Home

Tuesday, June 14, 2022

യഥാർത്ഥ ബന്ധു

 


ഗുരുർ ന സ സ്യാത് സ്വജനോ ന സ സ്യാത് 

പിതാ ന സ സ്യാത് ജനനീ ന സാ സ്യാത്

ദൈവം ന തത്സ്യാന്ന പതിശ്ച സ സ്യാ-

ന്ന മോചയേദ്യഃ സമുപേതമൃത്യും


- {ശ്രീമദ്ഭാഗവതം (5.5.18)}


“തന്റെ ആശ്രിതരെ മൃത്യുവിൽനിന്ന് മോചിപ്പിക്കാൻ കഴിയാത്ത ഒരാൾക്കും ഒരു ആധ്യാത്മിക ഗുരുവോ, ബന്ധുവോ, പിതാവോ, മാതാവോ, ആരാധ്യനായ ദേവനോ ആകാനാവില്ല". ഓരോ ജീവാത്മാവും ഈ ലോകത്തിൽ അലഞ്ഞുതിരിയുകയും കർമനിയമങ്ങൾക്ക് വിഷയീഭവിക്കുകയും, ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരത്തിലേക്കും ഒരു ലോകത്തിൽ നിന്ന് മറ്റൊരു ലോകത്തിലേക്കും ദേഹാന്തര പ്രയാണം നടത്തുകയും ചെയ്യുന്നു. അതുകൊണ്ട്, അലഞ്ഞു തിരിയുന്ന ജീവാത്മാക്കളെ മായയുടെ കുരുക്കുകളിൽ നിന്ന് - ജനനം, മരണം, രോഗം, വാർധക്യം - മോചിപ്പിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് മുഴുവൻ വൈദിക പ്രക്രിയയും. ജനനമരണങ്ങളുടെ ആവർത്തനചക്രം അവസാനിപ്പിക്കുക എന്നാണിതിനർഥം. ഒരുവൻ കൃഷ്ണനെ ഭജിച്ചാൽ മാത്രമേ ഈ ആവർത്തന ചക്രത്തിന് വിരാമമിടാൻ കഴിയൂ. ഭഗവാൻ ഭഗവദ്ഗീതയിൽ (4.9) പറയുന്നു.


ജന്മ കർമ ച മേ ദിവ്യം ഏവം യോ വേത്തി തത്ത്വതഃ 

ത്യക്ത്വാ ദേഹം പുനർജന്മ നൈതി മാമേതി സോ£ർജുന


“എന്റെ ആവിർഭാവത്തിന്റെയും കർമ്മങ്ങളുടെയും അതീന്ദ്രിയ പ്രകൃതം അറിയുന്ന ഒരുവൻ ശരീരം ഉപേക്ഷിച്ചതിനുശേഷം വീണ്ടും ഈ ഭൗതിക ലോകത്തിൽ ജന്മമെടുക്കുന്നില്ല, അല്ലയോ അർജുനാ, അവൻ എന്റെ ശാശ്വതമായ ധാമം പ്രാപിക്കുന്നു".


ജനനമരണങ്ങളുടെ ആവർത്തനചക്രം ഒഴിവാക്കാൻ ഒരുവൻ കൃഷ്ണനെ യഥാരൂപത്തിൽ മനസ്സിലാക്കണം. കൃഷ്ണനെ അറിയുന്നതുകൊണ്ട് മാത്രം ഒരുവന് ഈ ഭൗതികലോകത്തിൽ പുനർജന്മം എടുക്കുന്നത് അവസാനിപ്പിക്കാൻ കഴിയും. കൃഷ്ണാവബോധമുണർത്തുന്നതിലൂടെ ഒരുവന് ഭഗവദ്ധാമത്തിലേക്ക് മടങ്ങിപ്പോകാൻ കഴിയും. ഒരു പിതാവിന്റെയോ, മാതാവിന്റെയോ, ആത്മീയ ഗുരുവിന്റെയോ, ഭർത്താവിന്റെയോ, മറ്റേതൊരു കുടുംബാംഗത്തിന്റെയോ ജീവിതത്തിന്റെ അത്യുന്നത പരിപൂർണത മറ്റുള്ളവരെ സ്വഗേഹമായ ഭഗവദ് ധാമത്തിലേക്ക് മടങ്ങിപ്പോകാൻ സഹായിക്കുന്നതാണ്. ബന്ധുക്കൾക്ക് വേണ്ടിയുള്ള ഏറ്റവും നല്ല ക്ഷമ കർമം അതാണ്.


(ശ്രീ ചൈതന്യ ചരിതാമൃതം  2.3.181 / ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment