പരമപുരുഷനെ പ്രാപിക്കാനുള്ള ഒരേയൊരു മാർഗ്ഗം ഭക്തിയുതസേവനമാകുന്നു .എല്ലാ വൈദിക സാഹിത്യവും സ്വീകരിക്കുന്ന ഒരേയൊരു അന്യൂന അവസ്ഥയും ഇതത്രേ ഒരു ദരിദ്രനായ മനുഷ്യന് ഒരു നിധി കിട്ടുമ്പോൾ സന്തുഷ്ടനാകുന്നതു പോലെ ഒരുവൻ ഭക്തിയുതസേവനത്തിൽ എത്തിച്ചേരുമ്പോൾ അയാളുടെ ഭൗതിക വേദനകൾ താനെ കീഴടക്കപ്പെട്ട് ഒരുവൻ ഭക്തിയുത സേവനത്തിൽ മുന്നേറുന്നതോടെ അയാൾ ദൈവത്തിൻറെ സ്നേഹം നേടുകയും ഈ സ്നേഹത്തിൽ അയാൾ മുന്നേറുന്ന തോടെ എല്ലാ ഭൗതിക ബന്ധനങ്ങളിൽ നിന്നും അയാൾ മുക്തനാവുകയും ചെയ്യുന്നു എന്നുവെച്ച് ദാരിദ്രത്തിന്റെ തിരോധാനവും ഭൗതീകബന്ധനത്തിൽ നിന്നുള്ള മോചനവും ആണ് കൃഷ്ണ പ്രേമത്തിന്റെ പരിണിതഫലം എന്ന് ആരും വിചാരിച്ച് പോകരുത്. കൃഷ്ണ പ്രേമം സ്ഥിതിചെയ്യുന്നത്. സപ്രേമ സേവനത്തിന്റെ പരസ്പര വിനിമയം സ്വാദിഷ്ടമായി അനുഭവിക്കുന്നതാണ് ഭക്തിയുത സേവനത്തിന്റെ ധർമ്മം. പരമ പ്രഭുവും ജീവസത്തകളും തമ്മിൽ ഈ ബന്ധം കൈവരിക്കുക എന്നതാണ് എന്ന് എല്ലാ വൈദിക സാഹിത്യങ്ങളിലും നാം കാണുന്നു. നമ്മുടെ യഥാർത്ഥ കർത്തവ്യം ഭക്തിയുത സേവനവും നമ്മുടെ അന്ത്യ ലക്ഷ്യം ദൈവ പ്രേമവും ആകുന്നു.
(അദ്ധ്യായം 5/ചൈതന്യ ശിക്ഷാമൃതം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment