Home

Thursday, October 14, 2021

ശിഷ്യൻ ജ്ഞാനം നേടേണ്ടത് വിനയപുരസ്സരമുള്ള അന്വേഷണത്താലും, സേവനമനോഭാവത്താലും ആയിരിക്കണം

 


ശിഷ്യൻ ജ്ഞാനം നേടേണ്ടത് വിനയപുരസ്സരമുള്ള അന്വേഷണത്താലും, സേവനമനോഭാവത്താലും ആയിരിക്കണം

🍁🍁🍁🍁🍁🍁🍁🍁

ഭൗതിക ജ്ഞാനപുരോഗമനത്തിന് വ്യക്തിപരമായ കഴിവും ഗവേഷണവാസനയും ആവശ്യമാണ്. എന്നാൽ ആത്മീയജ്ഞാനത്തിന്റെ കാര്യത്തിൽ എല്ലാ പുരോഗമനവും ഏറെക്കുറെ ആത്മീയ ഗുരുവിന്റെ കാരുണ്യത്തെ ആശ്രയിച്ചിരിക്കുന്നു. ആത്മീയ വിദ്യ ശിഷ്യനിൽ നിറയണമെങ്കിൽ ആത്മീയ ഗുരു നിശ്ചയമായും ശിഷ്യനിൽ തൃപ്തനാകണം. ആത്മീയ ഗുരു മാന്ത്രികനെപ്പോലെ പ്രവർത്തിക്കുകയും, വൈദ്യുതി ആധാനം ചെയ്യുന്നതുപോലെ അത്ഭുത ശക്തിയാൽ ശിഷ്യനിൽ ആത്മീയജ്ഞാനം സന്നിവേശിപ്പിക്കുകയും ചെയ്യുന്ന മാന്ത്രിക പ്രക്രിയയാണെന്ന് തെറ്റിദ്ധരിക്കാൻ പാടില്ല. യഥാർത്ഥ ഗുരു യഥോചിതമായി വൈദീക ജ്ഞാനത്തിന്റെ ആധികാരികതയിൽ എല്ലാം ശിഷ്യന് വിശദീകരിച്ചു കൊടുക്കുന്നു. അത്തരം ബോധനങ്ങൾ ചിന്താതത്ത്വത്തോടെയല്ല, മറിച്ച് വിനയപുരസ്സരമുളള അന്വേഷണത്താലും, സേവനമനോഭാവത്താലും വേണം ശിഷ്യൻ സ്വീകരിക്കേണ്ടത്. ആത്മീയഗുരുവും, ശിഷ്യനും , നിശ്ചയമായും നിർവ്യാജരായിരിക്കണം.

( ശീമദ് ഭാഗവതും 2.1.10 ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ആരാണ് ആചാര്യൻ?

 


പ്രായോഗികമായി നല്ല പ്രവൃത്തികളാൽ സമൂഹത്തെ ഉദ്ബുദ്ധമാക്കാൻ കഴിവുള്ള ഒരു നേതാവിനെയാണ് പൊതുജനങ്ങൾ ക്കാവശ്യം. പുകവലിക്കുന്ന നേതാവിന് മറ്റുള്ളവരെ ഉപദേശിച്ച പുകവലിയിൽ നിന്ന് പിൻതിരിപ്പിക്കാനാവില്ല. ഉപദേശിക്കാൻ തുനിയുന്നതിനു മുമ്പ് ഗുരു വേണ്ടുംവിധമുള്ള പെരുമാറ്റം ശീലിച്ചിരിക്കണമെന്ന് ചൈതന്യ മഹാപ്രഭു പറയുന്നു. അങ്ങനെയുള്ള ഒരുപദേഷ്ടാവിനെ ആചാര്യനെന്ന്, ഉത്തമഗുരുവെന്ന് പറയാം. സാമാന്യജനങ്ങളെ പഠിപ്പിക്കുന്നതിന് ഗുരു ശാസ്ത്രവിധിക്കനുസരിച്ച് ജീവിക്കണം. അംഗീകൃതങ്ങളായ വേദോക്തപ്രമാണങ്ങൾക്കെതിരായി അയാൾ സ്വയം നിയമങ്ങൾ നിർമിക്കാൻ പാടുള്ളതല്ല. മനുസംഹിത മുതലായ സ്മൃതി ഗ്രന്ഥങ്ങളാണ് മനുഷ്യവർഗത്തിന്റെ പ്രാമാണിക രേഖകളായി ഗണിക്കപ്പെടുന്നത്. നേതാക്കളുടെ ഉപദേശങ്ങൾ ധർമ്മഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം. സ്വയം മേന്മ കൈവരിക്കുവാൻ ആഗ്രഹിക്കുന്ന ഒരാൾ ഉത്കൃഷ്ടരായ ആചാര്യന്മാർ അനുഷ്ഠിച്ചു വന്നിരുന്ന നിയമങ്ങൾ അനുസരിക്കണം. വിശിഷ്ട ഭക്തന്മാരുടെ കാല്പാടുകൾ പിൻതുടരുന്നതുകൊണ്ടേ ആത്മസാക്ഷാത്കാരത്തി ലേയ്ക്കുള്ള വഴിയിൽ മുന്നേറുവാൻ കഴിയു.



( ഭാവാർത്ഥം / ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം മൂന്ന് / ശ്ലോകം 21 )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ആദ്ധ്യാത്മിക ഗുരുവിന്റെ യോഗ്യതകൾ

 




ശിഷ്യനെ കൃഷ്ണനുമായി ബന്ധപ്പെടുത്തുകയാണ് യഥാർഥ ആധ്യാത്മിക ഗുരുവിന്റെ ചുമതല. ഒരു പണ്ഡിതനോ , ധ്യാനിക്കുന്നവനോ സ്വയംകൃഷ്ണനുമായി ബന്ധത്തിലല്ലാത്ത പക്ഷം മറ്റൊരാളെ കൃഷ്ണനുമായി ബന്ധപ്പെടുത്താനുള്ള ശക്തിയുണ്ടാവില്ല. കായികവിനോദങ്ങളുടെ ആരാധകരായ ധാരാളം ആളുകൾ കായികാഭ്യാസ മത്സരങ്ങളിൽസംബന്ധിക്കുകയും ദുഷ്കരങ്ങളായ കായികാഭ്യാസ പ്രകടനങ്ങളുടെ സമയത്ത് കരഘോഷം മുഴക്കുകയും ചെയ്യാറുണ്ടെങ്കിലും, പരമദിവ്യോത്തമപുരുഷനായ ഭഗവാൻ അത്തരമൊരു കായികാഭ്യാസ പ്രേക്ഷകനല്ല,വിഡ്ഢികളായ വ്യക്തികൾ യോഗാഭ്യാസത്തിന്റെ പേരിൽ നടത്തുന്നഅത്തരം യോഗാഭ്യാസ പ്രദർശനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയുമില്ല.അതുപോലെ, ദാർശനികമായ അഭ്യൂഹങ്ങളുടെ കേവലം സാധാരണ സംരംഭങ്ങൾക്ക് പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ ഒരിക്കലും വില കല്പിക്കുകയുമില്ല, കാരണം, ഭഗവാൻ തന്റെ അഭിപ്രായം നേരത്തേ തന്നെ ഭഗവദ് ഗീതയിൽ പറഞ്ഞിട്ടുണ്ട് ( ശൃണു മേ പരമം വച:). കൃഷ്ണന്റെ വാക്ക് പരമം വച:, ജ്ഞാനത്തിന്റെ അന്തിമ വാക്കാണ്. കൃഷ്ണൻപറയുന്നു, യത് ജ്ഞാത്വാ നേഹ ഭൂയോ ന്യജ്ജ്ഞാതവ്യം അവശിഷ്യതേ : "നിങ്ങൾ ഈ ജ്ഞാനം അറിഞ്ഞാൽ കൂടുതലായി അറിയാൻ മറ്റൊന്നുമില്ല”. തന്നെ കുറിച്ചുള്ള ജ്ഞാനം രാജവിദ്യ, അഥവാ എല്ലാ ജ്ഞാനത്തിന്റെയും രാജാവ്, ആണെന്നും കൃഷ്ണൻ പറഞ്ഞിട്ടുണ്ട്.

ഒരുവൻ കൃഷ്ണന്റെ ഒരു സ്നേഹിതനായിത്തീരാത്ത പക്ഷം,കൃഷ്ണനുമായുള്ള അയാളുടെ ബന്ധം പരോക്ഷമായി അവിടുത്തെ മായാശക്തിയിലൂടെ സംഭവിക്കുന്നു. വെറും കായികാഭ്യാസത്തിലൂടെയോ,നിരപേക്ഷ സത്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിലൂടെയോ ഭഗവാനെ ആകർഷിക്കാമെന്നുള്ള ആശയം തീർച്ചയായും മായയുടെ ഒരുല്പന്നമാണ്.കൃഷ്ണനുമായി അദ്ദേഹത്തിന്റെ ബഹിരംഗശക്തിയായ മായയിലൂടെബന്ധപ്പെട്ടിരിക്കുന്ന ഒരുവന്, തന്റെ ശിഷ്യരെന്ന് വിളിക്കപ്പെടുന്നവരെ അതേ മായാശക്തിയുമായി ബന്ധപ്പെടുത്തുന്ന ഭൗതിക ഗുരുവായി മാത്രമേ സേവനമനുഷ്ഠിക്കാൻ കഴിയുകയുള്ളൂ. നേരേ മറിച്ച് , ഭഗവദ്ഗീത(9.13)യിൽ പറഞ്ഞിരിക്കുന്നു,

മഹാന്മാനസ്തു മാം പാർഥ
ദൈവീം പ്രകൃതിംആശ്രിതാ:
ഭജന്തി അനന്യ – മനസോ
ജ്ഞാത്വാ ഭൂതാദിംഅവ്യയം

യഥാർത്ഥ വിശിഷ്ടാത്മാക്കൾ ഭഗവാന്റെ അന്തരംഗ ശക്തിക്ക് സമർപ്പിതരാകയാൽ അവർക്ക് മററുള്ളവരെയും ആന്തരിക ആനന്ദശക്തിയുമായി ബന്ധിപ്പിക്കാൻ കഴിയും. ഒരു മഹാത്മാവിനെ ഭഗവദ്ഗീതയിൽ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു – 'വാസുദേവ: സർവം ഇതി സ മഹാത്മാ സുദുർലഭ:' സർവ കാരണങ്ങളുടെയും കാരണവും സർവവും ഞാനാണെന്ന് അവൻ അറിയുന്നു. അത്തരത്തിലുള ഒരുമഹാത്മാവ് വളരെ അപൂർവമാണ്.” ഒരുവൻ വാസുദേവനാണ് സർവവുംഎന്ന പക്വമായ അറിവിന്റെ തലത്തിലെത്തിയ അവ്വിധത്തിലുള്ള ഒരാധ്യാത്മിക ഗുരുവിനെ ശരണം പ്രാപിക്കണം. ശ്രീ നാരദമുനിയുടെ അഭിപ്രായമനുസരിച്ച്‌ , 'യോ വിദ്വാൻ സ ഗുരുർ ഹരി': - അത്തരമൊരു മഹാത്മാവ് കൃഷ്ണന്റെ തന്നെ ബാഹ്യ ആവിഷ്കാരമായിപരിഗണിക്കപ്പെടണം. കൃഷ്ണൻ ഇതും പറയുന്നു :

ആചാര്യം മാം വിജാനീയാൻ
നാവമന്യേത കർഹിചിത്
ന മർത്ത്യ – ബുദ്ധ്യാസൂയേത സർവ
– ദേവമയോ ഗുരു :

“ആചാര്യനെ ഞാൻ തന്നെയായി അറിയുകയും അദ്ദേഹത്തെ ഒരുവിധത്തിലും അനാദരിക്കാതിരിക്കുകയും ചെയ്യണം. ഒരു സാധാരണ മനുഷ്യനായി കരുതി ഒരുവൻ അദ്ദേഹത്തെ ദ്വേഷിക്കരുത്, കാരണം,അദ്ദേഹം എല്ലാ ദേവന്മാരുടെയും പ്രതിനിധിയാണ്”. ( ഭാഗവതം 11.17.27 )

ശ്രീല വിശ്വനാഥ ചക്രവർത്തി ടാക്കൂറിന്റെ അഭിപ്രായത്തിൽ, ഒരു ആധ്യാത്മിക ഗുരുവിന് തന്റെ ശിഷ്യന്റെ സംശയങ്ങൾ ശ്രേഷ്ഠമായ ജ്ഞാനത്താൽ നശിപ്പിക്കാൻ കഴിയാത്തപക്ഷം, ശിഷ്യൻ ക്രമേണ ആധ്യാത്മികജീവിതത്തിൽ ആശയറ്റവനായിത്തീരും. ഒരു കപട ഗുരുവിന് ‘ രസ വർജംരസോ പി അസ്യ’ എന്ന തത്ത്വപ്രകാരം , തന്റെ ശിഷ്യന് വാസ്തവത്തിൽ കൃഷ്ണനെ നൽകാൻ കഴിയാത്തതിനാൽ , ശിഷ്യൻ കൃഷ്ണന്റെ സഹവാസത്തിന്റെ പരമാനന്ദം നേടാതെ വീണ്ടും ഭൗതിക സുഖത്താൽ ആകർഷിക്കപ്പെടുന്നു. അത്തരമൊരു ദുർബലനായ ആധ്യാത്മിക ഗുരുവിന്റെ ദുർബലനായ ശിഷ്യൻ ക്രമേണ പ്രതീക്ഷയറ്റവനും ആത്മസാക്ഷാത്ക്കാരത്തിനുവേണ്ടിയുള്ള ഉദ്യമത്തിൽഉത്സാഹഹീനനുമായിത്തീരുകയും , സ്ത്രീ , ധനം,അഭ്യൂഹത്തിന്റെയും ഭാവനയുടെയും അടിസ്ഥാനത്തിലുള്ള ബൗദ്ധികത,തുടങ്ങിയ മായയുടെ പ്രേരണകളാൽ വീണ്ടും സംഭ്രമചിത്തനായിത്തീരുകയും ചെയ്യുന്നു.

യഥാർഥ ആധ്യാത്മിക ഗുരുവിന്റെ കൂടുതൽ ലക്ഷണങ്ങൾ ഉപദേശാമൃതത്തിൽ (1) താഴെ പറയും പോലെ കൊടുത്തിരിക്കുന്നു :

വാചോ വേഗം മനസ: ക്രോധ – വേഗം
ജിഹ്വാ –വേഗം ഊരോപസ്ഥ – വേഗം
ഏതാൻവേഗാൻ യോ വിഷഹേത ധീര:
സർവാംഅപീമാം പൃഥിവീം സ ശിഷ്യാത്

സംസാരിക്കാനുള്ള ത്വര, മനസ്സിന്റെ , കോപത്തിന്റെപ്രവർത്തനങ്ങൾ, നാക്കിന്റെയും , ഉദരത്തിന്റെയും ,ഉല്പാദനേന്ദ്രിയത്തിന്റെയും പ്രേരണകൾ ഇവ നിയന്ത്രിക്കാൻ കഴിവുള്ള സമചിത്തനായ ഒരു വ്യക്തി , ലോകത്തിൽ എങ്ങും ശിഷ്യന്മാരെ സ്വീകരിക്കാൻ യോഗ്യനാണ്”.

ശ്രീല വിശ്വനാഥ ചക്രവർത്തി ടാക്കൂർ പറഞ്ഞിരിക്കുന്നു,
‘ ഉപശയാശ്രയം ക്രോധ - ലോഭാധി - അവ ശീഭൂതം’- ഒരു യഥാർഥ ആധ്യാത്മിക ഗുരു കാമം, ക്രോധം, ലോഭം ഇവകളുടെനിയന്ത്രണത്തിലാവുക സാധ്യമല്ല.


( ശ്രീമദ് ഭാഗവതം 11.3.21 ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ശ്രീമദ് ഭാഗവതം


 

ശ്രീമദ് ഭാഗവതം


 

ശ്രീമദ് ഭാഗവതം


 

ശ്രീമദ് ഭാഗവതം


 

ശ്രീമദ് ഭാഗവതം