Home

Wednesday, April 27, 2022

ഉപദേശം ആരിൽ നിന്ന് സ്വീകരിക്കണം?

 


ശ്രീമദ് ഭാഗവത ശിക്ഷ


ഉപദേശം ആരിൽ നിന്ന് സ്വീകരിക്കണം?


രണ്ട് വ്യക്തികൾ തമ്മിലുള്ള സാധാരണ ഇടപാടുകളിൽ പോലും ചതിയുണ്ടാകും, എന്തുകൊണ്ടെന്നാൽ, ബദ്ധാത്മാവിന് നാല് രീതികളിൽ ന്യൂനതക ളുണ്ട് - അവൻ വ്യാമോഹിതനാണ്. അവൻ തെറ്റുകൾ വരുത്തുന്നു. അവന്റെ ജ്ഞാനം അപരിപൂർണമാണ്. അവന് ചതി ചെയ്യാനുളള പ്രവണതയുണ്ട്. ഒരുവൻ ഭൗതികമായ ബദ്ധതയിൽ നിന്ന് മോചിതനാകാത്തിടത്തോളം ഈ നാല് ന്യൂനതകളും നിലനിൽക്കും. പരിണിതഫലമായി ഒരു മനുഷ്യന് വ്യാപാരത്തിലായാലും, ഇതര പണമിടപാടുകളിലായാലും വഞ്ചിക്കാനുള്ള പ്രവണത ഉണ്ടായിരിക്കും. രണ്ട് സുഹൃത്തുക്കൾ വളരെ സമാധാനത്തോടെ ഒരുമിച്ച് ജീവിക്കുമ്പോൾ പോലും, വഞ്ചിക്കാനുള്ള അവരുടെ പ്രവണത മൂലം അവർ തമ്മിലൊരു പണമിടപാട് നടന്നാൽ ഇരുവരും പരസ്പരം ശത്രുതയിലാകും. ഒരു തത്ത്വചിന്തകൻ ഒരു സാമ്പത്തിക വിദഗദ്ധനെതിരെ ചതിയനെന്ന് ആരോപണമുയർത്തുന്നു. അതുപോലെ പണമിടപാട് നടത്തിയപ്പോൾ തത്ത്വചിന്തകൻ വഞ്ചന നടത്തിയെന്ന് സാമ്പത്തിക വിദഗ്ദ്ധൻ തിരിച്ചും ആരോപണമുന്നയിക്കുന്നു. എന്തു കാര്യത്തിലായാലും, ഇതു തന്നെയാണ് ഭൗതികജീവിതത്തിന്റെ അവസ്ഥ ഒരുവന് ഉന്നതമായൊരു തത്ത്വചിന്ത ആവിഷ്കരിക്കാൻ കഴിഞ്ഞെന്നു വരാം, പക്ഷേ പണത്തിന്റെ കാര്യം വരുമ്പോൾ അവൻ വഞ്ചകനാകുന്നു. ഈ ഭൗതികലോകത്തിൽ ശാസ്ത്രജ്ഞരെന്നു വിളിക്കപ്പെടുന്നവരും, തത്ത്വചിന്തകരും, സാമ്പത്തിക വിദഗ്ധരും എല്ലാവരും തന്നെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ വഞ്ചകരല്ലാതെ മറ്റൊന്നുമല്ല. ശാസ്ത്ര ജ്ഞന്മാർ വഞ്ചകരാണ്, എന്തുകൊണ്ടെന്നാൽ, അവർ ശാസ്ത്രത്തിന്റെ നാമത്തിൽ പല വ്യാജങ്ങളും അവതരിപ്പിക്കുന്നു. അവർ ചന്ദ്രനിൽ പോകാമെന്ന് നിർദേശം വയ്ക്കുന്നു, പക്ഷേ വാസ്തവത്തിൽ അവർ അതിഭീമമായ തോതിൽ ജനങ്ങളുടെ പണം ചെലവാക്കി പരീക്ഷണങ്ങൾ നടത്തിയ ശേഷം അവരെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പ്രയോജനകരമായ എന്തെങ്കിലും ചെയ്യാൻ അവരാലാവില്ല. നാല് അടിസ്ഥാന ന്യൂനതകളെയും അതീന്ദ്രീകരിച്ച ഒരു വ്യക്തിയെ കണ്ടെത്താൻ കഴിയാത്തപക്ഷം, ഒരുവൻ ആരുടെയെങ്കിലും ഉപദേശം സ്വീകരിക്കുകയോ ഭൗതികാവസ്ഥകൾക്ക് ഇരയായിത്തീരുകയോ ചെയ്യരുത്. ശ്രീ കൃഷ്ണന്റെയോ, അദ്ദേഹത്തിന്റെ യഥാർത്ഥ പ്രതിനിധിയുടെയോ ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയാണ് ഏറ്റവും ശ്രേഷ്ഠമായ പ്രക്രിയ. അങ്ങനെ ചെയ്താൽ ഒരുവന് ഈ ജീവിതത്തിലും അടുത്ത ജീവിതത്തിലും സന്തോഷവാനാകാം.


(ശ്രീമദ് ഭാഗവതം 5.14.26/ ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment