ആത്മൗപമ്യേന എന്നവാക്ക് തന്നെ പോലെ മറ്റുള്ളവരേയും ചിന്തിക്കുന്നതിനെ പരമാർശിക്കുന്നു. ഭഗവദ്സേവനമില്ലാതെ ഒരുവന് സന്തോഷവാനാകാൻ കഴിയില്ല എന്ന് ബുദ്ധിപൂർവ്വം നിർണയിക്കാം. അതിനാൽ ലോകമെമ്പാടും കൃഷ്ണാവബോധം പ്രചരിപ്പിക്കുക എന്നതാണ് ഒരു ഭക്തന്റെ കർത്തവ്യം. കാരണം കൃഷ്ണാവബോധമില്ലാതെ എല്ലാ ജീവസത്തകളും ഭൗതികാസ്തിത്വത്തിന്റെ പിടിയിൽപ്പെട്ട് ക്ലേശിക്കുന്നു. കൃഷ്ണാവബോധം പ്രചരിപ്പിക്കുക എന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ക്ഷേമപ്രവൃത്തി. തീർച്ചയായും ശ്രീചൈതന്യമഹാപ്രഭു പര-ഉപകാര- മറ്റുള്ളവരുടെ ശരിയായ പ്രയോജനത്തിന് വേണ്ടി പ്രവർത്തിക്കൂ - എന്ന് വിവരിച്ചിരിക്കുന്നു. ഭാരതത്തിൽ മനുഷ്യജന്മമെടുത്തിട്ടുള്ളവരിലാണ് പരോപകാര പ്രവൃത്തിയുടെ പ്രത്യേക ഭാരമേൽപ്പിക്കപ്പെട്ടിട്ടുള്ളത്.
ഭാരത ഭൂമിതേ മനുഷ്യജന്മ യാര
ജന്മ സാർഥക കരി£കര - പരഉപകാര
(ച. ച. ആദി. 7.41)
കൃഷ്ണാവബോധമില്ലാതെ മുഴുവൻ ലോകവും കഷ്ടപ്പെടുന്നു. അതിനാൽ ഇന്ത്യയിൽ മനുഷ്യജന്മമെടുത്തിട്ടുള്ളവരെല്ലാം കൃഷ്ണാവബോധത്താൽ പരിപൂർണരാകണമെന്നും മറ്റുള്ളവർ കൃഷ്ണാവബോധതത്ത്വങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ സന്തോഷവാന്മാരായിത്തീരുവാൻ വേണ്ടി ലോകമെമ്പാടും കൃഷ്ണാവബോധം പ്രചരിപ്പിക്കണമെന്നും ശ്രീ ചൈതന്യ മഹാപ്രഭു ഉപദേശിക്കുന്നു.
( ശ്രീമദ് ഭാഗവതം 7/7/53/ഭാവാർത്ഥം )
No comments:
Post a Comment