Home

Wednesday, May 31, 2023

കാമം



 ധൂമേനമ്രിയതേ വഹ്നിർയഥാദർശോ മലേന ച

യഥോല്ബേനാവൃതോ ഗർഭസ്തഥാ തേനേദമാവൃതം


  പുക തീയിനെ എന്നപോലേയും, പൊടി കണ്ണാടിയെ എന്നപോലേയും ഗർഭാശയം (ഭൂണത്തെ എന്നപോലേയും ജീവാത്മാവിനെ വ്യത്യസ്തമായ അളവുകളിലുള്ള കാമം ആവരണം ചെയ്തിരിക്കുന്നു.


ഭാവാർത്ഥം:


   ജീവാത്മാവിന്റെ വിശുദ്ധമായ അവബോധത്തെ മൂടി വെയ്ക്കുന്നതിന് മുന്നുതലത്തിലുള്ള ആവരണങ്ങളുണ്ട്. പുക തീയിനെ എന്ന പോലേയും പൊടി കണ്ണാടിയെ എന്നപോലേയും ഗർഭാശയം ഭ്രൂണത്തെ എന്നപോലേയും മൂടുന്ന ഈ ആവരണം കാമമാണ് - ഇവ പലതരത്തിലും പ്രകടമാകുന്നു. അതിനെ പുകയോട് ഉപമിക്കുമ്പോൾ അതിലൂടെ ജീവസ്ഫുലിംഗത്തിന്റെ തീയ് തെല്ലു കാണാൻ കഴിയുമെന്ന് സൂചിപ്പിക്കുന്നു. ഒരു ജീവസത്ത അല്പം മാത്രം കൃഷ്ണാവബോധം വെളിപ്പെടുത്തുകയാണെങ്കിൽ അയാളെ പുക മൂടിയ തീയോടുപമിക്കാം. പുകയുള്ള സ്ഥലത്ത് തീയുമുണ്ടെന്നിരിക്കിലും അത് തുടക്കത്തിൽ തെളിഞ്ഞു കാണുകയില്ല. കൃഷ്ണാവബോധത്തിന്റെ ആരംഭ ഘട്ടത്തെപ്പോലെയാണിത്. കണ്ണാടിയിലെ പൊടി സൂചിപ്പിക്കുന്നത്, ആദ്ധ്യാത്മിക ചര്യകളാൽ മനസ്സാകുന്ന കണ്ണാടിയെ ശുദ്ധീകരിക്കുന്ന പ്രകിയയെയാണ്. അതിനുള്ള ഉത്തമമായ ഉപാധി ഭഗവന്നാമോച്ചാരണം തന്നെ. ഗർഭാശയത്താൽ ആവൃതമായിരിക്കുന്ന ഭ്രൂണം നിസ്സഹാ യാവസ്ഥയെ കാട്ടുന്നു. ഗർഭസ്ഥശിശുവിന് ഇളകാൻ പോലുമാകാത്ത നിലയാണല്ലോ. അത്തരം ജീവിതം വൃക്ഷങ്ങളുടേതിന് സമമത്രേ. വൃക്ഷങ്ങളും ജീവസത്തകളാണ്. അതിരറ്റ കാമപ്രകടനം മൂലം അവ മിക്കവാറും പ്രജ്ഞാശൂന്യരായി അങ്ങനെ ഒരവസ്ഥയിലാക്കപ്പെട്ടതാണ്. പൊടിമൂടിയ കണ്ണാടി പക്ഷിമൃഗാദികളോടും പുകയ്ക്കുള്ളിലെ തീ മനുഷ്യരോടും ഉപമിച്ചിരിക്കുന്നു. മനുഷ്യരൂപമെടുത്താൽ ജീവന് തെല്ലൊരു കൃഷ്ണാവബോധം വീണ്ടുകിട്ടിയേക്കാം. പിന്നീട് വികാസം പ്രാപിച്ചാൽ ആദ്ധ്യാത്മിക ജീവിതത്തിന്റെ സ്ഫുലിംഗങ്ങൾ ആ രൂപ ത്തിൽ ജ്വലിപ്പിക്കാനും കഴിയും. തീയുടെ ചുറ്റുമുള്ള പുകമറയെ ശ്രദ്ധാ പൂർവ്വം കൈകാര്യംചെയ്യുകയാണെങ്കിൽ ആളിക്കത്തിക്കാം. ജീവന് ഭൗതികത്വത്തിന്റെ കെട്ടഴിഞ്ഞു കിട്ടാൻ അവസരം നൽകുന്ന ഒന്നാണ് മനുഷ്യജന്മം. മനുഷ്യന് മികവുറ്റ മാർഗ്ഗദർശിയുടെ സഹായത്താൽ കൃഷ്ണാവബോധത്തിൽ പരിശീലനം നേടി കാമമാകുന്ന ശ്രത്യുവിനെ തോല്പിക്കാൻ കഴിയും.


 ഭഗവദ് ഗീതാ യഥാരൂപം 3. 38 --  ഭാവാർത്ഥം 

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆





No comments:

Post a Comment