Home

Monday, May 22, 2023

മഹാബലി സ്വർഗ്ഗ ലോകങ്ങളെ കീഴടക്കുന്നു

 


മഹാബലി സ്വർഗ്ഗ ലോകങ്ങളെ കീഴടക്കുന്നു




ഭഗവാൻ വാമനൻ ബലി മഹാരാജാവിൽ നിന്ന് യാചിച്ച് നേടിയ മൂന്നു ചുവടു ഭൂമി അളന്നെടുത്തതിലൂടെ, അദ്ദേഹത്തിൻറെ സർവ്വ ഐശ്വര്യങ്ങളും എടുത്തു അദ്ദേഹത്തെ തടവിൽ ആക്കിയത് എങ്ങനെ എന്ന് അറിയാൻ പരീക്ഷിത്ത് മഹാരാജാവ് ആഗ്രഹിച്ചു. ശുകദേവഗോസ്വാമി താഴെ കൊടുത്തിട്ടുള്ള വിശദീകരണത്തിലൂടെ അദ്ദേഹത്തിന് മറുപടി നൽകി .ഈ സ്കന്ധത്തിന്റെ പതിനൊന്നാം അധ്യായത്തിൽ വിശദീകരിച്ചിട്ടുള്ളത് പോലെ ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധത്തിലൂടെ ബലി തോൽപ്പിക്കപ്പെടുകയും മരിക്കുകയും ചെയ്തു എങ്കിലും, ശുക്രാചാര്യന്റെ.കാരുണ്യത്താൽ അദ്ദേഹം ജീവൻ വീണ്ടെടുത്തു. അപ്രകാരം അദ്ദേഹം തൻറെ ആദ്ധ്യാത്മിക ഗുരുവായ ശുക്രാചാര്യന്റെ സേവനത്തിൽ മുഴുകി. ഭൃഗുവിന്റെ പിൻഗാമികൾ അദ്ദേഹത്തിൽ വളരെ സംതൃപ്തരാക്കുകയും , അദ്ദേഹത്തെക്കൊണ്ട് വിശ്വജിത്ത് എന്ന യജ്ഞം നടത്തിക്കുകയും ചെയ്തു . ഈ യജ്ഞം നടത്തിയപ്പോൾ യജ്ഞത്തിൽ നിന്ന് ഒരു രഥവും, കുതിരകളും,ഒരു ധ്വജവും, രണ്ട് ആവനാഴികളും ,പുറത്തുവന്നു. ബലി മഹാരാജാവിന്റെ പിതാമഹൻ പ്രഹ്ലാദ മഹാരാജാവ് അദ്ദേഹത്തിന് അനശ്വരമായ ഒരു പുഷ്പഹാരവും, ശുക്രാചാര്യൻ അദ്ദേഹത്തിന് ഒരു ശംഖും സമ്മാനിച്ചു .പ്രഹ്ലാദനും, ബ്രാഹ്മണർക്കും ,ആദ്ധ്യാത്മിക ഗുരു ശുക്രാചാര്യർക്കും പ്രണാമങ്ങൾ അർപ്പിച്ചു .അതിനുശേഷം ഇന്ദ്രനോടൊപ്പം യുദ്ധം ചെയ്യാൻ സ്വയം സജ്ജമായ ബലി മഹാരാജാവ് പടയാളികളോടൊപ്പം ഇന്ദ്രപുരി യിലേക്ക് പോയി. യുദ്ധത്തിനുള്ള ശംഖനാദം മുഴക്കി കൊണ്ട് ഇന്ദ്രപുരിയുടെ അതിർത്തി പ്രദേശങ്ങൾ ആക്രമിച്ചു .ബലി മഹാരാജാവിനെ വീര്യം കണ്ട് ഇന്ദ്രൻ തൻറെ ആദ്ധ്യാത്മിക ഗുരു ബൃഹസ്പതിയെ സമീപിച്ച് ബലിയുടെ ശക്തിയെക്കുറിച്ച് അറിയിക്കുകയും താൻ എന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിക്കുകയും ചെയ്തു. ബലിക്ക് ബ്രാഹ്മണരിൽ നിന്ന് അസാധാരണമായ ശക്തി ലഭിച്ചിട്ടുള്ളതിനാൽ ദേവന്മാർക്ക് അവനോട് യുദ്ധം ചെയ്യാനാവില്ലെന്ന് ബ്രഹസ്പതി ദേവന്മാരെ അറിയിച്ചു .പരമ ദിവ്യോത്തമ പുരുഷനായ ഭഗവാൻറെ അനുഗ്രഹം നേടുക മാത്രമായിരുന്നു അവരുടെ ഏക പ്രതീക്ഷ. തീർച്ചയായും മറ്റൊരു മാർഗവും ഇല്ലായിരുന്നു. ആ പരിതസ്ഥിതിയിൽ ദേവന്മാരോട് സ്വർഗീയ ഗ്രഹങ്ങൾ ഉപേക്ഷിച്ച് എവിടെയെങ്കിലും പോയി സ്വയം അദൃശ്യരായി കഴിയാൻ ബൃഹസ്പതി ഉപദേശിച്ചു. ദേവന്മാർ അദ്ദേഹത്തിൻറെ ആജ്ഞകൾ അനുസരിച്ചു .ബലി മഹാരാജാവും സഹായികളും ചേർന്ന് രാജ്യം കീഴടക്കി. ശിഷ്യനായ ബലി മഹാരാജാവിനോട് വളരെ സ്നേഹവാത്സല്യങ്ങൾ ഉണ്ടായിരുന്ന ഭൃഗു മുനിയുടെ പിൻഗാമികൾ, അദ്ദേഹത്തെക്കൊണ്ട് 100 അശ്വമേധ യജ്ഞങ്ങൾ നടത്തിച്ചു. വിധത്തിൽ ബലി സ്വർഗ്ഗീയ ഗ്രഹങ്ങളിലെ എല്ലാ ഐശ്വര്യങ്ങളും ആസ്വദിച്ചു.

( ശ്രീമദ് ഭാഗവതം 8 .15 / സംഗ്രഹം )


നാളെ . . . .

പയോവ്രതാനുഷ്ഠാനം

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



No comments:

Post a Comment