തത്ത്വശാസ്ത്ര മില്ലെങ്കിൽ മതം വെറും വികാരാവേശമാവും, ചിലപ്പോൾ മതഭ്രാന്തും. മതമില്ലാത്ത മാനസികമായ ഊഹക്കച്ചവടമായി കലാശിക്കും. നിർവ്യാജമായി നിരപേക്ഷതത്ത്വാന്വേഷണം തുടരുന്ന തത്ത്വചിന്തകൾ ഒടുവിൽ കൃഷ്ണാവബോധത്തിലെത്തിച്ചേരുന്നതുകൊണ്ട് ആത്യന്തിക ലക്ഷ്യം കൃഷ്ണൻ തന്നെയാണെന്നു മനസ്സിലാക്കാം. ഭഗവദ്ഗീതയിലും അങ്ങനെ പറഞ്ഞിരിക്കുന്നു. ജീവന് കൃഷ്ണനുമായുള്ള ബന്ധമെന്തെന്ന് ശരിക്കും മനസ്സിലാക്കുന്നതിൽ എത്തിക്കുന്നു. എല്ലാ പ്രക്രിയയും തത്ത്വശാസ്ത്രപരമായ അനുമാനം വളഞ്ഞ വഴിക്ക് കൃഷ്ണാവബോധത്തിൽ എത്തിക്കുമ്പോൾ നേർവഴി കൃഷ്ണാവബോധം സംബന്ധിച്ച എല്ലാറ്റിനോടും നേരിട്ട് ബന്ധപ്പെടുന്നു. ഇവയിൽ കൃഷ്ണാവബോധത്തിലേയ്ക്കുള്ള നേർവഴിയാണുത്തമം. കാരണം, അതിന് തത്ത്വശാസ്ത്രപരമായ പ്രക്രിയയിലൂടെ ഇന്ദ്രിയശുദ്ധീകരണം വേണമെന്നില്ല. കൃഷ്ണാവബോധം തന്നെ ഒരു ശുദ്ധീകരണ പ്രക്രിയയാണ്. ഭക്തിപൂർവ്വകമായ സേവനത്തിന്റെ നേരിട്ടുള്ള മാർഗ്ഗത്തിലൂടെ അത് പ്രയാസരഹിതവും അതേസമയം ശ്രേഷ്ഠവും ആകുന്നു.
( ശ്രീമദ് ഭഗവദ്ഗീത 3/3 / ഭാവാർത്ഥം )
No comments:
Post a Comment