Home

Friday, October 28, 2022

സുഭദ്രാ ദേവി

 


 ശ്രീകൃഷ്ണ സുഭദ്രാ ദേവിഗവാന്റെ സഹോദരിയും വസുദേവപുത്രിയു മാണ് സുഭദ്ര. അവൾ വസുദേവരുടെ പ്രിയപുത്രി മാത്രമായിരുന്നില്ല, ശ്രീകൃഷ്ണന്റെയും ബലദേവന്റെയും പ്രിയപ്പെട്ട സഹോദരിയുമായി രുന്നു. ഇരു സഹോദരന്മാരും സഹോദരിയും പ്രസിദ്ധമായ പുരി ജഗ ന്നാഥ ക്ഷേത്രത്തിൽ പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്നു. ഇന്നും ദിവസേന ആയിരക്കണക്കിന് തീർത്ഥാടകർ ജഗന്നാഥക്ഷേത്രം സന്ദർശിക്കുന്നു. സൂര്യഗ്രഹണവേളയിൽ ഭഗവാൻ കുരുക്ഷേത്രം സന്ദർശിക്കുന്നതും, അനന്തരം വൃന്ദാവനവാസികളെ വീണ്ടും കണ്ടുമുട്ടുന്നതിന്റെയും സ്മര ണാർത്ഥമാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. സന്ദർഭത്തിൽ ശ്രീമതി രാധാറാണിയുടെയും, ശ്രീകൃഷ്ണ ഭഗവാന്റെയും സമാഗമം അത്യധികം കരുണാത്മകമാകുന്നു. ശ്രീ ചൈതന്യ മഹാപ്രഭു, രാധാറാണി യുടെ ഹർഷോന്മാദത്തിൽ എപ്പോഴും ജഗന്നാഥപുരിയിലുള്ള ശ്രീക ഷ്ണ ഭഗവാനെ കാണുന്നതിന് അതിയായി ആഗ്രഹിച്ചിരുന്നു. അർജു നൻ ദ്വാരകാപുരിയിൽ വസിച്ചിരുന്ന വേളയിൽ, സുഭദ്രയെ തന്റെ പത്നി യായി ലഭിക്കണമെന്ന് തന്റെ ഉൽക്കടമായ ആഗ്രഹം ശ്രീകൃഷ്ണ ഭഗ വാനെ അറിയിച്ചു. എന്നാൽ ഭഗവാന്റെ ജ്യേഷ്ഠൻ ബലദേവൻ സുഭ ദ്രയെ മറ്റാർക്കോ വിവാഹം ചെയ്തുകൊടുക്കുന്നതിനുള്ള ഒരുക്കങ്ങ ളിൽ വ്യാപൃതനായിരിക്കുന്നുവെന്ന് മനസ്സിലാക്കിയിരുന്ന ശ്രീകൃഷ്ണൻ, ബലദേവന്റെ ഒരുക്കങ്ങൾക്ക് വിഘ്നം നിൽക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ആകയാൽ സുഭദ്രയെ അപഹരിച്ചുകൊണ്ടുപോയി വിവാഹം കഴിക്കാൻ ഉപദേശിച്ചു. അതിൻപ്രകാരം എല്ലാവരും ദൈവതപർവതത്തിൽ ഉല്ലാസ യാത്ര പോയ വേളയിൽ ശ്രീകൃഷ്ണ ഭഗവാന്റെ ആസൂത്രിത പദ്ധതിയ നുസരിച്ച് അർജുനൻ, സുഭദ്രയെ അപഹരിക്കുന്നതിൽ വിജയിച്ചു. എന്നാൽ വൃത്താന്തം ശ്രവിച്ച ബലദേവൻ, അർജുനന്റെ പ്രവൃത്തിയിൽ അത്യന്തം കോപിഷ്ടനാകുകയും, അർജുനനെ വധിക്കാൻ തുനിയുകയും ചെയ്തു. എന്നാൽ അർജുനന് മാപ്പ് നൽകാൻ ശ്രീകൃഷ്ണ ഭഗവാൻ ഭ്രാതാവ് ബലരാമനെ അനുനയിപ്പിച്ചു. അനന്തരം, സുഭദ്രയെ അർജുനൻ യഥാവിധി പരിണയിക്കുകയും, അഭിമന്യു ജനിക്കുകയും ചെയ്തു. അഭിമന്യുവിന്റെ അകാല മരണത്തിൽ സുഭദ്ര അത്യന്തം മനഃ പീഢ അനുഭവിച്ചു. എന്നാൽ, പരീക്ഷിത്തിന്റെ ജനനത്തോടെ സുഭദ സന്തോഷവതിയാകുകയും, ആശ്വസിക്കുകയും ചെയ്തു.

 

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

 

ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ രേ

 

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

 

 

ഹരേ കൃഷ്ണ 🙏

 

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

 

 

ടെലഗ്രാം

 

🔆🔆🔆🔆🔆🔆🔆🔆

 

https://t.me/suddhabhaktimalayalam

 

 വാട്സ്ആപ്പ്


🔆🔆🔆🔆🔆🔆🔆🔆



https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

 

🔆🔆🔆🔆🔆🔆🔆🔆

 

https://www.suddhabhaktimalayalam.com