Home

Sunday, October 2, 2022

തുളസിയുടെ മഹത്വം


നാല് കുമാരന്മാരും, തങ്ങൾ സ്വയം ഭഗവാനാണെന്ന മായാവാദ തത്ത്വ ശാസ്ത്രക്കാരായ നിർവ്യക്തികവാദികളോ, അവരുടെ വക്താക്കളോ ആണെന്ന് ഈ ശ്ലോകത്തിൽനിന്ന് വ്യക്തമാകും. പക്ഷേ  ഭഗവാന്റെ സവിശേഷതകൾ വീക്ഷിച്ചതോടെ അവരുടെ മനസ്സുകൾ വ്യതിയാനപ്പെട്ടു. മറ്റുവാക്കുകളിൽ പറഞ്ഞാൽ, ഭഗവാന്റെ അതിമോഹനമായ അതീന്ദ്രിയ രൂപം ദർശിച്ച മാത്രയിൽ അതീന്ദ്രിയാനന്ദം അനുഭവപ്പെട്ട നിർവ്യക്തികവാദികൾ അദ്ദേഹവുമായി ഒന്നാകാനുള്ള തങ്ങളുടെ മാനസികോദ്യമം അപ്പോഴേ ഉപേക്ഷിച്ചു. ഭഗവാന്റെ പത്മപാദങ്ങളുടെ സുഗന്ധത്തിന്റെയും, തുളസി ദളങ്ങളുടെ ദിവ്യസൗരഭ്യത്തിന്റെയും മിശ്രിതം വഹിച്ചുവന്ന മന്ദമാരുതന്റെ തഴുകലേറ്റപ്പോൾ അവരുടെ മനസ്സുകൾക്ക് പരിണാമം സംഭവിച്ചു. ഭഗവാന്റെ ഒപ്പമാകാൻ യത്നിക്കുന്നതിനു പകരം അദ്ദേഹത്തിന്റെ ഭക്തനാ കുന്നതാണ് വിവേകമെന്ന് അപ്പോഴേ അവർ തീരുമാനിച്ചു. ഭഗവാന്റെ പാദാരവിന്ദങ്ങളുടെ സേവകനായിത്തീരുന്നതാണ് ഭഗവാന്റെ ഒപ്പമാകാൻ ശ്രമിക്കുന്നതിനേക്കാൾ നന്ന്.


( ശ്രീമദ് ഭാഗവതം 3/15/43/ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment