മനുഷ്യരൂപത്തിന്റെ പ്രധാന ലക്ഷ്യം
🔆🔆🔆🔆🔆🔆🔆
ശ്രീല നരോത്തമ ദാസ് ഠാക്കൂർ ഇങ്ങനെ പാടിയിരിക്കുന്നു.
ഹരി ഹരി വിഫലേ ജനമാ ഗൊണായിനു
മനുഷ്യ ജനമ പായിയാ, രാധാ-കൃഷ്ണ നാ ഭജിയാ,
ജാനിയാ ശുനിയാ വിഷ ഖായിനു
ഒരു മനുഷ്യജീവിയുടെ ശരീരം അത്യന്തം മൂല്യമുളളതാണ്, എന്തുകൊണ്ടെന്നാൽ, ഈ ശരീരത്തിൽ ഒരുവന് കൃഷ്ണന്റെ ഉപദേശങ്ങൾ ഗ്രഹിക്കുവാനും, ജീവസത്തയുടെ ആത്യന്തിക ലക്ഷ്യം പ്രാപിക്കുവാനും സാധിക്കും. ജീവാത്മാവ് ഈ ഭൗതികലോകത്തിലുള്ളത്, സ്വഗൃഹത്തിലേക്ക്, ഭഗവദ് ധാമത്തിലേക്ക് തിരികെ പോവുക എന്ന ലക്ഷ്യം സഫലമാക്കുവാനാണ്. ഭൗതികലോകത്തിൽ ഒരുവൻ സന്തോഷം ലഭിക്കാൻ അതിയായി ആശിക്കുന്നു, പക്ഷേ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്തെന്ന് അറിയാത്തതിനാൽ അവൻ ഒന്നിനു പുറകെ ഒന്നായി ശരീരങ്ങൾ മാറ്റുന്നു. എങ്ങനെതന്നെയായാലും ഒരുവന് ഒരു മനുഷ്യ ശരീരത്തിന്റെ ഉടമയാകാൻ അവസരം ലഭിക്കുന്നപക്ഷം, അവന് ഈ ശരീരത്തിൽ ധർമം, അർത്ഥം, കാമം, മോക്ഷം എന്നീ നാല് തത്ത്വങ്ങൾ സഫലമാക്കുവാനും, സ്വയം ശരിയായി ക്രമപ്പെടുത്തുന്ന പക്ഷം, മോക്ഷാനന്തരം രാധയുടെയും കൃഷ്ണന്റെയും സേവനത്തിൽ മുഴുകുവാനുള്ള കൂടുതൽ ഉന്നതി കൈവരിക്കുവാനും കഴിയുന്നു. ഇതാണ് ജീവിതത്തിന്റെ വിജയം; ആവർത്തിച്ചുളള ജനന മരണ പ്രക്രിയ അവസാനിപ്പിക്കുന്നതും, സ്വഗൃഹത്തിലേക്ക്, ഭഗവദ് ധാമത്തിലേക്ക്, തിരികെ പോകുന്നതും (മാം ഏതി), രാധയുടെയും കൃഷ്ണന്റെയും സേവനത്തിൽ മുഴുകുന്നതും. അതുകൊണ്ട് ഒരു മനുഷ്യശരീരം സ്വീകരിക്കുന്നത് ജീവിത പുരോഗതിയുടെ പരിപൂർണതയ്ക്ക് വേണ്ടിയാണ്. ഒരു മനുഷ്യനെ വധിക്കുന്നത് മനുഷ്യസമൂഹം മുഴുവൻ വളരെ ഗൗരവത്തിലെടുക്കുന്നു. നൂറുകണക്കിന്, പതിനായിരക്കണക്കിന് മൃഗങ്ങൾ കശാപ്പു ശാലകളിൽ കൊല ചെയ്യപ്പെടുന്നുണ്ടെങ്കിലും ആരുമത് ഗൗരവത്തിലെടുക്കാറില്ല, പക്ഷേ ഒരു മനുഷ്യജീവിയെപ്പോലും കൊല്ലുന്നത് വളരെ ഗൗരവത്തിലെടുക്കുന്നു, എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ മനുഷ്യരൂപത്തിലുള്ള ശരീരത്തിന് ജീവിതത്തിന്റെ ദൗത്യനിർവഹണത്തിൽ അങ്ങേയറ്റം പ്രാധാന്യമുണ്ട്.
(ശ്രീമദ് ഭാഗവതം 9.9.28 /ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://www.suddhabhaktimalayalam.com
No comments:
Post a Comment