ഗോവിന്ദൻ സ്ഥിരമായി വൃന്ദാവനത്തിൽ വസിക്കുന്നു. വൃന്ദാവനം എന്ന ആദ്ധ്യാത്മിക ലോകത്തിൽ കെട്ടിടങ്ങളെല്ലാം സപർശോപലങ്ങളാൽ(ചിന്താമണി രത്നങ്ങളാൽ)നിർമ്മിക്കപ്പെട്ടവയാണ് അവിടുത്തെ പശുക്കൾ സുരഭി ഗോക്കൾ,സമൃദ്ധമായി പാൽ തരുന്നവ. എന്നറിയപ്പെടുന്നു വൃക്ഷങ്ങൾ കൽപവൃക്ഷങ്ങൾ എന്നും അറിയപ്പെടുന്നു .എന്തുകൊണ്ടെന്നാൽ ഒരുവൻ ആശിക്കുന്നതെന്തും നൽകുന്നു. വൃന്ദാവനത്തിൽ കൃഷ്ണൻ സുരഭീഗോക്കളെ മേയ്ക്കുന്നു.അദ്ദേഹം നൂറുകണക്കിനും ആയിരകണക്കിനുമായ ഗോപികമാരാൽ -ഇടയപ്പെൺകിടാങ്ങളാൽ ആരാധിക്കപ്പെടുന്നു. അവരെല്ലാം ഭാഗ്യദേവതകളാണ് .കൃഷ്ണൻ ഭൗതിക ലോകത്തിലേക്ക് അവരോഹണം ചെയ്യുമ്പോൾ ഇതേ വൃന്ദാവനം തന്നെ ഒരു പ്രമുഖ വ്യക്തിയെ അദ്ദേഹത്തിൻറെ അനുചര സമൂഹം എന്നതുപോലെ അദ്ദേഹത്തെ അനുഗമിക്കുന്നു. കൃഷ്ണൻ വരുമ്പോൾ അദ്ദേഹത്തിൻറെ സ്ഥലവും വരുമെന്നതിനാൽ,വൃന്ദാവനം ഭൗതീകലോകത്ത് സ്ഥിതിചെയ്യുന്നതായല്ല കണക്കാക്കപ്പെടുന്നത്.എന്തുകൊണ്ടെന്നാൽ അത് ശരിയായ വൃന്ദാവനത്തിന്റെ ഒരു പകർപ്പായി ഗണിക്കപ്പെടുന്നു. ഭൗതിക സുഖഭോഗങ്ങളിൽ നിന്ന് ആനന്ദം നേടുവാനുള്ള ശ്രമം ഉപേക്ഷിച്ചവർക്ക് വൃന്ദാവനം യഥാർത്ഥത്തിൽ അനുഭവ ഗോചരമാകുന്നു. ഒരു വലിയ ഭക്തൻ ചോദിക്കുന്നു "എനിക്ക് വൃന്ദാവനം ദർശിക്കാൻ കഴിയുമാറ് എന്റെ മനസ്സ് എപ്പോൾ ഭൗതിക സുഖാസ്വാദനത്തിനു ഉള്ള എല്ലാ ലാലസങ്ങളും നിർമാർജനം ചെയ്ത് ശുദ്ധീകൃതമാകും. നാം കൂടുതൽ കൂടുതൽ കൃഷ്ണാവബോധമുള്ളവരായിത്തീരുകയും കൂടുതൽ കൂടുതൽ മുന്നേറുകയും ചെയ്യുന്നതനുസരിച്ച് എല്ലാം കൂടുതൽ കൂടുതൽ ആദ്ധ്യാത്മികമായി വെളിപ്പെടും.
അവതാരിക/ ശ്രീ ചൈതന്യശിക്ഷാമൃതം
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment