Home

Tuesday, January 11, 2022

ശ്രീ കൃഷ്ണ (പരമദിവ്യോത്തമപുരുഷൻ)



പാശ്ചാത്യ നാടുകളിൽ കൃഷ്ണൻ പോലെയുള്ള ഗ്രന്ഥങ്ങളുടെ പുറം ചട്ട കാണുമ്പോൾ ആദ്യം ചോദിക്കുന്ന ചോദ്യം ഇതാണ്.

ആരാണു കൃഷ്ണൻ? കൃഷ്ണനോടൊപ്പം കാണുന്ന ഈ പെൺകുട്ടി ആരാണ്? പരംപൊരുളായ പരാമാത്മാവണു കൃഷ്ണൻ എന്നാണു പെട്ടെന്നു പറയാവുന്ന മറുപടി . പരമാത്മാവിന് അഥവാ ഭഗവാനു നൽകുന്ന വിവരണം പൂർണമായും യോജിക്കുന്നത് കൃഷ്ണനാണ് എന്നതു തന്നെ കാരണം. മറെറാരു തരത്തിൽ പറഞ്ഞാൽ സർവ്വാത്മനാ ആകർഷണീയനാണു കൃഷ്ണൻ. സർവംകഷമായ ആകർഷകത്വം എന്ന തത്ത്വത്തിനു ബാഹ്യമായി ഭഗവാൻ എന്ന പദത്തിനു മറെറാരർത്ഥമില്ല. ഒരാൾ സർവ്വാത്മനാ ആകർഷണീയനാകുന്നതെങ്ങനെ? ഒന്നാമതായി ധാരാളം സമ്പത്തുളളവൻ പൊതുവെ ആകർഷണീയനാകും. അതുപോലെ തന്നെ ഏറെ ശക്തനായവനും എല്ലാവർക്കും ഇഷ്ടപ്പെട്ടവനാകും. പ്രശസ്തനായവനിലേയ്ക്ക് ആകർഷിക്കപ്പെടാത്തവരാരുണ്ട്? അതുപോലെ തന്നെ ജ്ഞാനിയും, ഒന്നിനോടും ആസക്തി ഇല്ലാത്തവനും സർവ്വഥാ ആകർഷണീയരാണ്. അതിനാൽ ഇനി പറയുന്ന കാര്യങ്ങളാൽ ഒരുവൻ ആകർഷണീയനാകുമെന്ന് പ്രായോഗികാനുഭവത്തിൽ നിന്നും വ്യക്തം; 1) ധനം 2) അധികാരം 3) യശസ്സ് 4) സൗന്ദര്യം 5) ജ്ഞാനം 6) വൈരാഗ്യം - ഈ ആറു ഐശ്വര്യങ്ങളും സീമാതീതമായ തോതിലുളളവനെയാണ് ഭഗവാൻ എന്നു പറയുന്നത്. ഇതു പരാശരമുനിയുടെ വിവരണമാണ്.

നാം അനേകം സമ്പന്നരെ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ അനേകം ശക്തന്മാരേയും യശസ്വികളേയും സുന്ദരന്മാരേയും പണ്ഡിതന്മാരേയും ജ്ഞാനികളേയും ഒപ്പം ഭൗതിക നേട്ടങ്ങളിൽ വിരക്തി വന്ന വിരാഗികളേയും കണ്ടിട്ടുണ്ട്. എന്നാൽ മാനവ ചരിത്രത്തിൽ കൃഷ്ണനെപ്പോലെ ഒരേ സമയം തന്നെ സീമാതീതമായ സമ്പത്തും ശക്തിയും യശസ്സും സൗന്ദര്യവും ജ്ഞാനവും വൈരാഗ്യവും കൈവന്നിട്ടുള്ള മറെറാരാളെ നാം കണ്ടിട്ടില്ല. 5000 വർഷങ്ങൾക്കു മുമ്പ് ഈ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ട ചരിത്ര പുരുഷനാണ് ഭഗവാൻ കൃഷ്ണൻ. ഈ ഭൂമിയിൽ ഒരു സാധാരണ മനുഷ്യനെപ്പോലെ 125 സംവത്സരങ്ങൾ ലീലകളാടിയ അദ്ദേഹത്തിന്റെ സമസ്ത പ്രവർത്തനങ്ങളും അനന്വയങ്ങളായിരുന്നു. പ്രത്യക്ഷപ്പെട്ട നിമിഷം മുതൽ അപ്രത്യക്ഷമായ നിമിഷം വരെയുള്ള അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും ലോകചരിത്രത്തിൽ തികച്ചും അദ്വീതീയമായിരുന്നു. അതിനാൽ ഭഗവാൻ എന്നു പറഞ്ഞാൽ നാമെന്താണർത്ഥമാക്കുന്നത് എന്നറിയാവുന്നവരൊക്കെ കൃഷ്ണനെ ഭഗവാനായി അംഗീകരിക്കും. ഭഗവാനു തുല്യം ആരുമില്ല. അദ്ദേഹത്തേക്കാൾ മഹാനായും ആരുമില്ല. ഈശ്വരൻ മഹാനാണ് എന്ന പ്രസിദ്ധമായ ചൊല്ലിൻറ പൊരുളിതാണ്.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

വിശുദ്ധരായ വ്യക്തികളുടെ അനുഗ്രഹം.

 



ഭൗതികമായി ഒരു മനുഷ്യൻ വളരെ ധനികനാണെങ്കിൽ അവന് മഹത്വമുണ്ടാകില്ല. ആത്മീയമായി ഒരു മനുഷ്യൻ കുടുംബജീവിതത്തോട് അമിതാസക്തി ഉള്ളവനാണെങ്കിൽ അവനും മഹിമയുള്ളവനാകില്ല. പക്ഷെ വിശുദ്ധ വ്യക്തികൾക്ക് ഒരു ദരിദ്രന്റെയോ,ഭൗതികമായ കുടുംബജീവിതത്തോട് ആസക്തി ഉള്ളവന്റെയോ ഭവനം സന്ദർശിക്കാൻ യാതൊരു വൈമനസ്യവുമില്ല. ഇത് സംഭവിക്കുമ്പോൾ വിശുദ്ധ വ്യക്തിക്ക്, അഥവാ സന്യാസിക്ക് പാദങ്ങൾ കഴുകാൻ ജലവും, ഇരിപ്പിടവും, സ്വീകരണത്തിനുള്ള ഇതര സാമഗ്രികളും നൽകുന്ന ഗൃഹനാഥനും അവന്റെ ഭൃത്യരും മഹത്വമാർജിക്കുന്നു. ഒരു വിശുദ്ധ വ്യക്തി തീരെ അപ്രധാനനായ ഒരുവന്റെ ഗൃഹം സന്ദർശിക്കുന്ന പക്ഷം അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ ആ ഗൃഹസ്ഥൻ മഹത്വമുള്ളവനായി തീരുമെന്ന് ചുരുക്കം. അതുകൊണ്ട് വൈദിക സമ്പ്രദായത്തിൽ ഒരു ഗൃഹസ്ഥൻ, ഒരു വിശുദ്ധ വ്യക്തിയുടെ അനുഗ്രഹം ലഭിക്കാൻ അദ്ദേഹത്തെ സ്വന്തം ഗൃഹത്തിലേക്ക് ക്ഷണിക്കുന്നു. ഇന്ത്യയിൽ ഇന്നും ഈ സമ്പ്രദായം നിലവിലുണ്ട്. ആയതിനാൽ വിശുദ്ധ വ്യക്തികൾ എവിടൊക്കെ പോയാലും അവിടെല്ലാം ഗൃഹസ്ഥൻ അവരെ അതിഥികളായി സ്വീകരിക്കുകയും, പകരം അവരിൽ നിന്ന് അതീന്ദ്രിയജ്ഞാനം സ്വീകരിക്കുന്നതിനുള്ള മൂല്യങ്ങളെകുറിച്ച അജ്ഞരായ ഗൃഹസ്ഥരെ അനുഗ്രഹിക്കുന്നതിന് എല്ലായിടത്തും സഞ്ചരിക്കേണ്ടത് ഒരു സന്യാസിയുടെ ധർമ്മമാകുന്നു.



എല്ലാ ഗൃഹസ്ഥരും ധനികരല്ലെന്നും, ആയതിനാൽ ശിഷ്യവൃന്ദങ്ങളുമായെത്തുന്ന സന്യാസിമാർക്ക് ആതിഥ്യമരുളാൻ അവരാൽ ആവത്തില്ലെന്നും വിധിക്കപ്പെട്ടേക്കാം. ഒരു ഗൃഹസ്ഥൻ ഒരു വിശുദ്ധ വ്യക്തിയെ സ്വീകരിക്കുന്ന പക്ഷം അവന്റെ അനുയായികളെയും സ്വീകരിക്കണം. ദുർവാസാവ് മഹർഷി എപ്പോഴും തന്റെ അറുപതിനായിരം ശിഷ്യന്മാരുടെ അകമ്പടിയോടെയാണ് സഞ്ചരിക്കുന്നതെന്നും, അവരെ സ്വീകരിക്കുന്ന തിൽ ചെറിയൊരു പിഴവു പറ്റിയാൽപോലും അദ്ദേഹം കുപിതനാകുമായിരുനെന്നും, ചിലപ്പോൾ അതിഥിയെ ശപിക്കുമായിരുന്നെന്നും ശാസ്ത്രങ്ങളിൽ പറയുന്നു. എല്ലാ ഗൃഹസ്ഥർക്കും അവരുടെ പദവിയോ ധനസ്ഥിതിയോ പരിഗണിക്കാതെ വിശുദ്ധ വ്യക്തികളെ ഭക്തിപൂർവ്വം സ്വീകരിക്കുവാനും, എല്ലായിടത്തും ജലം സുലഭമായതിനാൽ അവർക്ക് പാനം ചെയ്യാൻ കുറഞ്ഞ പക്ഷം ജലമെങ്കിലും നൽകുവാനും കഴിയണമെന്നതാണ് വസ്തുത. ഭവനത്തിലേക്ക് ഓർക്കാപ്പുറത്ത് ഒരഥിതി വന്നാൽ, ഭക്ഷണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ അല്പം ജലമെങ്കിലും നൽകുന്നത് ഇന്ത്യയിൽ ഒരു സമ്പ്രദായമാണ്. ജലമില്ലാതെ വന്നാൽ അവന് ഇരിപ്പിടം -പുൽപ്പായ ആയാലും ധാരാളം -നൽകണം. പുൽപ്പായയുമില്ലെങ്കിൽ തറ വൃത്തിയാക്കിയിട്ട് അതിഥിയോട് ഉപവിഷ്ടനാകാൻ പറയണം. ഒരു ഗൃഹസ്ഥന് അതിനും കഴിയാതെ വന്നാൽ അവൻ കൂപ്പുകൈകളോടെ അതിഥിക്ക് 'സ്വാഗതം ' പറയണം. അതിനും സാധിക്കാതായൽ, അവൻ തന്റെയും കുടുംബത്തിന്റെയും പരിതാപകരമായ അവസ്ഥയിൽ അത്യധികം ഖേദം പ്രകടിപ്പിച്ച് ഭാര്യയെയും കുട്ടികളെയും കൂട്ടി സകുടുംബ പ്രണാമങ്ങൾ അർപ്പിക്കണം. ഈ രീതിയിൽ ഒരുവന് ഏത് അതിഥിയെയും സംതൃപ്തനാക്കാൻ സാധിക്കും, അഥിതി സന്യാസിയോ രാജാവോ ആണെങ്കിലും.


(ശ്രീമദ് ഭാഗവതം, 4.22.10, ഭാവാർത്ഥം ).


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

നമ്മുടെ എല്ലാ പ്രവർത്തിക്കും ഒരു സാക്ഷി ഉണ്ട്




അസുരസ്വഭാവി, ഈശ്വരനിലോ തന്നിൽത്തന്നെയുള്ള പരമാത്മാവിലോ വിശ്വസിക്കാത്തതുകൊണ്ട് ഇന്ദ്രിയസുഖങ്ങൾക്കായി മാത്രം എല്ലാ പാപകർമങ്ങളുംചെയ്യുന്നു. തന്റെ ഹൃദയത്തിൽത്തന്നെ ഒരു സാക്ഷി കുടികൊള്ളുന്നുവെന്ന് അയാൾക്കറിഞ്ഞുകൂടാ. വ്യക്തിഗത ജീവാത്മാവിന്റെ സകല കർമ്മങ്ങൾക്കും പരമാത്മാവ് സാക്ഷിയാണ്. ഉപനിഷത്തിൽ പറയുന്നുണ്ട് : രണ്ട് പക്ഷികൾ ഒരേ വൃക്ഷത്തിന്മേലുണ്ട്, ഒന്ന് ശാഖതോറും പറന്ന്, കയ്പും മധുരവുമുള്ള ഫലങ്ങൾ ഭുജിക്കുകയാണ്. മറ്റേതാകട്ടെ സാക്ഷിയായി നിലകൊള്ളുന്നു. അസുരസ്വഭാവിക്ക് വേദജ്ഞാനമില്ല. അതിൽ വിശ്വാസവുമില്ല. തന്മൂലം അയാൾ ഭവിഷ്യത്തുകളോർക്കാതെ സുഖഭോഗങ്ങൾക്കുവേണ്ടി എന്തും ചെയ്യുന്നു.




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆