പ്രപഞ്ച പരിപാലനാർത്ഥം ദേവന്മാരെ പ്രീതിപ്പെടുത്താനായി, പരമദിവ്യോത്തപുരുഷൻ, മാനവരൂപം സ്വീകരിച്ച് ശ്രീരാമചന്ദ്രനായി ഭൂമിയിൽ അവതരിച്ചു. ചിലപ്പോഴൊക്കെ വിഷയസംബന്ധ ശാസ്ത്രത്തിന്റെയും, അതിനോടനുബന്ധ പ്രവൃത്തികളിലൂടെയും വികാസം പ്രാപിക്കുന്ന ആദിഭൗതിക സംസ്കാരത്തിന്റെ സഹായത്തോടെ രാവണനെയും, ഹിരണ്യകശിപുവിനെയും പോലുള്ള മഹാരാക്ഷസന്മാരും, നാസ്തികരും മറ്റും ഭഗവദ് കൽപനകളെ വെല്ലുവിളിച്ച് പ്രശസ്തമായിത്തിരുന്നു. ദൃഷ്ടാന്തമായി, ഭൗതിക മാർഗങ്ങളിലൂടെ അന്യഗ്രഹങ്ങളിലേക്ക് പ്രയാണം ചെയ്യുന്നതിനായുള്ള പ്രയത്നം നിയത വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഓരോ ഗ്രഹങ്ങളിലെയും സ്ഥിതി വ്യത്യസ്തമാണ്. മാത്രവുമല്ല, ഭഗവാന്റെ നിയമസംഹിതയിൽ സൂചിപ്പിച്ചിരിക്കുന്ന സവിശേഷമായ ഉദ്ദേശ്യത്തോടെ വ്യത്യസ്ത തരക്കാരായ മനുഷ്യർ അവിടെ അധിവസിക്കുന്നു. എന്നാൽ, ഭൗതിക പുരോഗതിയിൽ നാമ മാത്രമായ വിജയം കൈവരിച്ച നാസ്തിക ഭൗതികവാദികൾ ഗർവത്താൽ ചിലപ്പോഴൊക്കെ ഭഗവദ് അസ്തിത്വത്തെ വെല്ലുവിളിക്കുന്നു. രാവണൻ അവരിൽ ഒരുവനായിരുന്നു. ആവശ്യമായ യോഗ്യതകളെയൊന്നും പരിഗണിക്കാതെ, സാധാരണക്കാരെ ഭൗതിക മാർഗത്തിലൂടെ ഇന്ദ്രലോകത്തേക്കയക്കാൻ രാവണൻ ആഗ്രഹിച്ചു. ഇന്ദ്രലോകത്തിലേക്ക് പ്രവേശനം ലഭിക്കാൻ ആവശ്യം വേണ്ടുന്ന ക്രമാനുസാരമായ ധർമകർമങ്ങളിൽ ഏർപ്പെടാതെ, ജനങ്ങളെ സ്വർഗീയ ഗ്രഹങ്ങളിൽ എത്തിക്കുവാനായി നേരിട്ട് സ്വർഗത്തിലേക്ക് കോവണി നിർമ്മിക്കുവാൻ രാവണൻ ആഗ്രഹിച്ചു. ഭഗവാന്റെ നിയത വ്യവസ്ഥകൾക്കെതിരായി നിരവധി മറ്റ് പ്രവർത്തനങ്ങളും നടത്താൻ അയാൾ ആഗ്രഹിച്ചു. പരമദിവ്യോത്തമപുരുഷനായ ശ്രീരാമന്റെ അധികാരത്തെ രാവണൻ വെല്ലുവിളിക്കുകയും, അദ്ദേഹത്തിന്റെ പത്നിയായ സീതയെ അപഹരിക്കുകയും ചെയ്തു. ദേവന്മാരുടെ ആഗ്രഹങ്ങൾക്കും, പ്രാർത്ഥനകൾക്കും അനുയോജ്യമാംവണ്ണം ഈ നാസ്തികനെ ഭഗവാൻ ശ്രീരാമൻ കഠിനമായി ശിക്ഷിച്ചു. ആകയാൽ അദ്ദേഹം രാവണന്റെ ഈ വെല്ലുവിളി ഏറ്റെടുക്കുകയും, രാമായണത്തിലെ പ്രതിപാദ്യ വിഷയമായ ഈ സമ്പൂർണ കർമം നിർവഹിക്കുകയും ചെയ്തു. ശ്രീരാമചന്ദ്ര ഭഗവാൻ പരമദിവ്യോത്തമപുരുഷനാകയാൽ, ഏതൊരു മാനവനും, രാവണനുൾപ്പെടെ മഹാശക്തിമാന്മാരായ ഭൗതികവാദികൾക്കും സാധ്യമല്ലാത്ത അതിമാനുഷിക പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു. ശ്രീരാമചന്ദ്ര ഭഗവാൻ ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ ശിലകൾ ജലത്തിൽ പൊങ്ങിക്കിടക്കുന്ന രാജകീയ പാലം നിർമിച്ചു. ആധുനിക ശാസ്ത്രജ്ഞർ ഭാരമില്ലാത്ത അവസ്ഥയെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടത്തിയെങ്കിലും, എല്ലായിടത്തും ഭാരമില്ലായ്മ നടപ്പിൽ വരുത്തുക സാധ്യമല്ലതന്നെ. എന്നാൽ, ഭാരമില്ലായ്മ എന്ന പ്രക്രിയ ഭഗവദ്സൃഷ്ടിയാണ്. തന്മൂലം ഭഗവാന് ബൃഹത്തായ ഗ്രഹങ്ങളെ അന്തരീക്ഷത്തിൽ താങ്ങിനിർത്താനും, പ്രദക്ഷിണം ചെയ്യിക്കാനും കഴിയുന്നു. ഭൂഗോളത്തിനകത്തുതന്നെ ശിലകൾക്ക് ഭാരമില്ലാതാക്കിത്തീർക്കുകയും, അവലംബസ്തംഭങ്ങളുടെ സഹായമില്ലാതെത്തന്നെ സാഗരത്തിനു കുറുകെ ഒരു ശിലാപാലം നിർമിക്കുകയും ചെയ്തു. ഭഗവദ് ശക്തിയുടെ പ്രദർശനങ്ങളാണിത്.
( ശ്രീമദ് ഭാഗവതം 1/3/22/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment