ഉത്തമ ഭാര്യ, നല്ല വീട്, ധാരാളം ഭൂസ്വത്തുക്കൾ, സദ്പുത്രന്മാർ, ആഭിജാത്യമുള്ള കുടുംബബന്ധങ്ങൾ, പ്രതിയോഗികളുടെ മേൽ വിജയം എന്നിവയ്ക്കു പുറമേ, ധർമപ്രവർത്തനങ്ങളിലൂടെ മേന്മയേറിയ ലൗകിക സുഖസൗകര്യങ്ങൾക്കായി ഉന്നതമായ സ്വർഗീയ ലോകങ്ങളിൽ സ്ഥാനം പ്രാപ്തമാകുന്നതും ഭൗതിക ക്ഷേമത്തിൽ ഉൾപ്പെടുന്നു. ഈ സുഖസൗകര്യങ്ങളൊക്കെ ഒരുവന്റെ കഠിന പ്രയത്നത്താലോ, അല്ലെങ്കിൽ നീതിരഹിതമായ മാർഗത്തിലൂടെയോ മാത്രം സ്വായത്തമാക്കുവാൻ സാധ്യമല്ല. അതിന് പരമദിവ്യോത്തമപുരുഷന്റെ അനുഗ്രഹം കൂടിയേ തീരൂ. ഒരുവന്റെ സ്വപ്രയത്നത്താൽ ആർജിക്കുന്ന ശ്രീയും ഭഗവദ്കൃപയെ ആശ്രയിച്ചിരിക്കുന്നു. ഭഗവാന്റെ അനുഗ്രഹത്തോടൊപ്പം സ്വപ്രയത്നവും, നിശ്ചയമായും ഈ ഉയർച്ചയ്ക്കു പിന്നിലുണ്ട്. എന്നാൽ ഭഗവാന്റെ അനുഗ്രഹം കൂടാതെ സ്വപ്രയത്നത്താൽ മാത്രം ആർക്കും ഉൽകർഷയുണ്ടാവുകയില്ല.
(ശ്രീമദ് ഭാഗവതം 1/14/9/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment