Home

Tuesday, January 4, 2022

ഭക്തിയുത സേവനത്തിന്റെ ലക്ഷ്യം




പരമപുരുഷനെ പ്രാപിക്കാനുള്ള ഒരേയൊരു മാർഗ്ഗം ഭക്തിയുതസേവനമാകുന്നു .എല്ലാ വൈദിക സാഹിത്യവും സ്വീകരിക്കുന്ന ഒരേയൊരു അന്യൂന അവസ്ഥയും ഇതത്രേ ഒരു ദരിദ്രനായ മനുഷ്യന് ഒരു നിധി കിട്ടുമ്പോൾ സന്തുഷ്ടനാകുന്നതു പോലെ ഒരുവൻ ഭക്തിയുതസേവനത്തിൽ എത്തിച്ചേരുമ്പോൾ അയാളുടെ ഭൗതിക വേദനകൾ താനെ കീഴടക്കപ്പെട്ട് ഒരുവൻ ഭക്തിയുത സേവനത്തിൽ മുന്നേറുന്നതോടെ അയാൾ ദൈവത്തിൻറെ സ്നേഹം നേടുകയും ഈ സ്നേഹത്തിൽ അയാൾ മുന്നേറുന്ന തോടെ എല്ലാ ഭൗതിക ബന്ധനങ്ങളിൽ നിന്നും അയാൾ മുക്തനാവുകയും ചെയ്യുന്നു എന്നുവെച്ച് ദാരിദ്രത്തിന്റെ തിരോധാനവും ഭൗതീകബന്ധനത്തിൽ നിന്നുള്ള മോചനവും ആണ് കൃഷ്ണ പ്രേമത്തിന്റെ പരിണിതഫലം എന്ന് ആരും വിചാരിച്ച് പോകരുത്. കൃഷ്ണ പ്രേമം സ്ഥിതിചെയ്യുന്നത്. സപ്രേമ സേവനത്തിന്റെ പരസ്പര വിനിമയം സ്വാദിഷ്ടമായി അനുഭവിക്കുന്നതാണ് ഭക്തിയുത സേവനത്തിന്റെ ധർമ്മം. പരമ പ്രഭുവും ജീവസത്തകളും തമ്മിൽ ഈ ബന്ധം കൈവരിക്കുക എന്നതാണ് എന്ന് എല്ലാ വൈദിക സാഹിത്യങ്ങളിലും നാം കാണുന്നു. നമ്മുടെ യഥാർത്ഥ കർത്തവ്യം ഭക്തിയുത സേവനവും നമ്മുടെ അന്ത്യ ലക്ഷ്യം ദൈവ പ്രേമവും ആകുന്നു.


(അദ്ധ്യായം 5/ചൈതന്യ ശിക്ഷാമൃതം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ,


വൃന്ദാവനത്തെ ശരണമടയുക

 


ഗോവിന്ദൻ സ്ഥിരമായി വൃന്ദാവനത്തിൽ വസിക്കുന്നു. വൃന്ദാവനം എന്ന ആദ്ധ്യാത്മിക ലോകത്തിൽ കെട്ടിടങ്ങളെല്ലാം സപർശോപലങ്ങളാൽ(ചിന്താമണി രത്നങ്ങളാൽ)നിർമ്മിക്കപ്പെട്ടവയാണ് അവിടുത്തെ പശുക്കൾ സുരഭി ഗോക്കൾ,സമൃദ്ധമായി പാൽ തരുന്നവ. എന്നറിയപ്പെടുന്നു വൃക്ഷങ്ങൾ കൽപവൃക്ഷങ്ങൾ എന്നും അറിയപ്പെടുന്നു .എന്തുകൊണ്ടെന്നാൽ ഒരുവൻ ആശിക്കുന്നതെന്തും നൽകുന്നു. വൃന്ദാവനത്തിൽ കൃഷ്ണൻ സുരഭീഗോക്കളെ മേയ്ക്കുന്നു.അദ്ദേഹം നൂറുകണക്കിനും ആയിരകണക്കിനുമായ ഗോപികമാരാൽ -ഇടയപ്പെൺകിടാങ്ങളാൽ ആരാധിക്കപ്പെടുന്നു. അവരെല്ലാം ഭാഗ്യദേവതകളാണ് .കൃഷ്ണൻ ഭൗതിക ലോകത്തിലേക്ക് അവരോഹണം ചെയ്യുമ്പോൾ ഇതേ വൃന്ദാവനം തന്നെ ഒരു പ്രമുഖ വ്യക്തിയെ അദ്ദേഹത്തിൻറെ അനുചര സമൂഹം എന്നതുപോലെ അദ്ദേഹത്തെ അനുഗമിക്കുന്നു. കൃഷ്ണൻ വരുമ്പോൾ അദ്ദേഹത്തിൻറെ സ്ഥലവും വരുമെന്നതിനാൽ,വൃന്ദാവനം ഭൗതീകലോകത്ത് സ്ഥിതിചെയ്യുന്നതായല്ല കണക്കാക്കപ്പെടുന്നത്.എന്തുകൊണ്ടെന്നാൽ അത് ശരിയായ വൃന്ദാവനത്തിന്റെ ഒരു പകർപ്പായി ഗണിക്കപ്പെടുന്നു. ഭൗതിക സുഖഭോഗങ്ങളിൽ നിന്ന് ആനന്ദം നേടുവാനുള്ള ശ്രമം ഉപേക്ഷിച്ചവർക്ക് വൃന്ദാവനം യഥാർത്ഥത്തിൽ അനുഭവ ഗോചരമാകുന്നു. ഒരു വലിയ ഭക്തൻ ചോദിക്കുന്നു "എനിക്ക് വൃന്ദാവനം ദർശിക്കാൻ കഴിയുമാറ് എന്റെ മനസ്സ് എപ്പോൾ ഭൗതിക സുഖാസ്വാദനത്തിനു ഉള്ള എല്ലാ ലാലസങ്ങളും നിർമാർജനം ചെയ്ത് ശുദ്ധീകൃതമാകും. നാം കൂടുതൽ കൂടുതൽ കൃഷ്ണാവബോധമുള്ളവരായിത്തീരുകയും കൂടുതൽ കൂടുതൽ മുന്നേറുകയും ചെയ്യുന്നതനുസരിച്ച് എല്ലാം കൂടുതൽ കൂടുതൽ ആദ്ധ്യാത്മികമായി വെളിപ്പെടും.


അവതാരിക/ ശ്രീ ചൈതന്യശിക്ഷാമൃതം


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


യഥാർത്ഥ ജ്ഞാനം

 




വെളിപ്പെട്ട സർവ്വ ധർമ്മ ഗ്രന്ഥങ്ങളുടെയും രചയിതാവ് പരമോന്നത ഭഗവാനാണെന്നും മാത്രവുമല്ല അവയെല്ലാം പരമോന്നതനായ ഭഗവാനായ പരമപുരുഷനെ അറിയുന്നതിനു വേണ്ടിയുള്ളതാണെന്നും വേദാന്ത സൂത്രങ്ങൾ പറയുന്നു. ഭഗവാനിലേക്ക് നയിക്കുന്ന ജ്ഞാനമാണ് വേദം .ബദ്ധാത്മാക്കളുടെ വിസമൃതമായ അവബോധത്തെ പുനരുജ്ജീവിപ്പിക്കാനായി മാത്രം സൃഷ്ടിക്കപ്പെട്ടവയാണ് വേദങ്ങൾ .ഈശ്വരാ ബോധത്തെ പുനരുജ്ജീവിപ്പിക്കാത്ത എല്ലാ സാഹിത്യങ്ങളും നാരായണ പരാഭക്തർ തൽക്ഷണം ഉപേക്ഷിക്കുന്നു. നാരായണനെ അവരുടെ ലക്ഷ്യമായി ഉന്നി പറയാത്ത മതി ഭ്രമത്തിൽ താഴ്ത്തുന്ന അത്തരം ഗ്രന്ഥങ്ങളിലെ ജ്ഞാനം ജ്ഞാനമേയല്ല. മറിച്ച് അവയൊക്കെ ലോകത്തിലെ ചപ്പുചവറുകളിൽ ആകൃഷ്ടരായ കാക്കകൾക്കുള്ള കേളീസ്ഥലങ്ങളാണ് ഏതൊരു വിജ്ഞാന ഗ്രന്ഥവും കലയോ ശാസ്ത്രമോ എന്തുതന്നെയായാലും നാരായണിലേക്ക് നയിക്കണം അല്ലാത്തപക്ഷം അതിനെ നിരാകരിക്കണം

(ഭാവാർത്ഥം/ശ്രീമദ് ഭാഗവതം.2.5.15)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ശ്രീമദ്‌ ഭാഗവതം മാനവരാശിയുടെ സംതൃപ്തിഹേതു.

 



    രണ്ട് തരത്തിലുള്ള മനുഷ്യരുണ്ട്. ഭൗതിക ലോകത്തിലും സ്ഥൂല ശരീരത്തിലും അത്യന്തം ആസക്തരായിട്ടുള്ളവരും അതീന്ദ്രിയജ്ഞാനം വളരെയധികം പരമായ ഉന്നത തലത്തിലുള്ള വരും ശ്രീമദ് ഭാഗവതം ഏവർക്കും ഭൗതികവാദികൾക്കും അതീന്ദ്രിയ വാദികൾക്കും ലാളിത്യം പ്രദാനം ചെയ്യുന്നു. ഭഗവാന്റെ യശസ്കരമായ കർമ്മങ്ങളെ സംബന്ധിക്കുന്ന ശ്രദ്ധ വിഷയത്തിൽ, ശ്രവണത്തിലൂടെ ഭൗതികലോകത്തിലും ആദ്ധ്യാത്മികലോകത്തിലും മനുഷ്യർക്ക് സമമൂല്യമുള്ള അനുഗ്രഹം പ്രാപ്തമാക്കാൻ കഴിയും. ഭൗതികവാദികൾ ഭൗതികമായ നിയമങ്ങളിലും അവ എപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നതിലും അധികം തൽപരരായിരുന്നു. അത്തരത്തിലുള്ള ഭൗതികമായ വശ്യതയിൽ അവർ അത്ഭുതങ്ങൾ ദർശിക്കുന്നു .എപ്പോഴും ഭൗതികമായ കൃത്രിമ പകിട്ടിൽ അവർ ഭഗവത് മാഹാത്മ്യങ്ങളെ വിസ്മരിക്കുന്നു ഭൗതികമായ പ്രവർത്തനങ്ങളും അവയുടെ അത്ഭുതങ്ങളും എല്ലാം ഭഗവാനാണ് ആരംഭിക്കുന്നതെന്ന് അവർ തീർച്ചയായും അറിഞ്ഞിരിക്കണം. ഒരു ഉദ്യാനത്തിലെ പനിനീർപ്പൂവ് ക്രമേണ അതിൻറെ ആകൃതിയും നിറവും സ്വന്തമാക്കിക്കൊണ്ട് മനോഹരമായിത്തീരുന്നത് അന്ധമായ ഭൗതിക നിയമത്താലാണെന്ന് ബാഹ്യ ദൃശ്യാ തോന്നുമെങ്കിലും യഥാർത്ഥത്തിൽ അങ്ങനെയല്ല .ഈ ഭൗതീകമായ നിയമത്തിന് പിന്നിൽ പരമോന്നത ഭഗവാൻറെ സമ്പൂർണ്ണ അവബോധത്തിന്റെ നിർദേശമുണ്ട്. അല്ലാത്തപക്ഷം കാര്യങ്ങൾ അവ്വണ്ണം ക്രമ നിബദ്ധമായി സാക്ഷാത്കരിക്കപ്പെടുകയില്ല. ഒരു ചിത്രകാരൻ ഒരു റോസാപ്പൂവിനന്റെ ചിത്രം പൂർണ ശ്രദ്ധയോടും കലാഭാവത്തോടും കൂടി മനോഹരമായി വരക്കുന്നുണ്ടെങ്കിൽത്തന്നെയും അതിന് ഒരു യഥാർത്ഥ റോസാപ്പൂവിന്റെയത്ര പൂർണ്ണത വരുന്നില്ല .അതാണ് സത്യമെങ്കിൽ ആ സൗന്ദര്യത്തിന് പിന്നിൽ ഒരു ബുദ്ധികേന്ദ്രം ഇല്ലാതെയാണ് ഒരു യഥാർത്ഥ റോസാപ്പൂവ് അതിൻറെ രൂപം കൈക്കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് എങ്ങിനെ പറയാൻ കഴിയും?

ഇത്തരത്തിലുള്ള നിർണയഹേതു ജ്ഞാനമാകുന്നു .സർവ്വവ്യാപിയാകയാൽ പരമപ്രജ്ഞക്ക് സകലതിനേയും ശ്രദ്ധാപൂർവം പരിരക്ഷിക്കാൻ കഴിയുമെന്ന് സൃഷ്ടി-സംഹാരങ്ങളിലൂടെ മുകളിലത്തെ വിവരണത്തിൽ നിന്നും ഒരുവൻ തീർച്ചയായും മനസ്സിലാക്കണം .ഭഗവാൻറെ സർവ്വവ്യാപിത്വത്തെ സംബന്ധിക്കുന്ന പരമാർത്ഥം അതാകുന്നു. എന്നിരുന്നാലും തികഞ്ഞ ഭൗതികവാദികളേക്കാൾ അധികം വിഡ്ഢികളായവർ സ്വയം അതീന്ദ്രിയ വാദികളാണെന്നും അത്തരത്തിലുള്ള പരമ-സർവ്വവ്യാപന ഉപലബ്ധി ഉണ്ടെന്നും അവകാശപ്പെടുന്നുണ്ടെങ്കിലും യാതൊരു വിധത്തിലുമുള്ള തെളിവു നൽകുന്നില്ല. അത്തരംവിഡ്ഢികൾക്ക് തൊട്ടടുത്ത ചുമരിന് പിന്നിൽ എന്താണ് നടക്കുന്നത് എന്ന് പോലും അറിയുവാൻ കഴിയുകയില്ല. എന്നിരുന്നാലും അവർ പരമോന്നത ഭഗവാൻറെ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന അവബോധം അവരുടെ ഉടമയിൽ ഉണ്ടെന്ന് കപടമായി അഹങ്കരിക്കുന്നു .ശ്രീമദ് ഭാഗവത ശ്രവണം അവർക്കും ഒരു മഹത്തായ സഹായം തന്നെയാണ് .പരമപ്രജ്ഞയെന്ന് വെറുതെ അവകാശപ്പെടുന്നത് വഴി ഒരുവൻ പരമമായ അറിവുള്ളവനായി ആയിത്തീരുകയില്ല. ലോകത്തിൽ അത്തരത്തിലുള്ള പരമമായ ജ്ഞാനം ഉണ്ടെന്ന് ഒരുവൻ തെളിയിക്കേണ്ടതായിട്ടുണ്ട്. എത്രയായാലും നൈമിഷാരണ്യത്തിലെ ഋഷികൾ സ്ഥൂലഭൗതികവാദികൾക്കും,കപട അതീന്ദ്രിയവാദികൾക്കും അതീതരായിരുന്നതിനാൽ പ്രാമാണികരാൽ സംവാദം ചെയ്യപ്പെട്ടതു പോലെ അവർ വിധം അദ്ധ്യാത്മിക കാര്യങ്ങളിൽ യഥാർത്ഥ സത്യം അറിയുവാൻ സർവ്വദാ അത് അത്യന്തം ഉത്സുകരായിരുന്നു

(ഭാവാർത്ഥം/ശ്രീമദ്‌ ഭാഗവതം 2.10.49,50)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com