്കാൻ സാധിക്കൂ. കൃഷ്ണനാണ് എല്ലാറ്റിന്റേയും ഉറവിടമെന്നറിയുന്ന ഒരാൾ, ആ ബോധത്തോടെ പ്രവർത്തിക്കുമ്പോൾ അത് ലോകക്ഷേമത്തിനാ യിത്തീരും. പരമാസ്വാദകനും, പരമാധികാരിയും, പരമസുഹൃത്തും കൃഷ്ണനാണെന്ന സത്യം വിസ്മരിക്കുന്നതുകൊണ്ടാണ് മനുഷ്യവർ ഗ്ഗത്തിന് ക്ലേശങ്ങൾ അനുഭവിക്കേണ്ടിവരുന്നത്. മനുഷ്യരിൽ ഈ ബോധം വീണ്ടും ഉണർത്താൻ വേണ്ടിയുള്ള പ്രവർത്തനമായിരിക്കും സർവ്വോത്തമമായ ജനസേവനം. പരമമുക്തി നേടാതെ ഒരാൾക്ക് ഉത്തമമായ ജനക്ഷേമ പ്രവർത്തനം ചെയ്യാനാവില്ല. കൃഷ്ണാവ ബോധമുള്ളവർക്ക് കൃഷ്ണന്റെ പരമാധികാരത്തെപ്പറ്റി സംശയമില്ല. കാരണം അവർ തികച്ചും പാപമുക്തരാണെന്നതുതന്നെ; ദിവ്യപ്രേമാവ സ്ഥയാണിത്.
മനുഷ്യവർഗ്ഗത്തിന്റെ ശാരീരികക്ഷേമത്തെ മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നവർക്ക് വാസ്തവത്തിൽ ആരേയും സഹായിക്കാനൊക്കില്ല. ഭൗതികശരീരത്തിനും മനസ്സിനും താത്കാലികമായുണ്ടാവുന്ന ആശ്വാസം തൃപ്തികരമല്ല. ജീവിതത്തിനു വേണ്ടിയുള്ള കഠിനപ്രയത്നത്തിൽ നേരിടുന്ന ഫ്ലേശങ്ങൾക്ക് കാരണം ഭഗവാനുമായി മനുഷ്യനുള്ള ബന്ധത്തെ മറക്കുന്നതാണെന്ന് കാണാം. കൃഷ്ണനുമാ യുള്ള ആ ബന്ധത്തെക്കുറിച്ച് ശരിക്ക് മനസ്സിലാക്കിയവർ ഭൗതിക ശരീരത്തിൽത്തന്നെ ഇരിക്കിലും മുക്താത്മാവാണ്.
( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം അഞ്ച് / ശ്ലോകം 25 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .