Home

Tuesday, January 11, 2022

വിശുദ്ധരായ വ്യക്തികളുടെ അനുഗ്രഹം.

 



ഭൗതികമായി ഒരു മനുഷ്യൻ വളരെ ധനികനാണെങ്കിൽ അവന് മഹത്വമുണ്ടാകില്ല. ആത്മീയമായി ഒരു മനുഷ്യൻ കുടുംബജീവിതത്തോട് അമിതാസക്തി ഉള്ളവനാണെങ്കിൽ അവനും മഹിമയുള്ളവനാകില്ല. പക്ഷെ വിശുദ്ധ വ്യക്തികൾക്ക് ഒരു ദരിദ്രന്റെയോ,ഭൗതികമായ കുടുംബജീവിതത്തോട് ആസക്തി ഉള്ളവന്റെയോ ഭവനം സന്ദർശിക്കാൻ യാതൊരു വൈമനസ്യവുമില്ല. ഇത് സംഭവിക്കുമ്പോൾ വിശുദ്ധ വ്യക്തിക്ക്, അഥവാ സന്യാസിക്ക് പാദങ്ങൾ കഴുകാൻ ജലവും, ഇരിപ്പിടവും, സ്വീകരണത്തിനുള്ള ഇതര സാമഗ്രികളും നൽകുന്ന ഗൃഹനാഥനും അവന്റെ ഭൃത്യരും മഹത്വമാർജിക്കുന്നു. ഒരു വിശുദ്ധ വ്യക്തി തീരെ അപ്രധാനനായ ഒരുവന്റെ ഗൃഹം സന്ദർശിക്കുന്ന പക്ഷം അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ ആ ഗൃഹസ്ഥൻ മഹത്വമുള്ളവനായി തീരുമെന്ന് ചുരുക്കം. അതുകൊണ്ട് വൈദിക സമ്പ്രദായത്തിൽ ഒരു ഗൃഹസ്ഥൻ, ഒരു വിശുദ്ധ വ്യക്തിയുടെ അനുഗ്രഹം ലഭിക്കാൻ അദ്ദേഹത്തെ സ്വന്തം ഗൃഹത്തിലേക്ക് ക്ഷണിക്കുന്നു. ഇന്ത്യയിൽ ഇന്നും ഈ സമ്പ്രദായം നിലവിലുണ്ട്. ആയതിനാൽ വിശുദ്ധ വ്യക്തികൾ എവിടൊക്കെ പോയാലും അവിടെല്ലാം ഗൃഹസ്ഥൻ അവരെ അതിഥികളായി സ്വീകരിക്കുകയും, പകരം അവരിൽ നിന്ന് അതീന്ദ്രിയജ്ഞാനം സ്വീകരിക്കുന്നതിനുള്ള മൂല്യങ്ങളെകുറിച്ച അജ്ഞരായ ഗൃഹസ്ഥരെ അനുഗ്രഹിക്കുന്നതിന് എല്ലായിടത്തും സഞ്ചരിക്കേണ്ടത് ഒരു സന്യാസിയുടെ ധർമ്മമാകുന്നു.



എല്ലാ ഗൃഹസ്ഥരും ധനികരല്ലെന്നും, ആയതിനാൽ ശിഷ്യവൃന്ദങ്ങളുമായെത്തുന്ന സന്യാസിമാർക്ക് ആതിഥ്യമരുളാൻ അവരാൽ ആവത്തില്ലെന്നും വിധിക്കപ്പെട്ടേക്കാം. ഒരു ഗൃഹസ്ഥൻ ഒരു വിശുദ്ധ വ്യക്തിയെ സ്വീകരിക്കുന്ന പക്ഷം അവന്റെ അനുയായികളെയും സ്വീകരിക്കണം. ദുർവാസാവ് മഹർഷി എപ്പോഴും തന്റെ അറുപതിനായിരം ശിഷ്യന്മാരുടെ അകമ്പടിയോടെയാണ് സഞ്ചരിക്കുന്നതെന്നും, അവരെ സ്വീകരിക്കുന്ന തിൽ ചെറിയൊരു പിഴവു പറ്റിയാൽപോലും അദ്ദേഹം കുപിതനാകുമായിരുനെന്നും, ചിലപ്പോൾ അതിഥിയെ ശപിക്കുമായിരുന്നെന്നും ശാസ്ത്രങ്ങളിൽ പറയുന്നു. എല്ലാ ഗൃഹസ്ഥർക്കും അവരുടെ പദവിയോ ധനസ്ഥിതിയോ പരിഗണിക്കാതെ വിശുദ്ധ വ്യക്തികളെ ഭക്തിപൂർവ്വം സ്വീകരിക്കുവാനും, എല്ലായിടത്തും ജലം സുലഭമായതിനാൽ അവർക്ക് പാനം ചെയ്യാൻ കുറഞ്ഞ പക്ഷം ജലമെങ്കിലും നൽകുവാനും കഴിയണമെന്നതാണ് വസ്തുത. ഭവനത്തിലേക്ക് ഓർക്കാപ്പുറത്ത് ഒരഥിതി വന്നാൽ, ഭക്ഷണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ അല്പം ജലമെങ്കിലും നൽകുന്നത് ഇന്ത്യയിൽ ഒരു സമ്പ്രദായമാണ്. ജലമില്ലാതെ വന്നാൽ അവന് ഇരിപ്പിടം -പുൽപ്പായ ആയാലും ധാരാളം -നൽകണം. പുൽപ്പായയുമില്ലെങ്കിൽ തറ വൃത്തിയാക്കിയിട്ട് അതിഥിയോട് ഉപവിഷ്ടനാകാൻ പറയണം. ഒരു ഗൃഹസ്ഥന് അതിനും കഴിയാതെ വന്നാൽ അവൻ കൂപ്പുകൈകളോടെ അതിഥിക്ക് 'സ്വാഗതം ' പറയണം. അതിനും സാധിക്കാതായൽ, അവൻ തന്റെയും കുടുംബത്തിന്റെയും പരിതാപകരമായ അവസ്ഥയിൽ അത്യധികം ഖേദം പ്രകടിപ്പിച്ച് ഭാര്യയെയും കുട്ടികളെയും കൂട്ടി സകുടുംബ പ്രണാമങ്ങൾ അർപ്പിക്കണം. ഈ രീതിയിൽ ഒരുവന് ഏത് അതിഥിയെയും സംതൃപ്തനാക്കാൻ സാധിക്കും, അഥിതി സന്യാസിയോ രാജാവോ ആണെങ്കിലും.


(ശ്രീമദ് ഭാഗവതം, 4.22.10, ഭാവാർത്ഥം ).


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

No comments:

Post a Comment