നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം
അലസത
***********************************
ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം
അദ്ധ്യായം 6 / ശ്ലോകം 16
*************************************************
നാത്യശ്നതസ്തു യോഗോ ഽസ്തി ന ചൈകാന്ത മനശ്ന തഃ
ന ചാതി സ്വപ്നശീലസ്യ ജാഗ്രതോ നൈവ ചാർജുന
അർജുനാ, വളരെക്കുറച്ചുമാത്രം ഭക്ഷിക്കുന്നവർക്കും ഏറെ ഭക്ഷിക്കുന്നവർക്കും, ഉറക്കമില്ലാത്തവർക്കും, വേണ്ടതിലേറെ ഉറങ്ങുന്നവർക്കും യോഗിയാവാൻ കഴിയില്ല.
യോഗിക്കാവശ്യമായ ഭക്ഷണത്തിന്റേയും നിദ്രയുടേ യും ക്രമങ്ങളെപ്പറ്റി ഇനി പ്രസ്താവിക്കുന്നു. ഏറെ ഭക്ഷിക്കുകയെന്നാൽ ശരീരത്തേയും ജീവനേയും ഒരുമിച്ചു നിർത്താനാവശ്യമുള്ളതിലധി കം ഭക്ഷിക്കുക എന്നർത്ഥം. ധാന്യങ്ങളും, പച്ചക്കറികളും, പഴങ്ങളും, പാലും ധാരാളം കിട്ടാനുള്ളപ്പോൾ മനുഷ്യന് ജന്തുക്കളെ ഭക്ഷിക്കേണ്ട ആവശ്യമേയില്ല. മുൻ പറഞ്ഞ ധാന്യാദികളായ ലഘുവായ ആഹാരപ ദാർത്ഥങ്ങളെയാണ് ഭഗവദ്ഗീത സാത്ത്വികങ്ങളായി കണക്കാക്കുന്നത്. തമോഗുണത്തിലുള്ളവരുടെ ഭക്ഷണമാണ് മാംസം. അതിനാൽ മാംസ ഭോജനം, മദ്യപാനം, പുകവലി, കൃഷ്ണാർപ്പണംചെയ്യാതെയുള്ള ഭക്ഷ ണം എന്നിവ മലിനപദാർത്ഥങ്ങളുപയോഗിച്ചാലുണ്ടാകുന്ന ദോഷഫല ങ്ങൾ ഉളവാക്കും. ഭുഞ്ജതേ തേത്വഘം പാപയേ പചന്ത്യാത്മ കാരണാത്, കൃഷ്ണന് നിവേദിക്കാതെ തനിക്കുവേണ്ടി ആഹാരം ഉണ്ടാക്കുകയും ഇന്ദ്രിയസുഖത്തിനായി ഭക്ഷിക്കുകയുംചെയ്യുന്നവൻ പാപമാണ് ഭുജിക്കുന്നത്. പാപം ഭുജിക്കുകയോ തനിക്കുള്ള ഓഹരിയിൽകവിഞ്ഞ് ഭക്ഷിക്കുകയോചെയ്യുന്നവന് യോഗാനുഷ്ഠാനത്തിൽ മികവു നേടാനാ വില്ല. കൃഷ്ണന് നിവേദിച്ചതിന്റെ ഉച്ഛിഷ്ടം മാത്രം ഭക്ഷിക്കുന്നതാണുത്തമം. കൃഷ്ണാവബോധമുള്ളവർ ആദ്യമായി കൃഷ്ണന് നിവേദിച്ചശേഷമേ ആഹാരമെന്തും ഉപയോഗിക്കുകയുള്ള. അതിനാൽ കൃഷ്ണാ വബോധവാന് മാത്രമേ യോഗത്തിൽ പൂർണ്ണത നേടാൻ സാധിക്കൂ. കൃതിമമായി ആഹാരം ഉപേക്ഷിക്കുകയും സ്വന്തമായി സൃഷ്ടിച്ച ഉപവാസച്ചടങ്ങുകളും യോഗാഭ്യാസവും അനുഷ്ഠിക്കുകയും ചെയ്തതുകൊണ്ട് ഒരാൾക്ക് യോഗപരിപൂർണ്ണത നേടാനാവില്ല. കൃഷ്ണാവബോധമുദിച്ച ഒരാൾ ധർമ്മശാസ്ത്രപ്രോക്തങ്ങളായ ഉപവാസങ്ങളനുഷ്ഠിക്കും. ആവശ്യമില്ലാതെ ഉപവസിക്കുകയോ, ഏറെ ഭക്ഷണം കഴിക്കുകയോ ചെയ്യില്ല. അങ്ങനെയാണൊരാൾ യോഗപരിശീലനത്തിന് കഴിവ് നേടുന്നത്. ഏറെ ഭക്ഷിക്കുന്നവൻ ഉറക്കത്തിൽ അധികം സ്വപ്നങ്ങൾ കാണും. തന്മമൂലം വേണ്ടതിലേറെ ഉറങ്ങുകയുംചെയ്യും. ദിവസത്തിൽ ആറ് മണിക്കൂറിലധികം ആരും ഉറങ്ങേണ്ടതില്ല. ഇരുപത്തിനാല് മണിക്കുറി ൽ ആറ് മണിക്കൂറിലധികം ഉറങ്ങുന്ന ആൾ തീർച്ചയായും തമോഗുണത്തിന്റെ സ്വാധീനതയിലാണ് കഴിയുന്നത്. അലസനും നിദ്രാലുവുമാക യാൽ തമോഗുണബാധിതനായ ഒരാൾക്ക് യോഗപരിശീലനത്തിന് കഴി യുകയില്ല.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://suddhabhaktimalayalam.com