അഹം ച ഗായം സദ് വിദ്വാൻ
സ്ത്രീഭിഃ പരിവൃതോ ഗത
ജ്ഞാത്വാ വിശ്വസ്യജന്മ
ഹേളനം പുരോജസാ
യാഹി ത്വം ശൂദ്രതാമാശ
നഷ്ടശ്രീഃ കൃതഹേളനഃ
വിവർത്തനം
നാരദമുനി തുടർന്നു. ആ ആഘോഷത്തിന് ക്ഷണിക്കപ്പെട്ടതിനാൽ ഞാനും പങ്കെടുക്കുകയും, സ്ത്രീകളാൽ ചുറ്റപ്പെട്ട നിലയിൽ ദേവന്മാരെ സ്തുതിച്ച് സംഗീതാത്മകമായി ഗാനാലാപനം നടത്തുകയും ചെയ്തു. ഇതുമൂലം, ക്ഷുഭിതരായ, പ്രപഞ്ചകാര്യങ്ങളുടെ ചുമതലയിലുളള ശ്രേഷ്ഠരായ ദേവന്മാർ എന്നെ ഇപ്രകാരം ശക്തമായി ശപിച്ചു: “അപരാധം ചെയ്തതു മൂലം നീ സൗന്ദര്യം നഷ്ടപ്പെട്ട് തൽക്ഷണം ഒരു ശൂദ്രനായിത്തീരട്ടെ.
ഭാവാർത്ഥം
കീർത്തനത്തെ സംബന്ധിച്ച് ശാസ്ത്രങ്ങൾ പറയുന്നു, ശ്രവണം കീർത്തനം വിഷ്ണോഃ ഒരുവൻ നിർബന്ധമായും പരമോന്നതനായ ഭഗവാന്റെ മഹത്ത്വങ്ങളും, ദിവ്യനാമവും കീർത്തനം ചെയ്യണം. ഇത് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ശ്രവണം കീർത്തനം വിഷ്ണോഃ ഒരുവൻ നിർബന്ധമായും വിഷ്ണുവിനെക്കുറിച്ച് കീർത്തനം ചെയ്യുകയും വിഷ്ണുവിനെ തിക്കുകയും ചെയ്യണം, ഏതെങ്കിലും ദേവനെയല്ല. ദൗർഭാഗ്യവശാൽ വിഡ്ഢികളായ ആളുകൾ ദേവന്മാരുടെ നാമത്തിന്റെ അടിസ്ഥാനത്തിൽ കീർത്തനപ്രക്രിയ നടത്തുന്നു. ഇത് അപരാധമാണ്. കീർത്തനം എന്നാൽ പരമപുരുഷനായ ഭഗവാനെ പ്രകീർത്തിക്കുകയാണ്, അല്ലാതെ ഏതെങ്കിലും ദേവന്മാരെയല്ല. ചിലപ്പോൾ ജനങ്ങൾ കാളീകീർത്തനവും ശിവകീർത്തനവും കണ്ടുപിടിക്കുന്നു. ഒരുവന് ഏതു നാമവും കീർത്തനം ചെയ്യാമെന്നും, ഏതു നാമം കീർത്തനം ചെയ്താലും ഒരേ ഫലമാണ് ലഭിക്കുന്നതെന്നും മായാവാദി വിദ്യാലയത്തിലെ വലിയ സന്ന്യാസിമാർ പോലും പറയുന്നു. പക്ഷേ ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് നാരദമുനി ഒരു ഗന്ധർവനായിരുന്നപ്പോൾ ഭഗവാനെ സ്തുതിക്കുന്നതിനുള്ള ആജ്ഞ അവഗണിച്ച്, സ്ത്രീകളുമായി ഭ്രാന്തമായ സഹവാസം പുലർത്തിക്കൊണ്ട് മറ്റ് രീതികളിൽ കീർത്തനം ചെയ്തത് മൂലം ഒരു ശൂദ്രനായിത്തീരാൻ ശപിക്കപ്പെട്ടത് നാം ഇവിടെ കണ്ടു. കാമാർത്തരായ സ്ത്രീളാൽ ചുറ്റപ്പെട്ട് സങ്കീർത്തനത്തിൽ പങ്കെടുത്തുവെന്നതാണ് അദ്ദേഹത്തിന്റെ ആദ്യത്തെ അപരാധം. സിനിമാഗാനങ്ങൾ പോലുളള സാധാരണ ഗാനങ്ങളെ സങ്കീർത്തനത്തിന് തുല്യമായി പരിഗണിച്ചു എന്നതാണ് അദ്ദേഹം രണ്ടാമത് ചെയ്ത തെറ്റ്. ഈ തെറ്റുകൾക്ക് അദ്ദേഹം ഒരു ശൂദ്രനായിത്തീരാൻ ശിക്ഷിക്കപ്പെട്ടു.
( ശ്രീമദ് ഭാഗവതം 7/15/72 )
No comments:
Post a Comment