Home

Monday, June 20, 2022

യോഗ്യനായ ഭർത്താവിനെ കണ്ടെത്തുന്നതെങ്ങിനെ ?

 




മൈത്രേയൻ തുടർന്നു: മാതാപിതാക്കളുടെ വേർപാടിനുശേഷം, ഭർത്താവിന്റെ ഹിതങ്ങൾ ഗ്രഹിക്കാൻ കഴിവുളള നിഷ്ക്കളങ്കയായ ദേവഹൂതി അത്യന്തം ഭക്തിപൂർവം മുനിയെ നിരന്തരം പരിചരിച്ചു; ഭഗവാൻ ശിവനെ പാർവതീ ദേവി സേവിക്കുന്നതുപോലെ.


ഭാവാർത്ഥം


ഭവാനിയുടെ പ്രത്യേക ദൃഷ്ടാന്തം വളരെ സാരഗർഭമാണ്. ഭവാനി എന്നാൽ ഭവയുടെ, അഥവാ മഹാദേവന്റെ പത്നി എന്നാണർത്ഥം. രാജാവായ ഹിമവാന്റെ പുത്രി ഭവാനി, അഥവാ പാർവതി കാഴ്ചയ്ക്ക് കേവലമൊരു ഭിക്ഷക്കാരനായ മഹാദേവനെ പതിയായി സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. ഒരു രാജകുമാരിയായിരുന്നിട്ടും, സ്വന്തമായൊരു ഭവനം പോലുമില്ലാതെ വെറുമൊരു ഭിക്ഷക്കാരനെപ്പോലെ മരച്ചുവടുകളിൽ ധ്യാനിച്ചു കഴിഞ്ഞിരുന്ന മഹാദേവന്റെ ഭാര്യയായി അദ്ദേഹത്തോടു ചേരുവാൻ അവൾ ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു. മഹാനായൊരു രാജവിന്റെ പുത്രിയായിരുന്നിട്ടും ഭവാനി, ഒരു ദരിദ്ര സ്ത്രീയെപ്പോലെ മഹാവേനെ സേവിക്കുക പതിവായിരുന്നു. അതുപോലെ മഹാനായ ചക്രവർത്തി സ്വായംഭുവ മനുവിന്റെ മകളായിരുന്നിട്ടും ദേവഹൂതി കർദമ മുനിയെ ഭർത്താവായി സ്വയം സ്വീകരിക്കുകയായിരുന്നു. അവൾ അദ്ദേഹത്തെ അത്യന്തം ഭക്തിയോടും സ്നേഹത്തോടും ശുശ്രൂഷിച്ചു; അദ്ദേഹത്തെ എങ്ങനെ സന്തുഷ്ടനാക്കണമെന്ന് അവൾക്കറിയാമായിരുന്നു. അതു കൊണ്ട് അവളെ, “നിഷ്കളങ്കയും വിശ്വസ്തയുമായ ഭാര്യ" എന്നർത്ഥം വരുന്ന സാധ്വി'യെന്ന് ഇവിടെ വിശേഷിപ്പിച്ചിരിക്കുന്നു. അവളുടെ അപൂർവമായ ദൃഷ്ടാന്തം വൈദിക സംസ്കാരത്തിന്റെ ആദർശം പ്രകടമാക്കുന്നു. ഓരോ സ്ത്രീയും ദേവഹൂതിയെ, അല്ലെങ്കിൽ ഭവാനിയെപ്പോലെ നിഷ്കളങ്കയും സദ്ഗുണിയുമാകണമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്നും ഹിന്ദുസമൂഹത്തിലെ അവിവാഹിതരായ പെൺകുട്ടികളെ, ഭഗവാൻ ശിവനെപ്പോലെ ഒരു ഭർത്താവിനെ ലഭിക്കുന്നതിനു വേണ്ടി അദ്ദേഹത്തെ ആരാധിക്കുവാൻ പഠിപ്പിക്കാറുണ്ട്. സമ്പത്തിന്റെയും ഇന്ദ്രിയസംതൃപ്തനത്തിന്റെയും കാര്യത്തിലല്ലെങ്കിലും, മഹാദേവൻ ആദർശവാനായൊരു ഭർത്താവാണ്, എന്തുകൊണ്ടെന്നാൽ അദ്ദേഹം എല്ലാ ഭക്തൻമാരിൽ വെച്ചും അത്യന്തം മഹാനാണ്. വൈഷ്ണവാനാം യഥാ ശംഭു:'. ശംഭു അല്ലെങ്കിൽ മഹാദേവനാണ് ഏറ്റവും ആദർശവാനായ വൈഷ്ണവൻ. അദ്ദേഹം നിരന്തരം ഭഗവാൻ രാമനെ ധ്യാനിക്കുകയും 'ഹരേ രാമ, ഹരേ രാമ, രാമ രാമ ഹരേ ഹരേ' ജപിക്കുകയും ചെയ്യുന്നു. ഭഗവാൻ ശിവന് “വിഷ്ണുസ്വാമി-സമ്പ്രദായ” എന്നറിയപ്പെടുന്ന ഒരു വൈഷ്ണവസമ്പ്രദായമുണ്ട്. അതു കൊണ്ട് ഭഗവാൻ ശിവനെ ആരാധിക്കുന്ന പെൺകുട്ടികൾക്ക് അദ്ദേഹത്തെപ്പോലെ തന്നെ നല്ലൊരു വൈഷ്ണവനായ ഭർത്താവിനെ ലഭിക്കും. പെൺകുട്ടികളെ ഭൗതികമായ ഇന്ദ്രിയാസ്വാദനത്തിനു വേണ്ടി വളരെ സമ്പന്നനും ഐശ്വര്യവാനുമായ ഭർത്താവിനെ തെരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കരുത്. നേരെ മറിച്ച് ഒരു പെൺകുട്ടിക്ക് ഭഗവാൻ ശിവനെപ്പോലെ ഭക്തിയുത സേവകനായൊരു ഭർത്താവിനെ ലഭിക്കുവാൻ ഭാഗ്യമുണ്ടാകുന്ന പക്ഷം അവളുടെ ജീവിതം പരിപൂർണമാകും. ഭർത്താവ് വൈഷ്ണവനാണെങ്കിൽ അവനെ ശുശ്രൂഷിക്കുവാൻ കടപ്പെട്ടവളും അവന്റെ ആശ്രിതയുമായ ഭാര്യയും, ഭക്തിയുത സേവനങ്ങളിൽ സ്വാഭാവികമായും അവന്റെ പങ്കാളിയാകും. പരസ്പരപൂരകമായ ഭാര്യാ-ഭർതൃ സ്നേഹവും സേവനവുമാണ് ഗൃഹസ്ഥ ജീവിതത്തിന്റെ മാതൃകാപരമായ ആദർശം.


( ശ്രീമദ് ഭാഗവതം 3.23.1 / ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆