പ്രകൃത്യാതന്നെ ഭൗതികകർമ്മങ്ങളെല്ലാം ആരേയും അമ്പരപ്പിക്കുന്നതാണ്. ഓരോ അടിവെയ്‌പിലും ആശങ്കയ്ക്കവസരമുണ്ട്. അതുകൊണ്ട് ജീവിതലക്ഷ്യം നിറവേറ്റാനുതകുന്ന വഴി കാട്ടിത്തരാൻ കഴിവുള്ള വിശ്വാസ്യനായ ഒരു ആദ്ധ്യാത്മികഗുരുവിനെ സമീപിക്കേണ്ട താണ്. താനാഗ്രഹിക്കാതെതന്നെ വന്നുപെടുന്ന ജീവിത്രപ്രശ്നങ്ങളിൽ നിന്ന് മോചനം കിട്ടാൻ ഒരു ആത്മീയാചാര്യന്റെ സഹായം തേടണമെന്ന് എല്ലാ വൈദികഗ്രന്ഥങ്ങളും വിധിക്കുന്നുണ്ട്. ആരും കൊളു ത്താതെ തന്നെ ആളിക്കത്തുന്ന കാട്ടുതീപോലെയാണ് ജീവിത പ്രശ്നങ്ങൾ. ജീവിതത്തിൽ ആഗ്രഹിക്കാതെ തന്നെ വിഭ്രാന്തികൾ വന്നു പെടുന്നു. ലോകത്തിന്റെ സ്ഥിതി അങ്ങനെയാണ്. കാട്ടുതീ ആർക്കും ആവശ്യമില്ലെങ്കിലും അത് കത്തിപ്പടരുക തന്നെചെയ്യുന്നു; നമ്മൾ സംഭ്രാന്തരാകുന്നു. ജീവിതത്തിലെ സംഭ്രാന്തികളിൽ നിന്ന് മോചനം കൈവരിക്കാനും, ശാസ്ത്രസമ്മതമായ പരിഹാരം നേടാനുമായി ക്കൊണ്ട് ഒരാൾ പാരമ്പര്യമുള്ള ആത്മീയഗുരുവിനെ സമീപിക്കേണ്ട താണെന്ന് വൈദികഗ്രന്ഥങ്ങൾ ഉപദേശിക്കുന്നു. വിശ്വാസ്യനായ ആത്മീയഗുരുവിനെ ലഭിച്ച ഒരു വ്യക്തി എല്ലാം അറിയേണ്ടതാണ്. ഭൗതികമായ സംഭ്രമങ്ങളിൽപ്പെട്ടുഴലാതെ ഒരു ആദ്ധ്യാത്മികഗുരുവിനെ സമീപിക്കണം. അതാണ് ഈ ശ്ലോകത്തിന്റെ സാരം.
ആരാണ് ഭൗതികങ്ങളായ വിഷമപ്രശ്നങ്ങളിൽപ്പെടുന്നത്? ജീവി തത്തിന്റെ സമസ്യകളെപ്പറ്റി അറിയാത്തവൻ. ബൃഹദാരണ്യകോപനിഷ ത്തിൽ (3.8.10) സംഭ്രാന്തനായ മനുഷ്യനെപ്പറ്റി പറയുന്നു.
യോ വാ ഏതദക്ഷരം ഗാർഗ്യവിദിത്വാസ്മാ-
ല്ലോകാത്പ്രൈതി സ കൃപണഃ
'ആത്മസാക്ഷാത്കാരത്തിന്റെ ശാസ്ത്രമറിയാതെ, മനുഷ്യനെന്ന നിലയിൽ ജീവിത്രപശ്നങ്ങളെ പരിഹരിക്കാതെ, പട്ടികളേയും, പൂച്ചകളേയുംപ്പോലെ ഈ ലോകം ത്യജിക്കുന്നവൻ കൃപണനാണ്.' ജീവിത്രപ്രശ്നങ്ങൾ പരിഹരിക്കുവാൻവേണ്ടി ഈ മനുഷ്യജന്മത്തെ ഉപയോഗപ്പെടുത്തുന്ന ഒരു ജീവാത്മാവിന് അത് ഒരമൂല്യസ്വത്താണ്. അതുകൊണ്ട് ഈ അവസരം വേണ്ടവിധം ഉപയോഗിക്കാത്തവൻ കൃപണൻ തന്നെ. എന്നാൽ, (ബാഹ്മണനാകട്ടെ, ഈ ശരീരത്തെ ബുദ്ധിപൂർവ്വം ജീവിത്രപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപയോഗിക്കുന്നു.
'യ ഏതദക്ഷരം ഗാർഗി വിദിത്വാസ്മാല്ലോകാത്പ്രൈതി സ ബ്രാഹ്മണഃ'
( ശ്രീല പ്രഭുപാദർ / ഭഗവദ് ഗീതാ യഥാരൂപം 2.7)