വിഷയാനിസന്ധായ യശ ഐശ്വര്യമേവ വാ
അർച്ചാദാവർച്ചയേദ് യോ മാം പൃഥഭാവസ്ത്ര രാജ
വിവർത്തനം
ഭൗതികാസ്വാദനവും, കീർത്തിയും ഐശ്വര്യവും ലക്ഷ്യമാക്കി ഒരു വിഭാഗീയനാൽ ക്ഷേത്രവിഗ്രഹത്തിൽ നടത്തുന്ന ആരാധന രജോ ഗുണ ത്തിലുള്ളതായിരിക്കും.
ഭാവാർത്ഥം
വിഭാഗീയൻ എന്ന വാക്ക് വളരെ ശ്രദ്ധാപൂർവം മനസിലാക്കണം. ഭിന്ന ദക്, പ്രഥഗ്-ഭാവഃ എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട സംസ്കൃത പദ ങ്ങൾ. പരമോന്നതനായ ഭഗവാന്റെ താൽപര്യങ്ങളിൽ നിന്ന് വിഭിന്നമായി സ്വന്തം താൽപര്യങ്ങളെ കാണുന്നവനാണ് വിഭാഗീയൻ. മിശ്രഭക്തന്മാർ, അല്ലെങ്കിൽ രജസ്, തമോഗുണം വൈകാരികതയിലും അജ്ഞതയിലു മുളള ഭക്തന്മാർ, ഭക്തന്റെ ഉത്തരവുകൾക്കനുസരിച്ച് അവനു വേണ്ടതെ ല്ലാം വിതരണം ചെയ്യുകയാണ് ഭഗവാന്റെ താൽപര്യമെന്നു ചിന്തിക്കുന്നു. തങ്ങളുടെ ഇന്ദ്രിയാസ്വാനത്തിനായി ഭഗവാനിൽ നിന്ന് കഴിയുന്നത് വലി ച്ചെടുക്കുക എന്നതാണ് അവരുടെ താൽപര്യം. ഇതാണ് വിഭാഗീയ മനോ ഭാവം. വാസ്തവത്തിൽ പരിശുദ്ധ ഭക്തി എന്താണെന്ന് കഴിഞ്ഞ അദ്ധ്യായ ത്തിൽ വിശദീകരിച്ചിട്ടുണ്ട്. പരിശുദ്ധ ഭക്തിയിൽ പരമോന്നതനായ ഭഗ വാന്റെ മനസും ഭക്തന്റെ മനസും കൂട്ടിച്ചേർക്കപ്പെടണം. ഒരു ഭക്തൻ പര മോന്നതനായ ഭഗവാന്റെ ഇച്ഛ നടപ്പാക്കുക എന്നതൊഴികെ യാതൊന്നും ആഗ്രഹിക്കരുത്. അതാണ് ഏകത. ഭക്തന്, ഭഗവാന്റെ താൽപര്യത്തിൽ നിന്ന് വ്യത്യസ്തമായ താൽപര്യമോ മനസോ ഉണ്ടാകുന്ന പക്ഷം, അവന്റെ മനോഭാവം ഒരു വിഭാഗീയന്റേതായിരിക്കും. ഭക്തനെന്ന് പറയപ്പെടുന്നവൻ പരമോന്നതനായ ഭഗവാന്റെ താൽപര്യങ്ങൾ പരിഗണിക്കാതെ ഭൗതി കാസ്വാദനം അഭിലഷിക്കുകയോ, ഭഗവാന്റെ കാരുണ്യമുപയോഗിച്ച് പ്രശ സ്തനോ ഐശ്വര്യ സമൃദ്ധനോ ആകാൻ ശ്രമിക്കുകയോ ചെയ്താൽ അവൻ (രജസ്) വൈകാരികതയുടെ ഗുണരീതിലായിരിക്കും.മായാവാദികൾ, എന്തായാലും, വിഭാഗീയൻ എന്ന ഈ പദത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കും. ഒരുവൻ ഭഗവാനെ ആരാധിക്കുമ്പോൾ അവൻ ഭഗവാനൊപ്പമാണെന്ന് സ്വയം കരുതണമെന്ന് അവർ പറയും. ഭൗതികപ്രകൃതിയുടെ ഗുണരീതിയിലുളള മായാഭക്തിയുടെ മറ്റൊരു രൂപ മാണിത്. ജീവസത്ത പരമോന്നതന് തുല്യമാണെന്ന സങ്കൽപം അജ്ഞത യുടെ രീതിയാകുന്നു. ഏകത വാസ്തവത്തിൽ താൽപര്യത്തിന്റെ ഏകത തന്നെയാകുന്നു. പരിശുദ്ധ ഭക്തന് ഭഗവാന്റെ നാമധേയത്തിൽ പ്രവർത്തിക്കുക എന്നതൊഴിച്ച് മറ്റൊരു താൽപര്യവുമില്ല. ഒരുവന് വ്യക്തിപരമായ താൽപര്യത്തിന്റെ ലാഞ്ഛനയെങ്കിലുമുണ്ടെങ്കിൽ അവന്റെ ഭക്തി ഭൗതി പ്രകൃതിയുടെ ത്രിഗുണരീതികളോട് സങ്കരപ്പെട്ടതായിരിക്കും.
( ശ്രീമദ് ഭാഗവതം 3.29.9 )
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .