ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
വളരെക്കാലം മുമ്പ് പുരിയിൽ അർജ്ജുൻ മിശ്ര എന്ന ഒരു പാണ്ട ഉണ്ടായിരുന്നു. എല്ലാ ദിവസവും അദ്ദേഹം ഭഗവദ്ഗീത പൂർണ്ണമായിട്ടും വായിക്കാറുണ്ടായിരുന്നു. ഗീത വായിക്കാൻ അദ്ദേഹം ധാരാളം സമയം ചെലവഴിക്കാറുള്ളതിനാലും ഭഗവാനോടുള്ള അചഞ്ചലമായ വിശ്വാസവും കാരണം, പ്രദേശവാസികൾ അദ്ദേഹത്തെ ഗീതാ പാണ്ട എന്നാണ് വിളിച്ചിരുന്നത്. ഭഗവാൻ ജഗന്നാഥന് പൂർണ്ണമായും ശരണാഗതിയടഞ്ഞ ഒരു മഹാഭക്തനായിരുന്നു അദ്ദേഹം. തന്റെ ഏതൊരു കാര്യത്തിനും ഏക ആശ്രയമായി അദ്ദേഹം ഭഗവാനെ മാത്രമാണ് കണ്ടിരുന്നത്. നല്ലതും ചീത്തതുമായ എന്തൊക്കെ സംഭവങ്ങൾ ഉണ്ടായാലും അത് ഭഗവാൻ്റെ ഇച്ഛയാണെതന്ന് അദ്ദേഹം കരുതിയിരുന്നു. അതൊന്നും ഗീതാ പാണ്ടയെ ഒട്ടും തന്നെ അലട്ടുമായിരുന്നില്ല. അദ്ദേഹം വളരെ ദരിദ്രനായിരുന്നു, ഭിക്ഷാടനത്തിലൂടെയായിരുന്നു അദ്ദേഹം ജീവിതം കഴിച്ചു കൂട്ടിയിരുന്നത്. ഒരിക്കൽ പുരിയിൽ ഒരാഴ്ചയോളം കനത്ത മഴയുണ്ടായി. ഗീതാ പാണ്ടയ്ക്ക് ഭിക്ഷാടനത്തിന് പോകാൻ യാതൊരു സാധ്യതകളുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നത്ര ചെറിയ ധാന്യ ശേഖരം വളരെ വേഗം ഉപയോഗിച്ച് തീർന്നു. അദ്ദേഹവും കുടുംബവും ഉപവസിക്കാൻ നിർബന്ധിതരായി.എങ്കിൽ പോലും അത് ഗീതാ പാണ്ടയെ ഒട്ടും തന്നെ അസ്വസ്ഥനാക്കിയില്ല. ആ ദിവസങ്ങളിൽ അദ്ദേഹം സന്തോഷത്തോടെ ഗീതാ പാരായണം ചെയ്തു. പുറത്തിറങ്ങാൻ കഴിയാത്തതിൽ അദ്ദേഹം സന്തുഷ്ടനായിരുന്നു, ഗീത വായിക്കാൻ കൂടുതൽ സമയം കിട്ടിയതിനാൽ ഇത് തനിക്ക് കിട്ടിയ ഒരു നല്ല അവസരമാണെന്ന് അദ്ദേഹം കരുതി.
അദ്ദേഹത്തിൻ്റെ പത്നി കുപിതയായി. അവൾ അദ്ദേഹത്തെ ഇപ്രകാരം ശകാരിക്കുവാൻ തുടങ്ങി."അങ്ങ് പുറത്തുപോയി ഭിക്ഷയെടുത്തില്ലെങ്കിൽ, കുടുംബം എപ്രകാരം നിലനിർത്തുമെന്നാണ് അങ്ങ് കരുതുന്നത്? നമുക്ക് മൂന്ന് കുട്ടികളുണ്ട്. അങ്ങ് അവർക്കായി എന്തെങ്കിലും കൊണ്ടുവന്നില്ലെങ്കിൽ അവരെല്ലാം പട്ടിണി കിടന്ന് മരിക്കും!" എന്നാൽ ഇത് ഗീതാ പാണ്ടയെ ഒട്ടും തന്നെ അലട്ടുകയോ അസ്വസ്ഥനാക്കുകയോ ചെയ്തില്ല. ഭഗവദ്ഗീതയിൽ നിന്നുള്ള ഒരു ശ്ലോകം എടുത്ത് അദ്ദേഹം പത്നിക്ക് കാണിച്ച് കൊടുത്തു: (9.22)
അനന്യാശ്ചിന്തയന്തോ മാം
യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യഹം
എന്റെ ദിവ്യരൂപത്തെ ധ്യാനിച്ചുകൊണ്ട് പൂർണ്ണമായ ഭക്തിയോടെ ആരാണോ എന്നെ എല്ലായ്പ്പോഴും ആരാധിക്കുന്നത്, അവർക്കുവേണ്ടുന്നതെല്ലാം ഞാൻ നൽകും. അവർക്കുള്ളതെല്ലാം ഞാൻ നില നിർത്തുകയും ചെയ്യും.
ഭർത്താവിന്റെ ഈ പെരുമാറ്റത്തിൽ അവൾ കൂടുതൽ കുപിതയായി. അവർ ദിവസങ്ങളോളം കാത്തിരുന്നിട്ടും ഭർത്താവ് ഒന്നും തന്നെ കൊണ്ടുവന്നില്ല. അദ്ദേഹം പത്നിയോട് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു, "നമ്മൾ ഭഗവാനെ ആശ്രയിക്കുകയും വിശ്വസിക്കുകും ചെയ്യുന്നുവെങ്കിൽ, ഭഗവാൻ നമ്മളെ സംരക്ഷിച്ച് പരിപാലിച്ചുകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് ." എത്രനാൾ ഇങ്ങനെ കാത്തിരിക്കണമെന്ന് ചിന്തിച്ച അദ്ദേഹത്തിന്റെ പത്നി വളരെ ഉത്കണ്ഠാകുലയായി, ഭക്ഷണത്തിൻ്റെ അഭാവത്താൽ കുട്ടികൾ വളരെ വിശന്ന് അവശരിയപ്പോൾ, അവർ അങ്ങേയറ്റം രോഷാകുലയാകുകയും തന്റെ ഭർത്താവിൻ്റെ സ്വത്തായ ഭഗവദ്ഗീതയെടുത്ത് തുറന്ന് അദ്ദേഹം ഉദ്ധരിച്ച ശ്ലോകത്തിലെ മൂന്ന് വരികൾ വെട്ടി മാച്ച് കളയുകയും ചെയ്തു. തുടർന്ന് നിരാശയും വിശപ്പും കോണ്ട് പരിക്ഷീണരായ അവർ മക്കളോടൊപ്പം നിദ്രയിലാണ്ടു. അൽപസമയത്തിന് ശേഷം ഗീതാ പാണ്ടയും വിശ്രമിക്കാനായി പോയി. താമസിയാതെ തന്നെ ഗീതാ പാണ്ഡയുടെ ഭാര്യ വാതിലിൽ ആരോ മുട്ടുന്നത് കേട്ടു. അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റ് വാതിൽ തുറന്നു നോക്കിയപ്പോൾ, അവിടെ പുറത്ത് അതി സുന്ദരൻമാരായ രണ്ട് ആൺകുട്ടികൾ നിൽക്കുന്നുണ്ടായിരുന്നു, അവർ ഭക്ഷണം തയ്യാറാക്കുന്നതിനായി ആവശ്യമായ ധാരാളം ചേരുവകൾ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. സുന്ദരൻമാരായ ആ രണ്ട് ആൺകുട്ടികളെ കണ്ടപ്പോൾ ബ്രാഹ്മണ പത്നി വളരെയധികം ആശ്ചര്യപ്പെട്ടു. അവരിലൊരാൾ ഇരുണ്ടതും മറ്റൊരാളുടെ ചർമ്മത്തിന് പാലിന്റെ നിറവുമായിരുന്നു. ഇരുണ്ട നിറമുള്ള കുട്ടി ബ്രാഹ്മണ പത്നിയോട് പറഞ്ഞു, ഗീതാ പാണ്ടയുടെ ഒരു സുഹൃത്ത് തന്നയച്ച ഈ ഭക്ഷ്യവസ്തുക്കൾ ദയവായി സ്വീകരിക്കുക. ഇവയെല്ലാം പാചകം ചെയ്ത് ദയവായി നിങ്ങളുടെ ഹൃദയത്തിനെ സംതൃപ്തിപ്പെടുത്തു. "അതി സുന്ദരൻമാരായ ആ ആൺകുട്ടികളെ കണ്ടപ്പോൾ ബ്രാഹ്മണ പത്നി വളരെ സന്തോഷിക്കുകയും, ആ ആൺകുട്ടികളുടെ ശബ്ദം കൂടി കേട്ടപ്പോൾ അവരുടെ ഹൃദയം സന്തോഷം കൊണ്ട് നിറയുകയും ചെയ്തു. ആ കുട്ടികളോട് അവർക്ക് അതിയായ വാത്സല്യം തോന്നിയതിനാൽ, ദയവായി ഭക്ഷണം തയ്യാറാക്കുന്നതുവരെ കാത്തിരുന്ന് അവരോടൊപ്പം പ്രസാദം കഴിക്കാനായി അവൾ അവരോട് അഭ്യർത്ഥിച്ചു. അപ്പോൾ ആ കുട്ടി ഇങ്ങനെ മറുപടി പറഞ്ഞു, "അതെ, നിങ്ങളുടെയും നിങ്ങളുടെ നല്ലവനായ ഭർത്താവിൻ്റെയും കൂടെ പ്രസാദം കഴിക്കാൻ ഞങ്ങൾ വളരെയധികം ആഗ്രഹിക്കുന്നുണ്ട്, പക്ഷേ എന്റെ നാവ് മുറിഞ്ഞിരിക്കുകയാണ്, അതിനാൽ എനിക്ക് ഒന്നും തന്നെ കഴിക്കാൻ കഴിയില്ല." ഇതിനുശേഷം ആ കുട്ടികൾ അവിടെ നിന്നും മടങ്ങി.
ഗീതാ പാണ്ടയുടെ പത്നി എല്ലാ ചേരുവകളും കലവറയിൽ എടുത്ത് വച്ചതിന് ശേഷം വന്നുചേർന്ന ഈ ഭാഗ്യാതിരേകത്തെക്കുറിച്ച് ഭർത്താവിനോട് പറയാനൊരുങ്ങി.ഗീതാ പാണ്ട വന്ന് നോക്കിയപ്പോൾ കലവറ മുഴുവനും പലതരം ഭക്ഷ്യസാമഗ്രികൽ കൊണ്ട് നിറഞ്ഞിരിക്കുന്നതായി കണ്ടു. അദ്ദേഹം പത്നിയോട് ചോദിച്ചു, "ആ ആൺകുട്ടികൾക്ക് എന്തെങ്കിലും പ്രസാദം നൽകിയോ? അവരുടെ കാരുണ്യത്തിന് പകരമായി അവർക്ക് കുറച്ച് പ്രസാദം നൽകാൻ കഴിഞ്ഞിട്ടുണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" അദ്ദേഹത്തിന്റെ ഭാര്യ ഇങ്ങനെ മറുപടി പറഞ്ഞു, "ഞാൻ കാത്തിരുന്ന് എന്തെങ്കിലും കഴിക്കാൻ അവരോട് ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഒരാൾ തന്റെ നാവ് മൂന്ന് സ്ഥലങ്ങളിലായി മുറിച്ചിട്ടുള്ളതിനാൽ, തനിക്കൊന്നും തന്നെ ഭക്ഷിക്കാനാവുകയില്ലെന്ന് ആ ഇരുണ്ട നിറമുള്ള കുട്ടി പറഞ്ഞു ".ഇത് കേട്ടപ്പോൾ ഗീതാ പാണ്ടക്ക്, ആ കുട്ടി ഭഗവാൻ തന്നെയാണെന്ന് പെട്ടെന്ന് മനസ്സിലായി. കാരണം അദ്ദേഹത്തിന്റെ പത്നി ഗീതയിലെ ശ്ലോകം മൂന്നു പ്രാവശ്യംവെട്ടികളഞ്ഞിരുന്നു ഭഗവാന്റെ മുഖ പത്മത്തിൽ നിന്ന് നേരിട്ട് പുറത്തുവന്നതാണ് ആ ശ്ലോകങ്ങൾ, അതിനാൽ തന്നെ ആ മുറിവുകൾ ഭഗവാന്റെ നാവിൽ പ്രതിഫലിച്ചിരിക്കുന്നു. തന്റെ ഭക്തരെ പരിപാലിക്കുമെന്ന വാഗ്ദാനം തെളിയിക്കാൻ ഭഗവാൻ തന്റെ പ്രിയപ്പെട്ട ഭക്തന് ഭക്ഷ്യ പദാർത്ഥങ്ങൾ കൊണ്ടുവന്നതാണെന്ന് ഗീതാ പാണ്ടയുടെ ഭാര്യക്ക് മനസ്സിലായി. ഉടൻ തന്നെ ഗീതാ പാണ്ഡയും പത്നിയും ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ പോയി മാപ്പപേക്ഷിക്കാനും, ഭഗവാന്റെ കാരുണ്യത്തിന് നന്ദി പറയാനും തയ്യാറായി. അവർ മുഖ്യ ക്ഷേത്രത്തിനടുത്തെത്തിയപ്പോൾ തന്നെ ജഗന്നാഥ ഭഗവാന്റെ ചുണ്ടിൽ മൂന്ന് മുറിവിന്റെ പാടുകൾ ഉണ്ടെന്ന് അവർക്ക് കാണുവാൻ കഴിഞ്ഞു.
ജയ് ജഗന്നാഥ്, ബലദേവ്, സുഭദ്രമയി