Home

Tuesday, June 14, 2022

കൃഷ്ണാവബോധം ഗൃഹത്തിൽ



ചൈതന്യ മഹാപ്രഭുവിന്റെ ഹരേകൃഷ്ണ പ്രസ്ഥാനത്തെപ്പറ്റി വളരെ ഹൃദ്യമായും ആധികാരികമായും അവിടുന്നുതന്നെ വിശദീകരിക്കുന്നു. എല്ലാവരും അവിടുത്തെപ്പോലെ സന്ന്യാസം സ്വീകരിക്കണമെന്നില്ല. എല്ലാവരും അവിടുന്ന് ആജ്ഞാപിച്ചിട്ടുളളതുപോലെ കൃഷ്ണാവബോധം ഗൃഹത്തിൽ അനുഷ്ഠിക്കാൻ സാധിക്കും. എല്ലാവർക്കും കൃഷ്ണന്റെ ദിവ്യനാമമായ ഹരേകൃഷ്ണ മഹാമന്ത്രം കീർത്തനം ചെയ്യാൻ കഴിയും. തന്റെ ഭവനത്തിൽ ഭഗവദ്ഗീതയുടെയും ശ്രീമദ്ഭാഗവതത്തിന്റെയും പ്രതിപാദ്യ വിഷയങ്ങൾ ചർച്ച ചെയ്യുവാനും, രാധാകൃഷ്ണന്റെയോ ഗൗരനിത്യായുടെയോ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാനും ഭക്തിപൂർവം ആരാധി ക്കാനും കഴിയും. നമ്മൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കൃഷ്ണാവബോധകേന്ദ്രങ്ങൾ തുറക്കണമെന്നില്ല. കൃഷ്ണാവബോധത്തിൽ ശ്രദ്ധയുളള ഏതൊരാൾക്കും ഭവനത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കുവാനും, ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ പതിവായി ആരാധന നടത്തുവാനും, മഹാമന്ത്രം കീർത്തനം ചെയ്യുവാനും, ഭഗവദ്ഗീതയും ശ്രീമദ്ഭാഗവതവും ചർച്ചചെയ്യുവാനും കഴിയും. വാസ്തവത്തിൽ ഞങ്ങൾ ഞങ്ങളുടെ ക്ലാസുകളിൽ ഇതെങ്ങനെയാണ് നിർവഹിക്കേണ്ടതെന്ന് പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ക്ഷേത്രത്തിൽ ജീവിക്കുവാനോ, ക്ഷേത്രത്തിലെ കർശന യമനിയമങ്ങൾ പാലിക്കുവാനോ പാകത വന്നിട്ടില്ലെന്ന് തോന്നുന്ന ഒരുവന് - പ്രത്യേകിച്ചും ഭാര്യയും കുട്ടികളുമൊത്ത് ജീവിക്കുന്ന ഒരുവന് - വിഗ്രഹം പ്രതിഷ്ഠിച്ചും, രാവിലെയും വൈകുന്നേരവും ഭഗവാനെ പൂജിച്ചും, ഹരേ കൃഷ്ണ കീർത്തനം ചെയ്തും, ഭഗവദ്ഗീതയും ശ്രീമദ്ഭാഗവതവും ചർച്ചചെയ്തും ഗൃഹത്തിൽ ഒരു കേന്ദ്രം തുടങ്ങാവുന്നതാണ്. ആർക്കും പ്രയാസമെന്യേ ഇത് വീട്ടിൽ നിർവഹിക്കാൻ കഴിയും. അവിടെ സന്നിഹിതരായിരുന്ന എല്ലാവരോടും ഇങ്ങനെ ചെയ്യാൻ ശ്രീ ചൈതന്യ മഹാപ്രഭു അഭ്യർഥിച്ചു.


(ശ്രീ ചൈതന്യ ചരിതാമൃതം  2.3.190 / ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment