ഹരേകൃഷ്ണ മന്ത്രം ജപിക്കുന്നതിന്റെ ശക്തി.
അഗ്നി അതിനെ കൈകാര്യം ചെയ്യുന്നത് നിഷ്കളങ്കനായ ഒരു കുട്ടിയാണോ, അതിന്റെ ശക്തിയെക്കുറിച്ച് അറിവുളള വ്യക്തിയാണോ എന്നൊന്നും പരിഗണിക്കാതെ അതിന്റെ ധർമം നിർവഹിക്കുന്നു. ഉദാഹരണത്തിന്, ഒരു വൈക്കോൽ പാടത്തിനോ ഉണക്കപ്പുൽ പാടത്തിനോ തീ വയ്ക്കുന്നത് അഗ്നിയുടെ ശക്തി അറിയില്ലാത്ത കുട്ടിയായാലും അതറിയുന്ന മുതിർന്ന വ്യക്തിയായാലും പുല്ലും വൈക്കോലും കത്തി ചാമ്പലാകുന്നു. അതുപോലെ, ഒരുവന് ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ ശക്തി അറിയുമെങ്കിലും ഇല്ലെങ്കിലും അവൻ ദിവ്യനാമമന്ത്രം ജപിക്കുന്നപക്ഷം അവൻ എല്ലാ പാപഫലങ്ങളിൽ നിന്നും മുക്തനാകും. ഹരേകൃഷ്ണ പ്രസ്ഥാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യരാജ്യങ്ങളിൽ പണ്ഡിതരും ചിന്താശീലരായ ആളുകളും അതിന്റെ ഫലത്തെക്കുറിച്ച് ബോധ്യമുളളവരായിത്തീർന്നുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് ഡോക്ടർ ജെ.സ്റ്റിൽസൺ ജൂഢ എന്ന അഭിജ്ഞനായ പണ്ഡിതൻ ഈപ്രസ്ഥാനത്തിൽ വളരെയധികം ആകൃഷ്ടനാണ്. മയക്കുമരുന്നുൾക്ക് അടിമകളായിരുന്ന ഹിപ്പികൾ ഈ പ്രസ്ഥാനത്തിലൂടെ പരിശുദ്ധ വൈഷ്ണവരും, സന്നദ്ധതയോടെ കൃഷ്ണന്റെയും മനുഷ്യവർഗത്തിന്റെയും സേവകരുമായിത്തീരുന്നത് ദർശിച്ചിട്ടാണ് അദ്ദേഹം ഇതിലേക്ക് ആകർഷിക്കപ്പെട്ടത്. കുറച്ചു വർഷങ്ങൾക്കു മുമ്പുപോലും ഇത്തരം ഹിപ്പികൾക്ക് ഹരേ കൃഷ്ണ മന്ത്രം അറിയില്ലായിരുന്നു, എന്നാൽ ഇപ്പോൾ ഇതവർ ജപിക്കുകയും പരിശുദ്ധ വൈഷ്ണവരാകുകയും ചെയ്യുന്നു. അപ്രകാരം അവർ അവിഹിത ലൈംഗിക ജീവിതം, ലഹരി പദാർഥങ്ങളുടെ ഉപയോഗം, മാംസഭക്ഷണം, ചൂതാട്ടം തുടങ്ങിയ പാപകർമങ്ങളിൽ നിന്ന് വിമോചിതരായിക്കൊണ്ടിരിക്കുന്നു. ഈ ശ്ലോകത്തിൽ പിന്താങ്ങപ്പെടുന്ന ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ പ്രായോഗിക ഫലത്തിന് ദൃഷ്ടാന്തമാണിത്. ഒരുവന് ഹരേ കൃഷ്ണ മഹാമന്ത്ര ജപത്തിന്റെ മൂല്യം അറിയാമെങ്കിലും ഇല്ലെങ്കിലും ഏതു വിധേനയെങ്കിലും അത് ജപിക്കുന്നപക്ഷം അവൻ അപ്പോൾത്തന്നെ ശുദ്ധീകരിക്കപ്പെടും, വീര്യമുളള ഒരൗഷധം അറിഞ്ഞുകൊണ്ടോ അറിയാതെയോ സേവിക്കുന്ന ഒരുവന് അതിന്റെ ഫലം അനുഭവപ്പെടുന്നതുപോലെ.
( ശ്രീമദ് ഭാഗവതം 6/2/18-19/ ഭാവാർത്ഥം)
No comments:
Post a Comment