Home

Thursday, April 28, 2022

ഭഗവദ്സമർപ്പണത്തിൻ്റെ യഥാർത്ഥമനോഭാവം

 



ശ്രീമദ് ഭാഗവത ശിക്ഷ


ഭഗവദ്സമർപ്പണത്തിൻ്റെ യഥാർത്ഥമനോഭാവം


ക്ഷേത്രത്തിലെ വിഗ്രഹാരാധനയ്ക്ക് വ്യത്യസ്തങ്ങളായ അറുപത്താറ് ശാസനങ്ങളുണ്ട്. വില കൂടിയതും കുറഞ്ഞതുമായ ഒട്ടേറെ വസ്തുക്കൾ വിഗ്രഹത്തിൽ സമർപ്പിക്കാറുണ്ട്. ഭഗവദ്ഗീതയിൽ അതിന്റെ നിർദേശങ്ങളുണ്ട്. “ ഒരു ഭക്തൻ ചെറിയ ഒരു പുഷ്പമോ, ഒരിലയോ, അൽപം ജലമോ, ചെറിയൊരു ഫലമോ സമർപ്പിച്ചാൽ ഞാനതു സ്വീകരിക്കും. ഭഗവാനോടുള്ള പ്രേമ ഭക്തി പ്രകടിപ്പിക്കുകയാണ് പ്രഥമ ലക്ഷ്യം, അർപ്പണങ്ങൾക്ക് രണ്ടാം സ്ഥാനമേയുളളു. ഭഗവാനോട് പ്രേമഭക്തി വളർത്തിയിട്ടില്ലാത്ത വ്യക്തി നാനാതരങ്ങളിലുളള ഭക്ഷണപദാർത്ഥങ്ങളും ഫലങ്ങളും പുഷ്പങ്ങളും മറ്റും യഥാർത്ഥ ഭക്തിയില്ലാതെ സമർപ്പിച്ചാൽ അവ ഭഗവാനാൽ സ്വീകരിക്കപ്പെടില്ല. പരമദിവ്യോത്തമപുരുഷനായ ഭഗവാന് കൈക്കൂലി കൊടുക്കാൻ നമുക്കാവില്ല. അദ്ദേഹത്തിന്റെ മഹത്വത്തിനു മുമ്പിൽ നമ്മുടെ കോഴകൾക്ക് യാതൊരു വിലയുമില്ല. സ്വയം സമ്പൂർണനാകയാൽ ഒന്നിനും ക്ഷാമമില്ലാത്ത ഭഗവാന് എന്തു സമർപ്പിക്കാൻ കഴിയും നമുക്ക്. എല്ലാം ഉൽപാദിപ്പിക്കപ്പെടുന്നത് അദ്ദേഹത്താലാകുന്നു. നമ്മൾ വെറുതെ നമ്മുടെ ഭക്തിയും കൃതജ്ഞതയും അർപ്പിച്ചാൽ മതിയാകും.


എല്ലാ ജീവസത്തകളിലും ഭഗവാൻ ജീവിക്കുന്നു എന്നറിയുന്ന പരിശുദ്ധ ഭക്തൻ ഈ ഭക്തിയും കൃതജ്ഞതയും അദ്ദേഹത്തിനു സമർപ്പിക്കും. അതേപോലെ,ക്ഷേത്രാരാധനയിൽ തീർച്ചയായും പ്രസാദ വിതരണവും ഉൾപ്പെടുന്നു .ഒരുവൻ സ്വഗൃഹത്തിലോ സ്വകാര്യ മുറിയിലോ ഒരു ക്ഷേത്രം നിർമ്മിക്കുകയും ഭഗവാന് എന്തെങ്കിലും സമർപ്പിക്കുകയും ഭുജിക്കുകയും ചെയ്യണം എന്നല്ല അതിനർത്ഥം. എന്നാൽ ഭഗവാനുമായുള്ള തൻറെ ബന്ധം മനസ്സിലാക്കാതെ വെറുതെ ഭക്ഷ്യപദാർത്ഥങ്ങൾ പാകംചെയ്ത് സ്വയം ഭുജിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണത് .ഇപ്രകാരം പ്രവർത്തിക്കുന്നവർ മൃഗതുല്യരാണ്. പക്ഷേ ധാരണയുടെ അത്യുന്നത തലത്തിലേക്ക് സ്വയം ഉയർത്താൻ ആഗ്രഹിക്കുന്ന ഭക്തൻ, സമസ്ത ജീവസത്തകളിലും ഭഗവദ്സാന്നിദ്ധ്യമുണ്ടെന്ന് അറിഞ്ഞിരിക്കുകയും, മറ്റു ജീവികളോട് സഹാനുഭൂതിയുള്ളവനായി രിക്കുകയും വേണം, ഭക്തൻ, അജ്ഞനോട് അനുകമ്പയിലും, തന്റെ നിലവാരത്തിലുളളവരോട് സൗഹൃദത്തിലും പെരുമാറുന്നതിലൂടെ പരമോന്നതനായ ഭഗവാനെ ആരാധിക്കണം. പ്രസാദ വിതരണത്തിലൂടെ ഒരാൾക്ക് അജ്ഞരായ ജീവസത്തകളോട് അനുകമ്പ പ്രകടിപ്പിക്കാം. അജ്ഞരായ ജനവൃന്ദത്തിന് പ്രസാദവിതരണം നടത്തേണ്ടത് പരമദിവ്യോത്തമപുരുഷന് സമർപ്പണങ്ങൾ ചെയ്യുന്ന വ്യക്തികളെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്തതാണ്.


യഥാർത്ഥ ഭക്തിയും പ്രേമവും ഭഗവാനാൽ സ്വീകരിക്കപ്പെടും. ഒരു മനുഷ്യന് വിശപ്പില്ലാത്തപ്പോൾ ഒരുപാട് വിലയുളള ഭക്ഷണപദാർത്ഥങ്ങൾ സമ്മാനിച്ചാലും, അയാളെ സംബന്ധിച്ച് അവയൊക്ക അപ്പോൾ ഉപയോഗശൂന്യങ്ങളായിരിക്കും. അതേപോലെ, നമ്മൾ ക്ഷേത്രത്തിലെ വിഗ്രഹത്തിന് ധാരാളം അമൂല്യ വസ്തുക്കൾ സമ്മാനിച്ചെന്നു വയ്ക്കുക, എന്നാൽ ഭക്തിയുടെയും ഭഗവാന്റെ സർവവ്യാപകത്വത്തിന്റെയും യഥാർത്ഥ ബോധമില്ലാത്ത നമുക്ക്  ഇല്ലാത്തപക്ഷം,നമ്മൾ ഭക്തിയുത സേവനത്തിന്റെ അഭാവമുളളവരും, അജ്ഞതയുടെ അത്തരമൊരവസ്ഥയിൽ ഭഗവാന് സ്വീകാര്യമായതൊന്നും സമർപ്പിക്കാൻ കഴിയാത്തവരുമായിത്തീരും.


ശ്രീമദ് ഭാഗവതം 3.29.24 / ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Wednesday, April 27, 2022

ഉപദേശം ആരിൽ നിന്ന് സ്വീകരിക്കണം?

 


ശ്രീമദ് ഭാഗവത ശിക്ഷ


ഉപദേശം ആരിൽ നിന്ന് സ്വീകരിക്കണം?


രണ്ട് വ്യക്തികൾ തമ്മിലുള്ള സാധാരണ ഇടപാടുകളിൽ പോലും ചതിയുണ്ടാകും, എന്തുകൊണ്ടെന്നാൽ, ബദ്ധാത്മാവിന് നാല് രീതികളിൽ ന്യൂനതക ളുണ്ട് - അവൻ വ്യാമോഹിതനാണ്. അവൻ തെറ്റുകൾ വരുത്തുന്നു. അവന്റെ ജ്ഞാനം അപരിപൂർണമാണ്. അവന് ചതി ചെയ്യാനുളള പ്രവണതയുണ്ട്. ഒരുവൻ ഭൗതികമായ ബദ്ധതയിൽ നിന്ന് മോചിതനാകാത്തിടത്തോളം ഈ നാല് ന്യൂനതകളും നിലനിൽക്കും. പരിണിതഫലമായി ഒരു മനുഷ്യന് വ്യാപാരത്തിലായാലും, ഇതര പണമിടപാടുകളിലായാലും വഞ്ചിക്കാനുള്ള പ്രവണത ഉണ്ടായിരിക്കും. രണ്ട് സുഹൃത്തുക്കൾ വളരെ സമാധാനത്തോടെ ഒരുമിച്ച് ജീവിക്കുമ്പോൾ പോലും, വഞ്ചിക്കാനുള്ള അവരുടെ പ്രവണത മൂലം അവർ തമ്മിലൊരു പണമിടപാട് നടന്നാൽ ഇരുവരും പരസ്പരം ശത്രുതയിലാകും. ഒരു തത്ത്വചിന്തകൻ ഒരു സാമ്പത്തിക വിദഗദ്ധനെതിരെ ചതിയനെന്ന് ആരോപണമുയർത്തുന്നു. അതുപോലെ പണമിടപാട് നടത്തിയപ്പോൾ തത്ത്വചിന്തകൻ വഞ്ചന നടത്തിയെന്ന് സാമ്പത്തിക വിദഗ്ദ്ധൻ തിരിച്ചും ആരോപണമുന്നയിക്കുന്നു. എന്തു കാര്യത്തിലായാലും, ഇതു തന്നെയാണ് ഭൗതികജീവിതത്തിന്റെ അവസ്ഥ ഒരുവന് ഉന്നതമായൊരു തത്ത്വചിന്ത ആവിഷ്കരിക്കാൻ കഴിഞ്ഞെന്നു വരാം, പക്ഷേ പണത്തിന്റെ കാര്യം വരുമ്പോൾ അവൻ വഞ്ചകനാകുന്നു. ഈ ഭൗതികലോകത്തിൽ ശാസ്ത്രജ്ഞരെന്നു വിളിക്കപ്പെടുന്നവരും, തത്ത്വചിന്തകരും, സാമ്പത്തിക വിദഗ്ധരും എല്ലാവരും തന്നെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ വഞ്ചകരല്ലാതെ മറ്റൊന്നുമല്ല. ശാസ്ത്ര ജ്ഞന്മാർ വഞ്ചകരാണ്, എന്തുകൊണ്ടെന്നാൽ, അവർ ശാസ്ത്രത്തിന്റെ നാമത്തിൽ പല വ്യാജങ്ങളും അവതരിപ്പിക്കുന്നു. അവർ ചന്ദ്രനിൽ പോകാമെന്ന് നിർദേശം വയ്ക്കുന്നു, പക്ഷേ വാസ്തവത്തിൽ അവർ അതിഭീമമായ തോതിൽ ജനങ്ങളുടെ പണം ചെലവാക്കി പരീക്ഷണങ്ങൾ നടത്തിയ ശേഷം അവരെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പ്രയോജനകരമായ എന്തെങ്കിലും ചെയ്യാൻ അവരാലാവില്ല. നാല് അടിസ്ഥാന ന്യൂനതകളെയും അതീന്ദ്രീകരിച്ച ഒരു വ്യക്തിയെ കണ്ടെത്താൻ കഴിയാത്തപക്ഷം, ഒരുവൻ ആരുടെയെങ്കിലും ഉപദേശം സ്വീകരിക്കുകയോ ഭൗതികാവസ്ഥകൾക്ക് ഇരയായിത്തീരുകയോ ചെയ്യരുത്. ശ്രീ കൃഷ്ണന്റെയോ, അദ്ദേഹത്തിന്റെ യഥാർത്ഥ പ്രതിനിധിയുടെയോ ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയാണ് ഏറ്റവും ശ്രേഷ്ഠമായ പ്രക്രിയ. അങ്ങനെ ചെയ്താൽ ഒരുവന് ഈ ജീവിതത്തിലും അടുത്ത ജീവിതത്തിലും സന്തോഷവാനാകാം.


(ശ്രീമദ് ഭാഗവതം 5.14.26/ ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Tuesday, April 26, 2022

ആതിഥ്യമര്യാദ

 



ശ്രീമദ് ഭാഗവത ശിക്ഷ


ആതിഥ്യമര്യാദ


അതിഥികളെ സ്വീകരിക്കുന്നതിനുള്ള നിയമമെന്താണ് ശ്രീമദ് ഭാഗവതത്തിൽ നിന്ന് പഠിക്കാം


ഒരു ശത്രുവാണ് വീട്ടിൽ അതിഥിയായി വരുന്നതെങ്കിൽപ്പോലും, അവനെ എല്ലാവിധ ആതിഥ്യമര്യാദകളോടും കൂടി സ്വീകരിക്കണമെന്ന് വേദാനുശാസന ധർമസംഹിതകളിൽ ആതിഥോപചാര ധർമാനുസാരത്വത്തിൽ പറഞ്ഞിരിക്കുന്നു. താൻ ശത്രുഭവനത്തിലാണ് ആഗതനായിരിക്കുന്നതെന്ന പ്രതീതി അവന് (ശത്രുവിന്) അനുഭവപ്പെടാനുള്ള യാതൊരു വിധ സാഹചര്യവും, അഥവാ പെരുമാറ്റവും നമ്മുടെ ഭാഗത്തുനിന്നും നിശ്ചയമായും ഉണ്ടാകരുത്. ശ്രീകൃഷ്ണ ഭഗവാൻ, അർജുനനോടും, ഭീമ സേനനോടും കൂടി മഗധയിൽ ജരാസന്ധനെ സന്ദർശിക്കാൻ പോയപ്പോൾ, ബഹുമാന്യരായ തൻ്റെ ശത്രുക്കളെ രാജാവ് ജരാസസൻ രാജകീയമായ സ്വീകരണം നൽകി ആദരിച്ചു. അതിഥിയായ  ഭീമസേനന് ജരാസന്ധനുമായി യുദ്ധത്തിലേർപ്പെടേണ്ടിവന്നെങ്കിൽ തന്നെയും, അവർക്ക് ഗംഭീരമായ സ്വീകരണമാണ് ജരാസന്ധൻ നൽകി യത്. രാത്രിയിൽ അവർ അതിഥികളെയും, മിത്രങ്ങളെയും പോലെ ഒരുമിച്ചുകൂടിയെങ്കിലും, പിറ്റേന്ന് പകൽ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട്, അഥവാ വെല്ലുവിളിച്ചുകൊണ്ട്, സ്വജീവനെ അപായപ്പെടുത്തിക്കൊണ്ട് അവർ യുദ്ധത്തിലേർപ്പെട്ടു. ആതിഥോപചാരപൂർവമായ ധർമാനുസാരത്വം ഇവ്വിധത്തിലാകുന്നു. അതിഥിക്ക് യാതൊന്നും നൽകാൻ കഴിവില്ലാത്ത ദരിദ്രൻ ഇരിക്കാൻ ഒരു പുൽപ്പായും, കുടിക്കാൻ ജലവും, മധുര ഭാഷണങ്ങളും നൽകിയാൽത്തന്നെ അത് ധാരാളമാണെന്ന് ആതിഥോപചാര ധർമാനുസാരത്വം അനുശാസിക്കുന്നു. ആകയാൽ, ഒരു അതിഥിയെ സ്വീകരിക്കുന്നതിന് - മിത്രമായാലും, ശത്രുവായാലും ശരി - അതിന് യാതൊരു ചെലവുമില്ല. അത് വെറും ശ്രേഷ്ഠമായ, അഥവാ പ്രശംസാർഹമായ ആചാരങ്ങളുടെ പ്രശ്നം മാത്രമാണ്. (ശ്രീമദ് ഭാഗവതം 1.18.28 / ഭാവാർത്ഥം )


തന്റെ മരണക്കിടക്കയിൽ സമ്മേളിച്ച ശക്തരായ ഋഷിമാരെ പ്രപഞ്ചത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സ്വീകരിച്ച ഭീഷ്മദേവൻ അതിഥികളെ സ്വീകരിച്ചതിന് മറ്റൊരു ഉദാഹരണമുണ്ട്.


പന്ത്രണ്ട് മഹത് പ്രാമാണികന്മാരിൽ ഒരാളാണ് ഭീഷ്മ ദേവൻ. ആകയാൽ, തന്റെ മരണശയ്യക്ക് സമീപം ഒത്തുചേർന്ന ലോകത്തിന്റെ നാനാഭാഗത്തുള്ള എല്ലാ ശക്തിമത്തായ ഋഷിമാരെയും അദ്ദേഹത്തിന് സ്വീകരിച്ച് സ്വാഗതമരുളാൻ കഴിഞ്ഞു. ഭവനത്തിലോ, സാധാരണ ആരോഗ്യാവസ്ഥയിലോ അല്ലാതിരുന്നതിനാൽ അപ്പോൾ അദ്ദേഹം അവരെ സ്വീകരിച്ച് സ്വാഗതമരുളാൻ ശാരീരികമായി കഴിവില്ലാത്തവനായിരുന്നു. എന്നാൽ, ശരിയായ ചിന്താഗതിയിലുള്ള പ്രവർത്തനങ്ങളിൽ തികച്ചും യോഗ്യനായിരുന്നതിനാൽ, ഹൃദയംഗമമായ ചേഷ്ടകളിലൂടെ മധുരമായി സംസാരിക്കാൻ അദ്ദേഹത്തിനു സാധിച്ചുവെന്നു മാത്രമല്ല, എല്ലാവരും ഉചിതമാംവിധം സ്വീകരിക്കപ്പെടുകയും ചെയ്തു. ശാരീരിക പ്രവർത്തനം, മനസ്സ്, വാക്ക് എന്നിവയാൽ ഒരാൾക്ക് സ്വകർത്തവ്യനിർവഹണത്തിന് സാധ്യമാകുന്നു. അവരെ അനുയോജ്യമായ സ്ഥലത്ത് എപ്രകാരം വിനിയോഗിക്കണമെന്ന് അദ്ദേഹത്തിന് ശരിക്കുമറിയാം. ആകയാൽ, ശാരീരികമായി തയ്യാറല്ലെങ്കിലും, അവരെ സ്വീകരിക്കാൻ അദ്ദേഹത്തിന് യാതൊരു വിഷമവുമുണ്ടായില്ല. (ശ്രീമദ് ഭാഗവതം 1.9.9 / ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Friday, April 22, 2022

ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ അവതാരം-ശാസ്ത്ര പ്രമാണങ്ങൾ


 

ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ അവതാരം-ശാസ്ത്ര പ്രമാണങ്ങൾ


 

ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ അവതാരം-ശാസ്ത്ര പ്രമാണങ്ങൾ


 

ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ അവതാരം-ശാസ്ത്ര പ്രമാണങ്ങൾ


 

ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ അവതാരം-ശാസ്ത്ര പ്രമാണങ്ങൾ


 

ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ അവതാരം-ശാസ്ത്ര പ്രമാണങ്ങൾ


 

ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ അവതാരം-ശാസ്ത്ര പ്രമാണങ്ങൾ


 

ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ അവതാരം-ശാസ്ത്ര പ്രമാണങ്ങൾ


 

ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ അവതാരം-ശാസ്ത്ര പ്രമാണങ്ങൾ


 

ഭഗവാൻ


 

ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭു


 

പഞ്ചതത്വം


 

Sunday, April 10, 2022

രാമായണ ശിക്ഷ


ഒരിക്കലും ഭഗവാനിൽ നിന്ന് വേർപെടുകയില്ലാത്ത ഭാഗ്യദേവതയുടെ പൊരുൾ ഇവിടെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. ഭാഗ്യദേവതയോട് അമിതമായ പ്രിയമുള്ള ഭൗതികലോകത്തിലെ ജനങ്ങൾ അവളെ ധനത്തിന്റെ രൂപത്തിൽ ആഗ്രഹിക്കുന്നു. എന്തുതന്നെയായാലും ഭാഗ്യദേവത ഭഗവാൻ വിഷ്ണുവിൽ നിന്ന് വേർപെടുത്താൻ കഴിയാത്തവളാണെന്ന് അവർ മനസിലാക്കണം. ഭാഗ്യദേവത വിഷ്ണുഭഗവാനോടൊപ്പം ആരാധിക്കപ്പെടേണ്ടതാണെന്നും അവൾക്ക് പ്രത്യേക ആരാധന വേണ്ടതില്ലെന്നും ഭൗതികവാദികൾ മനസിലാക്കണം. ഭാഗ്യദേവതയുടെ അനുഗ്രഹം തേടുന്ന ഭൗതികവാദികൾ ഭൗതികമായ ഐശ്വര്യങ്ങൾ സിദ്ധിക്കാൻ വിഷ്ണുഭഗവാനെയും ലക്ഷ്മിദേവിയെയും ഒരുമിച്ച് ആരാധിക്കണം. ഭൗതികവാദി, സീതാദേവിയെയും ഭഗവാൻ രാമചന്ദ്രനെയും വേർപെടുത്താൻ തുനിഞ്ഞ രാവണന്റെ നയം പിന്തുടർന്നാൽ രാവണൻ തുടച്ചു നീക്കപ്പെട്ടതുപോലെ തുടച്ചു നീക്കപ്പെടും. ഭാഗ്യദേവതയുടെ അനുഗ്രഹത്താൽ ഈ ലോകത്തിൽ വലിയ ധനികരായവർ അവരുടെ ധനം ഭഗവാന്റെ സേവനത്തിനുവേണ്ടി ചെലവഴിക്കണം. അങ്ങനെ ചെയ്യുന്നപക്ഷം അവർക്ക് തങ്ങളുടെ ഐശ്വര്യപൂർണമായ സ്ഥിതിയിൽ പ്രതിബന്ധങ്ങളൊന്നുമില്ലാതെ തുടരാൻ കഴിയും.


( ശ്രീമദ് ഭാഗവതം 4/15/3/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Friday, April 8, 2022

രാമാവതാരത്തിന്റെ ഉദേശ്യം




പ്രപഞ്ച പരിപാലനാർത്ഥം ദേവന്മാരെ പ്രീതിപ്പെടുത്താനായി, പരമദിവ്യോത്തപുരുഷൻ, മാനവരൂപം സ്വീകരിച്ച് ശ്രീരാമചന്ദ്രനായി ഭൂമിയിൽ അവതരിച്ചു. ചിലപ്പോഴൊക്കെ വിഷയസംബന്ധ ശാസ്ത്രത്തിന്റെയും, അതിനോടനുബന്ധ പ്രവൃത്തികളിലൂടെയും വികാസം പ്രാപിക്കുന്ന ആദിഭൗതിക സംസ്കാരത്തിന്റെ സഹായത്തോടെ രാവണനെയും, ഹിരണ്യകശിപുവിനെയും പോലുള്ള മഹാരാക്ഷസന്മാരും, നാസ്തികരും മറ്റും ഭഗവദ് കൽപനകളെ വെല്ലുവിളിച്ച് പ്രശസ്തമായിത്തിരുന്നു. ദൃഷ്ടാന്തമായി, ഭൗതിക മാർഗങ്ങളിലൂടെ അന്യഗ്രഹങ്ങളിലേക്ക് പ്രയാണം ചെയ്യുന്നതിനായുള്ള പ്രയത്നം നിയത വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഓരോ ഗ്രഹങ്ങളിലെയും സ്ഥിതി വ്യത്യസ്തമാണ്. മാത്രവുമല്ല, ഭഗവാന്റെ നിയമസംഹിതയിൽ സൂചിപ്പിച്ചിരിക്കുന്ന സവിശേഷമായ ഉദ്ദേശ്യത്തോടെ വ്യത്യസ്ത തരക്കാരായ മനുഷ്യർ അവിടെ അധിവസിക്കുന്നു. എന്നാൽ, ഭൗതിക പുരോഗതിയിൽ നാമ മാത്രമായ വിജയം കൈവരിച്ച നാസ്തിക ഭൗതികവാദികൾ ഗർവത്താൽ ചിലപ്പോഴൊക്കെ ഭഗവദ് അസ്തിത്വത്തെ വെല്ലുവിളിക്കുന്നു. രാവണൻ അവരിൽ ഒരുവനായിരുന്നു. ആവശ്യമായ യോഗ്യതകളെയൊന്നും പരിഗണിക്കാതെ, സാധാരണക്കാരെ ഭൗതിക മാർഗത്തിലൂടെ ഇന്ദ്രലോകത്തേക്കയക്കാൻ രാവണൻ ആഗ്രഹിച്ചു. ഇന്ദ്രലോകത്തിലേക്ക് പ്രവേശനം ലഭിക്കാൻ ആവശ്യം വേണ്ടുന്ന ക്രമാനുസാരമായ ധർമകർമങ്ങളിൽ ഏർപ്പെടാതെ, ജനങ്ങളെ സ്വർഗീയ ഗ്രഹങ്ങളിൽ എത്തിക്കുവാനായി നേരിട്ട് സ്വർഗത്തിലേക്ക് കോവണി നിർമ്മിക്കുവാൻ രാവണൻ ആഗ്രഹിച്ചു. ഭഗവാന്റെ നിയത വ്യവസ്ഥകൾക്കെതിരായി നിരവധി മറ്റ് പ്രവർത്തനങ്ങളും നടത്താൻ അയാൾ ആഗ്രഹിച്ചു. പരമദിവ്യോത്തമപുരുഷനായ ശ്രീരാമന്റെ അധികാരത്തെ രാവണൻ വെല്ലുവിളിക്കുകയും, അദ്ദേഹത്തിന്റെ പത്നിയായ സീതയെ അപഹരിക്കുകയും ചെയ്തു. ദേവന്മാരുടെ ആഗ്രഹങ്ങൾക്കും, പ്രാർത്ഥനകൾക്കും അനുയോജ്യമാംവണ്ണം ഈ നാസ്തികനെ ഭഗവാൻ ശ്രീരാമൻ കഠിനമായി ശിക്ഷിച്ചു. ആകയാൽ അദ്ദേഹം രാവണന്റെ ഈ വെല്ലുവിളി ഏറ്റെടുക്കുകയും, രാമായണത്തിലെ പ്രതിപാദ്യ വിഷയമായ ഈ സമ്പൂർണ കർമം നിർവഹിക്കുകയും ചെയ്തു. ശ്രീരാമചന്ദ്ര ഭഗവാൻ പരമദിവ്യോത്തമപുരുഷനാകയാൽ, ഏതൊരു മാനവനും, രാവണനുൾപ്പെടെ മഹാശക്തിമാന്മാരായ ഭൗതികവാദികൾക്കും സാധ്യമല്ലാത്ത അതിമാനുഷിക പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു. ശ്രീരാമചന്ദ്ര ഭഗവാൻ ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ ശിലകൾ ജലത്തിൽ പൊങ്ങിക്കിടക്കുന്ന രാജകീയ പാലം നിർമിച്ചു. ആധുനിക ശാസ്ത്രജ്ഞർ ഭാരമില്ലാത്ത അവസ്ഥയെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടത്തിയെങ്കിലും, എല്ലായിടത്തും ഭാരമില്ലായ്മ നടപ്പിൽ വരുത്തുക സാധ്യമല്ലതന്നെ. എന്നാൽ, ഭാരമില്ലായ്മ എന്ന പ്രക്രിയ ഭഗവദ്സൃഷ്ടിയാണ്. തന്മൂലം ഭഗവാന് ബൃഹത്തായ ഗ്രഹങ്ങളെ അന്തരീക്ഷത്തിൽ താങ്ങിനിർത്താനും, പ്രദക്ഷിണം ചെയ്യിക്കാനും കഴിയുന്നു. ഭൂഗോളത്തിനകത്തുതന്നെ ശിലകൾക്ക് ഭാരമില്ലാതാക്കിത്തീർക്കുകയും, അവലംബസ്തംഭങ്ങളുടെ സഹായമില്ലാതെത്തന്നെ സാഗരത്തിനു കുറുകെ ഒരു ശിലാപാലം നിർമിക്കുകയും ചെയ്തു. ഭഗവദ് ശക്തിയുടെ പ്രദർശനങ്ങളാണിത്.



( ശ്രീമദ് ഭാഗവതം 1/3/22/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆