കൃഷ്ണഭൂലി സേയ് ജീവ-അനാദി ബഹിർമുഖ
അതഏവ മായാ താരേ ദേയസംസാര ദുഃഖ
“കൃഷ്ണനെ മറക്കുകയാൽ ജീവസത്ത സ്മരണാതീതകാലം മുതൽ, ഭഗവാന്റെ ബാഹ്യരൂപത്താൽ ആകർഷിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, അവന്റെ ഭൗതിക ജീവിതത്തിൽ മിഥ്യാശക്തി (മായ) എല്ലാത്തരം ദുരിതങ്ങളും നൽകുന്നു." ജീവസത്തെ നൈസർഗ്ഗികമായി ആത്മാവാണ്- പരമ പ്രഭുവിന്റെ തന്നെ അംശമാണ്. മനസ്സ് മലിനമാകുന്നതോടുകൂടി, ജീവസത്ത, അതിന് അല്പം സ്വാതന്ത്ര്യമുള്ളതുകൊണ്ട്, കലഹിക്കുന്നു. ഈ അവസ്ഥയിൽ മനസ്സ് “ഞാനെന്തിനു കൃഷ്ണനെ വണങ്ങണം? ഞാനാണ് ദൈവം”എന്ന് അനുശാസിക്കുന്നു. അങ്ങനെ, കപടധാരണയാൽ അയാൾ കഷ്ടപ്പെടുകയും അയാളുടെ ജീവിതം ദുഷിച്ചുപോകുകയും ചെയ്യുന്നു. നാം പലതിനെയും പിടിച്ചടക്കാൻ ശ്രമിക്കുന്നു- സാമ്രാജ്യങ്ങളെപ്പോലും; എന്നാൽ മനസ്സിനെ പിടിച്ചടക്കാതിരുന്നാൽ ഒരു സാമ്രാജ്യം പിടിച്ചടക്കാൻ പറ്റിയെങ്കിൽപ്പോലും നാം പരാജിതരാണ്. ചക്രവർത്തികളാണെങ്കിലും നമ്മുടെ ഉള്ളിൽത്തന്നെയുണ്ട് നമ്മുടെ ഏറ്റവും വലിയ ശത്രു - നമ്മുടെ സ്വന്തം മനസ്സ്.
ജിതാത്മനഃ പ്രശാന്തസ്യ പരമാത്മാ സമാഹിതഃ ശീതോഷ്ണസുഖദുഃഖേഷു തഥാ മാനാപമാനയോഃ
“മനസ്സിനെ കീഴടക്കിയ ഒരാൾക്ക് പരമാത്മാവ് പ്രാപ്തമായിക്കഴിഞ്ഞു; കാരണം അയാൾ ശാന്തി നേടിക്കഴിഞ്ഞു. അങ്ങനെയുള്ളവന് സുഖവും ദുരിതവും, ചൂടും തണുപ്പും, മാനവും അപമാനവും എല്ലാം ഒരുപോലെതന്നെ". (ഭ.ഗീ.6.7)
വാസ്തവത്തിൽ എല്ലാജീവസത്തകളും പരമദിവ്യോത്തമപുരുഷന്റെ ആജ്ഞക്കധീനരാകേണ്ടതാണ്; പരമാത്മാവായി ഓരോരുത്തരുടെയും ഹൃദയത്തിൽ പ്രതിഷ്ഠിതനാണ് പരമദിവ്യോത്തമ പുരുഷൻ. മനസ്സ് ബാഹ്യമായ മിഥ്യാശക്തിയാൽ വഴിതെറ്റിക്കപ്പെടുമ്പോൾ, നാം ഭൗതിക-കർമ്മങ്ങളിൽ കെട്ടുപിണഞ്ഞവരായിത്തീരുന്നു. അതു കൊണ്ട് ഏതെങ്കിലുമൊരു യോഗചര്യയിൽക്കൂടി, ഒരാൾ തന്റെ മനസ്സിനെ നിയന്ത്രിച്ചു കഴിയുമ്പോൾ, അയാൾ ലക്ഷ്യപ്രാപ്തനായിക്കഴിഞ്ഞതായി കരുതപ്പെടാം. ഭഗവദാജ്ഞകൾ ഏവരും അനുസരിച്ചേ മതിയാകൂ. മനസ്സ് ദിവ്യപ്രകൃതിയിൽ ഉറപ്പിക്കപ്പെടുമ്പോൾ, പരമപ്രഭുവിന്റെ ആജ്ഞ അനുസരിക്കുകയല്ലാതെ മറ്റൊന്നും ഒരാൾ ആഗ്രഹിക്കുന്നില്ല. മനസ്സ് ദിവ്യമായ ആജ്ഞകളെ സ്വീകരിക്കുകയും അത് അനുസരിക്കുകയും വേണം. മനസ്സിനെ നിയന്ത്രിച്ചു കഴിഞ്ഞാൽ, നാം സ്വാഭാവികമായി പരമാത്മാവിന്റെ അഥവാ സർവശ്രേഷ്ഠാത്മാവിന്റെ ആജ്ഞകൾ അനുസരിക്കുന്നു. കൃഷ്ണാവബോധത്തിലുള്ള ഒരാൾക്ക് തൽക്ഷണം ഈ അതീന്ദ്രീയ സ്ഥാനം ലഭ്യമാകുന്നതുകൊണ്ട്, ഭഗവാന്റെ ഭക്തൻ, ഭൗതിക- അസ്തിത്വത്തിന്റെ ദുരിതസുഖങ്ങൾ,ശീതോഷ്ണങ്ങൾ മുതലായ ദിത്വങ്ങളാൽ ബാധിക്കപ്പെടുന്നില്ല, ഈ അവസ്ഥയ്ക്കാണ് സമാധി അഥവാ പരമപുരുഷനിൽ മുഴുകൽ എന്നു പറയുന്നത്.
( അതീന്ദ്രിയം / അദ്ധ്യായം 3)
No comments:
Post a Comment