ഏതെങ്കിലും രാഷ്ട്രീയലക്ഷ്യം മുൻനിർത്തിക്കൊണ്ട് അനധികൃതമായി അനുഷ്ഠിക്കപ്പെടുന്ന ഈ ഉപവാസങ്ങളും തപോവ്രതങ്ങളും തീർച്ചയായും പരോപദ്രവപ്രദങ്ങളാണ്. വൈദികസാഹിത്യത്തിൽ അവ പരാമർശിക്കപ്പെട്ടിട്ടില്ല. തന്റെ അഭീഷ്ടത്തിന് വഴങ്ങാൻ ഈ ഉപായങ്ങൾ എതിരാളികളെ നിർബന്ധിതരാക്കുമെന്നാണ് ആസുരസ്വഭാവികൾ പ്രതീക്ഷിക്കുക. എന്നാൽ ചിലപ്പോൾ ഉപവാസാനുഷ്ഠാനം മരണത്തിലെത്തിച്ചേയ്ക്കാം. ഇത്തരം പ്രവൃത്തികളെ ഭഗവാൻ അനുകൂലിക്കുന്നില്ല. അവ അനുഷ്ഠിക്കുന്നവർ അസുരന്മാരാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. വൈദികാജ്ഞകളെ കൂട്ടാക്കാതെ ചെയ്യപ്പെടുന്ന ഈ അനു ഷ്ഠാനങ്ങൾ ഭഗവാനെ നിന്ദിക്കലാണ്.
( ശ്രീമദ് ഭഗവദ്ഗീത 17/5-6/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment