Thursday, November 18, 2021
ഭക്തിയുത സേവനത്തിലൂടെ ഭഗവാനെ മനസിലാക്കാം
ഈ ഭൗതിക സൃഷ്ടികളിലെ മനുഷ്യരും മറ്റു ജീവ സത്തകളും പ്രകൃതിയുടെ ത്രിഗുണങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു .അടിസ്ഥാന ഗുണങ്ങൾ രജസി നാലും തമസ്സിനാലു. നിയന്ത്രിക്കപ്പെടുന്നവർ ഈശ്വരനെ മനസ്സിലാക്കാനുള്ള യാതൊരു സാധ്യതയുമില്ല .ദേവന്മാർ, മഹർഷികൾ ഉൾപ്പെടെ സത്വഗുണത്തിൽ ഉള്ളവർക്ക് പോലും പരമ ദിവ്യോത്തമപുരുഷനായ ഭഗവാന്റെ കർമ്മങ്ങൾ ഗ്രഹിക്കാനുള്ള കഴിവില്ലെന്ന് ഈ ശ്ലോകങ്ങളിൽ വിവരിക്കുന്നു അതേസമയം പ്രസ്താവിച്ചിട്ടുള്ളത് പോലെ ഭഗവാന്റെ സേവനത്തിൽ സ്ഥിതിചെയ്യുന്ന ഒരുവൻ എല്ലാ ഭൗതിക ഗുണങ്ങൾക്കും അതീതനാണ്. അതുകൊണ്ട് എല്ലാ ഭൗതിക ഗുണങ്ങൾക്കും അതീന്ദ്രിയരായ ഭക്തന്മാർക്ക് ഒഴികെ മറ്റാർക്കും തന്നെ മനസ്സിലാക്കാനാവില്ലെന്ന് ഭഗവാൻ സ്വയം പറയുന്നു.( ഭക്ത്യാ മാംഅപി ജാനാതി) ശ്രീമദ് ഭാഗവതത്തിൽ 1. 9 .16 യുധിഷ്ഠിര മഹാരാജാവിനോട് ഭീഷ്മ ദേവൻ പറയുന്നതുപോലെ
"അല്ലയോ രാജാവേ ഭഗവാൻ ശ്രീകൃഷ്ണൻറെ പദ്ധതി ആർക്കും അറിയാൻ കഴിയില്ല. മഹാൻമാരായ തത്വചിന്തകർ സവിസ്തരം അന്വേഷിക്കുന്നുണ്ടെങ്കിലും അവർ പരിഭ്രാന്തരാണ്. ആർക്കും ഊഹാപോഹജ്ഞാനത്താൽ ഭഗവാനെ അറിയാൻ കഴിയില്ല. വാസ്തവത്തിൽ ഊഹാപോഹങ്ങൾ ഒരുവനെ സംഭ്രമിപ്പിക്കുന്നു. ഭഗവത് ഗീതയിൽ ഭഗവാൻ സ്വയം വിശദീകരിച്ചിട്ടുണ്ട്( 3. 7. 3)അനേകായിരക്കണക്കിന് മനുഷ്യരിൽ ഒരാൾ പൂർണതയ്ക്കുവേണ്ടി ഉദ്യമിച്ചേക്കാം.പരിപൂർണ്ണത നേടിക്കഴിഞ്ഞ സിദ്ധന്മാർ ക്കിടയിൽ പോലും ഭക്തിപ്രക്രിയ,ഭക്തിയുത സേവനം സ്വീകരിച്ച ഒരാൾക്കുമാത്രം കൃഷ്ണനെ അറിയാൻ കഴിയുന്നു.
(ഭാവാർത്ഥം/ ശ്രീമദ് ഭാഗവതം 6. 3 .14 -15
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://suddhabhaktimalayalam.com
ഗുരുവിന്റെ കാരുണ്യം
ഒരു ഭക്തന് ശിഷ്യനിൽ നിന്ന് ഏറ്റെടുക്കുന്ന പാപഫലങ്ങളുടെ പ്രതിക്രിയയായി ദു:സ്വപ്നം കാണാൻ ഇടയാകുന്നു എന്നിരുന്നാലും ആദ്ധ്യാത്മിക ഗുരു അത്രമേൽ കാരുണ്യമുള്ളവനാകയാൽ ശിഷ്യൻ നിമിത്തം ദു:സ്വപ്നങ്ങൾ കാണേണ്ടി വരും. എങ്കിലും ഒരുപോലെ ബുദ്ധിമുട്ടുകക്ക് കാരണമാകുന്ന പാപകർമ്മങ്ങൾ വീണ്ടും ചെയ്യാതിരിക്കാൻ അങ്ങേയറ്റം ശ്രദ്ധിക്കണം. ഇത്തരം പ്രവൃത്തികളിൽ നിന്നും നാം വിട്ടുനിൽക്കണമെന്ന് അധ്യാത്മിക ഗുരുവിനും വൈഷ്ണവർക്കും മുമ്പേ പ്രതിജ്ഞ ചെയ്യുന്നു. അതിനാൽ അവൻ വീണ്ടും പാപകർമ്മങ്ങളിൽ ഏർപ്പെടുകയോ അങ്ങനെയുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയോ ചെയ്യരുത്.
(ഭാവാർത്ഥം/ ശ്രീമദ് ഭാഗവതം 8.4.15)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
പരിശുദ്ധ ഭക്തി സേവനത്തിന്റെ സവിശേഷ ലക്ഷണങ്ങൾ
ശ്രീമദ് ഭാഗവതത്തിന് തൃതീയ സ്കന്ധത്തിൽ 29 ആം അധ്യായം 12 ,13 ശ്ലോകങ്ങളിൽ ശ്രീകപിലദേവൻ അമ്മയ്ക്ക് നൽകുന്ന ഉപദേശങ്ങളുടെ കൂട്ടത്തിൽ പരിശുദ്ധ ഭക്തി സേവനത്തിന്റെ സവിശേഷ ലക്ഷണങ്ങളെക്കുറിച്ച് ഇപ്രകാരം പറയുന്നു. "ഭൗതീകലാഭങ്ങളിലോ ദാർശനികമായ ഊഹാപോഹങ്ങളിൽ താൽപര്യമില്ലാത്ത എൻറെ ശുദ്ധ ഭക്തന്മാർ അവരുടെ മനസ്സ് എൻറെ സേവനത്തിൽ മാത്രം നിരതരായിരിക്കുന്നത് കൊണ്ട് ഈ സേവനത്തിനുള്ള അവസരം ഒഴികെ മറ്റൊന്നും എന്നോട് ആവശ്യപ്പെടുന്നതിൽ താല്പരരല്ല .എന്നോടൊപ്പം എൻറെ ധാമത്തിൽത്തിൽ കഴിയാനുള്ള അനുവാദത്തിനു പോലും അവർ അപേക്ഷിക്കുന്നില്ല."
മുക്തി 5 തരത്തിലുണ്ട് ഭഗവാനിൽ ലയിക്കുക,.ഭഗവാൻറെ രൂപത്തിലാകുക, ഭഗവത് ധാമത്തിൽ തന്നെ കഴിയുക,ഭഗവാന്റെ സന്തതസഹചാരിയായി അദ്ദേഹത്തോടൊപ്പം സർവ്വസമൃദ്ധികളും അനുഭവിച്ചു കഴിയുക. ശുദ്ധ ഭക്തന് ഭൗതികമായ ഇന്ദ്രിയ സംതൃപ്തനം പോകട്ടെ ഇപ്പറഞ്ഞ മുക്തികളിൽ ഒന്നു പോലും വേണ്ട. പരിശുദ്ധ പ്രേമത്തോട് കൂടിയ ഈശ്വര സേവനം ഒന്നുകൊണ്ട് മാത്രം ഭക്തൻ സംതൃപ്തനാണ്. അതാണ് ശുദ്ധ ഭക്തിയുടെ ലക്ഷണം
മുൻപ് ഉദ്ധരിച്ച് ശ്രീമഹാഭാഗവതത്തിലെ കപിലദേവൻ വാക്കുകൾ ശുദ്ധ യഥാർത്ഥ നില വിശദീകരിക്കുന്നുണ്ട് ഒപ്പം ഭക്തി സേവനത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ നിർവചിക്കുകയും ചെയ്യുന്നു.
(അദ്ധ്യായം 1/ ഭക്തിരസാമൃതസിന്ധു)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
Subscribe to:
Posts (Atom)