Saturday, September 11, 2021
ശ്രീ ഭാദ്രപൂർണിമ
( ശകവർഷം1942 ,ഭാദ്രപാദമാസം
മലയാള മാസം1196,ചിങ്ങം 17
സെപ്തംബർ 2, 2020 )
ഹിന്ദു കലണ്ടറനുസരിച്ച് എല്ലാമാസവും ഒരു പൗർണമിയും ഒരു അമാവാസിയൂം ഉണ്ടായിരിക്കും. സനാതന ധർമ്മമനുസരിച്ച് പൗർണമി നാൾ ആദ്ധ്യാത്മീക പ്രാധാന്യം ഉള്ളതായി കരുതപ്പെടുന്നു ഭാദ്രപാദമാസം വിഷ്ണു ആരാധനക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. അതിനാൽ എല്ലാ വർഷവും ഭാദ്രമാസത്തിൽ വരുന്ന പൗർണമിക്ക് പ്രധാന്യമേറെയാണ്.
സകലവേദങ്ങളുടേയും സത്തയെന്നറിയപ്പെടുന്ന ശ്രീമദ്ഭാഗവതത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
"ഭാദ്രമാസത്തിലെ പൗർണമി ദിവസം ആര് ശ്രീമദ് ഭാഗവതം സ്വർണ്ണ സിംഹാസനത്തിൽ വച്ച് ഉപഹാരമായി നൽകുന്നുവോ ആ ഭാഗ്യശാലി പരമമായ ആ അതീന്ദ്രിയസ്ഥാനത്തെ പ്രാപിക്കും"
(ശ്രീമദ് ഭാഗവതം 12.13.13)
ഭാദ്രപൂർണിമ ദിവസം ശ്രീമദ് ഭാഗവതം വിതരണംചെയ്യുന്നതിലൂടെയും, ഉപഹാരമായി നൽകുന്നതിലൂടെയും മാത്രം ഒരുവന് ആദ്ധ്യാത്മിക ലോകത്തിൽ പ്രവേശിക്കാനും ശ്രീകൃഷ്ണ ഭഗവാന്റെ നേരിട്ടുള്ള സഹവാസം നേടാനും സാധിക്കുമെന്ന് ഈ ശ്ളോകം വ്യക്തമാക്കുന്നു.
അതിനാൽ ഏവരും ഈ ദിവസം ശ്രീമദ് ഭാഗവതം വായിക്കുകയും ഏവർക്കും ഉപഹാരമായി നൽകുകയും ഈ ഗ്രന്ഥരാജനെ പൂജിക്കൂകയും ചെയ്യുക
Subscribe to:
Posts (Atom)