Home

Wednesday, December 29, 2021

പുരുഷ അവതാരങ്ങൾ

 


സുത ഉവാച

ജഗൃഹ പൗരുഷം രൂപം ഭഗവാൻ മഹദാദിഭി :

സംഭുതം ഷോഡശകലമാദ ലോസിസക്ഷയാ



വിവർത്തനം


സുത മഹർഷി അരുളിച്ചെയ്തു. സൃഷ്ടിയുടെ ആരംഭത്തിൽ ഭഗ വാൻ ആദ്യം വിശ്വരൂപമായ പുരുഷാവതാരത്തിൽ സ്വയം വിസ്തരിച്ചു. അനന്തരം ഭൗതിക സൃഷ്ടിക്കാവശ്യമായ സമസ്ത ഘടകപദാർത്ഥങ്ങ ളെയും ആവിഷ്കരിച്ചു. അപ്രകാരം പ്രാഥമികമായി ഭൗതിക പ്രവൃത്തി യുടെ പതിനാറ് തത്ത്വങ്ങളെ സൃഷ്ടിച്ചു. ഭൗതിക പ്രപഞ്ചസൃഷ്ടിക്കാ യാണ് ഇപ്രകാരം അദ്ദേഹം പ്രവർത്തിച്ചത്.


ഭാവാർത്ഥം


പരമദിവ്യോത്തമപുരുഷനായ ശ്രീകൃഷ്ണൻ ഈ ഭൗതിക പ്രപഞ്ച ങ്ങളെ അദ്ദേഹത്തി പൂർണ രമുള്ള അംശങ്ങളാലാണ് സംര ക്ഷിക്കുന്നതെന്ന് ഭഗവദ്ഗീതയിൽ പ്രസ്താവിച്ചിരിക്കുന്നു. ആകയാൽ ഈ പുരുഷരൂപം അതേ തത്ത്വത്തിന്റെ സവിശേഷ ഘടനയാകുന്നു. വസുദേവരുടെ, അഥവാ നന്ദമഹാരാജാവിന്റെ പുത്രനെന്നു പേരുകേട്ട യഥാർത്ഥ പരമദിവ്യോത്തമപുരുഷനായ വാസുദേവൻ, അഥവാ ശ്രീക ഷ്ണ ഭഗവാൻ സർവ വിഭൂതികളാലും സമ്പത്ത്, കീർത്തി, ശക്തി, സൗന്ദര്യം, ജ്ഞാനം, പരിത്യാഗം) സമ്പൂർണനാണ്. അദ്ദേഹത്തിന്റെ (ഭഗ വാന്റെ) വിഭൂതികളിൽ ഒരു ഭാഗം നിർവ്യക്തിക ബ്രഹ്മമായി സ്പഷ്ടമാ ക്കിയിരിക്കുന്നു. മാത്രവുമല്ല, വിഭൂതികളിൽ ഒരു ഭാഗത്തെ പരമാത്മാ വായി നിരപേക്ഷമായി തെളിയിച്ചിരിക്കുന്നു. അതേ പരമദിവ്യോത്തമപുരു ഷനായ ശ്രീകൃഷ്ണ ഭഗവാന്റെ ഈ പുരുഷഭാവം ഭഗവാന്റെ യഥാർത്ഥ പരമാത്മാവിന്റെ പ്രാദുർഭാവമാകുന്നു. ഭൗതിക സൃഷ്ടിയിൽ ത്രിവിധ പുരുഷഭാവങ്ങളുണ്ട്. ത്രിവിധങ്ങളിൽ ആദ്യത്തെ രൂപം കാരണോദക ശായി വിഷ്ണുവും മറ്റുള്ളവ ഗർഭോദകശായി വിഷ്ണുവും, ക്ഷീരോദ കശായി വിഷ്ണുവുമാണ്.


കാരണോദകശായി വിഷ്ണുവിന്റെ രോമകൂപങ്ങളിൽനിന്നും അസം ഖ്യം പ്രപഞ്ചങ്ങൾ ഉത്ഭവിക്കുന്നു. മാത്രമല്ല, ഓരോ പ്രപഞ്ചങ്ങളിലും ഭഗവാൻ ഗർഭോദകശായി വിഷ്ണുവായി പ്രവേശിക്കുന്നു.


ഒരു നിശ്ചിത കാലയളവിലേക്ക് ഭൗതിക ലോകം സൃഷ്ടിക്കപ്പെടുന്നു വെന്ന് ഭഗവദ്ഗീതയിൽ പ്രതിപാദിച്ചിരിക്കുന്നു. ബദ്ധാത്മാക്കൾ, അഥവാ നിത്യബദ്ധ ജീവാത്മാക്കൾ നിമിത്തം ഈ ഭൗതിക സൃഷ്ടി,സംഹാരം പരമേച്ഛാനുസൃതം നിർവഹിക്കപ്പെടുന്നു. ശാശ്വത ബദ്ധാത്മാക്കൾക്ക് അഹങ്കാരമുള്ളതാകയാൽ, ആ അഹങ്കാരം ജീവാത്മാക്കളെ ഇന്ദ്രിയാ സ്വാദനത്തിന് പ്രേരിപ്പിക്കുന്നു. അപ്രകാരം ജീവാത്മാക്കൾ വ്യവസ്ഥാ പിതമായി നിലനിൽക്കാൻ കഴിവില്ലാത്തവരായിത്തീരുന്നു. ഭഗവാൻ ഏക ആസ്വാദകനും, മറ്റുള്ളവർ ആസ്വദിക്കപ്പെടുന്നവരുമാണ്. ജീവാത്മാക്കൾ പ്രബല ആസ്വാദകരാകുന്നു. എന്നാൽ, നിത്യബദ്ധാത്മാക്കൾക്കും, അവ രുടെ വ്യവസ്ഥാപിതാവസ്ഥയെ വിസ്മരിച്ചതിനാൽ സ്വതന്ത്രാസ്വാദന ത്തിനുള്ള തീവ്രാഭിലാഷമുണ്ടാകുന്നു. ഭൗതിക ലോകത്തിൽ ബദ്ധാത്മാ ക്കൾക്ക് വിഷയാസ്വാദനങ്ങൾക്കുള്ള അവസരവും, അതോടൊപ്പം തന്നെ അവരുടെ യഥാർത്ഥ വ്യവസ്ഥാപിത അവസ്ഥയെ മനസ്സിലാക്കു ന്നതിനുള്ള സന്ദർഭവും നൽകിയിരിക്കുന്നു. ഭൗതിക ലോകത്തിൽ അനേക ജന്മങ്ങൾക്കു ശേഷം സത്യം ഗ്രഹിക്കുന്ന ഭാഗ്യവാന്മാരായ ജീവാത്മാക്കൾ വാസുദേവന്റെ പാദകമലങ്ങളിൽ അഭയം പ്രാപിച്ച്, നിത്യ മുക്താത്മാക്കളോട് ചേരുന്നു. അപ്രകാരം ഭഗവദ്ധാമത്തിലേക്ക് പ്രവേ ശിക്കാനും അവർക്ക് അനുവാദം ലഭിക്കുന്നു. അനന്തരം, അത്തരം ഭാഗ്യ ജീവാത്മാക്കൾക്ക് കാലികമായ ഭൗതികസൃഷ്ടിയിൽ വീണ്ടും ജന്മമെടു ക്കേണ്ട യാതൊരു ആവശ്യവുമില്ല. എന്നാൽ, വ്യവസ്ഥാപിത സത്യത്തെ ഗ്രഹിക്കാത്തവർ ഭൗതിക സൃഷ്ടി ഉന്മൂലനം ചെയ്യപ്പെടുമ്പോൾ മഹത് തത്ത്വത്തിൽ വീണ്ടും വിലയിക്കുന്നു. സൃഷ്ടി വീണ്ടും നടക്കുമ്പോൾ ഈ മഹത് തത്ത്വം വീണ്ടും പ്രകടമാകുന്നു. ഈ മഹത് തത്ത്വത്തിൽ ഭൗതിക ആവിഷ്കാരത്തിനാവശ്യമായ ബദ്ധാത്മാക്കളുൾപ്പെടെ സർവ ഘടകങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. പ്രാഥമികമായി ഈ മഹത് തത്ത്വത്തെ അഞ്ച് സ്ഥല ഭൗതിക ഘടകങ്ങൾ, പതിനൊന്ന് ഇന്ദ്രിയ ങ്ങൾ എന്നിങ്ങനെ പതിനാറായി വിഭജിച്ചിരിക്കുന്നു. പ്രസന്നമായ ആകാ ശത്തിലെ നീർമേഘ സമാനമാണിത്. ആത്മീയാകാശത്തിൽ ബ്രഹ്മദീപ്തി സർവയിടത്തും വ്യാപിച്ചിരിക്കുന്നു. അങ്ങനെ സമ്പൂർണ വ്യൂഹവും ആത്മീയ ചൈതന്യത്തിൽ വെട്ടിത്തിളങ്ങുന്നു. അതിവിശാലവും അനന്ത വുമായ ആത്മീയ ആകാശത്തിൽ നിശ്ചിത സ്ഥാനത്ത് മഹത്-തത്ത്വത്തെ സമാഹരിച്ചിരിക്കുന്നു. അപ്രകാരം മഹത് തത്ത്വത്താൽ ആവരണം ചെയ്യ പ്പെട്ട ആത്മീയാകാശഭാഗം ഭൗതിക ആകാശ'മെന്ന് അറിയപ്പെടുന്നു. ഇത് സമ്പൂർണ ആത്മീയാകാശത്തിന്റെ അപ്രധാനമായ ഭാഗം മാത്രമാ കുന്നു. ഈ മഹത്-തത്ത്വത്തിനുള്ളിൽ അസംഖ്യം പ്രപഞ്ചങ്ങൾ സ്ഥിതി ചെയ്യുന്നു. ഈ സർവ പ്രപഞ്ചങ്ങളെയും സമ്പുഷ്ടമായി ആവിഷ്കരി ച്ചത് കാരണോദകശായി വിഷ്ണു എന്നറിയപ്പെടുന്ന മഹാവിഷ്ണുവാ കുന്നു. മാത്രവുമല്ല, അദ്ദേഹം തന്റെ ക്ഷണവീക്ഷണത്താൽ മാത്രം ഈ സമ്പൂർണ ഭൗതികാകാശത്തെ പരിപൂരിതമാക്കുന്നു.



( ശ്രീമദ്‌ ഭാഗവതം 1.3.1 )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ഹരേ കൃഷ്ണ ഹരേ കൃഷ്ണ


കൃഷ്ണ കൃഷ്ണ ഹരേ ഹരേ


ഹരേ രാമ ഹരേ രാമ


രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam


വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆


www.suddhabhaktimalayalam.com