മാസത്തിൽ ചില പ്രത്യേക ദിവസങ്ങളിൽ ഉപവാസം വിധിക്കപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായി ആർക്കും ഉപവാസത്തിൽ താത്പര്യമുണ്ടാവില്ല. എന്നാൽ കൃഷ്ണാവബോധവിജ്ഞാനത്തിൽ മുന്നോട്ട് നീങ്ങാനുള്ള ദൃഢനിശ്ചയത്തോടെ അത്തരം ശാരീരിക ക്ലേശങ്ങൾ സഹിക്കണം, എന്ന് പറഞ്ഞിട്ടുണ്ട്. വൈദികാജ്ഞകൾക്കെതിരായോ അനാവശ്യമായോ ഉപവസിക്കുകയുമരുത്. രാഷ്ട്രീയകാര്യസിദ്ധിക്കുവേണ്ടി ഉപവസിച്ചു കൂടാ; തമോഗുണത്തിലുള്ള ഉപവാസമായിട്ടാണിതിനെ ഭഗവദ്ഗീത വിവരിക്കുന്നത്. രജസ്തമോഗുണങ്ങളോടെ ചെയ്യുന്ന ഏതു പ്രവൃത്തിയും ആത്മീയപുരോഗതിക്ക് സഹായകരമല്ല. സത്ത്വഗുണത്തിൽ ചെയ്യുന്നതെല്ലാം പുരോഗതിയിലേയ്ക്ക് നയിക്കും. വേദാജ്ഞാനുസാരം ചെയ്യുന്ന ഉപവാസം അദ്ധ്യാത്മജ്ഞാനമുള്ളവനെ സമ്പുഷ്ടിപ്പെടുത്തുന്നു.
( ശ്രീമദ് ഭഗവദ്ഗീത /10/4-5/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment