ഇന്ദ്രിയഭോഗങ്ങളിലുള്ള വിരക്തിയാണ് മാനസികമായ തപസ്സ്. അന്യർക്ക് നന്മ ചെയ്യേണ്ടതിനെപ്പറ്റി എപ്പോഴും ചിന്തി ഞാൻ മനസ്സിനെ പ്രേരിപ്പിക്കണം. ചിന്താഗൗരവമാണ് മനസ്സിന് ഉത്തമമായ പരിശീലനം. കൃഷ്ണാവബോധത്തിൽ നിന്ന് വ്യതിചലിക്കാൻ പാടില്ല. ഇന്ദ്രിയസന്തർപ്പണം ഒഴിവാക്കുകയും വേണം. സ്വഭാവശുദ്ധീകരണത്തിന് കൃഷ്ണാവബോധവാനാകണം. ഇന്ദ്രിയസുഖങ്ങളിൽ നിന്ന് വിചാരങ്ങളെ പൂർണ്ണമായി പിൻവലിക്കുമ്പോഴേ മനഃസംതൃപ്തിയുണ്ടാവുകയുള്ളൂ. ഈ ഇന്ദ്രിയസുഖങ്ങളെപ്പറ്റി എത്രകണ്ട് ചിന്തിക്കുന്നുവോ, അത്രകണ്ട് അസംതൃപ്തി വളരും.
(ശ്രീമദ് ഭഗവദ്ഗീത 17/16/ഭാവാർത്ഥം)