Home

Monday, August 15, 2022

ഭാരതഭൂമിയിൽ മനുഷ്യ ജന്മം ലഭിച്ചവരുടെ യഥാർത്ഥ ധർമ്മം



ആത്മൗപമ്യേന എന്നവാക്ക് തന്നെ പോലെ മറ്റുള്ളവരേയും ചിന്തിക്കുന്നതിനെ പരമാർശിക്കുന്നു. ഭഗവദ്സേവനമില്ലാതെ ഒരുവന് സന്തോഷവാനാകാൻ കഴിയില്ല എന്ന് ബുദ്ധിപൂർവ്വം നിർണയിക്കാം. അതിനാൽ ലോകമെമ്പാടും കൃഷ്ണാവബോധം പ്രചരിപ്പിക്കുക എന്നതാണ് ഒരു ഭക്തന്റെ കർത്തവ്യം. കാരണം കൃഷ്ണാവബോധമില്ലാതെ എല്ലാ ജീവസത്തകളും ഭൗതികാസ്തിത്വത്തിന്റെ പിടിയിൽപ്പെട്ട് ക്ലേശിക്കുന്നു. കൃഷ്ണാവബോധം പ്രചരിപ്പിക്കുക എന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ക്ഷേമപ്രവൃത്തി. തീർച്ചയായും ശ്രീചൈതന്യമഹാപ്രഭു പര-ഉപകാര-  മറ്റുള്ളവരുടെ ശരിയായ പ്രയോജനത്തിന് വേണ്ടി പ്രവർത്തിക്കൂ - എന്ന് വിവരിച്ചിരിക്കുന്നു. ഭാരതത്തിൽ മനുഷ്യജന്മമെടുത്തിട്ടുള്ളവരിലാണ് പരോപകാര പ്രവൃത്തിയുടെ പ്രത്യേക ഭാരമേൽപ്പിക്കപ്പെട്ടിട്ടുള്ളത്.


ഭാരത ഭൂമിതേ മനുഷ്യജന്മ യാര

ജന്മ സാർഥക കരി£കര - പരഉപകാര


(ച. ച. ആദി. 7.41)


കൃഷ്ണാവബോധമില്ലാതെ മുഴുവൻ ലോകവും കഷ്ടപ്പെടുന്നു. അതിനാൽ ഇന്ത്യയിൽ മനുഷ്യജന്മമെടുത്തിട്ടുള്ളവരെല്ലാം കൃഷ്ണാവബോധത്താൽ പരിപൂർണരാകണമെന്നും മറ്റുള്ളവർ കൃഷ്ണാവബോധതത്ത്വങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ സന്തോഷവാന്മാരായിത്തീരുവാൻ വേണ്ടി ലോകമെമ്പാടും കൃഷ്ണാവബോധം പ്രചരിപ്പിക്കണമെന്നും ശ്രീ ചൈതന്യ മഹാപ്രഭു ഉപദേശിക്കുന്നു.


( ശ്രീമദ് ഭാഗവതം 7/7/53/ഭാവാർത്ഥം )




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ഭാരതഭൂമിയിൽ മനുഷ്യ ജന്മം ലഭിച്ചവരുടെ യഥാർത്ഥ ധർമ്മം

 


ഭാരതഭൂമിയിൽ മനുഷ്യ ജന്മം ലഭിച്ചവരുടെ യഥാർത്ഥ ധർമ്മം


🔆🔆🔆🔆🔆🔆🔆


ഭാരതഭൂമിതേ ഹൈല മനുഷ്യ ജന്മ യാര 

ജന്മ സാർത്ഥക കരി' കര പര ഉപകാര


വിവർത്തനം


“ഭാരതഭൂമിയിൽ മനുഷ്യജന്മം ലഭിച്ചിരിക്കുന്നവർ ആരെല്ലാമാണോ അവരെല്ലാം സ്വന്തം ജീവിതം സഫലമാക്കുകയും മറ്റുളളവരുടെ നന്മക്കായി പ്രവർത്തിക്കുകയും വേണം.


ഭാവാർത്ഥം


ശ്രീചൈന്യ മഹാപ്രഭുവിന്റെ മഹാമനസ്കത വളരെ പ്രധാനപ്പെട്ട ഈ ശ്ലോകത്തിൽ പ്രകടിപ്പിച്ചിരിക്കുന്നു. അവിടുന്ന് ബംഗാളിലാണ് ജന്മമെടുത്തതെങ്കിലും, അതിനാൽത്തന്നെ ബംഗാളികൾക്ക് അവിടുന്നിനോട് പ്രത്യേക കർത്തവ്യമുണ്ടെങ്കിലും, മഹാപ്രഭു ബംഗാളികളെ മാത്രമല്ല മുഴുവൻ ഭാരതവാസികളേയുമാണ് സംബോധന ചെയ്യുന്നത്. 

'യഥാർത്ഥ' മാനവസംസ്കാരത്തിന് വികാസം പ്രാപിക്കുവാൻ കഴിയുന്നത് ഈ ഭാരതവർഷത്തിലാണ്.


മനുഷ്യജീവിതം ഈശ്വര സാക്ഷാത്കാരത്തിനുവേണ്ടി പ്രത്യേകം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്, വേദാന്തസൂത്രത്തിൽ പറഞ്ഞിട്ടുള്ളതുപോലെ - അഥാതോ ബ്രഹ്മജിജ്ഞാസാ.  ഭാരതവർഷത്തിൽ ജന്മമെടുക്കുന്ന ഏതൊരുവനും വൈദിക സംസ്കാരത്തിന്റെ നിർദ്ദേശവും മാർഗോപദേശവും സ്വീകരിക്കാനുള്ള പ്രത്യേക ആനുകൂല്യമുണ്ട്. അവന് ആധ്യാത്മിക ജീവിതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ സ്വാഭാവികമായി ലഭിക്കുന്നു. കാരണം, ഭാരതജനതയുടെ 99.9 ശതമാനവും, എന്തിന് വിദ്യാഭ്യാസവും ആധുനിക പരിഷ്കാരങ്ങളും ഇല്ലാത്ത ഗ്രാമീണ കർഷകർപോലും, ആത്മാവിന്റെ ദേഹാന്തരപ്രാപ്തിയിലും പുനർജന്മങ്ങളിലും ഈശ്വരനിലും വിശ്വസിക്കുകയും, അതിനാൽ സ്വാഭാവികമായും പരമദിവ്യോത്തമപുരുഷനായ ഭഗവാനെയോ അല്ലെങ്കിൽ അവിടുത്തെ പ്രതിനിധിയെയോ ആരാധിക്കുകയും ചെയ്യുന്നവരാണ്. ഈ ആശയങ്ങളെല്ലാം ഭാരതത്തിൽ ജനിക്കുന്ന ഒരു വ്യക്തിയുടെ സ്വാഭാവികമായ പൂർവാർജ്ജിത ധനങ്ങളാണ്. ഭാരതത്തിൽ ഗയ, ബനാറസ്, മഥുര, പ്രയാഗ, വൃന്ദാവനം, ഹരിദ്വാർ, രാമേശ്വരം, ജഗന്നാഥപുരി തുടങ്ങിയ വിശുദ്ധങ്ങളായ ധാരാളം തീർത്ഥസ്ഥലങ്ങളുണ്ട്, ആയിരക്കണക്കിന് ജനങ്ങൾ ഇപ്പോഴും പോകുന്നു. ഭാരതത്തിലെ ഇന്നത്തെ നേതാക്കൾ ജനങ്ങളെ ഈശ്വരവിശ്വാസമില്ലാത്തവരാകാനും, പുനർജന്മത്തിലും ധർമ്മാധർമ്മജീവിതങ്ങളിലും വിശ്വസിക്കാതിരിക്കാനും പ്രേരിപ്പിക്കുന്നു. മദ്യപിച്ചും മാംസം ഭക്ഷിച്ചും പരിഷ്കാരികളെന്ന് തോന്നിപ്പിക്കുന്നവരായിത്തീരേണ്ടത് എങ്ങനെയെന്നും പഠിപ്പിക്കുന്നു. എങ്കിലും ജനങ്ങൾ ഇപ്പോഴും പാപകരമായ ജീവിതത്തിന്റെ ആ നാല് പ്രവൃത്തികൾ - അവിഹിത ലൈംഗികം, മാംസഭക്ഷണം, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, ചൂതാട്ടം ഇവയെ ഭയപ്പെടുന്നു. മതപരമായ ഒരുത്സവമുണ്ടാകുമ്പോൾ അവർ ആയിരക്കണക്കായി ഒന്നിച്ചുചേരുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ ഞങ്ങൾക്ക് യഥാർത്ഥത്തിലുള്ള അനുഭവമുണ്ട്. കൃഷ്ണാവബോധപ്രസ്ഥാനം കൽക്കത്ത, മുംബൈ, മദ്രാസ്, അഹമ്മദാബാദ്, ഹൈദരാബാദ് തുടങ്ങിയ വലിയ നഗരങ്ങളിൽ സങ്കീർത്തന ഉത്സവം നടത്തുമ്പോൾ ശ്രവണം ചെയ്യാൻ ആയിരക്കണക്കിന് ജനങ്ങൾ എത്തുന്നു. പലപ്പോഴും ഞങ്ങൾ ഇംഗ്ലീഷിലാണ് സംസാരിക്കുക. ഭൂരി പക്ഷം ആളുകൾക്കും ഇംഗ്ലീഷ് മനസ്സിലാകില്ലെങ്കിലും അവർ കേൾക്കാൻ വരുന്നു. എന്തിന് ആൾദൈവങ്ങളാകുന്ന വ്യക്തിത്വങ്ങൾ പ്രഭാഷണം ചെയ്യുമ്പോൾപോലും കേൾക്കാൻ ആയിരങ്ങൾ ഒത്തുചേരുന്നു. കാരണം, ഭാരതത്തിൽ ജനിക്കുന്ന എല്ലാവരും സ്വാഭാവികമായി ആധ്യാത്മിക താത്പര്യമുള്ളവരും ആധ്യാത്മിക ജീവിതത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ പഠിപ്പിക്കപ്പെട്ടവരുമാണ്; അവർക്ക് വൈദികതത്ത്വങ്ങളിൽ വളരെ കുറച്ചു പരിശീലനം കൂടി നൽകേണ്ട കാര്യമേയുള്ളൂ. അതുകൊണ്ട് ശ്രീചൈതന്യമഹാപ്രഭു ഇവിടെ പറയുന്നു, ജന്മ സാർത്ഥക കരി' കര പര ഉപകാര -  ഒരു ഭാരതീയന് വൈദിക തത്ത്വങ്ങളിൽ ശിക്ഷണം ലഭിക്കുന്നപക്ഷം അവന് ലോകത്തിന് മുഴുവൻ പ്രയോജനകരമായ ക്ഷേമ പ്രവർത്തികൾ ചെയ്യാൻ സാധിക്കും.


ഇന്ന് കൃഷ്ണാവബോധത്തിന്റെ അഥവാ ഈശ്വരാവബോധത്തിന്റെ അഭാവം മൂലം ലോകം മുഴുവൻ പാപജീവിതത്തിന്റെ നാല് തത്ത്വങ്ങളാൽ മാംസഭക്ഷണം, അവിഹിത ലൈംഗികജീവിതം, ചൂതാട്ടം, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം - മറയ്ക്കപ്പെട്ട് അന്ധകാരത്തിലാണ്. അതിനാൽ പാപപ്രവൃത്തികളിൽനിന്ന് വിട്ടുനിൽക്കാൻ ജനങ്ങളെ പഠിപ്പിക്കുന്നതിന് ആരോഗ്യകരമായ ഒരു പ്രചാരണത്തിന്റെ ആവശ്യമുണ്ട്. ഈ ഉദ്യമം സമാധാനവും സമൃദ്ധിയും നൽകും; തെമ്മാടികളുടെയും കളളന്മാരുടെയും ദുർമാർഗ്ഗികളുടെയും സംഖ്യ കുറയ്ക്കുകയും മുഴുവൻ മനുഷ്യ സമൂഹത്തെയും ഈശ്വരാവബോധമുള്ളവരാക്കുകയും ചെയ്യും.


അത്യന്തം ദുർമാർഗ്ഗികളായിരുന്നവർ ഇപ്പോൾ ഉത്കൃഷ്ടരായ സാധുവര്യന്മാരായി എന്നതാണ് ഞങ്ങൾ കൃഷ്ണാവബോധ പ്രസ്ഥാനത്തെ ലോകം മുഴുവൻ വ്യാപിപ്പിച്ചതിന്റെ പ്രായോഗികഫലം. ലോകത്തിനുവേണ്ടിയുള്ള ഒരു ഭാരതീയന്റെ മാത്രം വിനീതമായ സംഭാവനയാണിത്. ഭഗവാൻ ശ്രീ ചൈതന്യമഹാപ്രഭു  ഉപദേശിച്ചതുപോലെ എല്ലാ ഭാരതീയരും ഈ പാത സ്വീകരിക്കുന്നപക്ഷം, അത് ഭാരതം ലോകത്തിന് നൽകുന്ന ഏറ്റവും ശ്രേഷ്ഠമായ സമ്മാനമായിരിക്കും. അപ്രകാരം ഭാരതത്തിന്റെ മഹിമ വാഴ്ത്തപ്പെടുകയും ചെയ്യും. ഭാരതം ഇപ്പോൾ ഒരു ദരിദ്ര രാജ്യമായാണ് അറിയപ്പെടുന്നത്. അമേരിക്കയിൽ നിന്നോ അതുപോലെ ഐശ്വര്യമുള്ള മറ്റേതെങ്കിലും രാജ്യത്തുനിന്നോ ഏതെങ്കിലും ഒരാൾ ഇന്ത്യയിലേക്ക് പോകുമ്പോൾ അവിടെ ധാരാളം ആളുകൾ നടപ്പാതകളിൽ കിടക്കുന്നതും ദിവസം രണ്ടുനേരത്തെ ആഹാരത്തിന് മാർഗ്ഗമില്ലാതെ വലയുന്നതും കാണുന്നു. ദാരിദ്രബാധിതരായ ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കുവേണ്ടിയെന്ന പേരിൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ധനം സ്വരൂപിക്കുന്ന സ്ഥാപനങ്ങളുണ്ടെങ്കിലും, അവരത് സ്വന്തം ഇന്ദ്രീയ സുഖത്തിനുവേണ്ടി ചെലവഴിക്കുന്നു. ഇപ്പോൾ ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ ആജ്ഞപ്രകാരം കൃഷ്ണാവബോധപ്രസ്ഥാനം ആരംഭിക്കപ്പെട്ടിരിക്കുന്നു. ജനങ്ങൾക്ക് ഈ പ്രസ്ഥാനത്തിന്റെ പ്രയോജനവും ലഭിക്കുന്നു. അതുകൊണ്ട് ഇപ്പോൾ ഈ പ്രസ്ഥാനത്തിന്റെ പ്രാധാന്യം പരിഗണിക്കേണ്ടതും, ഈ സമ്പ്രദായം പ്രചരിപ്പിക്കുന്നതിനായി ഇന്ത്യയ്ക്ക് പുറത്തുപോകാൻ ധാരാളം ഇന്ത്യക്കാരെ പരിശീലിപ്പിക്കേണ്ടതും ഇന്ത്യയ്ക്ക് നേതൃത്വം നൽകുന്ന ആളുകളുടെ കർത്തവ്യമാണ്. ജനങ്ങൾ അത് സ്വീകരിക്കുകയും ഇൻഡ്യക്കാരായ ജനങ്ങളും ലോകത്തിലെ മറ്റ് ജനങ്ങളും തമ്മിൽ സഹകരണം ഉണ്ടാവുകയും ശ്രീചൈതന്യ മഹാപ്രഭുവിന്റെ ദൗത്യം അങ്ങനെ സഫലമാവുകയും ചെയ്യും. ശ്രീചൈതന്യ മഹാപ്രഭു അപ്പോൾ ലോകത്തിൽ മുഴുവൻ പുകഴ്ത്തപ്പെടും, ജനങ്ങൾ സ്വാഭാവികമായും ഇഹത്തിലും പരത്തിലും സന്തോഷവും സമാധാനവും അഭിവൃദ്ധിയും ഉള്ളവരായിത്തീരും. കാരണം, ഭഗവദ്ഗീതയിൽ പറഞ്ഞിട്ടുളളതുപോലെ ഭഗവാൻ കൃഷ്ണനെ അറിയുന്ന ഏതൊരുവനും വളരെ എളുപ്പം മുക്തി, അഥവാ ജനനമരണങ്ങളുടെ ആവർത്തനത്തിൽ നിന്നുള്ള മോചനം ലഭിക്കുകയും ഭഗവദ്ധാമത്തിലേക്ക് തിരിച്ചു പോവുകയും ചെയ്യും. ആകയാൽ അപായകരമായ ആശയക്കുഴപ്പങ്ങളിൽ നിന്ന് ലോകത്തെ രക്ഷിക്കുന്നതിനായി മഹാപ്രഭു തന്റെ സമ്പ്രദായത്തിന്റെ ഒരു പ്രചാരകനാകാൻ ഓരോ ഭാരതീയനോടും അഭ്യർത്ഥിക്കുന്നു.


ഇത് ഭാരതീയരുടെ മാത്രം കർത്തവ്യമല്ല, മറിച്ച് എല്ലാവരുടെയും കർത്തവ്യമാണ്. അമേരിക്കക്കാരും യൂറോപ്യരുമായ യുവതീയുവാക്കൾ ഈ പ്രസ്ഥാനത്തോട് ഗൗരവപൂർവം സഹകരിക്കുന്നതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. മനുഷ്യസമൂഹത്തിന് വേണ്ടിയുളള ഏറ്റവും ശ്രേഷ്ഠമായ ക്ഷേമപ്രവൃത്തി മനുഷ്യന്റെ ഈശ്വരാവബോധം അഥവാ കൃഷ്ണാവ ബോധം ഉണർത്തുക എന്നതാണെന്ന് ഒരുവൻ നിശ്ചയമായും അറിഞ്ഞിരിക്കണം. അതിനാൽ എല്ലാവരും ഈ മഹാപ്രസ്ഥാനത്തെ സഹായിക്കണം. ഇത് ശ്രീമദ്ഭാഗവതം പത്താം സ്കന്ധം, ഇരുപത്തിരണ്ടാം അധ്യായത്തിലെ 35-ാം ശ്ലോകത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്, ഈ ശ്ലോകം ചൈതന്യ ചരിതാമൃതത്തിൽ അടുത്തതായി ഉദ്ധരിച്ചിട്ടുണ്ട്.


(ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 9.41)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆