Home

Monday, March 21, 2022

ജീവോ ജീവസ്യ ജീവനാം (ഒരു ജീവി മറ്റൊരു ജീവിക്ക് ജീവിതമാകുന്നു.)




“ഞങ്ങളോട് മാംസം ഭക്ഷിക്കരുതെന്ന് നിങ്ങൾ പറയുന്നു, പക്ഷേ നിങ്ങൾ സസ്യാഹാരം കഴിക്കുന്നു. അത് ഹിംസയല്ലെന്ന് നിങ്ങൾ കരു തുന്നുണ്ടോ?” സസ്യഭക്ഷണം കഴിക്കുന്നതും ഹിംസയാണ്, സസ്യങ്ങൾക്കും ജീവനുളളതിനാൽ സസ്യഭോജികളും ഇതര ജീവികളോട് അക്രമം കാട്ടുന്നുണ്ട് എന്നതാണ് ഉത്തരം. അഭക്തർ പശുക്കളെയും ആടുകളെയും മറ്റനേകം മൃഗങ്ങളെയും ഭക്ഷണത്തിനുവേണ്ടി കൊല്ലുന്നു, സസ്യഭോജിയായ ഭക്തനും കൊല്ലുന്നു. ഓരോ ജീവിക്കും ജീവിക്കുവാൻ വേണ്ടി മറ്റ് ജീവിയെ കൊല്ലേണ്ടി വരുന്നുവെന്ന് ഇവിടെ സാർത്ഥകമായി പറയുന്നു. അത് പ്രകൃതിയുടെ നിയമമാകുന്നു. ജീവോ ജീവസ്യ ജീവനാം; ഒരു ജീവി മറ്റൊരു ജീവിക്ക് ജീവിതമാകുന്നു. പക്ഷേ ഒരു മനുഷ്യജീവി ആ ഹിംസ വളരെ അത്യാവശ്യത്തിന് മാത്രമേ ചെയ്യാവൂ.


പരമദിവ്യോത്തമപുരുഷൻ ഭഗവാനു സമർപ്പിക്കാത്ത ഒന്നും മനുഷ്യൻ ഭക്ഷിക്കരുത്. യജ്ഞ-ശിഷ്ടാശിനഃ സന്ത! യജ്ഞത്തിന്, പരമദിവ്യോത്തമ പുരുഷൻ ഭഗവാന് സമർപ്പിച്ച ഭക്ഷണപദാർത്ഥങ്ങൾ ഭക്ഷിച്ചാൽ ഒരുവൻ പാപകരമായ എല്ലാ പ്രതിപ്രവർത്തനങ്ങളിൽ നിന്നും മോചിതനാകും. അതിനാൽ ഒരു ഭക്തൻ, പ്രസാദം അഥവാ, പരമോന്നതനായ ഭഗവാനു സമർപ്പിച്ച ഭക്ഷണ പദാർത്ഥങ്ങൾ മാത്രമേ ഭക്ഷിക്കുകയുളളൂ. സസ്യങ്ങളുടെ രാജധാനിയിൽ നിന്ന് ഭക്തൻ ഭക്തിപൂർവം തനിക്ക് സമർപ്പിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ താൻ ഭക്ഷിക്കുമെന്ന് കൃഷ്ണൻ പറയുന്നു. ഒരു ഭക്തൻ സസ്യവിഭവങ്ങൾ കൊണ്ട് തയ്യാറാക്കിയ ഭക്ഷണപദാർത്ഥങ്ങൾ കൃഷ്ണന് സമർപ്പിക്കണം. പരമോന്നതനായ ഭഗവാന് മാംസഭക്ഷണം വേണമായിരുന്നെങ്കിൽ, ഭക്തൻ അത് സമർപ്പിക്കുമായിരുന്നു. പക്ഷേ ഭഗവാൻ ഒരിക്കലും അതാവശ്യപ്പെടില്ല.


നമുക്ക് ഹിംസ ചെയ്യേണ്ടി വരും; അത് പ്രകൃതിയുടെ നിയമമാകുന്നു. പക്ഷേ, ഭഗവാൻ ആജ്ഞാപിച്ചിട്ടുളളതിനപ്പുറം അതിരുകവിഞ്ഞ അക്രമം നമ്മൾ ചെയ്തുകൂട. അർജുനൻ കൊല്ലലിന്റെ കലയിൽ വ്യാപൃതനായി, കൊല്ലൽ നിശ്ചയമായും അക്രമമാണെങ്കിലും അദ്ദേഹം കൃഷ്ണന്റെ ആജ്ഞാനുസാരിയായി ശത്രുക്കളെ നിസാരമായി കൊന്നൊടുക്കി. അതേ രീതിയിൽ അക്രമം ആവശ്യമെങ്കിൽ ഭഗവാന്റെ ആജ്ഞപ്രകാരം നമ്മളതു ചെയ്താൽ അതിനെ 'നാതിഹിംസാ' എന്നു വിളിക്കുന്നു. ഹിംസ ചെയ്യാൻ ബാധ്യതപ്പെട്ടതുപോലുളള ബദ്ധജീവിതത്തിൽ വിന്യസിക്കപ്പെട്ടിരിക്കുന്നതിനാൽ നമുക്ക് ഹിംസ ഒഴിവാക്കാൻ കഴിയില്ല. പക്ഷേ അതിരുവിട്ട അക്രമം, അഥവാ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ ആജ്ഞാപിക്കുന്നതിലേറെ അരുത്.

( ശ്രീമദ് ഭാഗവതം 3.29.15 / ഭാവാർത്ഥം ) 


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam


വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com


ഭക്ഷ്യോത്പാദനത്തിന് അനിവാര്യമായ കൃഷിയെ സർക്കാർ അവഗണിക്കുമ്പോൾ . . .



ഭക്ഷ്യോത്പാദനത്തിന് അനിവാര്യമായ കൃഷിയെ സർക്കാർ അവഗണിക്കുമ്പോൾ . . .


🔆🔆🔆🔆🔆🔆🔆🔆


ഭക്ഷ്യോത്പാദനത്തിന് അനിവാര്യമായ കൃഷിയെ സർക്കാർ അവഗണിക്കുമ്പോൾ ഭൂമി ആവശ്യമില്ലാത്ത വൃക്ഷങ്ങളെക്കൊണ്ട് നിബിഢമാ കും. തീർച്ചയായും ധാരാളം വൃക്ഷങ്ങൾ ഫലങ്ങളും പുഷ്പങ്ങളും ത രുന്നതിനാൽ അവ ഉപയോഗമുളളവയാണ്, പക്ഷേ മറ്റ് ധാരാളം വൃക്ഷ ങ്ങൾ ഉപയോഗശൂന്യങ്ങളും അനാവശ്യങ്ങളുമാണ്. ഇന്ധനങ്ങളായി ഉ പയോഗിക്കാവുന്ന അവ വെട്ടി മാറ്റി മണ്ണ് വൃത്തിയാക്കി കൃഷി ചെയ്യണം. ഇക്കാര്യത്തിൽ സർക്കാറിന് അലംഭാവമുണ്ടാകുമ്പോൾ ഭക്ഷ്യധാന്യങ്ങ ളുടെ ഉത്പാദനം കുറയും. ഭഗവദ്ഗീത(18.44)യിൽ പ്രസ്താവിച്ചിട്ടുളളതു പോലെ, കൃഷി-ഗോരക്ഷ്യ-വാണിജ്യം വൈശ്യ-കർമ സ്വഭാവ-ജം: കൃഷി യിലും ഗോസംരക്ഷണത്തിലും മുഴുകുകയാണ് വൈശ്യരുടെ സ്വഭാവമ നുസരിച്ച് അവരുടെ ശരിയായ ധർമം. ഈ മൂന്നാം വിഭാഗത്തിലെ അം ഗങ്ങൾ, വൈശ്യർ, ബ്രാഹ്മണരോ ക്ഷത്രിയരോ അല്ലാത്തവർ അവരുടെ ധർമം നിർവഹിക്കുന്നുണ്ടെന്ന് സർക്കാറും ക്ഷത്രിയരും ഉറപ്പാക്കണം. കഴ തിയർ മനുഷ്യരെ സംരക്ഷിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുളളവരാണെങ്കിൽ, വൈശ്യർ മൃഗങ്ങളെ, പ്രത്യേകിച്ചും ഗോക്കളെ സംരക്ഷിക്കാൻ ഉദ്ദേശി ക്കപ്പെട്ടിട്ടുള്ളവരാണ്.


( ശ്രീമദ് ഭാഗവതം 6/4/4 ഭാവാർത്ഥം)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆