Sunday, June 26, 2022
Wednesday, June 22, 2022
Tuesday, June 21, 2022
യോഗം
യോഗം
🍁🍁🍁🍁🍁
മനസ്സിനെ മറ്റെല്ലാ വിഷയങ്ങളിൽനിന്നും പിൻവലിച്ച്, ഏകാഗ്രമാക്കുന്നതിനെയാണ് 'യോഗം' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ പരമാർത്ഥത്തിൽ, അത്തരം ഏകാഗ്രത, 'സമാധി' ഭഗവദ്സേവനത്തിൽ പരിപൂർണമായി നിമഗ്നമായിരിക്കുക എന്ന അവസ്ഥയാണ്. അത്തരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വ്യക്തിയെ 'യോഗി ' എന്ന് വിളിക്കുന്നു. അത്തരമൊരു യോഗി ഭക്തൻ, ദിവസം മുഴുവനും ഭഗവദ് സേവനത്തിൽ വ്യാപൃതനാകയാൽ, ശ്രവണം, സ്മരണം, കീർത്തനം, ആരാധന, പ്രാർത്ഥന, സ്വേച്ഛാനുസാരമായി സേവകനായിത്തീരൽ ആജ്ഞകളെ അനുവർത്തിക്കൽ, മൈത്രീബന്ധം സ്ഥാപിക്കൽ, കൂടാതെ തനിക്കുളളതെല്ലാം ഭഗവദ്സേവനത്തിനായി സമർപ്പിക്കൽ എന്നീ ഒമ്പതു വിധ ഭക്തിയുതസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു. അവന്റെ മുഴുവൻ ശ്രദ്ധയും കഴിവും ഭഗവദ്ചിന്തയിൽ ഏകാഗ്രമാകുന്നു. അത്തരം യോഗ പരിശീലനം കൊണ്ട് ഭഗവാൻ അവനെ തന്റെ ഭക്തനായി പ്രത്യഭിജ്ഞാനം ചെയ്യുന്നു.
( ശ്രീമദ് ഭാഗവതം 1/9/23/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://suddhabhaktimalayalam.com
Monday, June 20, 2022
യോഗ്യനായ ഭർത്താവിനെ കണ്ടെത്തുന്നതെങ്ങിനെ ?
മൈത്രേയൻ തുടർന്നു: മാതാപിതാക്കളുടെ വേർപാടിനുശേഷം, ഭർത്താവിന്റെ ഹിതങ്ങൾ ഗ്രഹിക്കാൻ കഴിവുളള നിഷ്ക്കളങ്കയായ ദേവഹൂതി അത്യന്തം ഭക്തിപൂർവം മുനിയെ നിരന്തരം പരിചരിച്ചു; ഭഗവാൻ ശിവനെ പാർവതീ ദേവി സേവിക്കുന്നതുപോലെ.
ഭാവാർത്ഥം
ഭവാനിയുടെ പ്രത്യേക ദൃഷ്ടാന്തം വളരെ സാരഗർഭമാണ്. ഭവാനി എന്നാൽ ഭവയുടെ, അഥവാ മഹാദേവന്റെ പത്നി എന്നാണർത്ഥം. രാജാവായ ഹിമവാന്റെ പുത്രി ഭവാനി, അഥവാ പാർവതി കാഴ്ചയ്ക്ക് കേവലമൊരു ഭിക്ഷക്കാരനായ മഹാദേവനെ പതിയായി സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. ഒരു രാജകുമാരിയായിരുന്നിട്ടും, സ്വന്തമായൊരു ഭവനം പോലുമില്ലാതെ വെറുമൊരു ഭിക്ഷക്കാരനെപ്പോലെ മരച്ചുവടുകളിൽ ധ്യാനിച്ചു കഴിഞ്ഞിരുന്ന മഹാദേവന്റെ ഭാര്യയായി അദ്ദേഹത്തോടു ചേരുവാൻ അവൾ ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു. മഹാനായൊരു രാജവിന്റെ പുത്രിയായിരുന്നിട്ടും ഭവാനി, ഒരു ദരിദ്ര സ്ത്രീയെപ്പോലെ മഹാവേനെ സേവിക്കുക പതിവായിരുന്നു. അതുപോലെ മഹാനായ ചക്രവർത്തി സ്വായംഭുവ മനുവിന്റെ മകളായിരുന്നിട്ടും ദേവഹൂതി കർദമ മുനിയെ ഭർത്താവായി സ്വയം സ്വീകരിക്കുകയായിരുന്നു. അവൾ അദ്ദേഹത്തെ അത്യന്തം ഭക്തിയോടും സ്നേഹത്തോടും ശുശ്രൂഷിച്ചു; അദ്ദേഹത്തെ എങ്ങനെ സന്തുഷ്ടനാക്കണമെന്ന് അവൾക്കറിയാമായിരുന്നു. അതു കൊണ്ട് അവളെ, “നിഷ്കളങ്കയും വിശ്വസ്തയുമായ ഭാര്യ" എന്നർത്ഥം വരുന്ന സാധ്വി'യെന്ന് ഇവിടെ വിശേഷിപ്പിച്ചിരിക്കുന്നു. അവളുടെ അപൂർവമായ ദൃഷ്ടാന്തം വൈദിക സംസ്കാരത്തിന്റെ ആദർശം പ്രകടമാക്കുന്നു. ഓരോ സ്ത്രീയും ദേവഹൂതിയെ, അല്ലെങ്കിൽ ഭവാനിയെപ്പോലെ നിഷ്കളങ്കയും സദ്ഗുണിയുമാകണമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്നും ഹിന്ദുസമൂഹത്തിലെ അവിവാഹിതരായ പെൺകുട്ടികളെ, ഭഗവാൻ ശിവനെപ്പോലെ ഒരു ഭർത്താവിനെ ലഭിക്കുന്നതിനു വേണ്ടി അദ്ദേഹത്തെ ആരാധിക്കുവാൻ പഠിപ്പിക്കാറുണ്ട്. സമ്പത്തിന്റെയും ഇന്ദ്രിയസംതൃപ്തനത്തിന്റെയും കാര്യത്തിലല്ലെങ്കിലും, മഹാദേവൻ ആദർശവാനായൊരു ഭർത്താവാണ്, എന്തുകൊണ്ടെന്നാൽ അദ്ദേഹം എല്ലാ ഭക്തൻമാരിൽ വെച്ചും അത്യന്തം മഹാനാണ്. വൈഷ്ണവാനാം യഥാ ശംഭു:'. ശംഭു അല്ലെങ്കിൽ മഹാദേവനാണ് ഏറ്റവും ആദർശവാനായ വൈഷ്ണവൻ. അദ്ദേഹം നിരന്തരം ഭഗവാൻ രാമനെ ധ്യാനിക്കുകയും 'ഹരേ രാമ, ഹരേ രാമ, രാമ രാമ ഹരേ ഹരേ' ജപിക്കുകയും ചെയ്യുന്നു. ഭഗവാൻ ശിവന് “വിഷ്ണുസ്വാമി-സമ്പ്രദായ” എന്നറിയപ്പെടുന്ന ഒരു വൈഷ്ണവസമ്പ്രദായമുണ്ട്. അതു കൊണ്ട് ഭഗവാൻ ശിവനെ ആരാധിക്കുന്ന പെൺകുട്ടികൾക്ക് അദ്ദേഹത്തെപ്പോലെ തന്നെ നല്ലൊരു വൈഷ്ണവനായ ഭർത്താവിനെ ലഭിക്കും. പെൺകുട്ടികളെ ഭൗതികമായ ഇന്ദ്രിയാസ്വാദനത്തിനു വേണ്ടി വളരെ സമ്പന്നനും ഐശ്വര്യവാനുമായ ഭർത്താവിനെ തെരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കരുത്. നേരെ മറിച്ച് ഒരു പെൺകുട്ടിക്ക് ഭഗവാൻ ശിവനെപ്പോലെ ഭക്തിയുത സേവകനായൊരു ഭർത്താവിനെ ലഭിക്കുവാൻ ഭാഗ്യമുണ്ടാകുന്ന പക്ഷം അവളുടെ ജീവിതം പരിപൂർണമാകും. ഭർത്താവ് വൈഷ്ണവനാണെങ്കിൽ അവനെ ശുശ്രൂഷിക്കുവാൻ കടപ്പെട്ടവളും അവന്റെ ആശ്രിതയുമായ ഭാര്യയും, ഭക്തിയുത സേവനങ്ങളിൽ സ്വാഭാവികമായും അവന്റെ പങ്കാളിയാകും. പരസ്പരപൂരകമായ ഭാര്യാ-ഭർതൃ സ്നേഹവും സേവനവുമാണ് ഗൃഹസ്ഥ ജീവിതത്തിന്റെ മാതൃകാപരമായ ആദർശം.
( ശ്രീമദ് ഭാഗവതം 3.23.1 / ഭാവാർത്ഥം )
Sunday, June 19, 2022
Tuesday, June 14, 2022
കൃഷ്ണാവബോധം ഗൃഹത്തിൽ
ചൈതന്യ മഹാപ്രഭുവിന്റെ ഹരേകൃഷ്ണ പ്രസ്ഥാനത്തെപ്പറ്റി വളരെ ഹൃദ്യമായും ആധികാരികമായും അവിടുന്നുതന്നെ വിശദീകരിക്കുന്നു. എല്ലാവരും അവിടുത്തെപ്പോലെ സന്ന്യാസം സ്വീകരിക്കണമെന്നില്ല. എല്ലാവരും അവിടുന്ന് ആജ്ഞാപിച്ചിട്ടുളളതുപോലെ കൃഷ്ണാവബോധം ഗൃഹത്തിൽ അനുഷ്ഠിക്കാൻ സാധിക്കും. എല്ലാവർക്കും കൃഷ്ണന്റെ ദിവ്യനാമമായ ഹരേകൃഷ്ണ മഹാമന്ത്രം കീർത്തനം ചെയ്യാൻ കഴിയും. തന്റെ ഭവനത്തിൽ ഭഗവദ്ഗീതയുടെയും ശ്രീമദ്ഭാഗവതത്തിന്റെയും പ്രതിപാദ്യ വിഷയങ്ങൾ ചർച്ച ചെയ്യുവാനും, രാധാകൃഷ്ണന്റെയോ ഗൗരനിത്യായുടെയോ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാനും ഭക്തിപൂർവം ആരാധി ക്കാനും കഴിയും. നമ്മൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കൃഷ്ണാവബോധകേന്ദ്രങ്ങൾ തുറക്കണമെന്നില്ല. കൃഷ്ണാവബോധത്തിൽ ശ്രദ്ധയുളള ഏതൊരാൾക്കും ഭവനത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കുവാനും, ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ പതിവായി ആരാധന നടത്തുവാനും, മഹാമന്ത്രം കീർത്തനം ചെയ്യുവാനും, ഭഗവദ്ഗീതയും ശ്രീമദ്ഭാഗവതവും ചർച്ചചെയ്യുവാനും കഴിയും. വാസ്തവത്തിൽ ഞങ്ങൾ ഞങ്ങളുടെ ക്ലാസുകളിൽ ഇതെങ്ങനെയാണ് നിർവഹിക്കേണ്ടതെന്ന് പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ക്ഷേത്രത്തിൽ ജീവിക്കുവാനോ, ക്ഷേത്രത്തിലെ കർശന യമനിയമങ്ങൾ പാലിക്കുവാനോ പാകത വന്നിട്ടില്ലെന്ന് തോന്നുന്ന ഒരുവന് - പ്രത്യേകിച്ചും ഭാര്യയും കുട്ടികളുമൊത്ത് ജീവിക്കുന്ന ഒരുവന് - വിഗ്രഹം പ്രതിഷ്ഠിച്ചും, രാവിലെയും വൈകുന്നേരവും ഭഗവാനെ പൂജിച്ചും, ഹരേ കൃഷ്ണ കീർത്തനം ചെയ്തും, ഭഗവദ്ഗീതയും ശ്രീമദ്ഭാഗവതവും ചർച്ചചെയ്തും ഗൃഹത്തിൽ ഒരു കേന്ദ്രം തുടങ്ങാവുന്നതാണ്. ആർക്കും പ്രയാസമെന്യേ ഇത് വീട്ടിൽ നിർവഹിക്കാൻ കഴിയും. അവിടെ സന്നിഹിതരായിരുന്ന എല്ലാവരോടും ഇങ്ങനെ ചെയ്യാൻ ശ്രീ ചൈതന്യ മഹാപ്രഭു അഭ്യർഥിച്ചു.
(ശ്രീ ചൈതന്യ ചരിതാമൃതം 2.3.190 / ഭാവാർത്ഥം )
യഥാർത്ഥ ബന്ധു
ഗുരുർ ന സ സ്യാത് സ്വജനോ ന സ സ്യാത്
പിതാ ന സ സ്യാത് ജനനീ ന സാ സ്യാത്
ദൈവം ന തത്സ്യാന്ന പതിശ്ച സ സ്യാ-
ന്ന മോചയേദ്യഃ സമുപേതമൃത്യും
- {ശ്രീമദ്ഭാഗവതം (5.5.18)}
“തന്റെ ആശ്രിതരെ മൃത്യുവിൽനിന്ന് മോചിപ്പിക്കാൻ കഴിയാത്ത ഒരാൾക്കും ഒരു ആധ്യാത്മിക ഗുരുവോ, ബന്ധുവോ, പിതാവോ, മാതാവോ, ആരാധ്യനായ ദേവനോ ആകാനാവില്ല". ഓരോ ജീവാത്മാവും ഈ ലോകത്തിൽ അലഞ്ഞുതിരിയുകയും കർമനിയമങ്ങൾക്ക് വിഷയീഭവിക്കുകയും, ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരത്തിലേക്കും ഒരു ലോകത്തിൽ നിന്ന് മറ്റൊരു ലോകത്തിലേക്കും ദേഹാന്തര പ്രയാണം നടത്തുകയും ചെയ്യുന്നു. അതുകൊണ്ട്, അലഞ്ഞു തിരിയുന്ന ജീവാത്മാക്കളെ മായയുടെ കുരുക്കുകളിൽ നിന്ന് - ജനനം, മരണം, രോഗം, വാർധക്യം - മോചിപ്പിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് മുഴുവൻ വൈദിക പ്രക്രിയയും. ജനനമരണങ്ങളുടെ ആവർത്തനചക്രം അവസാനിപ്പിക്കുക എന്നാണിതിനർഥം. ഒരുവൻ കൃഷ്ണനെ ഭജിച്ചാൽ മാത്രമേ ഈ ആവർത്തന ചക്രത്തിന് വിരാമമിടാൻ കഴിയൂ. ഭഗവാൻ ഭഗവദ്ഗീതയിൽ (4.9) പറയുന്നു.
ജന്മ കർമ ച മേ ദിവ്യം ഏവം യോ വേത്തി തത്ത്വതഃ
ത്യക്ത്വാ ദേഹം പുനർജന്മ നൈതി മാമേതി സോ£ർജുന
“എന്റെ ആവിർഭാവത്തിന്റെയും കർമ്മങ്ങളുടെയും അതീന്ദ്രിയ പ്രകൃതം അറിയുന്ന ഒരുവൻ ശരീരം ഉപേക്ഷിച്ചതിനുശേഷം വീണ്ടും ഈ ഭൗതിക ലോകത്തിൽ ജന്മമെടുക്കുന്നില്ല, അല്ലയോ അർജുനാ, അവൻ എന്റെ ശാശ്വതമായ ധാമം പ്രാപിക്കുന്നു".
ജനനമരണങ്ങളുടെ ആവർത്തനചക്രം ഒഴിവാക്കാൻ ഒരുവൻ കൃഷ്ണനെ യഥാരൂപത്തിൽ മനസ്സിലാക്കണം. കൃഷ്ണനെ അറിയുന്നതുകൊണ്ട് മാത്രം ഒരുവന് ഈ ഭൗതികലോകത്തിൽ പുനർജന്മം എടുക്കുന്നത് അവസാനിപ്പിക്കാൻ കഴിയും. കൃഷ്ണാവബോധമുണർത്തുന്നതിലൂടെ ഒരുവന് ഭഗവദ്ധാമത്തിലേക്ക് മടങ്ങിപ്പോകാൻ കഴിയും. ഒരു പിതാവിന്റെയോ, മാതാവിന്റെയോ, ആത്മീയ ഗുരുവിന്റെയോ, ഭർത്താവിന്റെയോ, മറ്റേതൊരു കുടുംബാംഗത്തിന്റെയോ ജീവിതത്തിന്റെ അത്യുന്നത പരിപൂർണത മറ്റുള്ളവരെ സ്വഗേഹമായ ഭഗവദ് ധാമത്തിലേക്ക് മടങ്ങിപ്പോകാൻ സഹായിക്കുന്നതാണ്. ബന്ധുക്കൾക്ക് വേണ്ടിയുള്ള ഏറ്റവും നല്ല ക്ഷമ കർമം അതാണ്.
(ശ്രീ ചൈതന്യ ചരിതാമൃതം 2.3.181 / ഭാവാർത്ഥം )