ഒരുവന്റെ കഴിഞ്ഞ കർമങ്ങളുടെ ഫലങ്ങൾക്കനുസരിച്ച് അവന് ഏതു രീതിയിലുള്ള ശരീരമാണ് നൽകേണ്ടതെന്ന് തീരിമാനിക്കുന്നത് യമരാജനാണ്.
🍁🍁🍁
യമരാജനും അദ്ദേഹത്തിന്റെ സഹായികളും ഒരു ജീവസത്തയെ വിധികൽപിക്കുന്ന സ്ഥലത്തേക്ക് കൊണ്ടു പോകുമ്പോൾ ജീവസത്തയുടെ അനുയായികളായ ജീവനും, ജീവവായുവും, ആഗ്രഹങ്ങളും അവനോടൊപ്പം പോകും. ഇത് വേദങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ജീവസത്തയെ യമരാജൻ പിടികൂടി കൊണ്ടുപോകുമ്പോൾ (തം ഉത്ക്രാമന്തം) പ്രാണവായുവും അവന്റെ കൂടെ പോകുന്നു (പ്രാണോ f നുത്ക്രാമതി), പ്രാണവായു പോകുമ്പോൾ (പ്രാണം അനുത് ക്രാമന്തം), എല്ലാ ഇന്ദ്രിയങ്ങളും (സർവേ പ്രാണാഃ) ഒപ്പം പോകും (അനുത് ക്രാമന്തി). ജീവസത്തയും പ്രാണവായുവും പോകുമ്പോൾ അഞ്ചു ഘടകങ്ങളാൽ - ഭൂമി, ജലം, വായു, അഗ്നി, സൂക്ഷ്മാകാശം - നിർമിതമായ പദാർത്ഥങ്ങളുടെ പിണ്ഡത്തെ നിരസിക്കുകയും പിന്നിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. ജീവസത്തെ പിന്നീട് വിധികൽപിക്കുന്ന കോടതിയിലേക്ക് പോവുകയും, അവിടെ വച്ച് ഏതു തരത്തിലുളള ശരീരമാണ് അവന് വീണ്ടും കിട്ടാൻ പോകുന്നതെന്ന് യമരാജൻ വിധിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ആധുനിക ശാസ്ത്രജ്ഞർക്ക് അജ്ഞാതമാണ്. ഓരോ ജീവസത്തയും ഈ ജീവിതത്തിലെ അവന്റെ പ്രവൃത്തികളുടെ ഉത്തരവാദിയാണ്. മരണാനന്തരം അവൻ യമരാജന്റെ കോടതിയിലേക്ക് കൊണ്ടുപോകപ്പെടുകയും, അവൻ അടുത്തതായി സ്വീകരിക്കേണ്ടത് ഏതു തരത്തിലുളള ശരീരമാണെന്ന് അവിടെ വച്ച് തീരുമാനിക്കപ്പെടുകയും ചെയ്യും. സ്ഥൂല ശരീരം ഉപേക്ഷിക്കപ്പെടുമെങ്കിലും, ജീവസത്തയും അവന്റെ ആഗ്രഹങ്ങളും, അതുപോലെ അവൻ ചെയ്ത പ്രവൃത്തികളുടെ അനന്തര ഫലങ്ങളായ പ്രതിപ്രവർത്തനങ്ങളും മുന്നോട്ട് പോകും. ഒരുവന്റെ കഴിഞ്ഞ കർമങ്ങളുടെ ഫലങ്ങൾക്കനുസരിച്ച് അവന് ഏതു രീതിയിലുള്ള ശരീരമാണ് നൽകേണ്ടതെന്ന് തീരിമാനിക്കുന്നത് യമരാജനാണ്.
(ശ്രീമദ് ഭാഗവതം 4/28/23/ഭാവാർത്ഥം )
No comments:
Post a Comment