Home

Tuesday, March 21, 2023

കടുവ മറ്റൊരു മൃഗത്തെ ആക്രമിച്ച് അതിന്റെ മാംസം ഭക്ഷിച്ചാൽ അത് പാപമല്ല, പക്ഷേ. . .


മനുഷ്യജീവികളെ ഉപദ്രവിക്കാൻ പ്രകൃതിയുടെ നിയമങ്ങളാൽസൃഷ്ടിക്കപ്പെട്ട അധമ ജീവികൾ ശിക്ഷകൾക്ക് വിഷയീഭവിക്കുകയില്ലെന്ന് ഈ ശ്ലോകത്തിൽ നിന്ന് നമ്മൾ ഗ്രഹിക്കുന്നു. മനുഷ്യജീവിക്ക് വികസിച്ച അവബോധമുള്ളതിനാൽ വർണാശ്രമ ധർമത്തിന് വിരുദ്ധമായി പാപങ്ങൾ കൂടാതെ ഒന്നും പ്രവർത്തിക്കാനാവില്ല. ഭഗവദ്ഗീത(4.13)യിൽ കൃഷ്ണൻ പറയുന്നു, ചാതുർ-വർണ്യം മയാ സൃഷ്ടം ഗുണ-കർമ-വിഭാഗശഃ "ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങളുടെയും അവയ്ക്കനുസരിച്ചു നിശ്ചയിക്കപ്പെട്ടിട്ടുള്ള കർമങ്ങളുടെയും അടിസ്ഥാനത്തിൽ സമൂഹത്തിലെ നാലു വിഭാഗങ്ങൾ എന്നാൽ സൃഷ്ടിക്കപ്പെട്ടു." അപ്രകാരം മനുഷ്യസമൂഹത്തെ നാല് വർണങ്ങളായി - ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ - വിഭജിക്കുകയും, അവർ ആജ്ഞാപിക്കപ്പെട്ടിട്ടുളള ക്രമീകരണങ്ങൾക്കനുസരിച്ച് ജീവിക്കുകയും വേണം. അവർക്ക് അവരുടെ നിർദിഷ്ട നിയമങ്ങളിൽ നിന്നും ക്രമങ്ങളിൽ നിന്നും വ്യതിചലിക്കാനാവില്ല. അവർ ഒരിക്കലും ഒരു മൃഗത്തെയും, മനുഷ്യർക്ക് ഉപദ്രവങ്ങളുണ്ടാക്കുന്ന മൃഗങ്ങളെപ്പോലും ദ്രോഹിക്കരുതെന്നാണ് ഈ നിയമങ്ങളിലൊന്ന്. ഒരു കടുവ മറ്റൊരു മൃഗത്തെ ആക്രമിച്ച് അതിന്റെ മാംസം ഭക്ഷിക്കുന്നത് പാപമാകുന്നില്ലെങ്കിലും, വികസിച്ച അവബോധമുളള ഒരു മനുഷ്യൻ അങ്ങനെ ചെയ്താൽ അവൻ തീർച്ചയായും ശിക്ഷിക്കപ്പെടും. മറ്റു വാക്കുകളിൽ, ഒരു മനുഷ്യ ജീവി അവന്റെ വർദ്ധിച്ച അവബോധം വേണ്ടവിധം വിനിയോഗിക്കാതെ ഒരു മൃഗത്തെപ്പോലെ പ്രവർത്തിക്കുന്നപക്ഷം അവൻ വിഭിന്ന നരകങ്ങളിൽ ശിക്ഷകൾക്ക് വിധേയനാകും.


( ശ്രീമദ് ഭാഗവതം 5/26/17/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment