Friday, December 30, 2022
Wednesday, December 21, 2022
മനോനിയന്ത്രണം
🍁🍁🍁🍁🍁🍁🍁🍁
മനോനിയന്ത്രണം
🍁🍁🍁🍁🍁🍁🍁
നമ്മൾ നമ്മുടെ മനസിനെ എന്നും രാവിലെ നൂറു തവണ ചെരിപ്പു കൊണ്ടും, രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുമ്പ് നൂറു തവണ ചൂലു കൊണ്ടും അടിക്കണമെന്ന് ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ഠാകുറ പതിവായി പറയാറുണ്ടായിരുന്നു. ഈ വിധത്തിൽ മനസിനെ നിയന്ത്രണത്തിലാക്കി നിർത്താൻ കഴിയും. അനിയന്ത്രിതമായ മനസും, കളങ്കപ്പെട്ട ഭാര്യയും ഒരുപോലെയാണ്. പതിവ്രതയല്ലാത്ത ഒരു പത്നിക്ക് ഏതു സമയത്തും അവളുടെ ഭർത്താവിനെ വധിക്കാൻ കഴിയും, അതുപോലെ കാമം, ക്രോധം, ദുരാഗ്രഹം, ഭ്രാന്ത്, അസൂയ, വ്യാമോഹം മുതലായവയാൽ അനിയന്ത്രിതമായ മനസ് നിശ്ചയമായും യോഗിയെ വധിക്കും. യോഗി മനസിനാൽ നിയന്ത്രിക്കപ്പെടുമ്പോൾ ഭൗതികാവസ്ഥയിലേക്ക് നിപതിക്കും. പതിവ്രതയല്ലാത്ത ഭാര്യയുടെ മേൽ ഭർത്താവ് ജാഗ്രത പുലർത്തുന്നതുപോലെ ഒരുവൻ അവന്റെ മനസിന്റെ കാര്യത്തിൽ എപ്പോഴും ശ്രദ്ധാലുവായിരിക്കണം.
( ശ്രീമദ് ഭാഗവതം 5/6/4/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
Saturday, December 10, 2022
ശുദ്ധ ഭക്തരുടെ പ്രാർത്ഥന
🍁🍁🍁🍁🍁
ഒരു വ്യക്തിയുടെ അഭീഷ്ടങ്ങളനുസരിച്ച് വിഭിന്ന രീതികളിലുള്ള വരങ്ങളുണ്ട്. ഉന്നത ഗ്രഹങ്ങളിൽ വളരെ ദീർഘായുസും ഉയർന്ന ജീവിത നിലവാരവും സന്തോഷവും ഉളളതിനാൽ അവിടേക്കുളള കയറ്റമാണ് കർമികൾ ആഗ്രഹിക്കുന്നത്. ജ്ഞാനികളും യോഗികളും ഭഗവാന്റെ അസ്തിത്വത്തിൽ അലിഞ്ഞു ചേരാൻ അഭിലഷിക്കുന്നു. ഇതിനെ കൈവല്യമെന്നു വിളിക്കുന്നു. ഭഗവാൻ അതിനാൽ കൈവല്യപതി - കൈവല്യം എന്നറിയപ്പെടുന്ന വരത്തിന്റെ യജമാനൻ, അല്ലെങ്കിൽ ഭഗവാൻ - എന്നു വിളിക്കപ്പെടുന്നു. പക്ഷേ ഭക്തന്മാർ ഇതിനെക്കാളൊക്കെ വ്യത്യസ്തമായൊരു വരമാണ് ഭഗവാനിൽ നിന്ന് സ്വീകരിക്കുന്നത്. ഭക്തന്മാർക്ക് ഉന്നത ഗ്രഹ പ്രാപ്തിയിലോ, ഭഗവാന്റെ അസ്തിത്വത്തിൽ അലിഞ്ഞു ചേരുന്നതിലോ ആകാംക്ഷയില്ല. അവരെ സംബന്ധിച്ച് ഇവ രണ്ടും നരകത്തെക്കാൾ മെച്ചമല്ല. 'നരക' എന്ന വാക്കിന്റെ അർത്ഥം നരകമെന്നാണ്. അതേപോലെ, ഭൗതികാസ്തിത്വം തന്നെ നരകീയവസ്ഥയിലായതിനാൽ ഇവിടെ അസ്തിത്വമുളളവർ "നരകാ' എന്നു വിളിക്കപ്പെടുന്നു. എങ്ങനെതന്നെയാ യാലും പൃഥു മഹാരാജാവ്, കർമികൾ ആഗ്രഹിക്കുന്ന വരമോ, ജ്ഞാനികൾ അഭിലഷിക്കുന്ന അനുഗ്രഹമോ കാംക്ഷിച്ചില്ല. കൈവല്യം, നരകീയാ വസ്ഥയിലുളള ജീവിതത്തെക്കാൾ നല്ലതല്ലെന്നും, സ്വർഗീയ ഗ്രഹങ്ങളിലെ ആനന്ദത്തെ സംബന്ധിച്ചാണെങ്കിൽ അവ വാസ്തവത്തിൽ “മായാജാലം മാത്രമാണെന്നും ചൈതന്യ ഭഗവാന്റെ ഒരു മഹാഭക്തനായിരുന്ന ശ്രീല പ്രബോധാനന്ദ സരസ്വതി പ്രസ്താവിച്ചിട്ടുണ്ട്. ഭക്തന് അവയുടെ ആവശ്യമില്ല. ഭക്തൻ ബ്രഹ്മദേവന്റെയോ, മഹാദേവന്റെയോ പദവികളെ ഗൗനിക്കാറേയില്ല, എന്തിന്, വിഷണുഭഗവാന്റെ തുല്യനാകാൻ പോലും അവൻ ആഗ്രഹിക്കില്ല. ഭഗവാന്റെ പരിശുദ്ധ ഭക്തനെന്ന നിലയിൽ പൃഥു മഹാരാജാവ് തന്റെ നിലപാട് വളരെ വ്യക്തമാക്കി.
( ശ്രീമദ് ഭാഗവതം 4/20/25/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വാട്സ്ആപ്പ്
🔆🔆🔆🔆🔆🔆🔆🔆
https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
Wednesday, November 16, 2022
Tuesday, November 15, 2022
അതീന്ദ്രിയാനന്ദം
അതീന്ദ്രിയാനന്ദം
🌼🌼🌼🌼🌼
നേരിട്ടുതന്നെ ഫലങ്ങൾ ദൃശ്യമാകത്തക്കവിധം അത്രയും കുറ്റമറ്റതാണ് ഭക്തിയുത സേവനം, എന്നുപറയപ്പെട്ടിരിക്കുന്നു. ഞങ്ങൾ നേരിട്ടു കണ്ടിട്ടുള്ളതും പ്രായോഗികമായി അനുഭവിച്ചിട്ടുള്ളതുമാണ് ഈ ഫലങ്ങൾ. നാമാപരാധങ്ങൾ ഒഴിവാക്കിക്കൊണ്ട് “ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ,
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ” എന്ന മഹാ മന്ത്രം ഉച്ചരിച്ച് ശീലിക്കുന്ന ആർക്കും ഉടനെ അതീന്ദ്രിയാനന്ദം അനുഭവപ്പെടും. ഭൗതികതാമാലിന്യങ്ങൾ വേഗത്തിൽ ഒഴിഞ്ഞുപോവുകയും ചെയ്യും. ഇത് യഥാർത്ഥത്തിൽ കണ്ടിട്ടുള്ളതാണ്. നാമോച്ചാരണവും ശ്രവണവും മാത്രമല്ല, ഭക്തിപരമായ സേവനത്തിന്റെ സന്ദേശം പ്രചരിപ്പിക്കലും കൂടി നിർവ്വഹിച്ച് കൃഷ്ണാവബോധ പ്രവർത്തനത്തിന് സഹായി ക്കുന്നുവെങ്കിൽ ക്രമേണ ആദ്ധ്യാത്മികമായ ഉത്കർഷം ആ ഭക്തനനുഭവപ്പെടുന്നു. ആത്മീയജീവിതത്തിലെ ഈ പുരോഗതിക്ക് ഏതെങ്കിലും വിധത്തിലുള്ള മുൻകാല വിദ്യാഭ്യാസമോ യോഗ്യതകളോ ആവശ്യമില്ല. പവിത്രമായ ഈ പ്രക്രിയയിലേർപ്പെടുന്നതുകൊണ്ടുതന്നെ മനുഷ്യന് പരിശുദ്ധി ലഭിക്കും.
( ശ്രീമദ് ഭഗവദ് ഗീത യഥാരൂപം 9/2/ഭാവാർത്ഥം )
Friday, October 28, 2022
സുഭദ്രാ ദേവി
ശ്രീകൃഷ്ണ ഭസുഭദ്രാ ദേവിഗവാന്റെ സഹോദരിയും വസുദേവപുത്രിയു മാണ് സുഭദ്ര. അവൾ വസുദേവരുടെ പ്രിയപുത്രി മാത്രമായിരുന്നില്ല, ശ്രീകൃഷ്ണന്റെയും ബലദേവന്റെയും പ്രിയപ്പെട്ട സഹോദരിയുമായി രുന്നു. ഇരു സഹോദരന്മാരും സഹോദരിയും പ്രസിദ്ധമായ പുരി ജഗ ന്നാഥ ക്ഷേത്രത്തിൽ പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്നു. ഇന്നും ദിവസേന ആയിരക്കണക്കിന് തീർത്ഥാടകർ ജഗന്നാഥക്ഷേത്രം സന്ദർശിക്കുന്നു. സൂര്യഗ്രഹണവേളയിൽ ഭഗവാൻ കുരുക്ഷേത്രം സന്ദർശിക്കുന്നതും, അനന്തരം വൃന്ദാവനവാസികളെ വീണ്ടും കണ്ടുമുട്ടുന്നതിന്റെയും സ്മര ണാർത്ഥമാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ഈ സന്ദർഭത്തിൽ ശ്രീമതി രാധാറാണിയുടെയും, ശ്രീകൃഷ്ണ ഭഗവാന്റെയും സമാഗമം അത്യധികം കരുണാത്മകമാകുന്നു. ശ്രീ ചൈതന്യ മഹാപ്രഭു, രാധാറാണി യുടെ ഹർഷോന്മാദത്തിൽ എപ്പോഴും ജഗന്നാഥപുരിയിലുള്ള ശ്രീക ഷ്ണ ഭഗവാനെ കാണുന്നതിന് അതിയായി ആഗ്രഹിച്ചിരുന്നു. അർജു നൻ ദ്വാരകാപുരിയിൽ വസിച്ചിരുന്ന വേളയിൽ, സുഭദ്രയെ തന്റെ പത്നി യായി ലഭിക്കണമെന്ന് തന്റെ ഉൽക്കടമായ ആഗ്രഹം ശ്രീകൃഷ്ണ ഭഗ വാനെ അറിയിച്ചു. എന്നാൽ ഭഗവാന്റെ ജ്യേഷ്ഠൻ ബലദേവൻ സുഭ ദ്രയെ മറ്റാർക്കോ വിവാഹം ചെയ്തുകൊടുക്കുന്നതിനുള്ള ഒരുക്കങ്ങ ളിൽ വ്യാപൃതനായിരിക്കുന്നുവെന്ന് മനസ്സിലാക്കിയിരുന്ന ശ്രീകൃഷ്ണൻ, ബലദേവന്റെ ഒരുക്കങ്ങൾക്ക് വിഘ്നം നിൽക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ആകയാൽ സുഭദ്രയെ അപഹരിച്ചുകൊണ്ടുപോയി വിവാഹം കഴിക്കാൻ ഉപദേശിച്ചു. അതിൻപ്രകാരം എല്ലാവരും ദൈവതപർവതത്തിൽ ഉല്ലാസ യാത്ര പോയ വേളയിൽ ശ്രീകൃഷ്ണ ഭഗവാന്റെ ആസൂത്രിത പദ്ധതിയ നുസരിച്ച് അർജുനൻ, സുഭദ്രയെ അപഹരിക്കുന്നതിൽ വിജയിച്ചു. എന്നാൽ ഈ വൃത്താന്തം ശ്രവിച്ച ബലദേവൻ, അർജുനന്റെ ഈ പ്രവൃത്തിയിൽ അത്യന്തം കോപിഷ്ടനാകുകയും, അർജുനനെ വധിക്കാൻ തുനിയുകയും ചെയ്തു. എന്നാൽ അർജുനന് മാപ്പ് നൽകാൻ ശ്രീകൃഷ്ണ ഭഗവാൻ ഭ്രാതാവ് ബലരാമനെ അനുനയിപ്പിച്ചു. അനന്തരം, സുഭദ്രയെ അർജുനൻ യഥാവിധി പരിണയിക്കുകയും, അഭിമന്യു ജനിക്കുകയും ചെയ്തു. അഭിമന്യുവിന്റെ അകാല മരണത്തിൽ സുഭദ്ര അത്യന്തം മനഃ പീഢ അനുഭവിച്ചു. എന്നാൽ, പരീക്ഷിത്തിന്റെ ജനനത്തോടെ സുഭദ സന്തോഷവതിയാകുകയും, ആശ്വസിക്കുകയും ചെയ്തു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
🔆🔆🔆🔆🔆🔆🔆🔆
https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://www.suddhabhaktimalayalam.com
Saturday, October 22, 2022
ചിരഞ്ജീവി എന്നതിന്റെ അർത്ഥം
ചിരഞ്ജീവി എന്നതിന്റെ അർത്ഥം
മനുഷ്യരേക്കാൾ ദീർഘകാലം ആയുസ്സുള്ളവരാകയാൽ സ്വർലോകവാസികളെ 'അമരർ' അഥവാ മരണമില്ലാത്തവർ എന്ന് വിളിക്കുന്നു. പരമാവധി നൂറുവർഷം മാത്രം ആയുസ്സുള്ള ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുപരിയായ ജീവിതകാലയളവ് നിശ്ചയമായും മരണമില്ലാത്ത ഒന്നായി കരുതപ്പെടാവുന്നതാണ്. ദൃഷ്ടാന്തമായി, ബ്രഹ്മലോകത്ത് ഒരു ദിനമെന്നത് 4,300,000 × 1,000 സൗര വർഷങ്ങളാണെന്ന് നാം ഭഗവദ്ഗീതയിൽനിന്നും മനസ്സിലാക്കുന്നു. അതുപോലെ, മറ്റ് ലോകങ്ങളിൽ ഒരു ദിനമെന്നത് ബ്രഹ്മലോകത്തിലെ ആറ് മാസങ്ങളായി ഗണിക്കപ്പെട്ടിരിക്കുന്നു. മാത്രവുമല്ല, ആ ലോകങ്ങളിലെ നിവാസികളുടെ ആയുസ്സ് അത്തരം പത്ത് കോടി വർഷങ്ങളാകുന്നു. ഭൗതിക ലോകത്ത് ആരും അമൃതരല്ലെങ്കിലും, മനുഷ്യരുടെ ആയുസ്സിനെ അപേക്ഷിച്ച് ഉന്നത ലോകങ്ങളിലെ നിവാസികളുടെ ആയുസ്സ് അനേകം മടങ്ങ് അധികമാകയാൽ ആ ലോകങ്ങളിലെ നിവാസികളെ സാങ്കൽപികമായി 'അമൃത'രെന്ന് വിശേഷിപ്പിക്കുന്നു.
( ശ്രീമദ് ഭാഗവതം 1/17/15/ഭാവാർത്ഥം )
Sunday, October 2, 2022
തുളസിയുടെ മഹത്വം
നാല് കുമാരന്മാരും, തങ്ങൾ സ്വയം ഭഗവാനാണെന്ന മായാവാദ തത്ത്വ ശാസ്ത്രക്കാരായ നിർവ്യക്തികവാദികളോ, അവരുടെ വക്താക്കളോ ആണെന്ന് ഈ ശ്ലോകത്തിൽനിന്ന് വ്യക്തമാകും. പക്ഷേ ഭഗവാന്റെ സവിശേഷതകൾ വീക്ഷിച്ചതോടെ അവരുടെ മനസ്സുകൾ വ്യതിയാനപ്പെട്ടു. മറ്റുവാക്കുകളിൽ പറഞ്ഞാൽ, ഭഗവാന്റെ അതിമോഹനമായ അതീന്ദ്രിയ രൂപം ദർശിച്ച മാത്രയിൽ അതീന്ദ്രിയാനന്ദം അനുഭവപ്പെട്ട നിർവ്യക്തികവാദികൾ അദ്ദേഹവുമായി ഒന്നാകാനുള്ള തങ്ങളുടെ മാനസികോദ്യമം അപ്പോഴേ ഉപേക്ഷിച്ചു. ഭഗവാന്റെ പത്മപാദങ്ങളുടെ സുഗന്ധത്തിന്റെയും, തുളസി ദളങ്ങളുടെ ദിവ്യസൗരഭ്യത്തിന്റെയും മിശ്രിതം വഹിച്ചുവന്ന മന്ദമാരുതന്റെ തഴുകലേറ്റപ്പോൾ അവരുടെ മനസ്സുകൾക്ക് പരിണാമം സംഭവിച്ചു. ഭഗവാന്റെ ഒപ്പമാകാൻ യത്നിക്കുന്നതിനു പകരം അദ്ദേഹത്തിന്റെ ഭക്തനാ കുന്നതാണ് വിവേകമെന്ന് അപ്പോഴേ അവർ തീരുമാനിച്ചു. ഭഗവാന്റെ പാദാരവിന്ദങ്ങളുടെ സേവകനായിത്തീരുന്നതാണ് ഭഗവാന്റെ ഒപ്പമാകാൻ ശ്രമിക്കുന്നതിനേക്കാൾ നന്ന്.
( ശ്രീമദ് ഭാഗവതം 3/15/43/ഭാവാർത്ഥം )
Friday, September 23, 2022
Tuesday, September 20, 2022
Sunday, September 18, 2022
വ്യക്തിഗത്രപജ്ഞയ്ക്കും പരമോന്നത്രപജ്ഞയ്ക്കും തമ്മിലുള്ള വ്യത്യാസം.
യഥാ പ്രകാശയത്യേകഃ കൃത്സ്നം ലോകമിമം രവിഃ
ക്ഷേത്രം ക്ഷേത്രീ തഥാ കൃത്സ്നം പ്രകാശയതി ഭാരത.
ഭാരതപുത്രാ, സൂര്യൻ വിശ്വത്തിലെങ്ങും വെളിച്ചം പരത്തുന്നതു പോലെ ജീവാത്മാവ് ശരീരത്തിലിരുന്നുകൊണ്ട് അതിനെ അവബോധത്താൽ പ്രകാശമാനമാക്കുന്നു.
പ്രജ്ഞയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ പലതുമുണ്ട്. ഇവിടെ ഭഗവദ്ഗീത സൂര്യനേയും സൂര്യപ്രകാശത്തേയും ഉദാഹരണമാക്കുന്നു. സൂര്യൻ ഒരിടത്ത് നിന്നുകൊണ്ട് വിശ്വത്തിലെങ്ങും വെളിച്ചം പരത്തുന്നതുപോലെയാണ് ഹൃദയസ്ഥനായ ജീവാത്മാ കണം ശരീരത്തെ മുഴുവൻ പ്രജ്ഞാഭാസുരമാക്കുന്നത്. സൂര്യപ്രകാശം സൂര്യന്റെ സാന്നിദ്ധ്യത്തിന് തെളിവാണെന്നപോലെ പ്രജ്ഞ ആത്മാവിന്റെ സാന്നിദ്ധ്യത്തിനും തെളിവാണ്. ശരീരത്തിൽ ആത്മാവിന്റെ സാന്നിദ്ധ്യമുള്ളപ്പോൾ അതിലെങ്ങും പ്രജ്ഞയുടെ പ്രകാശമുണ്ടായിരിക്കും; ആത്മാവ് വിട്ടുപോയ ശരീരത്തിൽ പ്രജ്ഞ ശേഷിക്കുകയില്ലതാനും. ബുദ്ധിയുള്ള ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണിത്. പദാർത്ഥങ്ങളുടെ സങ്കലനത്തിൽ നിന്നുണ്ടാവുന്ന ഒരുത്പന്നമല്ല, പ്രജ്ഞ. ജീവാത്മാവിന്റെ ലക്ഷണമാണത്. ഗുണത്തെ സംബന്ധിച്ചിടത്തോളം ജീവാത്മാവിന്റെ പ്രജ്ഞ പരമോന്നത പ്രജ്ഞയോട് തുല്യമെന്നിരിക്കിലും അതിന് പരമോന്നതിയില്ല. ഒരു പ്രത്യേക ശരീരത്തിലെ പ്രജ്ഞയ്ക്ക് മറ്റൊരു ശരീരത്തിലുള്ള പ്രജ്ഞയിൽ പങ്കില്ലെന്നതുതന്നെ കാരണം. വ്യക്തിഗതജീവാത്മാവിന്റെ സുഹൃത്തെന്ന നിലയിൽ സർവ്വ ശരീരങ്ങളിലും സ്ഥിതിചെയ്യുന്ന പരമാത്മാവാകട്ടെ, സർവ്വ ജീവജാലങ്ങളുടേയും ബോധം ഉൾക്കൊള്ളുന്നു. ഇതാണ് വ്യക്തിഗത്രപജ്ഞയ്ക്കും പരമോന്നത്രപജ്ഞയ്ക്കും തമ്മിലുള്ള വ്യത്യാസം.
(ശ്രീമദ് ഭഗവദ്ഗീത യഥാരൂപം 13.34