Home

Sunday, April 30, 2023

ഹിരണ്യകശിപുവിന്റെ ചോദ്യങ്ങൾക്ക് പ്രഗ്ലാദന്റെ മറുപടി



ഹിരണ്യകശിപു പറഞ്ഞു: ഹേ അധികപ്രസംഗീ, ബുദ്ധികെട്ട കുടുംബദ്രോഹിയായ ,അധമാ, നിന്നെ ഭരിക്കാനുളള എന്റെ അധികാരം നീ ലംഘിച്ചു, അതിനാൽ അങ്ങേയറ്റം പിടിവാശിയുളള വിഡ്ഢിയാണ് നീ. നിന്നെ ഇന്നു ഞാൻ യമപുരിയിലേക്ക് അയയ്ക്കുന്നുണ്ട്. മൂഢാ, നിനക്കറിയുമോ, ഞാൻ കോപിക്കുമ്പോൾ ത്രിലോകങ്ങളും അവയുടെ നിയന്താക്കൾക്കൊപ്പം പ്രകമ്പനം കൊളളും. അങ്ങനെയുളള എന്റെ ശാസനത്തെ നിരസിച്ച് നിർഭയനായി എന്റെ മുന്നിൽ വരാൻ നിനക്ക് കഴിയുന്നത് ആരുടെ ശക്തിയാലാണ് ? (ശ്രീമദ് ഭാഗവതം 7.8.5-6/വിവർത്തനം )



പ്രഹ്ലാദൻ പറഞ്ഞു: രാജാവേ, നിങ്ങൾ ചോദിക്കുന്ന എന്റെ ശക്തിയുടെ പ്രഭവം നിങ്ങളുടേയും ശക്തിയുടെ പ്രഭവമാകുന്നു. വാസ്തവത്തിൽ എല്ലാ ശക്തികളുടെയും പ്രഭവം ഒന്നാകുന്നു. അദ്ദേഹം നിന്റെയും എന്റെയും മാത്രമല്ല, എല്ലാവരുടേയും ഒരേയൊരു ശക്തിയാകുന്നു. അദ്ദേഹമില്ലാതെ ആർക്കും ഒരു ശക്തിയും ലഭിക്കുകയില്ല. ബ്രഹ്മാവുൾപ്പെടെ സർവചരാചരങ്ങളും ആ ഭഗവദ്ശക്തിയാൽ നിയന്ത്രിക്കപ്പെടുന്നു.  പരമനിയന്താവും കാലഘടകവുമായ ഭഗവാൻ, ഇന്ദ്രിയങ്ങളുടെയും, മനസ്സിന്റെയും, ശരീരത്തിന്റെയും ശക്തിയും, പ്രാണശക്തിയുമാകുന്നു. അദ്ദേഹത്തിന്റെ സ്വാധീനം അപരിമിതമാണ്. എല്ലാ ജീവസത്തകളിലും വച്ച് ശ്രേഷ്ഠനായ അവിടുന്നാണ് ത്രിഗുണങ്ങളുടെ നിയന്താവ്. സ്വശക്തിയൽ അദ്ദേഹം വിശ്വപ്രപഞ്ചത്തെ സൃഷ്ടിക്കുകയും, സംരക്ഷിക്കുകയും, സംഹരിക്കുകയും ചെയ്യുന്നു. പിതാവേ, ദയവായി ആസുരീയ മനോഭാവം ഉപേക്ഷിക്കുക. മനസ്സിൽ ശത്രുക്കളെന്നും മിത്രങ്ങളെന്നുമുളള വേർതിരിവ് ഉണ്ടാക്കരുത്; എല്ലാവരോടും സമചിത്തത പുലർത്തുക. അനിയന്ത്രിതവും മാർഗഭ്രംശം  സംഭവിച്ചതുമായ മനസ്സൊഴികെ ഇഹ ലോകത്തിൽ മറ്റൊരു ശത്രുവുമില്ല. എല്ലാവരെയും സമഭാവനയോടെ ദർശിക്കുന്ന തലത്തിലെത്തുമ്പോൾ, ഭഗവാനെ പരിപൂർണതയോടെ ആരാധിക്കുന്ന തലം പുൽകും.  പുരാതന കാലത്ത്, ശരീരത്തിന്റെ സമ്പത്ത് കൊളളയടിക്കുന്ന ആറ് ശത്രുക്കളെ കീഴടക്കാത്ത, നിന്നെപ്പോലുള്ള ധാരാളം വിഡ്ഢികളുണ്ടായിരുന്നു. ഈ വിഡ്ഢികൾ, “പത്തു ദിക്കിലുമുളള ശത്രുക്കളെയെല്ലാം ഞാൻ ജയിച്ചു കീഴടക്കി" എന്ന് വളരെ അഭിമാനത്തോടെ ചിന്തിക്കുമായിരുന്നു. എന്നാൽ ഒരു വ്യക്തി ഇന്ദ്രിയങ്ങളാകുന്ന ആറു ശത്രുക്കളെയും ജയിക്കുകയും എല്ലാ ജീവസത്തകളോടും സമതുലിതാവസ്ഥ പാലിക്കുകയും ചെയ്യുന്നപക്ഷം അവനു പിന്നീട് ശത്രുക്കളൊന്നുമില്ല. ശത്രുക്കളെന്നത് ഒരുവന്റെ അജ്ഞതയിലുളള ഭാവന മാത്രമാണ്. ( ശ്രീമദ് ഭാഗവതം 7.8.7- 10/വിവർത്തനം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆





വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆




No comments:

Post a Comment