Home

Monday, January 30, 2023

ഭൗതിക ശരീരത്തിൽ നിന്ന് മോചിതനായ ശേഷം ആത്മാവ് എവിടെ പോകുന്നു?



നിശ്രേയസ എന്നാൽ "ആത്യന്തികമായ വിധി എന്നാണർത്ഥം. സ്വ-സംസ്ഥാന എന്ന പദം ഇത് നിർവ്യക്തികവാദികൾക്ക് തങ്ങാൻ പ്രത്യേകമായൊരു സ്ഥാനമില്ലെന്ന് സൂചിപ്പിക്കുന്നു. നിർവ്യക്തികവാദികൾ അവരുടെ വ്യക്തിത്വം ത്യജിക്കുന്നതിനാൽ ജീവസ്ഫുലിംഗം ഭഗവാന്റെ അതീന്ദ്രിയ ശരീരത്തിൽ നിന്നുത്ഭവിക്കുന്ന വ്യക്തിരഹിത തേജസിൽ വിലയം പ്രാപിക്കുന്നു. പക്ഷേ ഭക്തന് പ്രത്യേകമായൊരു ഭവനമുണ്ട്. ഗ്രഹങ്ങൾ സൂര്യപ്രകാശത്തിൽ സ്ഥിതി ചെയ്യുന്നു. പക്ഷേ സൂര്യപ്രകാശത്തിന് സ്ഥിതി ചെയ്യാൻ പ്രത്യേകമായൊരു സ്ഥലമില്ല. ഒരുവൻ ഒരു പ്രത്യേക ഗ്രഹത്തിലെത്തിയാൽ അവിടെ അവന് വിശ്രമിക്കാൻ സ്ഥലമുണ്ടാകും. കൈവല്യമെന്നപേരിൽ അറിയപ്പെടുന്ന, നാനാദിക്കിലും പരമാനന്ദകരമായ പ്രകാശം പരത്തുന്ന ആത്മീയാകാശമുണ്ട്. പരമദിവ്യോത്തമപുരുഷൻ ഭഗവാന്റെ സംരക്ഷണത്തിലാണത്. ഭഗവദ്ഗീത (14.27) പ്രസ്താവിച്ചിട്ടുള്ളതുപോലെ ബ്രഹ്മണോ ഹി പ്രതിഷ്ഠാഹം: നിർവ്യക്തിക ബ്രഹ്മതേജസ് പരമദിവ്യോത്തമപുരുഷൻ ഭഗവാന്റെ ശരീരത്തലാണ് വിശ്രമിക്കുന്നത്. മറ്റു വാക്കുകളിൽ, പരമദിവ്യോത്തമപുരുഷൻ ഭഗവാന്റെ ശരീരതേജസാണ് കൈവല്യം, അഥവാ നിർവ്യക്തിക ബ്രഹ്മം. ആ നിർവ്യക്തിക തേജസിൽ വൈകുണ്ഠങ്ങളെന്ന് അറിയപ്പെടുന്ന ആത്മീയ ഗ്രഹങ്ങളുണ്ട്. കൃഷ്ണലോകമാണ് അവയിൽ പ്രധാനം. ചില ഭക്തന്മാർ വൈകുണ്ഠ ഗ്രഹങ്ങളിലേക്കും, ചിലർ കൃഷ്ണലോക ഗ്രഹത്തിലേക്കും ഉയർത്തപ്പെടും. ഒരു പ്രത്യേക ഭക്തന്റെ ഇച്ഛപ്രകാരം അവന് സ്വ-സംസ്ഥാനം എന്നപേരിൽ അറിയപ്പെടുന്ന പ്രത്യേക ഭവനം നൽകപ്പെടും. അവൻ ആഗ്രഹിച്ചതുപോലുള്ള വിധിയാണത്. ഭക്തിയുതസേവനത്തിൽ മുഴുകുന്ന ഭക്തന്, ഭൗതിക ശരീരത്തിലായിരിക്കുമ്പോൾത്തന്നെ അവന്റെ വിധിയന്തെന്ന് അറിയാൻ സാധിക്കും, ആകയാൽ അവൻ ഇളക്കമില്ലാതെ, സംശയമില്ലാതെ ഭക്തിയുത സേവനത്തിൽ മുഴുകുകയും, ശരീരം വെടിഞ്ഞാലുടൻ, അവൻ ചെന്നെത്താൻ സ്വയം തയ്യാറെടുത്തിരുന്ന അവന്റെ വിധിയിൽ ചെന്നെത്തുകയും ചെയ്യും. ആ ഭവനത്തിൽ എത്തിക്കഴിഞ്ഞാൽ അവൻ പിന്നീട് ഭൗതികലോകത്തിലേക്ക് മടങ്ങിവരില്ല.


ഇവിടെ ഉപയോഗിച്ചിട്ടുള്ള ലിംഗാത് വിനിർഗമേ എന്ന വാക്ക്, “സ്ഥൂലവും സൂക്ഷ്മവുമായ രണ്ടു തരം ഭൗതിക ശരീരങ്ങളിൽ നിന്നും സ്വതന്ത്രനായ ശേഷം" എന്നർത്ഥമാക്കുന്നു. സൂക്ഷ്മ ശരീരം മനസ്, ബുദ്ധി, മിത്ഥ്യാഹങ്കാരം, മലിനീകരിക്കപ്പെട്ട അവബോധം എന്നിവയാലും, സ്ഥൂലശരീരം ഭൂമി, ജലം, അഗ്നി, വായു, സൂക്ഷ്മാകാശം എന്നിവയാലും നിർമിതമാണ്. ആത്മീയ ലോകത്തിലേക്ക് മാറ്റപ്പെടുമ്പോൾ ഒരുവൻ ഈ ഭൗതിക ലോകത്തിലെ അവന്റെ സൂക്ഷ്മവും സ്ഥൂലവുമായ രണ്ട് ശരീരങ്ങളും ഉപേക്ഷിക്കുന്നു. ആത്മീയാകാശത്തിലേക്ക് തന്റെ പരിശുദ്ധമായ ആത്മീയ ശരീരത്തിൽ പ്രവേശിക്കുന്ന അവൻ ഏതെങ്കിലുമൊരു ആത്മീയ ഗ്രഹത്തിൽ തങ്ങുന്നു. നിർവ്യക്തികവാദികളും സൂക്ഷ്മവും സ്ഥൂലവുമായ ഭൗതിക ശരീരങ്ങളുപേക്ഷിച്ച് ആ ആദ്ധ്യാത്മികാകാശത്തിൽ എത്തിപ്പെടുമെങ്കിലും, അവർ ആദ്ധ്യാത്മിക ഗ്രഹങ്ങളിൽ സ്ഥിതരാക്കപ്പെടാതെ അവരാഗ്രഹിച്ചതുപോലെ ഭഗവാന്റെ അതീന്ദ്രിയ ശരീരത്തിൽ നിന്നുത്ഭവിക്കുന്ന ആദ്ധ്യാത്മികതേജസിൽ അലിഞ്ഞുചേരാൻ അനുവദിക്കപ്പെടും. സ്വ-സംസ്ഥാനം എന്നവാക്കും വളരെ അർത്ഥവത്താണ്. ഒരു ജീവസത്ത സ്വയം തയ്യാറെടുക്കുന്നതുപോലെ അവന്റെ ഭവനം നേടുന്നു. നിർവ്യക്തിക ബ്രഹ്മജേതസ് നിർവ്യക്തികവാദികൾക്ക് വാഗ്ദാനം ചെയ്യപ്പട്ടിട്ടുള്ളതാണ്. പരമദിവ്യോത്തമപുരുഷനായ ഭഗവാനുമായി വൈകുണ്ഠത്തിലെ അദ്ദേഹത്തിന്റെ നാരായണരൂപത്തോടോ, കൃഷ്ണലോകത്തിലെ കൃഷ്ണനോടോ സഹവസിക്കണമെന്നാഗ്രഹിക്കുന്നവർ ആ ഭവനങ്ങളിൽ എത്തിച്ചേരും. ആ ഭവനങ്ങളിൽ നിന്ന് പിന്നീടൊരിക്കലും അവർ തിരികെ പോരുകയുമില്ല,


(ശ്രീമദ് ഭാഗവതം 3/27/28-29/ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ആത്മാവ് ശാശ്വതമാണ്

 



ആത്മാവും ശരീരവും തമ്മിലുള്ള അന്തരം ഗ്രഹിക്കുന്ന പ്രധാനപ്പെട്ട ശ്ലോകമാണിത്. ഭഗവദ്ഗീത(2. 20)യിൽ പ്രസ്താവിച്ചിട്ടുളളതുപോലെ ആത്മാവ് ശാശ്വതമാണ്.


ന ജായതേ മൃയതേ വാ കദാചിൻ

നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ

അജോ നിത്യഃ ശ്വാശതോ £യം പുരാണോ 

ന ഹന്യതേ ഹന്യമാനേ ശരീരേ


“ആത്മാവിന് ഒരിക്കലും ജനനമരണങ്ങളില്ല. അത് ഉണ്ടായിട്ടില്ല. ഭാവിയിൽ ഉണ്ടാവുകയുമില്ല. അജനും നിത്യനും ശാശ്വതനും പ്രാചീനനുമാണത്. ശരീരം നശിക്കുമ്പോൾ അതിന് മരണമില്ല "നിത്യനായ ആത്മാവിന് ഈ ഭൗതികശരീരത്തിന് സംഭവിക്കുന്നതുപോലുള്ള രൂപാന്തരണമോ ക്ഷയമോ ഇല്ല. ഇവിടെ കൊടുത്തിട്ടുള്ള ഒരു വൃക്ഷത്തിന്റെയും, അതിന്റെ പുഷ്പങ്ങളുടെയും ഫലങ്ങളുടെയും ഉദാഹരണം വളരെ ലളിതവും വ്യക്തവുമാണ്. ഒരു വൃക്ഷം വളരെ വളരെ വർഷങ്ങളോളം നിലനിൽക്കുന്നു, പക്ഷേ അതിന്റെ പുഷ്പങ്ങളും ഫലങ്ങളും കാലികമായ വ്യതിയാനങ്ങൾക്കനുസരിച്ച് ആറ് രൂപാന്തരീകരണങ്ങൾക്ക് വിധേയമാകുന്നു. രാസസംയോജനത്തിലൂടെ ജീവൻ ഉത്പാദിപ്പിക്കാൻ ആധുനിക രസതന്ത്രജ്ഞരുടെ വിഡ്ഢിത്ത സിദ്ധാന്തം ശരിയാണെന്ന് അംഗീകരിക്കാനാവില്ല. ഒരു മനുഷ്യജീവിയുടെ ഭൗതിക ശരീരം ഉടലെടുക്കുന്നത് അണ്ഡത്തിന്റെയും ബീജത്തിന്റെയും സംയോജനത്തിലൂടെയാണ്. പക്ഷേ ലൈംഗിക വേഴ്ചയ്ക്കു ശേഷം അണ്ഡത്തിന്റെയും ബീജത്തിന്റെയും സംയോജനം നടന്നാലും എപ്പോഴും ഗർഭം സംഭവിക്കുന്നില്ലെന്നതാണ് ജന്മത്തിന്റെ ചരിത്രം. അണ്ഡ-ബീജ മിശ്രിതത്തിൽ ആത്മാവ് പ്രവേശിക്കാത്തിടത്തോളം ഗർഭമുണ്ടാകാനുളള യാതൊരു സാധ്യതയുമില്ല. ആത്മാവ് ആ മിശ്രിതത്തിന്റെ ആശയം നേടുമ്പോൾ ജനനം, നിലനിൽപ്പ്, വളർച്ച, രൂപാന്തരീകരണം, ക്ഷയം, നാശം എന്നിവ സംഭവിക്കുന്നു. ഒരു വൃക്ഷത്തിന്റെ പുഷ്പങ്ങളും ഫലങ്ങളും കാലികമായ വ്യതിയാനങ്ങൾക്കനുസരിച്ച് വരികയും പോവുകയും ചെയ്യുന്നു, പക്ഷേ വൃക്ഷം വളരെ വളരെ വർഷങ്ങളോളം നിലനിൽക്കുന്നു. അതേപോലെ, ദേഹാന്തരപ്രാപ്തി നടത്തുന്ന ആത്മാവ് അനവധി ഭൗതിക ശരീരങ്ങൾ സ്വീകരിക്കുന്നു. ശരീരങ്ങൾ ആറ് രൂപാന്ത രീകരണങ്ങൾക്ക് വിധേയമാകുമ്പോഴും ആത്മാവ് മാറ്റമില്ലാതെ അതുപോ ലെ നിലനിൽക്കുന്നു (അജോ നിത്യഃ ശാശ്വതോ £യം പുരാണോ ന ഹന്യതേ ഹന്യമാനേ ശരിരേ). ആത്മാവ് ശാശ്വതവും നിത്യവുമാണ്. പക്ഷേ ആത്മാവ് സ്വീകരിക്കുന്ന ശരീരങ്ങൾ മാറ്റമുളളവയാണ്.


ആത്മാവ് രണ്ടു തരത്തിലുണ്ട് - പരമാത്മാവും(ഭഗവാൻ), വ്യക്തിഗതാത്മാവും (ജീവസത്ത). വ്യക്തിഗതാത്മാവിന് വിവിധ ശാരീരിക വ്യതിയാനങ്ങൾ സംഭവിക്കുന്നതുപോലെ, പരമാത്മാവിൽ സൃഷ്ടിയുടെ വിവിധയുഗാന്തരങ്ങൾ സംഭവിക്കുന്നു. ഇതു സംബന്ധിച്ച് ശ്രീല മധാചാര്യർ ഇങ്ങനെ പറയുന്നു.


ഷഡ് വികാരാഃ ശരീരസ്യ ന വിഷ്ണോസ്  തദ്-ഗതസ്യ ച

തദ്-അധീനം ശരീരം ച ജ്ഞാത്വാ തൻ മമതാം ത്യജേത്


ശരീരം ആത്മാവിന്റെ ബാഹ്യസവിശേഷത മാത്രമാകയാൽ, ആത്മാവ് ശരീരത്തെ ആശ്രയിക്കുന്നില്ല; മറിച്ച്, ശരീരം ആത്മാവിന്റെ ആശയത്തിലാണ്. ഈ സത്യം അറിയുന്ന ഒരുവന് അവന്റെ ശരീരത്തിന്റെ സംരക്ഷണത്തിൽ അമിതമായ ആകാംക്ഷ ഉണ്ടാകുന്നില്ല. ശരീരത്തെ എന്നെന്നേക്കുമായി സംരക്ഷിക്കുവാൻ സാധ്യമല്ല. അന്തവന്ത ഇമേ  ദേഹാ നിത്യസ്യോക്താഃ ശരീരിണഃ ഭഗവദ്ഗീത(2.18)യിലെ പ്രസ്താവനയാണിത്. ഭൗതിക ശരീരം അന്തവത് അഥവാ നശ്വരമാണ്. ശരീരത്തിനുളളിലെ ആത്മാവ് ശാശ്വതമാണ് (നിത്യസ്യോക്താഃ ശരീരിണഃ ). വിഷ്ണുഭഗവാനും അദ്ദേഹത്തിന്റെ വിഭിന്നാംശങ്ങളായ വ്യക്തിഗതാത്മാക്കളും ശാശ്വതരാണ്. നിത്യോ നിത്യാനാം ചേതനശ് ചേതനാനാം, വിഷ്ണുഭഗവാൻ മുഖ്യസത്തയും, ജീവാത്മാക്കൾ വിഷ്ണുവിന്റെ അംശങ്ങളുമാണ്. നാനാതരത്തിലുള്ള ശരീരങ്ങളെല്ലാം തന്നെ - ബൃഹത്തായ വിശ്വരൂപം മുതൽ ഒരുറുമ്പിന്റെ ചെറിയ ശരീരം വരെ -  നാശമുള്ളതാണ്, എന്നാൽ പരമാത്മാവും ഗുണത്തിൽ അതിനോടു തുല്യമായ ജീവാത്മാവും നിത്യമായി നിലനിൽക്കുന്നു. 


(ശ്രീമദ് ഭാഗവതം 7/7/18/ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


മനസ്സിനെ നിയന്ത്രിക്കുന്നതെങ്ങിനെ ?



ഭഗവാന്റെ പാദപ്രമങ്ങളിലുറപ്പിക്കാതെ മനസ്സിനെ നിയന്ത്രിക്കാൻ കഴിയില്ല. ഭഗവദ്ഗീത(6.34)യിൽ അർജുനൻ പറയുന്നതുപോലെ


ചഞ്ചലം ഹി മനഃ കൃഷ്ണ പ്രമാഥി ബലവദ് ദൃഢം

തസ്യാഹം നിഗ്രഹം മന്യേ വായോർ ഇവ സുദുഷ്കരം


“അല്ലയോ കൃഷ്ണാ, മനസ്സ് ചഞ്ചലവും, പ്രക്ഷുബ്ധവും, വഴങ്ങാത്തതും, ബലമേറിയതുമാണ്. അതിനെ നിയന്ത്രിക്കാൻ കാറ്റിനെ പിടിച്ചു നിർത്തുന്നതിനെക്കാൾ പ്രയാസമുണ്ടെന്ന് എനിക്ക് തോന്നുന്നു.” മനസ്സിനെ ഭഗവദ് സേവനങ്ങളിൽ ഉറപ്പിക്കുകയാണ് അതിനെ നിയന്ത്രിക്കാനുളള വിശ്വാസ്യമായ ഏക പ്രക്രിയ. മനസ്സിന്റെ ആജ്ഞയനുസരിച്ച് നാം ശത്രുക്കളെയും മിത്രങ്ങളെയും സൃഷ്ടിക്കുന്നു, പക്ഷേ വാസ്തവത്തിൽ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. പണ്ഡിതാഃ സമ-ദർശിനഃ സമഃ സർവേഷു ഭൂതേഷു മദ്-ഭക്തിം ലഭതേ പരാം. ഇത് മനസ്സിലാക്കുക എന്നതാണ് ഭക്തിയുതസേവനത്തിന്റെ സാമ്രാജ്യത്ത് പ്രവേശിക്കാൻ പ്രഥമമായി വേണ്ടത്.


(ശ്രീമദ് ഭാഗവതം 7/8/9/ ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

Friday, January 27, 2023

ആത്മാവിനെ ആവരണം ചെയ്യുന്ന അഹങ്കാരത്തിൻ്റെ അഞ്ച് തലങ്ങൾ.




ആത്മാവിനെ ആവരണം ചെയ്യുന്ന അഹങ്കാരത്തിൻ്റെ അഞ്ച് തലങ്ങൾ.


🔆🔆🔆🔆🔆🔆🔆🔆


ആത്മാവിനെ ആവരണം ചെയ്യുന്ന അഹങ്കാരത്തിൻ്റെ അഞ്ച് തലങ്ങളെക്കുറിച്ച് ശ്രീല പ്രഭുപാദർ "കൃഷ്ണ" എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നു. ശരീരത്തിനുള്ളിൽ അസ്തിത്വത്തിന് അഞ്ചു വ്യത്യസ്ത വിഭാഗങ്ങളുണ്ട്. അന്നമയം, പ്രാണമയം മനോമയം, വിജ്ഞാനമയം, ആനന്ദമയം,(ഇവ തൈത്തിരീയ ഉപനിഷത്തിലെ ബ്രഹ്മാനന്ദവല്ലിയിൽ ക്രമമായി പറഞ്ഞിരിക്കുന്നു) ജീവിതാരംഭത്തിൽ ജീവികളെല്ലാം ഭക്ഷണ പ്രധാനികളാണ്, മനുഷ്യ ശിശുവും മൃഗവും, എല്ലാം നല്ല ഭക്ഷണം കൊണ്ടു മാത്രമേ സംതൃപ്തരാകൂ. ധാരാളമായി ഭക്ഷിക്കുന്നതിൽ മാത്രം താത്പര്യമുള്ള ഈ അവബോധത്തെയാണ് അന്നമയം എന്നു വിളിക്കുന്നത്. അന്നം എന്നാൽ ഭക്ഷണം. ഇതെത്തുടർന്ന് ജീവൻ നിലനിർത്തുന്നതിലാണ് ശ്രദ്ധ അഥവാ ജീവൻ രക്ഷിക്കുന്നതിലാണു താത്പര്യം എന്നു വച്ചാൽ ആക്രമിക്കപ്പെടാതെയോ നശിപ്പിക്കപ്പെടാതെയോ ജീവിതം തുടരാൻ കഴിഞ്ഞാൽ സന്തോഷമായി എന്ന അവസ്ഥ, ഇതാണ് പ്രാണമയം എന്നു വിശേഷിപ്പിക്കുന്ന ഘട്ടം. പ്രാണരക്ഷാവബോധം എന്നുവേണമെങ്കിൽ പറയാം. ഇതിനുശേഷം ഒരുവൻ മനോവിതാനത്തിലെത്തുമ്പോൾ അതിനെ മനോമയം എന്നു പറയും. ഭൗതിക നാഗരികത പ്രധാനമായും അന്നമയം, പ്രാണമയം, മനോമയം എന്നീ മൂന്ന് ഘട്ടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. പരിഷ്കൃത മനുഷ്യന്റെ ആദ്യത്തെ പരിഗണന സാമ്പത്തിക വികാസമാണ്. രണ്ടാമത്തേത് പ്രതിരോധം, മൂന്നാമത്തേത് മാനസികാഭ്യൂഹം, മറ്റൊരു തരത്തിൽ പറഞ്ഞാൽ മൂല്യങ്ങളെക്കുറിച്ചുള്ള ദാർശനിക സമീപനം.  


“ദാർശനിക ജീവിതത്തിന്റെ പരിണാമ പ്രക്രിയയിലൂടെ ബൗദ്ധികമായ ജീവിതത്തിന്റെ വിതാനത്തിലെത്തിതാൻ ഈ ഭൗതിക ശരീരമല്ലെന്നും ആത്മാവാണെന്നും മനസ്സിലാക്കിയാൽ, അവൻ വിജ്ഞാനമയഘട്ടത്തിൽ സ്ഥിതിചെയ്യുന്നു. തുടർന്ന്, ആത്മീയ ജീവിതത്തിന്റെ പരിണാമത്തിലൂടെ ഒരുവൻ സർവേശ്വരനെക്കുറിച്ച് അതായത് പരമാത്മാവിനെക്കുറിച്ചുള്ള ബോധത്തിലെത്തിച്ചേരുന്നു. സർവേശ്വരനുമായുള്ള ബന്ധം വളർത്തി ഭക്തിയുതസേവനം അനുഷ്ഠിച്ചാൽ ആ ഘട്ടത്തിനാണ് കൃഷ്ണാവബോധം അഥവാ ആനന്ദമയഘട്ടം എന്നു പറയുന്നത്. ജ്ഞാനത്തിന്റെയും നിത്യതയുടെയും പരമാനന്ദം നിറഞ്ഞ ജീവിതമാണ് ആനന്ദമയം, വേദാന്ത സൂത്രത്തിൽ പറയുന്നതു പോലെ ആനന്ദമയോ£ഭ്യാസാത്. പരബ്രഹ്മവും ബ്രഹ്മവും അഥവാ പരമപുരുഷനും ജീവാത്മാക്കളും സ്വാഭാവേന തന്നെ ആനന്ദപൂർണ്ണരാണ്. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം എന്നീ ജീവിതത്തിന്റെ


താഴത്തെ നാലു ഘട്ടത്തിൽ കഴിയുന്നിടത്തോളം കാലം ജീവാത്മാവ് ഭൗതിക ജീവിതത്തിൽ കഴിയുന്നതായി കണക്കാക്കപ്പെടുന്നു. എന്നാൽ, ആനന്ദമയ ഘട്ടത്തിലെത്തുന്നതോടെ അവൻ മുക്താത്മാവായി തീരുന്നു. ഈ ആനന്ദമയ ഘട്ടത്തെ ബ്രഹ്മഭൂതഘട്ടമെന്നാണ് ഭഗവദ്ഗീത വിശേഷിപ്പിക്കുന്നത്. ജീവിതത്തിലെ ബ്രഹ്മ-ഭൂത ഘട്ടത്തിൽ ഉത്കണ്ഠയോ അഭിലാഷമോ ഇല്ലെന്ന് അവിടെ പറഞ്ഞിട്ടുണ്ട്. സമസ്ത ജീവാത്മാക്കളോടും സമഭാവനയുണ്ടാക്കുന്നിടത്താണ് ഈ ഘട്ടത്തിന്റെ പ്രാരംഭം. അവിടെ നിന്ന് അത് കൃഷ്ണാവബോധത്തിന്റെ ഘട്ടമായി വികസിക്കന്നു. ആ ഘട്ടത്തിൽ സദാ പരമപുരുഷനെ സേവിക്കാനുള്ള തീവ്രാഭിലാഷം വളരുന്നു. ഭക്തിയുതസേവനത്തിൽ പുരോഗമിക്കുന്നതിനു വേണ്ടിയുള്ള ഈ തീവ്രാഭിലാഷം ഐഹികമായ വിഷയ സുഖങ്ങൾക്കു വേണ്ടിയുള്ള തീവ്രാഭിലാഷം പോലെയുള്ളതല്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ തീവ്രാഭിലാഷം ആത്മീയ ജീവിതത്തിലും നിലനിൽക്കുന്നു. എന്നാൽ അത് തികച്ചും വിശുദ്ധീകരിക്കപ്പെട്ടതാണ്. ഇന്ദ്രിയങ്ങൾ നിർമ്മലമാകുമ്പോൾ അവ അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം എന്നീ ഭൗതിക ഘട്ടങ്ങളിൽ നിന്നു വിമുക്തമായിത്തീർന്ന് ഏറ്റവും ഉയർന്ന ഘട്ടമായ ആനന്ദമയത്തിൽ, അതായത് കൃഷ്ണാവബോധത്തിലെ പരമാനന്ദത്തിൽ എത്തിച്ചേരുന്നു.


സർവേശ്വരനിൽ ലയിക്കുന്ന അവസ്ഥയെയാണ് ആനന്ദമയമായി മായാവാദി ദാർശനികർ കണക്കാക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം പരമാത്മാവും ജീവാത്മാവും ഒന്നായിത്തീരുന്ന അവസ്ഥയാണ് ആനന്ദമയം. എന്നാൽ, ഏകതയെന്നു പറയുന്നത് പരമനിൽ ലയിച്ച് ഒരുവന്റെ വ്യക്തിഗതമായ അസ്തിത്വം നഷ്ടപ്പെടുത്തുന്നതല്ല, എന്നതാണ് യാഥാർത്ഥ്യം. ആദ്ധ്യാത്മികാസ്തിത്വത്തിൽ ലയിക്കുക എന്നു പറയുന്നത് സർവേശ്വരന്റെ നിത്യതയുമായും ജ്ഞാനവുമായും ഉള്ള ഗുണപരമായ ഐക്യത്തിന്റെ സാക്ഷാത്കാരമാണ്. എന്നാൽ യഥാർത്ഥമായ ആനന്ദമയഘട്ടം പ്രാപിക്കുന്നത് ഭക്തിയുതസേവനത്തിൽ വ്യാപരിക്കുമ്പോഴാണ്. ഇക്കാര്യം ഭഗവദ്ഗീത ഉറപ്പിച്ചു പറയുന്നുണ്ട്. മദ്ഭക്തിം ലഭതേ പരാം: പരമാത്മാവും വിധേയാത്മാക്കളും തമ്മിൽ പ്രേമവിനിമയം നടക്കുമ്പോൾ മാത്രമേ ബ്രഹ്മഭൂതമായ ആനന്ദമായ ഘട്ടം പൂർണമാക്കുകയുള്ളൂ. ജീവിതത്തിന്റെ ഈ ആനന്ദമയ ഘട്ടത്തിലെത്താത്തിടത്തോളം കാലം ഒരുവന്റെ ശ്വാസോച്ഛ്വാസം കൊല്ലന്റെ ആലയിലെ ഉലയുടെ ശ്വാസോച്ഛ്വാസം പോലെയാണ്. അവന്റെ ആയുസ്സ് വൃക്ഷത്തിന്റേതുപോലെയാണ്. ഒട്ടകം, പന്നി, നായ്, തുടങ്ങിയ നികൃഷ്ടജീവികളേക്കാൾ ഒട്ടും മെച്ചമല്ല, അവൻ.


(ശ്രീമദ് ഭാഗവതം 10.87.17 / ഭാവാർത്ഥം)




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Saturday, January 21, 2023

മനുഷ്യരൂപത്തിന്റെ പ്രധാന ലക്ഷ്യം

 



മനുഷ്യരൂപത്തിന്റെ പ്രധാന ലക്ഷ്യം


🔆🔆🔆🔆🔆🔆🔆


ശ്രീല നരോത്തമ ദാസ് ഠാക്കൂർ ഇങ്ങനെ പാടിയിരിക്കുന്നു.


ഹരി ഹരി വിഫലേ ജനമാ ഗൊണായിനു

മനുഷ്യ ജനമ പായിയാ, രാധാ-കൃഷ്ണ നാ ഭജിയാ,

ജാനിയാ ശുനിയാ വിഷ ഖായിനു


ഒരു മനുഷ്യജീവിയുടെ ശരീരം അത്യന്തം മൂല്യമുളളതാണ്, എന്തുകൊണ്ടെന്നാൽ, ഈ ശരീരത്തിൽ ഒരുവന് കൃഷ്ണന്റെ ഉപദേശങ്ങൾ ഗ്രഹിക്കുവാനും, ജീവസത്തയുടെ ആത്യന്തിക ലക്ഷ്യം പ്രാപിക്കുവാനും സാധിക്കും. ജീവാത്മാവ് ഈ ഭൗതികലോകത്തിലുള്ളത്, സ്വഗൃഹത്തിലേക്ക്, ഭഗവദ് ധാമത്തിലേക്ക് തിരികെ പോവുക എന്ന ലക്ഷ്യം സഫലമാക്കുവാനാണ്. ഭൗതികലോകത്തിൽ ഒരുവൻ സന്തോഷം ലഭിക്കാൻ അതിയായി ആശിക്കുന്നു, പക്ഷേ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്തെന്ന് അറിയാത്തതിനാൽ അവൻ ഒന്നിനു പുറകെ ഒന്നായി ശരീരങ്ങൾ മാറ്റുന്നു. എങ്ങനെതന്നെയായാലും ഒരുവന് ഒരു മനുഷ്യ ശരീരത്തിന്റെ ഉടമയാകാൻ അവസരം ലഭിക്കുന്നപക്ഷം, അവന് ഈ ശരീരത്തിൽ ധർമം, അർത്ഥം, കാമം, മോക്ഷം എന്നീ നാല് തത്ത്വങ്ങൾ സഫലമാക്കുവാനും, സ്വയം ശരിയായി ക്രമപ്പെടുത്തുന്ന പക്ഷം, മോക്ഷാനന്തരം രാധയുടെയും കൃഷ്ണന്റെയും സേവനത്തിൽ മുഴുകുവാനുള്ള കൂടുതൽ ഉന്നതി കൈവരിക്കുവാനും കഴിയുന്നു. ഇതാണ് ജീവിതത്തിന്റെ വിജയം; ആവർത്തിച്ചുളള ജനന മരണ പ്രക്രിയ അവസാനിപ്പിക്കുന്നതും, സ്വഗൃഹത്തിലേക്ക്, ഭഗവദ് ധാമത്തിലേക്ക്, തിരികെ പോകുന്നതും (മാം ഏതി), രാധയുടെയും കൃഷ്ണന്റെയും സേവനത്തിൽ മുഴുകുന്നതും. അതുകൊണ്ട് ഒരു മനുഷ്യശരീരം സ്വീകരിക്കുന്നത് ജീവിത പുരോഗതിയുടെ പരിപൂർണതയ്ക്ക് വേണ്ടിയാണ്. ഒരു മനുഷ്യനെ വധിക്കുന്നത് മനുഷ്യസമൂഹം മുഴുവൻ വളരെ ഗൗരവത്തിലെടുക്കുന്നു. നൂറുകണക്കിന്, പതിനായിരക്കണക്കിന് മൃഗങ്ങൾ കശാപ്പു ശാലകളിൽ കൊല ചെയ്യപ്പെടുന്നുണ്ടെങ്കിലും ആരുമത് ഗൗരവത്തിലെടുക്കാറില്ല, പക്ഷേ ഒരു മനുഷ്യജീവിയെപ്പോലും കൊല്ലുന്നത് വളരെ ഗൗരവത്തിലെടുക്കുന്നു, എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ മനുഷ്യരൂപത്തിലുള്ള ശരീരത്തിന് ജീവിതത്തിന്റെ ദൗത്യനിർവഹണത്തിൽ അങ്ങേയറ്റം പ്രാധാന്യമുണ്ട്.



(ശ്രീമദ്‌ ഭാഗവതം 9.9.28 /ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam


വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆


https://www.suddhabhaktimalayalam.com


Friday, January 13, 2023

ഗജേന്ദ്ര മോക്ഷ ചരിത്രം

 


അധ്യായം 02

 



ക്ഷീരസാഗര മധ്യത്തിൽ, പതിനായിരം യോജന, അഥവാ എൺപതിനായിരം മൈൽ ഉയരമുളള അതിമനോഹരമായ ഒരു പർവതമുണ്ട്. പർവതം ത്രികൂടം എന്ന പേരിൽ അറിയപ്പെടുന്നു. ത്രികൂടത്തിന്റെ ഒരു താഴ് വരയിൽ വരുണനാൽ നിർമിക്കപ്പെട്ട ഋതുമത് എന്ന അതിമനോഹരമായ ഒരുദ്യാനവും, പ്രദേശത്തായി അത്യന്തം സുന്ദരമായ ഒരു തടാകവുമുണ്ട്. ഒരിക്കൽ ഗജേന്ദ്രൻ പിടിയാനകളുമൊത്ത് തടാകത്തിൽ സ്നാനം ചെയ്യാനിറങ്ങി. നീരാട്ടിനിടയിൽ അവ തടാകത്തിലെ ജലജീവികൾക്ക് ഉപദ്രവമുണ്ടാക്കി. അതുമൂലം, തടാകത്തിലെ മുഖ്യജീവിയും അതിശക്തനുമായിരുന്ന ഒരു മുതല പെട്ടെന്ന് ഗജേന്ദ്രന്റെ കാലിൽ ആക്രമിച്ചു. അങ്ങനെ അവിടെ ആനയും, മുതലയും തമ്മിൽ അതിഘോരമായ പോരാട്ടം നടന്നു. പോരാട്ടം ആയിരം വർഷം നീണ്ടിട്ടും ആനയോ മുതലയോ ചത്തില്ല. എങ്കിലും ഏറ്റുമുട്ടൽ ജലത്തിലായതിനാൽ, ആനയുടെ ശക്തി ക്രമേണ കുറഞ്ഞു വരികയും മുതലയുടെ ശക്തി കൂടുതൽ കൂടുതൽ വർദ്ധിച്ചു വരികയും ചെയ്തു. അങ്ങനെ മുതല കൂടുതൽ കൂടുതൽ ഉത്തേജിതനായി. രക്ഷപ്പെടാൻ മറ്റൊരു മാർഗവുമില്ലെന്നു കണ്ട് നിസ്സഹായനായ ആന ഒടുവിൽ സംരക്ഷണത്തിനു വേണ്ടി പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ പാദപങ്കജങ്ങളിൽ ശരണം പ്രാപിച്ചു.

 

ഗജേന്ദ്രശരണാഗതി /  അധ്യായം 03


അധ്യായത്തിൽ ആനകളുടെ രാജാവായ, ഗജേന്ദ്രന്റെ പ്രാർത്ഥനകൾ വിവരിച്ചിരിക്കുന്നു. ഗജേന്ദ്രൻ മുമ്പ് ഇന്ദ്രദ്യുമ്നൻ എന്ന മനുഷ്യനായിരുന്നുവെന്നും, അവൻ പരമോന്നതനായ ഭഗവാനോടുളള ഒരു പ്രാർത്ഥന പഠിച്ചിരുന്നുവെന്നും കാണപ്പെടുന്നു. ഭാഗ്യത്തിന് അവനാ പ്രാർത്ഥന സ്മരിക്കുകയും അത് സ്വയം ജപിക്കാൻ ആരംഭിക്കുകയും ചെയ്തു. അവൻ ആദ്യം തന്നെ പരമദിവ്യോത്തമപുരുഷനായ ഭഗവാന് തന്റെ സാദരപ്രണാമങ്ങൾ അർപ്പിക്കുകയും, മുതലയാൽ പിടികൂടപ്പെട്ടിരിക്കുന്ന വിഷമാവസ്ഥ മൂലം പ്രാർത്ഥന ഉചിതമായി ചൊല്ലാനുളള കഴിവില്ലായ്മ പ്രകടിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, താഴെ പറയും വിധം അവനാ മന്ത്രം ജപിക്കുവാൻ ശ്രമിക്കുകയും, ഉചിതമായ വാക്കുകളാൽ സ്വയം പ്രകടിപ്പിക്കുകയും ചെയ്തു.

 

"എല്ലാം ഏതു ആദിമ വ്യക്തിയിൽ നിന്നാണോ ഉത്ഭവിച്ചത്, പരമദിവ്യോത്തമപുരുഷൻ ഭഗവാൻ സർവ കാരണങ്ങളുടെയും കാരണമാകുന്നു. അവിടന്നാണ് പ്രത്യക്ഷ പ്രപഞ്ചത്തിന്റെ മൂല കാരണം. പ്രപഞ്ചം മുഴുവൻ വിശ്രമിക്കുന്നതും അദ്ദേഹത്തിലാണ് എങ്കിലും, ഭൗതിക ലോകവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഭഗവാൻ തന്റെ ബാഹ്യശക്തിയാൽ നിർവഹിക്കുന്നതിനാൽ അദ്ദേഹം അതീന്ദ്രിയനാണ്. അവിടന്ന് ആദ്ധ്യാത്മികലോകത്തിൽ ശാശ്വതമായി സ്ഥിതിചെയ്യുന്നു - വൈകുണ്ഠത്തിൽ, അഥവാ ഗോലോക വൃന്ദാവനത്തിൽ. അവിടെ അദ്ദേഹം സദാ തന്റെ ശാശ്വതമായ ലീലകളിൽ മുഴുകിയിരിക്കുന്നു. ഭൗതികലോകം, ഭഗവാന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ബാഹ്യശക്തിയുടെ, അഥവാ ഭൗതികപ്രകൃതിയുടെ ഒരുൽപന്നമാണ്. അപ്രകാരമാണ് സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾ നടക്കുന്നത്. ഭഗവാൻ എല്ലായ്പ്പോഴും നിലനിൽക്കുന്നു. ഒരഭക്തന് ഇത് ഗ്രഹിക്കുക അത്യന്തം ദുഷ്കരമാണ്. അതീന്ദ്രിയനായ പരമദിവ്യോത്തമപുരുഷൻ ഭഗവാൻ എല്ലാവർക്കും ഇന്ദ്രിയഗോചരനാണെങ്കിലും നിർമലരായ ഭക്തന്മാർക്കു മാത്രമേ അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും കർമങ്ങളും അനുഭവവേദ്യമാവുകയുളളൂ. പരമ ദിവ്യോത്തമപുരുഷനായ ഭഗവാൻ ഭൗതികമായ ജനനം, മരണം, വാർദ്ധക്യം, രോഗം ഇവകളിൽ നിന്ന് സമ്പൂർണമായും മുക്തനാണ്. തീർച്ചയായും, ഭൗതികലോകത്തിൽ ഒരുവൻ അദ്ദേഹത്തെ ശരണം പ്രാപിക്കുന്നപക്ഷം അവനും അതേ അതീന്ദ്രിയ തലത്തിൽ സ്ഥിതിചെയ്യുന്നു. ഭക്തന്മാരുടെ സംതൃപ്തിക്കു വേണ്ടി (പരിത്രാണായ സാധൂനാം) ഭഗവാൻ പ്രത്യക്ഷനാവുകയും തന്റെ കർമങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ആവിർഭാവവും തിരോഭാവവും ഇതര ലീലകളും ഒട്ടും തന്നെ ഭൗതികമല്ല. രഹസ്യമറിയുന്ന ഒരാൾക്ക് ഭഗവദ് സാമ്രാജ്യത്തിൽ പ്രവേശിക്കുവാൻ കഴിയും. ഭഗവാനിൽ എല്ലാ വിപരീത ഘടകങ്ങളും ക്രമപ്പെടുത്തിയിരിക്കുന്നു. ഭഗവാൻ എല്ലാവരുടെയും ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നു. അവിടന്ന് എല്ലാത്തിന്റെയും നിയന്താവാണ്, എല്ലാ കർമങ്ങളുടെയും സാക്ഷിയാണ്, എല്ലാ ജീവസത്തകളുടെയും യഥാർത്ഥ പ്രഭവവുമാണ്. തീർച്ചയായും എല്ലാ ജീവസത്തകളും അവിടത്തെ അംശമാണ്, കാരണം, അവിടന്ന് ഭൗതികലോകത്തിലെ എല്ലാ ജീവസത്തകളുടെയും സ്രോതസ്സായ മഹാവിഷ്ണുവിന്റെ മൂലമാണ്. ഭഗവാന് അവിടത്തെ കാരുണ്യത്താൽ പ്രവർത്തിക്കുവാനും ഭൗതിക ഫലങ്ങൾ ഉണ്ടാക്കുവാനും കഴിയുന്ന നമ്മുടെ ഇന്ദ്രിയങ്ങളുടെ കർമങ്ങൾ നിരീക്ഷിക്കുവാൻ സാധിക്കും. ഭഗവാൻ എല്ലാത്തിന്റെയും മൂല സ്രോതസ്സാണെങ്കിലും അദ്ദേഹത്തിന്റെ ഉപോല്പന്നങ്ങളൊന്നും അദ്ദേഹത്തെ സ്പർശിക്കുന്നില്ല. അപ്രകാരം, ആഭരണങ്ങളിലുളള സ്വർണത്തിന്റെ സ്രോതസ്സാണെങ്കിലും ആഭരണങ്ങളിൽ നിന്ന് വിഭിന്നമായിരിക്കുന്ന ഒരു സ്വർണഖനിയെപ്പോലെയാണ് അദ്ദേഹം. ഭഗവാൻ, പഞ്ചരാത്രങ്ങളിൽ വിവരിച്ചിട്ടുളള സമ്പ്രദായമനുസരിച്ച് ആരാധിക്കപ്പെടുന്നു. നമ്മുടെ ജ്ഞാനത്തിന്റെ പ്രഭവമായ അദ്ദേഹത്തിന് നമുക്ക് മോചനം നൽകാൻ കഴിയും. ആയതിനാൽ ഭക്തന്മാരുടെ, പ്രത്യേകിച്ച് ആദ്ധ്യാത്മികഗുരുവിന്റെ ഉപദേശങ്ങളനുസരിച്ച് ഭഗവാനെ അറിയുകയെന്നത് നമ്മുടെ ചുമതലയാണ്. നമ്മളെ സംബന്ധിച്ച്, സത്ത്വഗുണം മറയ്ക്കപ്പെട്ടാൽപോലും സാധുക്കളുടേയും ആദ്ധ്യാത്മികഗുരുവിന്റെയും ഉപദേശങ്ങൾ പിന്തുടരുന്നതിലൂടെ നമുക്ക് ഭൗതിക കുരുക്കുകളിൽ നിന്ന് മോചിതരാകാൻ കഴിയും.

 

പരമദിവോത്തമപുരുഷനായ ഭഗവാന്റെ സ്വയം പ്രകാശിത ഭൗതികരൂപം അഭക്തരാൽ ആരാധിക്കപ്പെടുന്നു, ആദ്ധ്യാത്മിക ജ്ഞാനത്തിൽ ഔന്നത്യമാർജിച്ചവർ അദ്ദേഹത്തിന്റെ അവ്യക്തിഗത രൂപത്തെ ആരാധിക്കുന്നു, യോഗികൾ അദ്ദേഹത്തിന്റെ പ്രാന്തീയമായ പരമാത്മഭാവത്തെ മതിക്കുന്നു. പക്ഷേ ഒരു വ്യക്തിയെന്ന നിലയിലുളള അദ്ദേഹത്തിന്റെ യഥാർത്ഥ രൂപം ഭക്തന്മാർ മാത്രം അറിയുന്നു. പരമദിവ്യോത്തമപുരുഷനായ ഭഗവാൻ അദ്ദേഹത്തിന്റെ ഭഗവദ്ഗീതോപദേശങ്ങളിലൂടെ ബദ്ധാത്മാവിന്റെ അന്ധകാരത്തെ തുരത്താൻ പ്രാപ്തനാണ്. അദ്ദേഹം അതീന്ദ്രിയ ഗുണങ്ങളുടെ സമുദ്രവും, ജീവിതത്തിന്റെ ശാരീരിക സങ്കൽപത്തിൽ നിന്ന് സ്വതന്ത്രരായ, മുക്തരായ വ്യക്തികൾക്കു മാത്രം അറിയാൻ കഴിയുന്നവനുമാണ്. ഭഗവാന്, അദ്ദേഹത്തിന്റെ അഹൈതുകമായ കാരുണ്യത്താൽ ബദ്ധാത്മാവിനെ ഭൗതിക ബന്ധനങ്ങളിൽ നിന്ന് രക്ഷിക്കുവാനും, തന്റെ സഹചാരിയായി സ്വഗൃഹത്തിലേക്ക്, ഭഗവദ് ധാമത്തിലേക്ക് തിരികെ കൂട്ടിക്കൊണ്ട് പോകുവാനും സാധിക്കും. എന്നിരുന്നാലും ഒരു പരിശുദ്ധ ഭക്തൻ ഭഗവത് ധാമത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നില്ല; അവൻ ഭൗതിക ലോകത്തിലെ അവന്റെ സേവന നിർവഹണം കൊണ്ടു മാത്രം സംതൃപ്തനാകുന്നു. ഒരു പരിശുദ്ധ ഭക്തൻ പരമദിവ്യോത്തമപുരുഷനായ ഭഗവാനോട് ഒന്നും തന്നെ ആവശ്യപ്പെടുകയില്ല. ജീവിതത്തിന്റെ ഭൗതിക സങ്കൽപത്തിൽ നിന്ന് മുക്തനാക്കണമെന്നും, ഭഗവാന്റെ അതീന്ദ്രിയ പ്രേമസേവനത്തിൽ മുഴുകാൻ കഴിയണമെന്നും മാത്രമാണ് അവന്റെ പ്രാർത്ഥന."

 

രീതിയിൽ, ഗജേന്ദ്രൻ അദ്ദേഹത്തെ ഏതെങ്കിലുമൊരു ദേവനെന്ന് തെറ്റിദ്ധരിക്കാതെ പരമദിവ്യോത്തമപുരുഷനായ ഭഗവാന് നേരിൽ പ്രാർത്ഥനകളർപ്പിച്ചു. ഒരു ദേവനും അവനെ കാണാൻ വന്നില്ല, ബ്രഹ്മാവോ ശിവനോ പോലും. മറിച്ച്, പരമദിവ്യോത്തമപുരുഷനായ ഭഗവാൻ നാരായണൻ ഗരുഡന്റെ മുകളിലേറി നേരിൽ അവന്റെ മുന്നിലെത്തി. ഗജേന്ദ്രൻ തുമ്പിക്കൈ ഉയർത്തി ഭഗവാന് പ്രണാമങ്ങളർപ്പിച്ചു. ഭഗവാൻ ഉടൻ തന്നെ അവന്റെ കാലിൽ പിടികൂടിയിരുന്ന മുതലയോടൊപ്പം അവനെ ജലത്തിൽ നിന്നു വലിച്ചു കയറ്റി മുതലയെ വധിച്ച് അവനെ രക്ഷിച്ചു.

 

 

ഗജേന്ദ്രൻ ആദ്ധ്യാത്മിക ലോകത്തിലേക്ക് മടങ്ങുന്നു

 / അധ്യായം 4

 


നാലാം അധ്യായം, ഗജേന്ദ്രന്റെയും മുതലയുടെയും പൂർവജന്മങ്ങൾ വിസ്തരിക്കുന്നു. മുതല ഒരു ഗന്ധർവൻ ആയിത്തീർന്നതും, ഗജേന്ദ്രൻ പരമദിവ്യോത്തമപുരുഷൻ ഭഗവാന്റെ സഹവാസിയായിത്തീർന്നതും എങ്ങനെയെന്ന് ഇവിടെ പറയുന്നു.

 

ഗന്ധർവലോകത്തിൽ ഹൂഹൂ എന്നുപേരുളള ഒരു രാജാവുണ്ടായിരുന്നു. ഒരിക്കൽ രാജാവ് സ്ത്രീകളുമൊത്ത് ജലക്രീഡ നടത്തുമ്പോൾ, അതേ നദിയിൽ സ്നാനം ചെയ്തുകൊണ്ടിരുന്ന ദേവല മഹർഷിയുടെ കാലിൽ പിടിച്ചു വലിക്കാനിടയായി. ഇതിൽ വളരെ കുപിതനായ മഹർഷി, ഉടൻ തന്നെ നീയൊരു മുതലയായിത്തീരട്ടെന്ന് അവനെ ശപിച്ചു. ശാപഗസ്തനായ ഹൂഹൂ രാജാവ് അതീവ ദുഃഖിതനായിത്തീരുകയും മുനിയോട് ക്ഷമ യാചിക്കുകയും ചെയ്തു. അനുകമ്പ തോന്നിയ മഹർഷി, പരമദിവ്യോത്തമപുരുഷൻ ഭഗവാനാൽ ഗജേന്ദ്രൻ മോചിപ്പിക്കപ്പെടുമ്പോൾ അവനും ശാപമോചനം ലഭിക്കുമെന്ന് അനുഗ്രഹം നൽകി. അപ്രകാരം, നാരായണനാൽ വധിക്കപ്പെട്ട മുതലയ്ക്ക് ശാപമോചനം ലഭിച്ചു.

 

ഭഗവാന്റെ കാരുണ്യത്താൽ വൈകുണ്ഠത്തിൽ അദ്ദേഹത്തിന്റെ സഹചരന്മാരിലൊരാളായിത്തീർന്ന ഗജേന്ദ്രൻ ചതുർഭുജനായിത്തീർന്നു. നേട്ടത്തെ സാരൂപ്യമുക്തി, അഥവാ, ശരിക്കും നാരായണന്റേതുപോലുളള "ആദ്ധ്യാത്മികശരീരം ലഭിക്കുന്ന മോക്ഷം' എന്നു വിളിക്കുന്നു. ഗജേന്ദ്രൻ അവന്റെ പൂർവ ജന്മത്തിൽ വിഷ്ണുഭഗവാന്റെ ഒരു മഹാഭക്തനായിരുന്നു. ഇന്ദ്രദ്യുമ്നനെന്നുപേരുള്ള അദ്ദേഹം താമിലരാജ്യത്തെ രാജാവായിരുന്നു. വൈദികതത്ത്വങ്ങൾ പിന്തുടർന്ന് ഗൃഹസ്ഥജീവിതത്തിൽ നിന്നു വിരമിച്ച രാജാവ്, മലയപർവ്വതത്തിന്റെ താഴ് വരയിൽ ഒരു പർണശാല നിർമിച്ച് അതിൽ, സദാ പരമദിവ്യോത്തമപുരുഷനായ ഭഗവാനെ നിശ്ശബ്ദം ആരാധിച്ച് കഴിഞ്ഞുവന്നു. ഒരിക്കൽ അഗസ്ത്യമുനി തന്റെ ശിഷ്യന്മാരുമൊത്ത് ഇന്ദ്രദ്യുമ്നന്റെ ആശ്രമം സന്ദർശിച്ചു. പരമദിവ്യോത്തമപുരുഷൻ ഭഗവാനെ ധ്യാനിക്കുകയായിരുന്നതിനാൽ രാജാവിന് മഹർഷിയെ യഥാ ചിതം സ്വീകരിക്കുവാൻ സാധിച്ചില്ല. അതിൽ അത്യധികം കുപിതനായ ഋഷി, ഇന്ദ്രദ്യുമ്നൻ മന്ദനായ ഒരാന ആയിത്തീരട്ടെയെന്ന് ശപിച്ചു. ഈശാപമനുസരിച്ച് രാജാവ് ഒരാനയായി ജനിക്കുകയും, തന്റെ കഴിഞ്ഞകാല ഭക്തിയുതസേവനകർമങ്ങൾ പൂർണമായി മറന്നുപോവുകയും ചെയ്തു. എന്നിരുന്നാലും, ആനയായുളള ജന്മത്തിൽ മുതലയാൽ ആപൽകരമായി ആക്രമിക്കപ്പെട്ടപ്പോൾ അവൻ തന്റെ ഭക്തിയുതസേവനത്തിലുള്ള പൂർവ ജന്മം സ്മരിക്കുകയും, ജീവിതത്തിൽ ഹൃദിസ്ഥമാക്കിയിരുന്ന ഒരു പ്രാർത്ഥന ഓർമിക്കുകയും ചെയ്തു. പ്രാർത്ഥനയാൽ അവന് വീണ്ടും, ഭഗവാന്റെ കാരുണ്യം ലഭ്യമായി. അങ്ങനെ അവൻ തൽക്ഷണം മോചിപ്പിക്കപ്പെടുകയും, ഭഗവാന്റെ ചതുർഭുജനായ സഹചരരിലൊരാളായിത്തീരുകയും ചെയ്തു.

 

ആനയുടെ സൗഭാഗ്യം വർണിച്ചുകൊണ്ടാണ് ശുകദേവഗോസ്വാമി അധ്യായം അവസാനിപ്പിക്കുന്നത്. ഗജേന്ദ്രന്റെ മോക്ഷത്തിന്റെ വർണന ശ്രവിക്കുന്ന ഏതൊരാൾക്കും ഗജേന്ദ്രനു ലഭിച്ചതുപോലെ മോക്ഷത്തിനുള്ള അവസരം ലഭിക്കുമെന്ന് ശുകദേവഗോസ്വാമി പറയുന്നു. ശുകദേവ ഗോസ്വാമി ഇത് വിശദമായി വിസ്തരിക്കുന്നുണ്ട്. അപ്രകാരം അധ്യായം അവസാനിക്കുന്നു.

 

ഉപസംഹാരം

 

ഇത്തരം സ്മരണയെക്കുറിച്ച് ഭഗവദ്ഗീത(6.43-44)യിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു;

 

തത്ര തം ബുദ്ധി - സംയോഗം ലഭതേ പൗർവ-ദേഹികം

യതതേ തതോ ഭൂയഃ സംസിദ്ധൗ കുരു-നന്ദന

പൂർവാഭ്യാസേന തേനൈവ ഹ്രിയതേ ഹി അവശോfപി സഃ

 

ഭക്തിയുതസേവനത്തിൽ മുഴുകുന്ന ഒരു വ്യക്തിക്ക് പതനം സംഭവിച്ചാലും അവൻ തരം താഴ്ത്തപ്പെടുകയില്ലെന്നും, പകരം, കാലക്രമേണ അവന് പരമദിവ്യോത്തമപുരുഷനായ ഭഗവാനെ സ്മരിക്കുവാൻ സാധിക്കുന്ന ഒരു സ്ഥാനം ലഭിക്കുമെന്നും ശ്ലോകങ്ങൾ ഉറപ്പു നൽകുന്നു. ഇനി വിവരിക്കാനിരിക്കുന്നതുപോലെ പൂർവജന്മത്തിൽ ഇന്ദ്രദ്യുമ്നൻ എന്ന രാജാവായിരുന്ന ഗജേന്ദ്രൻ എങ്ങനെയോ തന്റെ അടുത്ത ജന്മത്തിൽ ആനകളുടെ രാജാവായിത്തീരുകയായിരുന്നു. ഗജേന്ദ്രൻ അപകടാവസ്ഥയിലായപ്പോൾ, മനുഷ്യന്റേതല്ലാത്ത ഒരു ശരീരത്തിലായിരുന്നെങ്കിലും, അവനപ്പോൾ പൂർവജീവിതത്തിൽ ജപിച്ചിരുന്ന ഒരു സ്തോത്രം ഓർമിച്ചു. യതതേ തതോ ഭൂയഃ സംസിദ്ധൗ കുരു-നന്ദന. ഒരുവനെ പരിപൂർണനാക്കുന്നതിന്, കൃഷ്ണൻ അവന് വീണ്ടും തന്നെ സ്മരിക്കുവാനുളള സന്ദർഭം നൽകുന്നു. ഇത് ഇവിടെ തെളിയിക്കപ്പെട്ടിരിക്കുന്നു. ആനകളുടെ രാജാവ്, ഗജേന്ദ്രൻ, ആപത്തിൽപ്പെട്ടുവെങ്കിലും, അതവന് അവന്റെ പൂർവജന്മത്തിലെ ഭക്തിയുതസേവന കർമങ്ങൾ സ്മരിക്കുവാനുളള അവസരമായി.

അതുമൂലം അവൻ പരമദിവ്യോത്തമപുരുഷനായ ഭഗവാനാൽ വളരെപ്പെട്ടെന്ന് രക്ഷിക്കപ്പെട്ടു. അതിനാൽ, കൃഷ്ണാവബോധത്തിലുളള എല്ലാ ഭക്തന്മാരും ചില മന്ത്രങ്ങൾ ജപിക്കാൻ പരിശീലിക്കണമെന്നത് അനിവാര്യമാണ്. തീർച്ചയായും ഒരുവൻ മഹാമന്ത്രമായ ഹരേ കൃഷ്ണ മന്ത്രം ജപിക്കണം. ഒപ്പം, ചിന്താമണി പകര-സദ്മസു, അല്ലെങ്കിൽ നൃസിംഹ സ്തോത്രവും (ഇതോ നൃസിംഹം പരതോ നൃസിംഹോ യതോ യതോ യാമി തതോ നൃസിംഹഃ) പരിശീലിക്കണം. ഓരോ ഭക്തനും ചില മന്ത്രങ്ങൾ തെറ്റു കൂടാതെ പരിപൂർണതയോടെ ജപിക്കാൻ അഭ്യസിക്കണം. അതുമൂലം, അവൻ ജീവിതത്തിൽ ആത്മാവബോധത്തിൽ അപൂർണനാണെങ്കിലും, അടുത്ത ജീവിതത്തിൽ ഒരു മൃഗമാണെങ്കിൽപോലും കൃഷ്ണാവബോധം വിസ്മരിക്കുകയില്ല. തീർച്ചയായും, ഒരു ഭക്തൻ ജീവിതത്തിൽത്തന്നെ കൃഷ്ണാവബോധത്തിൽ പരിപൂർണനാകാൻ പരിശ്രമിക്കണം, എന്തുകൊണ്ടന്നാൽ, കൃഷ്ണനെയും അദ്ദേഹത്തിന്റെ ഉപദേശങ്ങളെയും അറിയുന്നതുകൊണ്ട് മാത്രം ഒരുവന് ശരീരം ത്യജിച്ചതിനു ശേഷം ഭഗവദ് ധാമത്തിലേക്ക് തിരിച്ചു പോകാൻ കഴിയും. ഏതെങ്കിലും വിധത്തിലുളള പതനം സംഭവിച്ചാൽപോലും കൃഷ്ണാവബോധ പരിശീലനം വൃഥാവിലാകില്ല. ഉദാഹരണത്തിന്, അജാമിളൻ അവന്റെ ബാല്യകാലത്ത് അവന്റെ പിതാവിന്റെ മേൽനോട്ടത്തിൽ നാരായണ നാമം ജപിക്കാൻ പരിശീലിച്ചു. പക്ഷേ പിന്നീട്, അവന്റെ യൗവന കാലത്ത് അവൻ മദ്യപാനിയും, സ്ത്രീലമ്പടനും, തെമ്മാടിയും, മോഷ്ടാവുമായി അധഃപതിച്ചു. എന്നിരുന്നാലും, താൻ നാരായണനെന്നു പേരിട്ട പുത്രനെ വിളിക്കുന്നതിന് നാരായണ നാമം ഉച്ചരിച്ചതിലൂടെ, പാപകർമങ്ങളിൽ മുഴുകിയിരുന്നവനായിട്ടുപോലും അവന് പതനത്തിൽ നിന്ന് വീണ്ടും ഉന്നതിയുണ്ടായി. അതുകൊണ്ട് ഏതു പരിതസ്ഥിതിയിലും ഹരേ കൃഷ്ണ മന്ത്രം ജപിക്കാൻ നാം മറക്കരുത്. അത്, ഗജേന്ദ്രന്റെ ജീവിതത്തിൽ കണ്ടതുപോലെ ഏത് മഹാവിപത്തിലും നമുക്ക് തുണയേകും.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam

വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆

https://www.suddhabhaktimalayalam.com