ഭഗവാൻ അദിതിയുടെ പുത്രത്വം സ്വീകരിക്കുന്നു
അദിതി12 ദിവസം തുടർച്ചയായി പയോവ്രത ചടങ്ങ് ആചരിച്ചു കഴിഞ്ഞപ്പോൾ തീർച്ചയായും അവളിൽ വളരെ സംപ്രീതനായ ഭഗവാൻ പീതാംബര ധാരിയും, ചതുർഭുജനുമായി അവളുടെ മുന്നിൽ പ്രത്യക്ഷനായി. പരമ ദിവ്യോത്തമപുരുഷനായ ഭഗവാൻ തൻറെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് കണ്ടയുടനെ അദിതി എഴുന്നേറ്റു.ഭഗവാനോടുള്ള ഭക്ത്യാതിരേകത്തോടെ അദ്ദേഹത്തിന് നമസ്കാരങ്ങൾ അർപ്പിക്കാൻ ഭൂമിയിലേക്ക് വീണു. അദിതിയുടെ കണ്ഠം ഇടറുകയും ശരീരം പ്രകമ്പനം കൊള്ളുകയും ചെയ്തു. ഭഗവാന് ഉചിതമായ പ്രാർത്ഥനകൾ സമർപ്പിക്കാൻ ആഗ്രഹിച്ചെങ്കിലും അവൾ ഒന്നും ചെയ്യാൻ കഴിയാതെ കുറെ സമയത്തേക്ക് നിശബ്ദയായി നിന്നു പോയി. പിന്നീട് ആശ്വാസം അനുഭവപ്പെട്ടപ്പോൾ അവൾ ഭഗവാൻറെ സൗന്ദര്യം നിരീക്ഷിക്കുകയും അദ്ദേഹത്തിന് പ്രാർഥനകൾ അർപ്പിക്കുകയും ചെയ്തു. എല്ലാ ജീവസത്തക്കളുടെയും പരമാത്മാവ് , അവളിൽ വളരെ സന്തുഷ്ടനാവുകയും ഒരു സമഗ്ര വിസ്താരത്തിലൂടെ അവളുടെ പുത്രനായി അവതരിപ്പിക്കാം എന്ന് സമ്മതിക്കുകയും ചെയ്തു. കശ്യപ മുനിയുടെ തപസ്സചര്യകളിൽ നേരത്തെതന്നെ സംതൃപ്തനായിരുന്ന അദ്ദേഹം അവരുടെ പുത്രൻ ആകാമെന്നും ദേവന്മാരെ സംരക്ഷിച്ചു കൊള്ളാമെന്നും വാക്കു നൽകിയതിനുശേഷം അപ്രത്യക്ഷനായി. പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ ആജ്ഞയനുസരിച്ച് അദിതി, കശ്യപ മുനിയുടെ പരിചരണത്തിൽ വ്യാപൃതയായി.തന്റെ ഉള്ളിലുള്ള ഭഗവാനെ സമാധിയിൽ ദർശിക്കാൻ കഴിഞ്ഞ കശ്യപ മുനി സ്വന്തം രേതസ്സ് അദിതിയുടെ ഗർഭപാത്രത്തിൽ നിവേശിപ്പിച്ചു. പരമദിവ്യോത്തമപുരുഷനായ ഭഗവാൻ അതിഥിയുടെ ഗർഭപാത്രത്തിൽ പ്രവേശിച്ചത് ഹിരണ്യഗർഭൻ എന്ന് അറിയപ്പെടുന്ന ബ്രഹ്മദേവൻ മനസ്സിലാക്കി .അങ്ങനെ അദ്ദേഹം ഭഗവാന് പ്രാർത്ഥനകൾ സമർപ്പിച്ചു.
(സംഗ്രഹം/അദ്ധ്യായം 8.17)
നാളെ . . .
വാമനാവതാരവർണ്ണനം
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment