സർവ ജീവാത്മാക്കളും സന്തോഷത്തിനു പിന്നാലെ പായുന്നു. എന്നാൽ, ശാശ്വതവും അനന്തവുമായ ആനന്ദലബ്ധി എവിടെയെന്ന് ആർക്കും അറിയില്ല. മൂഢന്മാർ യഥാർത്ഥ ആനന്ദത്തിനു പകരമായി ഭൗതിക ഇന്ദ്രിയാസ്വാദനത്തെ ആരാഞ്ഞു ചെല്ലുന്നു. എന്നാൽ അത്തരം മൂഢന്മാർ, സന്തോഷമെന്നു കരുതുന്ന സുഖങ്ങൾ പന്നികളും നായ്ക്കളും വരെ ആസ്വദിക്കുന്നുവെന്ന കാര്യം വിസ്മരിക്കുന്നു. അത്തരം ഇന്ദ്രിയാസ്വാദനം ഒരു മൃഗത്തിനും, പക്ഷിക്കും, അല്ലെങ്കിൽ നികൃഷ്ട ജീവിക്കും നിഷേധിക്കപ്പെടുന്നില്ല. എല്ലാ ജീവിവർഗങ്ങൾക്കും, മനുഷ്യനുൾപ്പെടെയുള്ളവർക്ക് അത്തരം ആനന്ദം അത്യധികമായി ലഭിക്കുന്നു. എന്നാലും, മനുഷ്യജീവിതം അത്തരം നിസ്സാരമായ ആനന്ദത്തിനായി ഉദ്ദേശിച്ചുള്ളവയല്ല. ആത്മീയ സാക്ഷാത്കാരത്താൽ നിത്യവും അനന്തവുമായ ആനന്ദം പ്രാപ്തമാക്കുക എന്നതാണ് മാനവ ജീവിത ലക്ഷ്യം. സ്വമേധയാ തപശ്ചര്യകളനുഷ്ഠിക്കുകയും ഭൗതികാസ്വാദനങ്ങൾ വർജി ക്കുകയും ചെയ്യുക വഴി ആത്മീയ സാക്ഷാത്കാരം നേടാം. ഭൗതികാ സ്വാദന സംയമനം പരിശീലിച്ച ഓരാളെ 'ധീരൻ' അഥവാ ഇന്ദ്രിയങ്ങളാൽ പ്രക്ഷുബ്ധനാകാത്തവൻ എന്ന് വിശേഷിപ്പിക്കുന്നു.
( ശ്രീമദ് ഭാഗവതം /1/3/13/ഭാവാർത്ഥം )
No comments:
Post a Comment