മിഥ്യാഹങ്കാരത്തിന്റെ മുഖ്യ പ്രവർത്തനം നിരീശ്വരത്ത്വമാണ്. ഒരുവൻ, താൻ വ്യവസ്ഥാനുശിതമായി പരമദിവ്യോത്തമപുരുഷന്റെ ആജ്ഞാനുവർത്തിയും, അവിഭാജ്യ ഘടകവുമാണെന്ന വസ്തുത വിസ്മരിക്കുകയും, സ്വതന്ത്രമായി സന്തോഷം കാംക്ഷിക്കുകയും ചെയ്യുമ്പോൾ അയാൾ പ്രധാനമായും രണ്ടു രീതികളിൽ പ്രവർത്തിക്കുന്നു. ആദ്യം വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടിയോ, അല്ലെങ്കിൽ ഇന്ദ്രിയസുഖാനുഭവങ്ങൾക്കു വേണ്ടിയോ ഫലേച്ചാകർമങ്ങളിൽ മുഴുകുന്നു. അങ്ങനെ കുറെ കാലം കഴിയുമ്പോൾ മോഹഭംഗം സംഭവിച്ച് ഊഹാപോഹക്കാരനായ ദാർശനികനാവുകയും, താൻ ദൈവത്തിന്റെ തലത്തിലായെന്ന് പിടിക്കുകയും ചെയ്യുന്നു. ഒരുവനെ ഈശ്വരനു സമാനായി ചിന്തിപ്പിക്കുന്ന ഈ തെറ്റായ ആശയമാണ് മായശക്തിയുടെ ഏറ്റവും അവസാനത്തെ കുരുക്ക്. ഈ കുരുക്ക് ജീവസത്തയെ മിഥ്യാഹങ്കാരത്തിന്റെ സ്വാധീനത്തിലുള്ള വിസ്മൃതിയുടെ ബന്ധനത്തിൽ അകപ്പെടുത്തുന്നു.
പരമോന്നത സത്യത്തെക്കുറിച്ച് ദാർശനിക ഊഹാപോഹങ്ങൾ ഉണ്ടാക്കുന്ന സ്വഭാവം ഉപേക്ഷിക്കുകയാണ് മിഥ്യാഹങ്കാരത്തിന്റെ പിടിയിൽ നിന്ന് മോചിതനാകാൻ ആദ്യം അനുവർത്തിക്കേണ്ടത്. അപൂർണരും അഹങ്കാരികളുമായ വ്യക്തികളുടെ ദാർശനിക അനുമാനങ്ങളൊന്നും പരമോന്നതമായ സത്യം ഒരിക്കലും അംഗീകരിക്കുകയില്ലെന്ന് ഒരുവന് തീർച്ചയായും നിശ്ചയമുണ്ടായിരിക്കണം. ശ്രീമദ് ഭാഗവതത്തിൽ സൂചിപ്പിച്ചിട്ടുള്ള പന്ത്രണ്ട് മഹദ് അധികാരികളുടെ പ്രതിനിധിയായ യഥാർഥ ആധികാരികതയുള്ള ആൾ, സ്നേഹത്തോടെയും വിധേയത്വത്തോടെയും തന്നെക്കുറിച്ചു പറയുന്നവ മാത്രമേ പരമോന്നതമായ സത്യം, അഥവാ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ സ്വയം ബോധ്യമാക്കുകയുള്ളൂ. അത്തരമൊരു സംരംഭം കൊണ്ടു മാത്രമേ ഒരുവന് ഭഗവാന്റെ മായാശക്തിക്ക് കീഴടങ്ങാൻ കഴിയൂ. മറ്റുള്ളവരെ സംബന്ധിച്ച് ഭഗവദ്ഗീത(7.14)യിൽ സ്ഥിരീകരിച്ചിട്ടുള്ളതുപോലെ മായ ഒട്ടുംതന്നെ അതിശയിപ്പിക്കുന്നവളല്ല.
( ശ്രീമദ് ഭാഗവതം 3/ 5/31/ഭാവാർത്ഥം)
No comments:
Post a Comment