ഭഗവാന്റെ പാദപ്രമങ്ങളിലുറപ്പിക്കാതെ മനസ്സിനെ നിയന്ത്രിക്കാൻ കഴിയില്ല. ഭഗവദ്ഗീത(6.34)യിൽ അർജുനൻ പറയുന്നതുപോലെ
ചഞ്ചലം ഹി മനഃ കൃഷ്ണ പ്രമാഥി ബലവദ് ദൃഢം
തസ്യാഹം നിഗ്രഹം മന്യേ വായോർ ഇവ സുദുഷ്കരം
“അല്ലയോ കൃഷ്ണാ, മനസ്സ് ചഞ്ചലവും, പ്രക്ഷുബ്ധവും, വഴങ്ങാത്തതും, ബലമേറിയതുമാണ്. അതിനെ നിയന്ത്രിക്കാൻ കാറ്റിനെ പിടിച്ചു നിർത്തുന്നതിനെക്കാൾ പ്രയാസമുണ്ടെന്ന് എനിക്ക് തോന്നുന്നു.” മനസ്സിനെ ഭഗവദ് സേവനങ്ങളിൽ ഉറപ്പിക്കുകയാണ് അതിനെ നിയന്ത്രിക്കാനുളള വിശ്വാസ്യമായ ഏക പ്രക്രിയ. മനസ്സിന്റെ ആജ്ഞയനുസരിച്ച് നാം ശത്രുക്കളെയും മിത്രങ്ങളെയും സൃഷ്ടിക്കുന്നു, പക്ഷേ വാസ്തവത്തിൽ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. പണ്ഡിതാഃ സമ-ദർശിനഃ സമഃ സർവേഷു ഭൂതേഷു മദ്-ഭക്തിം ലഭതേ പരാം. ഇത് മനസ്സിലാക്കുക എന്നതാണ് ഭക്തിയുതസേവനത്തിന്റെ സാമ്രാജ്യത്ത് പ്രവേശിക്കാൻ പ്രഥമമായി വേണ്ടത്.
(ശ്രീമദ് ഭാഗവതം 7/8/9/ ഭാവാർത്ഥം )
No comments:
Post a Comment