Tuesday, August 30, 2022
Thursday, August 25, 2022
ആരാണ് ഭൗതികങ്ങളായ വിഷമപ്രശ്നങ്ങളിൽപ്പെടുന്നത്?
പ്രകൃത്യാതന്നെ ഭൗതികകർമ്മങ്ങളെല്ലാം ആരേയും അമ്പരപ്പിക്കുന്നതാണ്. ഓരോ അടിവെയ്‌പിലും ആശങ്കയ്ക്കവസരമുണ്ട്. അതുകൊണ്ട് ജീവിതലക്ഷ്യം നിറവേറ്റാനുതകുന്ന വഴി കാട്ടിത്തരാൻ കഴിവുള്ള വിശ്വാസ്യനായ ഒരു ആദ്ധ്യാത്മികഗുരുവിനെ സമീപിക്കേണ്ട താണ്. താനാഗ്രഹിക്കാതെതന്നെ വന്നുപെടുന്ന ജീവിത്രപ്രശ്നങ്ങളിൽ നിന്ന് മോചനം കിട്ടാൻ ഒരു ആത്മീയാചാര്യന്റെ സഹായം തേടണമെന്ന് എല്ലാ വൈദികഗ്രന്ഥങ്ങളും വിധിക്കുന്നുണ്ട്. ആരും കൊളു ത്താതെ തന്നെ ആളിക്കത്തുന്ന കാട്ടുതീപോലെയാണ് ജീവിത പ്രശ്നങ്ങൾ. ജീവിതത്തിൽ ആഗ്രഹിക്കാതെ തന്നെ വിഭ്രാന്തികൾ വന്നു പെടുന്നു. ലോകത്തിന്റെ സ്ഥിതി അങ്ങനെയാണ്. കാട്ടുതീ ആർക്കും ആവശ്യമില്ലെങ്കിലും അത് കത്തിപ്പടരുക തന്നെചെയ്യുന്നു; നമ്മൾ സംഭ്രാന്തരാകുന്നു. ജീവിതത്തിലെ സംഭ്രാന്തികളിൽ നിന്ന് മോചനം കൈവരിക്കാനും, ശാസ്ത്രസമ്മതമായ പരിഹാരം നേടാനുമായി ക്കൊണ്ട് ഒരാൾ പാരമ്പര്യമുള്ള ആത്മീയഗുരുവിനെ സമീപിക്കേണ്ട താണെന്ന് വൈദികഗ്രന്ഥങ്ങൾ ഉപദേശിക്കുന്നു. വിശ്വാസ്യനായ ആത്മീയഗുരുവിനെ ലഭിച്ച ഒരു വ്യക്തി എല്ലാം അറിയേണ്ടതാണ്. ഭൗതികമായ സംഭ്രമങ്ങളിൽപ്പെട്ടുഴലാതെ ഒരു ആദ്ധ്യാത്മികഗുരുവിനെ സമീപിക്കണം. അതാണ് ഈ ശ്ലോകത്തിന്റെ സാരം.
ആരാണ് ഭൗതികങ്ങളായ വിഷമപ്രശ്നങ്ങളിൽപ്പെടുന്നത്? ജീവി തത്തിന്റെ സമസ്യകളെപ്പറ്റി അറിയാത്തവൻ. ബൃഹദാരണ്യകോപനിഷ ത്തിൽ (3.8.10) സംഭ്രാന്തനായ മനുഷ്യനെപ്പറ്റി പറയുന്നു.
യോ വാ ഏതദക്ഷരം ഗാർഗ്യവിദിത്വാസ്മാ-
ല്ലോകാത്പ്രൈതി സ കൃപണഃ
'ആത്മസാക്ഷാത്കാരത്തിന്റെ ശാസ്ത്രമറിയാതെ, മനുഷ്യനെന്ന നിലയിൽ ജീവിത്രപശ്നങ്ങളെ പരിഹരിക്കാതെ, പട്ടികളേയും, പൂച്ചകളേയുംപ്പോലെ ഈ ലോകം ത്യജിക്കുന്നവൻ കൃപണനാണ്.' ജീവിത്രപ്രശ്നങ്ങൾ പരിഹരിക്കുവാൻവേണ്ടി ഈ മനുഷ്യജന്മത്തെ ഉപയോഗപ്പെടുത്തുന്ന ഒരു ജീവാത്മാവിന് അത് ഒരമൂല്യസ്വത്താണ്. അതുകൊണ്ട് ഈ അവസരം വേണ്ടവിധം ഉപയോഗിക്കാത്തവൻ കൃപണൻ തന്നെ. എന്നാൽ, (ബാഹ്മണനാകട്ടെ, ഈ ശരീരത്തെ ബുദ്ധിപൂർവ്വം ജീവിത്രപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപയോഗിക്കുന്നു.
'യ ഏതദക്ഷരം ഗാർഗി വിദിത്വാസ്മാല്ലോകാത്പ്രൈതി സ ബ്രാഹ്മണഃ'
( ശ്രീല പ്രഭുപാദർ / ഭഗവദ് ഗീതാ യഥാരൂപം 2.7)
Tuesday, August 23, 2022
മിഥ്യാഹംഭാവം
സന്തുഷ്ട കുടുംബം
Monday, August 22, 2022
ഗീതാചാരം
മത് കർമ കൃൻ മത്പരമോ മദ്ഭക്തഃ സങ്ഗവർജിതഃ
നിർവൈരഃ സർവഭൂതേഷു യഃ സ മാമേതി പാണ്ഡവ
വിവർത്തനം
പ്രിയ അർജുനാ, എന്റെ ശുദ്ധസേവനത്തിലേർപ്പെട്ടിരിക്കുന്ന, കാമ്യകർമ്മങ്ങളുടേയോ ഊഹാപോഹങ്ങളുടേയോ മാലിന്യം കൂടാതെ, എനിക്കുവേണ്ടി കർമ്മംചെയ്യുകയും എന്നെ ജീവിതത്തിന്റെ പരമലക്ഷ്യമായി കരുതുകയും സർവ്വഭൂതങ്ങളോടും സുഹൃദ് രൂപേണ പെരുമാറുകയും ചെയ്യുന്ന ഭക്തൻ നിശ്ചയമായും എന്നെത്തന്നെ പ്രാപിക്കും.
ഭാവാർത്ഥം
ആത്മീയാന്തരീക്ഷത്തിലുള്ള കൃഷ്ണലോകമെന്ന ഗ്രഹത്തിൽ സർവ്വോത്തമപുരുഷനായ ഭഗവാൻ കൃഷ്ണണനുമായി ഉറ്റ ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നവർ കൃഷ്ണന്റെ ഈ നിർദ്ദേശത്തെ അനുസരിക്കുക തന്നെ വേണം. ഭഗവദ്ഗീതയുടെ സത്ത് മുഴുവൻ ഈ ശ്ലോകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രകൃതിയെ കീഴടക്കണമെന്ന് ഉദ്ദേശിച്ചും ആദ്ധ്യാത്മികജ്ഞാനമില്ലാതേയും ഭൗതികലോകത്തിൽ പ്രവർത്തിച്ചുപ്പോരുന്ന ബദ്ധരായ ജീവാത്മാക്കൾക്കുവേണ്ടി നിർദ്ദേശിക്കപ്പെട്ടതാണ് ഭഗവദ്ഗീത. അവർക്ക് തങ്ങളുടെ ആത്മീയസത്തയേയും പരമ പുരുഷനുമായുള്ള ശാശ്വത ബന്ധത്തേയുംകുറിച്ച എങ്ങനെ മനസ്സിലാക്കാമെന്നും, സ്വധാമത്തിലേയ്ക്ക്, ഭഗവദസന്നിധിയിലേയ്ക്ക് എങ്ങനെ തിരിച്ചെത്താമെന്നുമാണ് ഭഗവദ്ഗീത ഉപദേശിക്കുന്നത്. ആത്മീയപ്രവർത്തനത്തിൽ ഭഗവത് സേവനത്തിൽ വിജയം നേടാനുള്ള പദ്ധതിയെന്തെന്ന് വിശദീകരിക്കുന്നു, ഈ പദ്യം. ഇതാണ് ഭക്തിയുതസേവനം.
കർമ്മത്തെ സംബന്ധിച്ചിടത്തോളം ഒരാൾ തന്റെ സർവ്വശക്തികളേയും കൃഷ്ണാവബോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയാണ് വേണ്ടത്. ഭക്തിരസാമൃതസിന്ധു (2.255) പറയുന്നു.
അനാസക്തസ്യ വിഷയാൻ യഥാർഹമുപയുഞ്ജതഃ
നിർബന്ധഃ കൃഷ്ണസംബന്ധേ യുക്തം വൈരാഗ്യമുച്യതേ
കൃഷ്ണനോട് ബന്ധപ്പെടുത്തിക്കൊണ്ടല്ലാതെ ആരും യാതൊരു പ്രവൃത്തിയും ചെയ്യരുത്. ഈ വ്രതത്തെ കൃഷ്ണകർമ്മമെന്ന് പറയുന്നു. ഒരാൾക്ക് പല വിധം പ്രവർത്തനങ്ങളിലേർപ്പെടാം; അവയുടെ ഫലങ്ങളിൽ ആസക്തി പാടില്ല. ഫലത്തെ ഈശ്വരാർപ്പണമായി കരുതണം. ഉദാഹരണമായി, ഒരാൾ വ്യാപാരത്തിലേർപ്പെടുന്നുവെങ്കിൽ അതിനെ കൃഷ്ണാവബോധ പ്രവർത്തനമാക്കാൻ, ആ വ്യാപാരത്തേയും കൃഷ്ണന് വേണ്ടിത്തന്നെ ചെയ്യണം. വ്യവസായത്തിന്റെ ഉടമാവകാശം കൃഷ്ണനാണെന്നിരിക്കെ അതിൽ നിന്നുള്ള ആദായവും കൃഷ്ണനുള്ളതാണല്ലോ. വ്യാപാരിക്ക് അനേകായിരം ഡോളർ സമ്പാദിക്കാൻ സാധിച്ചാൽ അതെല്ലാം കൃഷ്ണന്നായി അയാൾ സമർപ്പിക്കുകയും വേണം. അയാൾക്ക് അതുചെയ്യാൻ സാധിക്കും. ഇത് കൃഷ്ണനുവേണ്ടി ചെയ്യുന്ന കർമ്മമത്രേ. സ്വന്തം ഇന്ദ്രിയസുഖഭോഗങ്ങൾക്കുവേണ്ടി ഒരു മണിമന്ദിരം പണിയിക്കുന്നതിനു പകരം അയാൾക്ക് കൃഷ്ണണനുവേണ്ടി ഒരു നല്ല ക്ഷേത്രം പണിയിക്കാം. കൃഷ്ണവിഗ്രഹത്തെ അതിനുള്ളിൽ പ്രതിഷ്ഠിച്ച് ആരാധനനയെപ്പറ്റി ആധികാരികഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളതുപോലെ പൂജാനുഷ്ഠാനങ്ങൾ തുടർന്ന് ചെയ്യാം. ഇതെല്ലാം കൃഷ്ണ കർമ്മമാണ്. അവയുടെ ഫലത്തോട് ആസക്തി പാടില്ല. ഫലം കൃഷ്ണന് സമർപ്പിക്കുകയും കൃഷ്ണന് നിവേദിച്ചവ മാത്രം പ്രസാദമായി സ്വീ രിക്കുകയും വേണം. വളരെ വലിയ ഒരു കെട്ടിടമാണ് കൃഷ്ണന്നായി പണിയിച്ച ക്ഷേത്രമെങ്കിൽ ഭഗവദ്വിഗ്രഹത്തെ അതിന്നകത്ത് പ്രതിഷ്ഠിച്ചശേഷം അയാൾക്ക് അവിടെ താമസിച്ചുകൂടെന്നില്ല. പക്ഷേ, കെട്ടിടത്തിന്റെ ആധിപത്യം കൃഷ്ണനാണ് എന്നോർക്കണം, അതാണ് കൃഷ്ണാ വബോധം. കൃഷ്ണണനു വേണ്ടി ഒരു ക്ഷേത്രം പണിയിക്കാൻ സാധിച്ചില്ല എന്നിരിക്കട്ടെ, അയാൾക്ക് ഒരു കൃഷ്ണക്ഷേത്രം ശുചീകരിക്കുന്നതിലേർപ്പെടാം. അതും കൃഷ്ണകർമ്മം തന്നെ. ഒരാൾക്ക് തോട്ടത്തിൽ കൃഷിചെയ്യാം. ഇന്ത്യയിൽ ഏറെ ദരിദ്രനായ ഒരാൾക്കും കുറച്ചെങ്കിലും ഭൂമി കൈവശമുണ്ടാകും. കൃഷ്ണനു വേണ്ടുന്ന അർച്ചനാപുഷ്പങ്ങൾ അവിടെ വളർത്തിയെടുക്കാം. കൃഷ്ണൻ ഭഗവദ്ഗീതയിൽ പറയുന്നതു പോലെ തുളസിയിലകൾക്ക് വലിയ പ്രാധാന്യമുള്ളതിനാൽ തുളസിച്ചെടി നട്ടുവളർത്തുന്നതും കൃഷ്ണനുവേണ്ടി ചെയ്യുന്ന കർമ്മം തന്നെ. പത്രം പുഷ്പം ഫലം തോയം എന്നിങ്ങനെ തനിക്ക് അർപ്പിക്കേണ്ടുന്നവയെ ഭഗവാൻ സ്വയം വിവരിക്കുന്നുണ്ടല്ലോ. ഒരു ഇലയോ, പൂവോ, കായോ, കുറച്ച് വെള്ളമോ നൽകിയാൽ മതി, അദ്ദേഹം സംതൃപ്തനാവാൻ. ഇതിൽ പറയുന്ന ഇല മുഖ്യമായും തുളസിയാണ്. തുളസിച്ചെടി നട്ടുവളർത്താൻ ആർക്കും സാധിക്കും. പരമദരിദ്രനുപോലും ഇങ്ങനെ കൃഷ്ണാരാധനയിലേർപ്പെടാവുന്നതാണ്. കൃഷ്ണാർപ്പണമായി ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങളാണിവ.
സമുത്കൃഷ്ടമായ കൃഷ്ണലോകത്തിൽ അദ്ദേഹത്തോടൊരുമിച്ചു വാഴുന്നതാണ് ജീവിതത്തിന്റെ പരിപൂർണ്ണതയെന്ന് കരുതുന്ന ഭക്തനെയത്രേ ‘മത്പരമഃ’ എന്ന പദം നിർദ്ദേശിക്കുന്നത്. ഉപരിലോകങ്ങളായ ചന്ദ്രലോകം, ദേവലോകങ്ങൾ എന്നിവകളിലേയ്ക്ക് പോകണമെന്ന് അങ്ങനെയുള്ള ഒരാൾ ആഗ്രഹിക്കുകയില്ല. പ്രപഞ്ചത്തിലെ പരമോന്ന ത്രഗ്രഹമായ ബ്രഹ്മലോകംപോലും അയാൾക്ക് ആവശ്യമില്ല, അയാൾ അതിലൊന്നും ആകൃഷ്ടനല്ല. പരവ്യോമത്തിലേക്ക് ഉയർത്തപ്പെടാൻ മാത്രം അയാൾക്ക് ആകാംക്ഷയുണ്ട്. അവിടേയും, ഉജ്ജ്വലമായ ബ്രഹ്മജ്യോതിസ്സിൽ ലയിക്കണമെന്നല്ല, ഗോലോകവൃന്ദാവനമെന്ന് പേരുള്ള അത്യുത്കൃഷ്ടമായ കൃഷ്ണ ലോകത്തിലെത്തിച്ചേരണമെന്നാണ് ഭക്തന്റെ ആഗ്രഹം. ആ ലോകത്തെക്കുറിച്ച് തികഞ്ഞ അറിവ് അയാൾക്കുണ്ട്. അതുകൊണ്ടുതന്നെ മറ്റൊന്നിലും താത്പര്യമില്ലതാനും. ‘മദ്ഭക്ത്ഃ’ എന്ന പദം സൂചിപ്പിക്കുന്നതുപോലെ ഭക്തിസാധനയിൽ വിശേഷിച്ച് ശ്രവണം, കീർത്തനം, സ്മരണം, ആരാധന, പാദസേവനം, പ്രാർത്ഥന, ആജ്ഞാനുവർത്തനം, സഖ്യം, സർവ്വസ്വാർപ്പണം എന്നീ ഒമ്പത് പ്രക്രിയകളിൽ അയാൾ സദാ ഏർപ്പെട്ടുകൊണ്ടേയിരിക്കും. ഈ ഒമ്പത് പ്രക്രിയകളിലല്ല, അവയിൽ എട്ടിലോ, ഏഴിലോ, ഒന്നിൽപ്പോലുമോ എപ്പോഴും നിരതനായിരുന്നാൽത്തന്നെ ഒരാൾക്ക് പരിപൂർണ്ണത നേടാമെന്നതിൽ സംശയമില്ല.
‘സംഗവർജിതഃ’ എന്ന പദം ശ്രദ്ധേയമാണ്. കൃഷ്ണനെ എതിർക്കുന്നവരോട് ഒരിക്കലും കൂട്ടുകൂടരുത്. നാസ്തികർ മാത്രമല്ല, കാമ്യകർമ്മങ്ങളിലും മാനസികാഭ്യൂഹങ്ങളിലും താത്പര്യമുള്ളവരും കൃഷ്ണന്റെ എതിരാളികളാണ്. പരിശുദ്ധമായ ഭക്തിസാധനയെപ്പറ്റി ഭക്തിരസാമൃത സിന്ധു (1.1.11) ഇങ്ങനെ പറയുന്നു.
അന്യാഭിലാഷിതാ ശൂന്യം ജ്ഞാനാകർമാദ്യനാവൃതം
ആനുകൂല്യേന കൃഷ്ണാനുശീലനം ഭക്തിരുത്തമാ
കറകളഞ്ഞ ഭക്തിസാധനയിച്ഛിക്കുന്നവൻ ഭൗതികകല്മഷങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കണമെന്നാണ് ഈ പദ്യത്തിലൂടെ ശ്രീല രൂപഗോസ്വാമി ഉദ്ബോധിപ്പിക്കുന്നത്. അവർ കാമ്യകർമ്മങ്ങളിലും ഊഹാ പോഹങ്ങളിലും ആസക്തരായവരുമായുള്ള സഹവാസം ഉപേക്ഷിക്കണം. അത്തരം കൂട്ടുകാരിൽ നിന്നും ഭൗതികതൃഷ്ണകളിൽ നിന്നുളവാകുന്ന മാലിന്യത്തിൽ നിന്നും മുക്തനായ ഒരാൾക്ക് കൃഷ്ണനെക്കുറിച്ചുള്ള ജ്ഞാനം സ്വച്ഛന്ദം വളർത്തിയെടുക്കാം. ഇതാണ് ശുദ്ധഭക്തിസാധന, ‘ആനുകൂല്യസൃ സങ്കല്പഃ (പാതികൂല്യസ്യ വർജനം’ (ഹരിഭക്തിവിലാസം 11.676), ആനുകൂല്യത്തോടുകൂടി വേണം കൃഷ്ണനെപ്പറ്റി ചിന്തിക്കുന്നതും കൃഷ്ണനുവേണ്ടി പ്രവർത്തിക്കുന്നതും പ്രാതികൂല്യത്തോടുകൂടിയാവരുത്. കൃഷ്ണന്റെ ശത്രുവായിരുന്നു കംസൻ. കൃഷ്ണൻ അവതരിച്ച നാൾ മുതൽക്ക് അദ്ദേഹത്തെ വധിക്കാൻ കംസൻ പലവിധത്തിലും ശ്രമിക്കുകയുണ്ടായി. തന്റെ ഉപായങ്ങളൊന്നും ഫലിക്കാതെ വന്നതുകൊണ്ട് കംസന് എപ്പോഴും കൃഷ്ണനെക്കുറിച്ച്തന്നെയായി ചിന്ത. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പ്രവർത്തിക്കുമ്പോഴുമെല്ലാം കംസനിൽ കൃഷ്ണാവബോധം നിലനിന്നു. പക്ഷേ അനുകൂലമായിരുന്നില്ല, ആ അവബോധം. അതുകൊണ്ട് നിരന്തരമായ കൃഷ്ണസ്മരണയോടെ ജീവിച്ചിട്ടും കംസൻ അസുരനെന്ന് കരുതപ്പെട്ടു; ഒടുവിൽ കൃഷ്ണന്റെ കൈയാൽ മരണമടയുകയും ചെയ്തു. കൃഷ്ണന്റെ കൈകൊണ്ട് മൃതിയടയുന്ന ഏതൊരാൾക്കും ഉടൻ തന്നെ മോക്ഷം ലഭിക്കുമെന്നതിന് സംശയമില്ല. എന്നാൽ, അതല്ല ഭക്തന്റെ ലക്ഷ്യം. പരമഭക്തന് മോക്ഷാകാംക്ഷയില്ല. അത്യുത്കൃഷ്ടഗ്രഹമായ ഗോലോകവൃന്ദാവനത്തിലെത്താൻപോലും അയാൾക്ക് താത്പര്യമില്ല. എവിടെ ഇരുന്നാലും ശരി, കൃഷ്ണനെ സേവിക്കുക മാത്രമാണ് അയാളുടെ ലക്ഷ്യം.
കൃഷ്ണഭക്തൻ സർവ്വജനങ്ങളുടേയും സുഹൃത്താണ്. അതിനാൽ അയാളെ ‘നിർവൈരൻ’ എന്നു പറയുന്നു. എങ്ങനെ? ഭക്തിഭരിതമായ കൃഷ്ണസേവനത്തിന് മാത്രമേ ജീവിതത്തിലെ സകല വിഷമപ്രശ്നങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിക്കാൻ കഴിയൂ എന്ന് കൃഷ്ണാവബോധസ്ഥനായ ഭക്തന്നറിയാം. ഇത് അയാളുടെ സ്വാനുഭവമാണ്. അതു കൊണ്ട് കൃഷ്ണാവബോധമെന്ന ഈ പദ്ധതിയെ മനുഷ്യവർഗ്ഗത്തിന് നൽകണമെന്ന് അയാൾ ആഗ്രഹിക്കുന്നു. ഈശ്വരാവബോധപ്രചരണത്തിനുവേണ്ടി സ്വജീവൻപ്പോലും ത്യജിക്കേണ്ടി വന്ന പല ഭക്തന്മാരെക്കുറിച്ചും ചരിത്രം പ്രസ്താവിക്കുന്നുണ്ട്. മികച്ച ഒരു ഉദാഹരണമാണ് യേശുദേവൻ. അദ്ദേഹം അഭക്തന്മാരാൽ കുരിശിലേറ്റപ്പെട്ടു. ഈശ്വരാവബോധം പ്രചരിപ്പിക്കാനായി യേശു സ്വയം ബലിയാടായിത്തീർന്നു. അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് ഒറ്റ നോട്ടത്തിൽ തോന്നിയേയ്ക്കാം. ഇന്ത്യ യിലുമുണ്ട്, ഠാക്കൂർ ഹരിദാസിനേയും പ്രഹ്ളാദ മഹാരാജാവിനേയുംപോലെയുള്ളവർ ദൃഷ്ടാന്തങ്ങളായിട്ട്. എന്താണവർക്ക് നേരിട്ട വിപത്തിന് കാരണം? അവർ കൃഷ്ണാവബോധം പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നതു തന്നെ പ്രയാസമേറിയ കൃത്യമാണ്. തനിക്ക് കൃഷ്ണനോടുള്ള ശാശ്വതബന്ധം മറന്നുപോകുന്നതുകൊണ്ടാണ് മനുഷ്യന് ക്ലേശങ്ങളനുഭവിക്കേണ്ടി വരുന്നത്, എന്ന് കൃഷ്ണാവബോധം തികഞ്ഞ ഭക്തനറിയാം. തന്റെ അയൽക്കാരനെ ഭൗതികങ്ങളായ വിഷമപ്രശ്നങ്ങളിൽ നിന്നും മോചിപ്പിക്കലാണ് ഒരാൾക്ക് മനുഷ്യവർഗ്ഗത്തിനുവേണ്ടിത്തന്നെ ചെയ്യാവുന്ന ഏറ്റവും മികച്ച ഉപകാരം. ആ നിലയിൽ ഒരു ശുദ്ധഭക്തൻ സദാ ഭഗവത്സേവനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കും. സർവ്വസ്വവും പണയം വെച്ച് തന്റെ സേവനത്തിൽ മുഴുകുന്ന ഈ ഭക്തനോട് കൃഷ്ണന് എത്രയേറെ കനിവുണ്ടാകുമെന്ന് ഒന്ന് ഊഹിച്ചു നോക്കൂ. ദേഹത്യാഗ ത്തിനുശേഷം അവർ തീർച്ചയായും പരമോന്നത ലോകത്തിലെത്തും.
ചുരുക്കിപറയാം : ഒരു ക്ഷണികാവിഷ്കാരമായ വിശ്വരൂപവും, സർവസംഹാരിയായ കാലത്തിന്റെ രൂപവും ചതുർഭുജനായ വിഷ്ണുവിന്റെ ആകൃതിയും കൃഷ്ണൻ പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ ആവിർഭാവങ്ങളുടേയും ഉറവിടം കൃഷ്ണനാണ്. മറിച്ച ആദിമമായ വിശ്വരൂപത്തിന്റേയോ വിഷ്ണുവിന്റേയോ പ്രത്യക്ഷീഭാവമല്ല, കൃഷ്ണൻ. അദ്ദേഹത്തിൽ നിന്നാണ് സർവ്വരൂപങ്ങളുടേയും ഉദ്ഭവം. വിഷണറുരൂപങ്ങൾ അനേകമുണ്ട്, എന്നാലും ഭക്തന്റെ ദൃഷ്ടിയിൽ മൗലികവും ദ്വിഭുജവുമായ ശ്യാമസുന്ദരാകൃതിക്കാണ് പ്രാധാന്യം. ശ്യാമസുന്ദരനായ കൃഷ്ണനിൽ ഭക്തിപ്രേമങ്ങളാൽ ആകൃഷ്ടരായവർക്ക് അദ്ദേഹത്തെ എപ്പോഴും സ്വഹൃദയങ്ങളിൽ കാണാൻ കഴിയുമെന്ന് ബ്രഹ്മസംഹിത പറയുന്നു. മറ്റൊന്നും അവർക്ക് കാണാൻ കഴിയില്ല. കൃഷ്ണൻ അനിവാര്യനും പരമപുരുഷനുമാണെന്ന് സ്ഥാപിക്കുകയാണ് ഈ പതിനൊന്നാമദ്ധ്യായത്തിന്റെ വിശദീകരണംകൊണ്ട് ഉദ്ദേശിക്കുന്നത്.
( ശ്രീല പ്രഭുപാദർ / ഭഗവദ് ഗീതാ യഥാരൂപം 6.55)
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ജീവിതാന്ത്യത്തിൽ ഭവനത്തിലേക്ക്, ഭഗവദ്ധാമത്തിലേക്ക് മടങ്ങിപ്പോകേണ്ടതായിവരുമ്പോൾ ഏവർക്കും മറ്റുള്ളവരുടെ യാതൊരുവിധ സഹായവുമില്ലാതെ സ്വയം പരിരക്ഷിക്കേണ്ടതായിവരുന്നു
ജീവിതാന്ത്യത്തിൽ ഭവനത്തിലേക്ക്, ഭഗവദ്ധാമത്തിലേക്ക് മടങ്ങിപ്പോകേണ്ടതായിവരുമ്പോൾ ഏവർക്കും മറ്റുള്ളവരുടെ യാതൊരുവിധ സഹായവുമില്ലാതെ സ്വയം പരിരക്ഷിക്കേണ്ടതായിവരുന്നു
🔆🔆🔆🔆🔆🔆🔆🔆🔆
ഒരു വിമാനത്തിൽ യാത്ര ചെയ്യുന്ന ഒരുവൻ മറ്റ് വിമാനങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടാറില്ല. ഓരോരുത്തരും അവരവർ യാത്ര ചെയ്യുന്ന വിമാനത്തെക്കുറിച്ച് മാത്രമേ ഉത്കണ്ഠപ്പെടാറുള്ളു. ആകാശത്തിൽ വെച്ച് ആപത്തിൽ അകപ്പെടുന്ന ഒരു വിമാനത്തെ, മറ്റൊരു വിമാനത്തിനും ആ അവസ്ഥയിൽ സഹായിക്കുവാനാകില്ല. അതുപോലെ, ജീവിതാന്ത്യത്തിൽ ഭവനത്തിലേക്ക്, ഭഗവദ്ധാമത്തിലേക്ക് മടങ്ങിപ്പോകേണ്ടതായിവരുമ്പോൾ ഏവർക്കും മറ്റുള്ളവരുടെ യാതൊരുവിധ സഹായവുമില്ലാതെ സ്വയം പരിരക്ഷിക്കേണ്ടതായിവരുന്നു. എങ്കിലും, ആകാശത്തിലുയർന്ന് പറക്കുന്നതിനുമുമ്പ് വേണ്ടുന്ന സഹായങ്ങളൊക്കെ ഭൂമിയിൽ നൽകുന്നു. അതുപോലെ, ആത്മീയാചാര്യനും, പിതാവും, മാതാവും, ബന്ധുജനങ്ങളും, മറ്റുള്ളവരും ഒരുവന്റെ ജീവിതത്തിലുടനിളം അവന് വേണ്ടുന്നതായ സഹായസഹകരണങ്ങൾ നൽകുന്നു. എന്നാൽ, സാഗരതരണം നടത്തുന്ന വേളയിൽ ഒരുവൻ സ്വപരിരക്ഷയിൽ സ്വയം ശ്രദ്ധ ചെലുത്തേണ്ടതും, പൂർവമായി സ്വീകരിച്ച നിർദേശങ്ങളെ പ്രയോജനപ്പെടുത്തേണ്ടതുമാകുന്നു.
(ശ്രീമദ് ഭാഗവതം 1/15/50/ഭാവാർത്ഥം )
Sunday, August 21, 2022
Monday, August 15, 2022
ഭാരതഭൂമിയിൽ മനുഷ്യ ജന്മം ലഭിച്ചവരുടെ യഥാർത്ഥ ധർമ്മം
ആത്മൗപമ്യേന എന്നവാക്ക് തന്നെ പോലെ മറ്റുള്ളവരേയും ചിന്തിക്കുന്നതിനെ പരമാർശിക്കുന്നു. ഭഗവദ്സേവനമില്ലാതെ ഒരുവന് സന്തോഷവാനാകാൻ കഴിയില്ല എന്ന് ബുദ്ധിപൂർവ്വം നിർണയിക്കാം. അതിനാൽ ലോകമെമ്പാടും കൃഷ്ണാവബോധം പ്രചരിപ്പിക്കുക എന്നതാണ് ഒരു ഭക്തന്റെ കർത്തവ്യം. കാരണം കൃഷ്ണാവബോധമില്ലാതെ എല്ലാ ജീവസത്തകളും ഭൗതികാസ്തിത്വത്തിന്റെ പിടിയിൽപ്പെട്ട് ക്ലേശിക്കുന്നു. കൃഷ്ണാവബോധം പ്രചരിപ്പിക്കുക എന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ക്ഷേമപ്രവൃത്തി. തീർച്ചയായും ശ്രീചൈതന്യമഹാപ്രഭു പര-ഉപകാര- മറ്റുള്ളവരുടെ ശരിയായ പ്രയോജനത്തിന് വേണ്ടി പ്രവർത്തിക്കൂ - എന്ന് വിവരിച്ചിരിക്കുന്നു. ഭാരതത്തിൽ മനുഷ്യജന്മമെടുത്തിട്ടുള്ളവരിലാണ് പരോപകാര പ്രവൃത്തിയുടെ പ്രത്യേക ഭാരമേൽപ്പിക്കപ്പെട്ടിട്ടുള്ളത്.
ഭാരത ഭൂമിതേ മനുഷ്യജന്മ യാര
ജന്മ സാർഥക കരി£കര - പരഉപകാര
(ച. ച. ആദി. 7.41)
കൃഷ്ണാവബോധമില്ലാതെ മുഴുവൻ ലോകവും കഷ്ടപ്പെടുന്നു. അതിനാൽ ഇന്ത്യയിൽ മനുഷ്യജന്മമെടുത്തിട്ടുള്ളവരെല്ലാം കൃഷ്ണാവബോധത്താൽ പരിപൂർണരാകണമെന്നും മറ്റുള്ളവർ കൃഷ്ണാവബോധതത്ത്വങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ സന്തോഷവാന്മാരായിത്തീരുവാൻ വേണ്ടി ലോകമെമ്പാടും കൃഷ്ണാവബോധം പ്രചരിപ്പിക്കണമെന്നും ശ്രീ ചൈതന്യ മഹാപ്രഭു ഉപദേശിക്കുന്നു.
( ശ്രീമദ് ഭാഗവതം 7/7/53/ഭാവാർത്ഥം )
ഭാരതഭൂമിയിൽ മനുഷ്യ ജന്മം ലഭിച്ചവരുടെ യഥാർത്ഥ ധർമ്മം
ഭാരതഭൂമിയിൽ മനുഷ്യ ജന്മം ലഭിച്ചവരുടെ യഥാർത്ഥ ധർമ്മം
🔆🔆🔆🔆🔆🔆🔆
ഭാരതഭൂമിതേ ഹൈല മനുഷ്യ ജന്മ യാര
ജന്മ സാർത്ഥക കരി' കര പര ഉപകാര
വിവർത്തനം
“ഭാരതഭൂമിയിൽ മനുഷ്യജന്മം ലഭിച്ചിരിക്കുന്നവർ ആരെല്ലാമാണോ അവരെല്ലാം സ്വന്തം ജീവിതം സഫലമാക്കുകയും മറ്റുളളവരുടെ നന്മക്കായി പ്രവർത്തിക്കുകയും വേണം.
ഭാവാർത്ഥം
ശ്രീചൈന്യ മഹാപ്രഭുവിന്റെ മഹാമനസ്കത വളരെ പ്രധാനപ്പെട്ട ഈ ശ്ലോകത്തിൽ പ്രകടിപ്പിച്ചിരിക്കുന്നു. അവിടുന്ന് ബംഗാളിലാണ് ജന്മമെടുത്തതെങ്കിലും, അതിനാൽത്തന്നെ ബംഗാളികൾക്ക് അവിടുന്നിനോട് പ്രത്യേക കർത്തവ്യമുണ്ടെങ്കിലും, മഹാപ്രഭു ബംഗാളികളെ മാത്രമല്ല മുഴുവൻ ഭാരതവാസികളേയുമാണ് സംബോധന ചെയ്യുന്നത്.
'യഥാർത്ഥ' മാനവസംസ്കാരത്തിന് വികാസം പ്രാപിക്കുവാൻ കഴിയുന്നത് ഈ ഭാരതവർഷത്തിലാണ്.
മനുഷ്യജീവിതം ഈശ്വര സാക്ഷാത്കാരത്തിനുവേണ്ടി പ്രത്യേകം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്, വേദാന്തസൂത്രത്തിൽ പറഞ്ഞിട്ടുള്ളതുപോലെ - അഥാതോ ബ്രഹ്മജിജ്ഞാസാ. ഭാരതവർഷത്തിൽ ജന്മമെടുക്കുന്ന ഏതൊരുവനും വൈദിക സംസ്കാരത്തിന്റെ നിർദ്ദേശവും മാർഗോപദേശവും സ്വീകരിക്കാനുള്ള പ്രത്യേക ആനുകൂല്യമുണ്ട്. അവന് ആധ്യാത്മിക ജീവിതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ സ്വാഭാവികമായി ലഭിക്കുന്നു. കാരണം, ഭാരതജനതയുടെ 99.9 ശതമാനവും, എന്തിന് വിദ്യാഭ്യാസവും ആധുനിക പരിഷ്കാരങ്ങളും ഇല്ലാത്ത ഗ്രാമീണ കർഷകർപോലും, ആത്മാവിന്റെ ദേഹാന്തരപ്രാപ്തിയിലും പുനർജന്മങ്ങളിലും ഈശ്വരനിലും വിശ്വസിക്കുകയും, അതിനാൽ സ്വാഭാവികമായും പരമദിവ്യോത്തമപുരുഷനായ ഭഗവാനെയോ അല്ലെങ്കിൽ അവിടുത്തെ പ്രതിനിധിയെയോ ആരാധിക്കുകയും ചെയ്യുന്നവരാണ്. ഈ ആശയങ്ങളെല്ലാം ഭാരതത്തിൽ ജനിക്കുന്ന ഒരു വ്യക്തിയുടെ സ്വാഭാവികമായ പൂർവാർജ്ജിത ധനങ്ങളാണ്. ഭാരതത്തിൽ ഗയ, ബനാറസ്, മഥുര, പ്രയാഗ, വൃന്ദാവനം, ഹരിദ്വാർ, രാമേശ്വരം, ജഗന്നാഥപുരി തുടങ്ങിയ വിശുദ്ധങ്ങളായ ധാരാളം തീർത്ഥസ്ഥലങ്ങളുണ്ട്, ആയിരക്കണക്കിന് ജനങ്ങൾ ഇപ്പോഴും പോകുന്നു. ഭാരതത്തിലെ ഇന്നത്തെ നേതാക്കൾ ജനങ്ങളെ ഈശ്വരവിശ്വാസമില്ലാത്തവരാകാനും, പുനർജന്മത്തിലും ധർമ്മാധർമ്മജീവിതങ്ങളിലും വിശ്വസിക്കാതിരിക്കാനും പ്രേരിപ്പിക്കുന്നു. മദ്യപിച്ചും മാംസം ഭക്ഷിച്ചും പരിഷ്കാരികളെന്ന് തോന്നിപ്പിക്കുന്നവരായിത്തീരേണ്ടത് എങ്ങനെയെന്നും പഠിപ്പിക്കുന്നു. എങ്കിലും ജനങ്ങൾ ഇപ്പോഴും പാപകരമായ ജീവിതത്തിന്റെ ആ നാല് പ്രവൃത്തികൾ - അവിഹിത ലൈംഗികം, മാംസഭക്ഷണം, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, ചൂതാട്ടം ഇവയെ ഭയപ്പെടുന്നു. മതപരമായ ഒരുത്സവമുണ്ടാകുമ്പോൾ അവർ ആയിരക്കണക്കായി ഒന്നിച്ചുചേരുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ ഞങ്ങൾക്ക് യഥാർത്ഥത്തിലുള്ള അനുഭവമുണ്ട്. കൃഷ്ണാവബോധപ്രസ്ഥാനം കൽക്കത്ത, മുംബൈ, മദ്രാസ്, അഹമ്മദാബാദ്, ഹൈദരാബാദ് തുടങ്ങിയ വലിയ നഗരങ്ങളിൽ സങ്കീർത്തന ഉത്സവം നടത്തുമ്പോൾ ശ്രവണം ചെയ്യാൻ ആയിരക്കണക്കിന് ജനങ്ങൾ എത്തുന്നു. പലപ്പോഴും ഞങ്ങൾ ഇംഗ്ലീഷിലാണ് സംസാരിക്കുക. ഭൂരി പക്ഷം ആളുകൾക്കും ഇംഗ്ലീഷ് മനസ്സിലാകില്ലെങ്കിലും അവർ കേൾക്കാൻ വരുന്നു. എന്തിന് ആൾദൈവങ്ങളാകുന്ന വ്യക്തിത്വങ്ങൾ പ്രഭാഷണം ചെയ്യുമ്പോൾപോലും കേൾക്കാൻ ആയിരങ്ങൾ ഒത്തുചേരുന്നു. കാരണം, ഭാരതത്തിൽ ജനിക്കുന്ന എല്ലാവരും സ്വാഭാവികമായി ആധ്യാത്മിക താത്പര്യമുള്ളവരും ആധ്യാത്മിക ജീവിതത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ പഠിപ്പിക്കപ്പെട്ടവരുമാണ്; അവർക്ക് വൈദികതത്ത്വങ്ങളിൽ വളരെ കുറച്ചു പരിശീലനം കൂടി നൽകേണ്ട കാര്യമേയുള്ളൂ. അതുകൊണ്ട് ശ്രീചൈതന്യമഹാപ്രഭു ഇവിടെ പറയുന്നു, ജന്മ സാർത്ഥക കരി' കര പര ഉപകാര - ഒരു ഭാരതീയന് വൈദിക തത്ത്വങ്ങളിൽ ശിക്ഷണം ലഭിക്കുന്നപക്ഷം അവന് ലോകത്തിന് മുഴുവൻ പ്രയോജനകരമായ ക്ഷേമ പ്രവർത്തികൾ ചെയ്യാൻ സാധിക്കും.
ഇന്ന് കൃഷ്ണാവബോധത്തിന്റെ അഥവാ ഈശ്വരാവബോധത്തിന്റെ അഭാവം മൂലം ലോകം മുഴുവൻ പാപജീവിതത്തിന്റെ നാല് തത്ത്വങ്ങളാൽ മാംസഭക്ഷണം, അവിഹിത ലൈംഗികജീവിതം, ചൂതാട്ടം, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം - മറയ്ക്കപ്പെട്ട് അന്ധകാരത്തിലാണ്. അതിനാൽ പാപപ്രവൃത്തികളിൽനിന്ന് വിട്ടുനിൽക്കാൻ ജനങ്ങളെ പഠിപ്പിക്കുന്നതിന് ആരോഗ്യകരമായ ഒരു പ്രചാരണത്തിന്റെ ആവശ്യമുണ്ട്. ഈ ഉദ്യമം സമാധാനവും സമൃദ്ധിയും നൽകും; തെമ്മാടികളുടെയും കളളന്മാരുടെയും ദുർമാർഗ്ഗികളുടെയും സംഖ്യ കുറയ്ക്കുകയും മുഴുവൻ മനുഷ്യ സമൂഹത്തെയും ഈശ്വരാവബോധമുള്ളവരാക്കുകയും ചെയ്യും.
അത്യന്തം ദുർമാർഗ്ഗികളായിരുന്നവർ ഇപ്പോൾ ഉത്കൃഷ്ടരായ സാധുവര്യന്മാരായി എന്നതാണ് ഞങ്ങൾ കൃഷ്ണാവബോധ പ്രസ്ഥാനത്തെ ലോകം മുഴുവൻ വ്യാപിപ്പിച്ചതിന്റെ പ്രായോഗികഫലം. ലോകത്തിനുവേണ്ടിയുള്ള ഒരു ഭാരതീയന്റെ മാത്രം വിനീതമായ സംഭാവനയാണിത്. ഭഗവാൻ ശ്രീ ചൈതന്യമഹാപ്രഭു ഉപദേശിച്ചതുപോലെ എല്ലാ ഭാരതീയരും ഈ പാത സ്വീകരിക്കുന്നപക്ഷം, അത് ഭാരതം ലോകത്തിന് നൽകുന്ന ഏറ്റവും ശ്രേഷ്ഠമായ സമ്മാനമായിരിക്കും. അപ്രകാരം ഭാരതത്തിന്റെ മഹിമ വാഴ്ത്തപ്പെടുകയും ചെയ്യും. ഭാരതം ഇപ്പോൾ ഒരു ദരിദ്ര രാജ്യമായാണ് അറിയപ്പെടുന്നത്. അമേരിക്കയിൽ നിന്നോ അതുപോലെ ഐശ്വര്യമുള്ള മറ്റേതെങ്കിലും രാജ്യത്തുനിന്നോ ഏതെങ്കിലും ഒരാൾ ഇന്ത്യയിലേക്ക് പോകുമ്പോൾ അവിടെ ധാരാളം ആളുകൾ നടപ്പാതകളിൽ കിടക്കുന്നതും ദിവസം രണ്ടുനേരത്തെ ആഹാരത്തിന് മാർഗ്ഗമില്ലാതെ വലയുന്നതും കാണുന്നു. ദാരിദ്രബാധിതരായ ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കുവേണ്ടിയെന്ന പേരിൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ധനം സ്വരൂപിക്കുന്ന സ്ഥാപനങ്ങളുണ്ടെങ്കിലും, അവരത് സ്വന്തം ഇന്ദ്രീയ സുഖത്തിനുവേണ്ടി ചെലവഴിക്കുന്നു. ഇപ്പോൾ ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ ആജ്ഞപ്രകാരം കൃഷ്ണാവബോധപ്രസ്ഥാനം ആരംഭിക്കപ്പെട്ടിരിക്കുന്നു. ജനങ്ങൾക്ക് ഈ പ്രസ്ഥാനത്തിന്റെ പ്രയോജനവും ലഭിക്കുന്നു. അതുകൊണ്ട് ഇപ്പോൾ ഈ പ്രസ്ഥാനത്തിന്റെ പ്രാധാന്യം പരിഗണിക്കേണ്ടതും, ഈ സമ്പ്രദായം പ്രചരിപ്പിക്കുന്നതിനായി ഇന്ത്യയ്ക്ക് പുറത്തുപോകാൻ ധാരാളം ഇന്ത്യക്കാരെ പരിശീലിപ്പിക്കേണ്ടതും ഇന്ത്യയ്ക്ക് നേതൃത്വം നൽകുന്ന ആളുകളുടെ കർത്തവ്യമാണ്. ജനങ്ങൾ അത് സ്വീകരിക്കുകയും ഇൻഡ്യക്കാരായ ജനങ്ങളും ലോകത്തിലെ മറ്റ് ജനങ്ങളും തമ്മിൽ സഹകരണം ഉണ്ടാവുകയും ശ്രീചൈതന്യ മഹാപ്രഭുവിന്റെ ദൗത്യം അങ്ങനെ സഫലമാവുകയും ചെയ്യും. ശ്രീചൈതന്യ മഹാപ്രഭു അപ്പോൾ ലോകത്തിൽ മുഴുവൻ പുകഴ്ത്തപ്പെടും, ജനങ്ങൾ സ്വാഭാവികമായും ഇഹത്തിലും പരത്തിലും സന്തോഷവും സമാധാനവും അഭിവൃദ്ധിയും ഉള്ളവരായിത്തീരും. കാരണം, ഭഗവദ്ഗീതയിൽ പറഞ്ഞിട്ടുളളതുപോലെ ഭഗവാൻ കൃഷ്ണനെ അറിയുന്ന ഏതൊരുവനും വളരെ എളുപ്പം മുക്തി, അഥവാ ജനനമരണങ്ങളുടെ ആവർത്തനത്തിൽ നിന്നുള്ള മോചനം ലഭിക്കുകയും ഭഗവദ്ധാമത്തിലേക്ക് തിരിച്ചു പോവുകയും ചെയ്യും. ആകയാൽ അപായകരമായ ആശയക്കുഴപ്പങ്ങളിൽ നിന്ന് ലോകത്തെ രക്ഷിക്കുന്നതിനായി മഹാപ്രഭു തന്റെ സമ്പ്രദായത്തിന്റെ ഒരു പ്രചാരകനാകാൻ ഓരോ ഭാരതീയനോടും അഭ്യർത്ഥിക്കുന്നു.
ഇത് ഭാരതീയരുടെ മാത്രം കർത്തവ്യമല്ല, മറിച്ച് എല്ലാവരുടെയും കർത്തവ്യമാണ്. അമേരിക്കക്കാരും യൂറോപ്യരുമായ യുവതീയുവാക്കൾ ഈ പ്രസ്ഥാനത്തോട് ഗൗരവപൂർവം സഹകരിക്കുന്നതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. മനുഷ്യസമൂഹത്തിന് വേണ്ടിയുളള ഏറ്റവും ശ്രേഷ്ഠമായ ക്ഷേമപ്രവൃത്തി മനുഷ്യന്റെ ഈശ്വരാവബോധം അഥവാ കൃഷ്ണാവ ബോധം ഉണർത്തുക എന്നതാണെന്ന് ഒരുവൻ നിശ്ചയമായും അറിഞ്ഞിരിക്കണം. അതിനാൽ എല്ലാവരും ഈ മഹാപ്രസ്ഥാനത്തെ സഹായിക്കണം. ഇത് ശ്രീമദ്ഭാഗവതം പത്താം സ്കന്ധം, ഇരുപത്തിരണ്ടാം അധ്യായത്തിലെ 35-ാം ശ്ലോകത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്, ഈ ശ്ലോകം ചൈതന്യ ചരിതാമൃതത്തിൽ അടുത്തതായി ഉദ്ധരിച്ചിട്ടുണ്ട്.
(ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 9.41)
Friday, August 5, 2022
ജീവിതത്തിന്റെ പരമപരിപൂർണതയെ പ്രാപ്തമാക്കുക, അഥവാ ഭഗവദ് ധാമത്തിലേക്ക്, ഭഗവദ്സന്നിധിയിലേക്ക് മടങ്ങിച്ചെല്ലുക എന്ന ഒരുവന്റെ പരമദൗത്യത്തെ അവഗണിച്ചുകൊണ്ട്, ആത്മഹത്യാപരമായനയം ആരും സ്വീകരിക്കരുത്.
ജീവിതത്തിന്റെ പരമപരിപൂർണതയെ പ്രാപ്തമാക്കുക, അഥവാ ഭഗവദ് ധാമത്തിലേക്ക്, ഭഗവദ്സന്നിധിയിലേക്ക് മടങ്ങിച്ചെല്ലുക എന്ന ഒരുവന്റെ പരമദൗത്യത്തെ അവഗണിച്ചുകൊണ്ട്, ആത്മഹത്യാപരമായനയം ആരും സ്വീകരിക്കരുത്.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഹസ്തിനപുരത്തിലെ പ്രഭാപൂർണമായ സിംഹാസനത്തിൽ പരീക്ഷിത്ത് മഹാരാജാവിനെ അവരോധിക്കുകയും, ശ്രീകൃഷ്ണ ഭഗവാന്റെ പൗത്രനായ വജ്രനെ, മഥുരയിലെ രാജാവായി അഭിഷിക്തനാക്കുകയും ചെയ്തശേഷം മഹാരാജാവ് യുധിഷ്ഠിരൻ പരിത്യാഗജീവിതക്രമം (സന്ന്യാസം) സ്വീകരിച്ചു. ഗുണത്തെയും, കർമത്തെയും അടിസ്ഥാനപ്പെടുത്തി 'വർണാശ്രമ-ധർമ'മെന്നറിയപ്പെടുന്ന നാല് വർണങ്ങളും, നാല് ആശ്രമങ്ങളും, ഉൾപ്പെടുന്ന വ്യവസ്ഥിതി, യഥാർത്ഥ മാനവജീവിതത്തിന്റെ ആരംഭദിശയാകുന്നു. മനുഷ്യന്റെ പ്രവൃത്തികളെ സംബന്ധിക്കുന്ന ഈ വ്യവസ്ഥിതിയുടെ സംരക്ഷകനെന്ന നിലയിൽ മഹാരാജാവ് യുധിഷ്ഠിരൻ കാലോചിതമായി രാജ്യഭരണം സർവഥാ യോഗ്യനും, സദ്ഗുണസമ്പന്നനും, പൂർണാഭ്യസ്തനുമായ പരീക്ഷിത്ത് മഹാരാജാവിന് കൈമാറുകയും, സജീവമായ ജീവിതത്തിൽനിന്നും വിരമിച്ച് സന്ന്യാസം സ്വീകരിക്കുകയും ചെയ്തു. വർണാശ്രമ-ധർമത്തെ സംബന്ധിച്ച ശാസ്ത്രീയമായ വ്യവസ്ഥിതി, മാനവജീവിതത്തിന്റെ ജീവനോപായത്തെ സംബന്ധിക്കുന്ന നാല് വർണ്ണമായും, ജീവിതവ്യവസ്ഥയെ സംബന്ധിക്കുന്ന നാല് ആശ്രമമായും വിഭജിക്കുന്നു. ജീവിതവ്യവസ്ഥയെ സംബന്ധിക്കുന്ന: ബ്രഹ്മചാരി, ഗൃഹസ്ഥം, വാനപ്രസ്ഥം, സംന്യാസം എന്നീ നാല് ആശ്രമങ്ങൾ ഏവരും - നാല് വർണ്ണങ്ങളിലുള്ളവരും സ്വീകരിക്കേണ്ടതാകുന്നു. എത്രതന്നെ വയസ്സായാലും ഇന്നത്തെ രാഷ്ട്രീയക്കാർ സജീവമായ രാഷ്ട്രീയ ജീവിതത്തിൽനിന്നും പിൻവാങ്ങാൻ അഥവാ വിരമിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മഹാരാജാവ് യുധിഷ്ഠിരൻ ഒരു ഉത്തമ രാജാവാകയാൽ സ്വമേധയാ രാജ്യഭരണകാര്യങ്ങളിൽനിന്നും വിരമിക്കുകയും, അടുത്ത ജന്മത്തിനായി, അഥവാ ജീവിതത്തിനായി സ്വയം തയ്യാറെടുക്കുകയും ചെയ്തു. ഏവരുടെയും ജീവിതം ജീവിതാന്ത്യത്തിൽ, അതായത് മരണപ്പെടുന്നതിന് പതിനഞ്ച്, ഇരുപത് വർഷങ്ങൾക്കു മുമ്പ്, ജീവിതത്തിന്റെ പരമപൂർണതയെ പ്രാപ്തമാക്കാനായി പൂർണമായും ഭഗവാന്റെ ഭക്തിയുതസേവനത്തിൽ വ്യാപൃതമാകാൻ കഴിയുന്നവിധം നിശ്ചയമായും ചിട്ടപ്പെടുത്തണം. ഒരുവൻ ജീവിതം മുഴുവൻ ഭൗതികാസ്വാദനത്തിലും, ഫാലോദ്ദിഷ്ട കർമങ്ങളിലും ഏർപ്പെടുന്നത് നിശ്ചയമായും വിഡ്ഢിത്തമാണ്. എന്തെന്നാൽ, മനസ്സ് ഭൗതികാസ്വാദനങ്ങൾക്കായി ഫലോദ്ദിഷ്ട കർമങ്ങളിൽ വ്യാപരിക്കുന്നിടത്തോളം, അഥവാ ആമഗ്നമായിരിക്കുന്നിടത്തോളം, ബദ്ധജീവിതത്തിൽനിന്നും, അഥവാ ഭൗതിക ബന്ധനത്തിൽനിന്നും സ്വതന്ത്രമാകാനുള്ള യാതൊരു സാധ്യതയുമില്ല. ജീവിതത്തിന്റെ പരമപരിപൂർണതയെ പ്രാപ്തമാക്കുക, അഥവാ ഭഗവദ് ധാമത്തിലേക്ക്, ഭഗവദ്സന്നിധിയിലേക്ക് മടങ്ങിച്ചെല്ലുക എന്ന ഒരുവന്റെ പരമദൗത്യത്തെ അവഗണിച്ചുകൊണ്ട്, ആത്മഹത്യാപരമായനയം ആരും സ്വീകരിക്കരുത്.
( ശ്രീമദ് ഭാഗവതം 1/15/39/ഭാവാർത്ഥം )