Home

Monday, January 30, 2023

ആത്മാവ് ശാശ്വതമാണ്

 



ആത്മാവും ശരീരവും തമ്മിലുള്ള അന്തരം ഗ്രഹിക്കുന്ന പ്രധാനപ്പെട്ട ശ്ലോകമാണിത്. ഭഗവദ്ഗീത(2. 20)യിൽ പ്രസ്താവിച്ചിട്ടുളളതുപോലെ ആത്മാവ് ശാശ്വതമാണ്.


ന ജായതേ മൃയതേ വാ കദാചിൻ

നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ

അജോ നിത്യഃ ശ്വാശതോ £യം പുരാണോ 

ന ഹന്യതേ ഹന്യമാനേ ശരീരേ


“ആത്മാവിന് ഒരിക്കലും ജനനമരണങ്ങളില്ല. അത് ഉണ്ടായിട്ടില്ല. ഭാവിയിൽ ഉണ്ടാവുകയുമില്ല. അജനും നിത്യനും ശാശ്വതനും പ്രാചീനനുമാണത്. ശരീരം നശിക്കുമ്പോൾ അതിന് മരണമില്ല "നിത്യനായ ആത്മാവിന് ഈ ഭൗതികശരീരത്തിന് സംഭവിക്കുന്നതുപോലുള്ള രൂപാന്തരണമോ ക്ഷയമോ ഇല്ല. ഇവിടെ കൊടുത്തിട്ടുള്ള ഒരു വൃക്ഷത്തിന്റെയും, അതിന്റെ പുഷ്പങ്ങളുടെയും ഫലങ്ങളുടെയും ഉദാഹരണം വളരെ ലളിതവും വ്യക്തവുമാണ്. ഒരു വൃക്ഷം വളരെ വളരെ വർഷങ്ങളോളം നിലനിൽക്കുന്നു, പക്ഷേ അതിന്റെ പുഷ്പങ്ങളും ഫലങ്ങളും കാലികമായ വ്യതിയാനങ്ങൾക്കനുസരിച്ച് ആറ് രൂപാന്തരീകരണങ്ങൾക്ക് വിധേയമാകുന്നു. രാസസംയോജനത്തിലൂടെ ജീവൻ ഉത്പാദിപ്പിക്കാൻ ആധുനിക രസതന്ത്രജ്ഞരുടെ വിഡ്ഢിത്ത സിദ്ധാന്തം ശരിയാണെന്ന് അംഗീകരിക്കാനാവില്ല. ഒരു മനുഷ്യജീവിയുടെ ഭൗതിക ശരീരം ഉടലെടുക്കുന്നത് അണ്ഡത്തിന്റെയും ബീജത്തിന്റെയും സംയോജനത്തിലൂടെയാണ്. പക്ഷേ ലൈംഗിക വേഴ്ചയ്ക്കു ശേഷം അണ്ഡത്തിന്റെയും ബീജത്തിന്റെയും സംയോജനം നടന്നാലും എപ്പോഴും ഗർഭം സംഭവിക്കുന്നില്ലെന്നതാണ് ജന്മത്തിന്റെ ചരിത്രം. അണ്ഡ-ബീജ മിശ്രിതത്തിൽ ആത്മാവ് പ്രവേശിക്കാത്തിടത്തോളം ഗർഭമുണ്ടാകാനുളള യാതൊരു സാധ്യതയുമില്ല. ആത്മാവ് ആ മിശ്രിതത്തിന്റെ ആശയം നേടുമ്പോൾ ജനനം, നിലനിൽപ്പ്, വളർച്ച, രൂപാന്തരീകരണം, ക്ഷയം, നാശം എന്നിവ സംഭവിക്കുന്നു. ഒരു വൃക്ഷത്തിന്റെ പുഷ്പങ്ങളും ഫലങ്ങളും കാലികമായ വ്യതിയാനങ്ങൾക്കനുസരിച്ച് വരികയും പോവുകയും ചെയ്യുന്നു, പക്ഷേ വൃക്ഷം വളരെ വളരെ വർഷങ്ങളോളം നിലനിൽക്കുന്നു. അതേപോലെ, ദേഹാന്തരപ്രാപ്തി നടത്തുന്ന ആത്മാവ് അനവധി ഭൗതിക ശരീരങ്ങൾ സ്വീകരിക്കുന്നു. ശരീരങ്ങൾ ആറ് രൂപാന്ത രീകരണങ്ങൾക്ക് വിധേയമാകുമ്പോഴും ആത്മാവ് മാറ്റമില്ലാതെ അതുപോ ലെ നിലനിൽക്കുന്നു (അജോ നിത്യഃ ശാശ്വതോ £യം പുരാണോ ന ഹന്യതേ ഹന്യമാനേ ശരിരേ). ആത്മാവ് ശാശ്വതവും നിത്യവുമാണ്. പക്ഷേ ആത്മാവ് സ്വീകരിക്കുന്ന ശരീരങ്ങൾ മാറ്റമുളളവയാണ്.


ആത്മാവ് രണ്ടു തരത്തിലുണ്ട് - പരമാത്മാവും(ഭഗവാൻ), വ്യക്തിഗതാത്മാവും (ജീവസത്ത). വ്യക്തിഗതാത്മാവിന് വിവിധ ശാരീരിക വ്യതിയാനങ്ങൾ സംഭവിക്കുന്നതുപോലെ, പരമാത്മാവിൽ സൃഷ്ടിയുടെ വിവിധയുഗാന്തരങ്ങൾ സംഭവിക്കുന്നു. ഇതു സംബന്ധിച്ച് ശ്രീല മധാചാര്യർ ഇങ്ങനെ പറയുന്നു.


ഷഡ് വികാരാഃ ശരീരസ്യ ന വിഷ്ണോസ്  തദ്-ഗതസ്യ ച

തദ്-അധീനം ശരീരം ച ജ്ഞാത്വാ തൻ മമതാം ത്യജേത്


ശരീരം ആത്മാവിന്റെ ബാഹ്യസവിശേഷത മാത്രമാകയാൽ, ആത്മാവ് ശരീരത്തെ ആശ്രയിക്കുന്നില്ല; മറിച്ച്, ശരീരം ആത്മാവിന്റെ ആശയത്തിലാണ്. ഈ സത്യം അറിയുന്ന ഒരുവന് അവന്റെ ശരീരത്തിന്റെ സംരക്ഷണത്തിൽ അമിതമായ ആകാംക്ഷ ഉണ്ടാകുന്നില്ല. ശരീരത്തെ എന്നെന്നേക്കുമായി സംരക്ഷിക്കുവാൻ സാധ്യമല്ല. അന്തവന്ത ഇമേ  ദേഹാ നിത്യസ്യോക്താഃ ശരീരിണഃ ഭഗവദ്ഗീത(2.18)യിലെ പ്രസ്താവനയാണിത്. ഭൗതിക ശരീരം അന്തവത് അഥവാ നശ്വരമാണ്. ശരീരത്തിനുളളിലെ ആത്മാവ് ശാശ്വതമാണ് (നിത്യസ്യോക്താഃ ശരീരിണഃ ). വിഷ്ണുഭഗവാനും അദ്ദേഹത്തിന്റെ വിഭിന്നാംശങ്ങളായ വ്യക്തിഗതാത്മാക്കളും ശാശ്വതരാണ്. നിത്യോ നിത്യാനാം ചേതനശ് ചേതനാനാം, വിഷ്ണുഭഗവാൻ മുഖ്യസത്തയും, ജീവാത്മാക്കൾ വിഷ്ണുവിന്റെ അംശങ്ങളുമാണ്. നാനാതരത്തിലുള്ള ശരീരങ്ങളെല്ലാം തന്നെ - ബൃഹത്തായ വിശ്വരൂപം മുതൽ ഒരുറുമ്പിന്റെ ചെറിയ ശരീരം വരെ -  നാശമുള്ളതാണ്, എന്നാൽ പരമാത്മാവും ഗുണത്തിൽ അതിനോടു തുല്യമായ ജീവാത്മാവും നിത്യമായി നിലനിൽക്കുന്നു. 


(ശ്രീമദ് ഭാഗവതം 7/7/18/ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment