Home

Tuesday, August 23, 2022

മിഥ്യാഹംഭാവം



ഈ ശരീരമാണ് താനെന്നു കരുതുന്നതാണ്. മിഥ്യാഹംഭാവം. താൻ ശരീരമല്ല, ആത്മാവാണെന്നറിയുമ്പോൾ അയാൾ തന്റെ യഥാർത്ഥ അഹംഭാവത്തിലേയ്ക്ക് വരുന്നു. തീർച്ചയായും അഹംഭാവ മെന്നൊന്നുണ്ട്, എന്നാൽ മിഥ്യാഹംഭാവത്തെയാണിവിടെ തള്ളിപ്പറഞ്ഞിരിക്കുന്നത്. യഥാർത്ഥ അഹംഭാവത്തെയല്ല. ബൃഹദാരണ്യകോപനിഷത്ത് (1-4-10) പ്രഖ്യാപിക്കുന്നു: ‘അഹം ബഹ്മാസ്മി’ - ഞാൻ ബ്രഹ്മമാണ്, ആത്മാവാണ്. ഈ അഹം ബോധം ആത്മസാക്ഷാത്കാരം നേടിയ മുക്താവസ്ഥയിലും നിലനില്ക്കുന്നുണ്ട്. ഞാനെന്ന ഈ ഭാവമാണ് അഹംഭാവം. നശ്വരമായ ശരീരത്തെക്കുറിച്ച് ഉണ്ടാവുന്ന അഹംഭാവമാണ് മിഥ്യാഹംഭാവം. ഈ അഹംബോധത്തെ ശാശ്വതമായ ആത്മാവുമായി ബന്ധപ്പെടുത്തുമ്പോൾ അത് സത്യാഹംബോധമായി മാറുകയും ചെയ്യും. അഹം എന്ന ഭാവം ഉപേക്ഷിക്കണമെന്നു പറയുന്ന തത്ത്വചിന്തകരുണ്ട്, പക്ഷേ അത് സാദ്ധ്യമല്ലതന്നെ. നമ്മുടെ വ്യക്തിത്വമാണല്ലോ, ഈ അഹം. എന്നാൽ ശരീരമാണ് താൻ, എന്ന മിഥ്യാവബോധമാണ് ഉപേക്ഷിക്കേണ്ടത്.


( ശ്രീല പ്രഭുപാദർ / ഭഗവദ് ഗീതാ യഥാരൂപം 13.8-12)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆

https://www.suddhabhaktimalayalam.com/

No comments:

Post a Comment