Home

Tuesday, August 23, 2022

സന്തുഷ്ട കുടുംബം


 

സ്വഗൃഹത്തോടും ഭാര്യാമക്കളോടും വിരക്തി എന്നതിന്, അവരോട് സ്നേഹമില്ലായ്മ, എന്നർത്ഥമാക്കിക്കൂടാ. സ്വാഭാവികമായി സ്നേഹഭാജനങ്ങളാണവർ. പക്ഷേ ആദ്ധ്യാത്മിക പുരോഗതിക്ക് വിഘ്നമായിത്തീരുന്ന പക്ഷം അവരിലുള്ള താത്പര്യം ഉപേക്ഷിക്കണം. ഒരു കുടുംബത്തെ സന്തുഷ്ടമാക്കാനുള്ള ഉത്തമോപായം കൃഷ്ണാവബോധമാണ്. ഒരാളിൽ അത് പൂർണ്ണമായുണ്ടെങ്കിൽ, തന്റെ ഗൃഹത്തെ അദ്ദേഹത്തിന് തികച്ചും സന്തോഷഭരിതമാക്കാം. ഈ കൃഷ്ണാവ ബോധപ്രകിയ കൃഷ്ണന് നിവേദിച്ച ഭക്ഷണം മാത്രം കഴിക്കുകയും 'ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ" എന്ന മത്രേന്താച്ചാരണം തുടരുകയും ഭഗവദ്ഗീത, ശ്രീമദ് ഭാഗവതം മുതലായ സദ്ഗ്രന്ഥങ്ങൾ വായിച്ച ചർച്ചചെയ്യുകയും വിഗ്രഹാരാധനയിലേർപ്പെടുകയും ചെയ്താൽ മാത്രം മതിയാകും. ഇവ നാലും മതി, ഒരാളെ സന്തുഷ്ടനാക്കാൻ. കുടുംബാംഗങ്ങളെ ഈ വിധത്തിൽ പരിശീലിപ്പിക്കണം. പ്രഭാതത്തിലും പ്രദോഷത്തിലും കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്നിരുന്ന "ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ" എന്ന് ഉരുവിടട്ടെ. ഈ നാല് നിബന്ധനകളെ മുൻനിർത്തിക്കൊണ്ട് കുടുംബജീവിതത്തിൽ കൃഷ്ണാവബോധം വളർത്തിയെടുക്കാൻ കഴിയുമെങ്കിൽ ഗാർഹസ്ഥ്യത്തിൽ നിന്ന് സംന്യാസത്തിലേയ്ക്ക് പോകേണ്ട ആവശ്യമില്ല. മറിച്ച് ആദ്ധ്യാത്മിക പുരോഗതിയെ ത്വരിതപ്പെടുത്തുന്നതോ, അതിന് ഇണങ്ങുന്നതോ അല്ലെങ്കിൽ ഗാർഹിക ജീവിതത്തെ ത്യജിക്കുക തന്നെ വേണം. അർജുനൻ ചെയ്തതുപോലെ, കൃഷ്ണനെ സാക്ഷാത്കരിക്കാനോ സേവിക്കാനോവേണ്ടി എല്ലാം ബലി കഴിക്കാം. സ്വന്തം കുടുംബാംഗങ്ങളെ കൊല്ലാൻ അർജുനൻ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നിട്ടും തന്റെ കൃഷ്ണസാക്ഷാത്കാരത്തിന് അവർ പ്രതിബന്ധമുണ്ടാക്കുന്നതായറിഞ്ഞപ്പോൾ കൃഷ്ണന്റെ നിർദ്ദേശം സ്വീകരിച്ച് അവരെ പോരിൽ ഹിംസിച്ചു. ഏതു വിധത്തിലും ഗാർഹിക ജീവിതത്തിന്റെ സുഖദുഃഖങ്ങളിൽ ആസക്തരാവാതെയിരിക്കുകയാണ് വേണ്ടത്. എന്തെന്നാൽ ഈ ലോകത്തിൽ ആർക്കും തികച്ചും സന്തുഷ്ടനോ തികച്ചും ദുഃഖിതനോ ആകുവാൻ വയ്യ.

(ശ്രീല പ്രഭുപാദർ,ഭാവർത്ഥം,ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം പതിമൂന്ന് / ശ്ലോകങ്ങള് 8-12)

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

No comments:

Post a Comment